Wednesday, April 28, 2010

കൃഷ്ണന്‍ തേടി അലയുകയാണ്... ആ രാധയെ...


ആഴ്ചയില്‍ വരുന്ന കത്തുകള്‍ആയിരുന്നു അവളുമായുള്ള ഏക ബന്ധം.

ഞാന്‍ കാത്തിരിക്കും ആ കത്തുകള്‍ക്കായി .

പ്രണയാതുരനായ കാമുകനായി, രാധയെ തേടി നടക്കുന്ന കൃഷ്ണനെ പോലെ...

എന്താ ? അങ്ങനെ പറഞ്ഞു കൂടെ?

വിരഹിണി രാധ എന്ന ആ വിശേഷണം കേട്ട് രാധ ആകെ വിഷമിചിരിക്കുകയാണ്. ഏതോ കാണാമറയത്ത്.

ഇപ്പോള്‍ കൃഷ്ണനാണ് രാധയെ തേടുന്നത്. കാളിന്ദി തീരത്തെ രാധാമാധവ സങ്കല്‍പ്പങ്ങളെ എല്ലാം തച്ചുടച്ചു അന്ന് ഞാന്‍ ദ്വാരകയിലേക്ക് പോയപ്പോള്‍ ഞാന്‍ മനപൂര്‍വം ഒരു സ്വാര്‍ത്ഥനായി. പിന്നീടാരും ഈ ഞാന്‍ പോലും കുറെ ഏറെ കാലം രാധയെ കുറിചോര്തില്ല. എന്താ കാരണം? ധര്മത്തിന്റെ പേരില്‍ ഞാന്‍ അതിനെ ന്യായികരിച്ചു.

അതെ.. ഇപ്പോള്‍ ഞാന്‍ ആ കൃഷ്ണന്റെ സ്ഥാനത്താണ്. കൌമാരത്തിന്റെ തുടിപ്പില്‍ നാട്ടിലെ പുഴവക്കില്‍ ഞാനും എന്റെ പ്രിയയും പാടിനടന്ന പ്രണയ ഗാനങ്ങള്‍, നെയ്തെടുത്ത സുന്ദര സ്വപ്‌നങ്ങള്‍. അങ്ങനെ എത്ര എത്ര?

എന്റെ കൈപിടിച്ച് ആ പുഴവക്കിലൂടെ നടക്കുമ്പോള്‍, അമ്പല നടയില്‍ എന്റെ മാറോടു ചേര്‍ന്ന് മെല്ലെ ഇരിക്കുമ്പോള്‍ പിന്നെ, മാടത്തി കുളപ്പടവില്‍ നനവാര്‍ന്ന ആ ഇളം പൂവുടല്‍ ആദ്യമായി എനിക്ക് കാണിക്ക വച്ചപ്പോള്‍ എല്ലാം അവളില്‍, കാമം, പ്രണയം എന്ന വികാരങ്ങലെക്കള്‍ കൂടുതലായി ഒരു സുരക്ഷ തോന്നിയിട്ടുണ്ടാവില്ലേ? ഏതൊരു പെണ്ണും കൊതിച്ചു പോകുന്ന ഒരു സുരക്ഷ?

വികാരങ്ങള്‍ക്കും അപ്പുറം അവള്‍ കൊതിച്ചത് എന്നും എന്നില്‍ ചേക്കേറി അഭയം കണ്ടെത്താന്‍ ആയിരിക്കില്ലേ? അന്നത്തെ ആ സാഹചര്യങ്ങളില്‍ ഞാനും അവള്‍ക്കു അത്തരം ഒരു ആശ അല്ലെങ്ങില്‍ ഉറപ്പു അറിയാതെ കൊടുതിട്ടുണ്ടാകം...

ധര്മത്തിന്റെ പാതയില്‍, അച്ഛനെയും അമ്മയെയും പോറ്റാനായി, ഒരു ജോലി തേടി പ്രവാസി എന്ന പുത്തനുടുപ്പിട്ട് ജീവിതത്തില്‍ ആകെക്കൂടി ഒരു തിരക്കിന്റെ മൂടുപടം കൊടുത്തു ദ്വാരകയാകുന്ന ഈ മണലാരണ്യത്തില്‍ എല്ലാവിധ സുഖ സൌകര്യങ്ങളില്‍ ഞാന്‍ അങ്ങനെ മുഴുകവേ, അങ്ങകലെ കേരള മണ്ണില്‍, തന്റെ കീറിയ ആ പുല്‍പായയില്‍ അവള്‍ ഞാന്‍ നല്‍കിയ ആ സുരക്ഷിത രാത്രികള്‍ ഓര്‍ത്തു ഓര്‍ത്തു കൃഷ്ണ കൃഷ്നെതി കിടന്നുറങ്ങും.

രാത്രികള്‍ അപ്സര സുന്ദരിമാരുടെ നൃത്ത ചുവടുകള്‍ ആസ്വദിക്കാന്‍ നര്തന ശാലകള്‍ തേടി നടന്നും, ചൂതാടുന്ന പാണ്ടവര്‍ക്ക് കൂട്ടായി നടന്നും ദിനങ്ങള്‍ അങ്ങനെ തള്ളി നീക്കി. ഇടക്കിടെ അവള്‍ അയക്കുന്ന കത്തുകള്‍ പ്രണയത്തിന്റെ സുവര്‍ണ ലിപികള്‍ ആയി എന്നെ പ്രണയാതുരന്‍ എന്നതിനേക്കാള്‍ ഉപരി വികാര പരവശന്‍ ആക്കും. അന്നേരം എല്ലാം ഞാന്‍ അന്നത്തെ കുളപ്പടവുകളില്‍ ചെന്നെത്തും.

പിന്നെ ഗോപികമാരുടെ കൂടെ നിദ്ര പുല്‍കുന്ന സുന്ദര രാത്രികള്‍. വികാരങ്ങളെ തടയിടാന്‍ പറ്റില്ലാലോ എന്ന ന്യായം.

വര്‍ഷങ്ങള്‍ ദ്വാരകയില്‍ കഴിഞ്ഞു പോകുന്നതും കൊഴിഞ്ഞു വീഴുന്നതും ഞാന്‍ അറിഞ്ഞില്ല. അറിയഞ്ഞിട്ടല്ല. പലതും വെട്ടി പിടിക്കുന്നതിനിടയില്‍ ഞാന്‍ മനപൂര്‍വം അറിയാതെ പോയി.

അപ്പോലെക്കെ അങ്ങകലെ നാട്ടില്‍ നിന്നും എനിക്ക് വന്നിരുന്ന ആ കത്തുകളുടെ ഒഴുക്ക് നിലച്ചത് ഞാന്‍ എന്തെ ശ്രദ്ധിക്കാതെ പോയി?

കാളിന്ദി തീരത്തെ ആ രാധയെ മറന്നു പട്ടണത്തിലെ പരിഷ്കാരിയായ രുക്മിണിയെ പരിണയിച്ചു ? മനപൂര്‍വം ആ കുളപ്പടവുകളില്‍ ഞാന്‍ പൊട്ടിച്ചുടച്ച വളപ്പൊട്ടുകള്‍ മറന്നു.....

ഇന്നിപ്പോള്‍ വര്‍ഷങ്ങള്‍ക്കു ശേഷം എന്റെ മകളുടെ തിരോധാനത്തിന്റെ പൊരുള്‍ തേടി നാട്ടിലെത്തിയപ്പോള്‍ , അവളുടെ ഇ മെയിലില്‍ വന്ന സന്ദേശങ്ങള്‍ വായിച്ചപ്പോള്‍ ഞാന്‍ മനസിലാക്കുന്നു അന്നത്തെ ആ കത്തുകളുടെ ആഴം..

അന്നത്തെ കുളപ്പടവുകള്‍ ഇന്നത്തെ ശീതീകരിച്ച മുറികള്‍ക്ക് വഴി മാറി വികരങ്ങള്‍ക്കടിമപ്പെട്ടു ജീവിതത്തില്‍ നിന്നും തെന്നി മാറി പോകുന്ന ഇന്നത്തെ പുതു തലമുറയില്‍ എന്റെ മകളും പെട്ടിരിക്കുന്നു. പണത്തിനു പിറകെ ഓടുന്ന എന്നെ പോലെ ഉള്ള എല്ലാ മാതാപിതാക്കളും കാണാതെ പോകുന്ന ചില കാര്യങ്ങള്‍. ....

സ്വന്തം ജീവിതം തേടി ഞാന്‍ പോകുന്നു എന്ന ചെറിയ ഒരു ഇ മെയില്‍ എനിക്ക് തന്നു അവള്‍ എവിടെയോ മറഞ്ഞിരിക്കുന്നു.

ഇപ്പോള്‍ എനിക്കൊര്മയില്‍ വരുന്നു ഞാന്‍ മറന്ന എന്റെ രാധയെ..

ഒരു കീറപായില്‍ എന്നെ മാത്രം ഓര്‍ത്തു കിടന്ന എന്റെ രാധയെ...

ഇപ്പോള്‍ ഞാന്‍ എന്റെ മകളെക്കാള്‍ ഏറെ എന്റെ രാധയെ തേടുന്നു...

ഞാന്‍ നഷ്ടപ്പെടുത്തിയ എന്റെ രാധയെ...

ഇന്ന് ഈ കൃഷ്ണന്‍ തേടുകയാണ്. എനിക്ക് നഷ്‌ടമായ എന്റെ രാധയെ..

ഒരു പ്രായശ്ചിത്തമായി .......

Sunday, April 18, 2010

ഒരു വേറിട്ട വിഷു കൈനീട്ടം-2( ഈ കഥ എഴുതി തുടങ്ങിയപ്പോള്‍ നെറ്റിലെ ചെറിയ കുഴപ്പം കാരണം ഈ കഥ രണ്ടു പാര്‍ട്ട്‌ ആക്കേണ്ടി വന്നു. സദയം ക്ഷമിക്കുക.)
തുറവൂരിലെ ഒരു സാധാരണ കുടുംബത്തില്‍ ആണ് ശരത് ജനിച്ചത്‌.


അച്ഛന് നാട്ടില്‍ പഞ്ചായത്ത് ഓഫീസിലാണ് joli. . അമ്മ വീട്ടില്‍ തന്നെ. ശരത്തിന് താഴെ ഒരു അനിയന്‍. ശരത്തിന്റെ അച്ഛന്‍ ഒരു സാധാരണ കുടുബത്തിലെ അന്ഗമാണ്. എന്നാല്‍ അമ്മ ഒരു സമ്പന്ന കുടുംബത്തില്‍ നിന്നും. അവരുടേത്‌ ഒരു പ്രേമ വിവാഹം.


അമ്മയുടെ വീട്ടുകാര്‍ എതിര്തതിനാല്‍ അവര്‍ ഒളിച്ചോടി രേജിസ്റെര്‍ ചെയ്തു. അങ്ങനെ തുറവൂരില്‍ എത്തി.


ശരത്തും പിന്നെ അനിയന്‍ ശ്യാമും. ശരതിനെക്കാള്‍ നാല് വയസ്സ് ഇളയതാണ്ശ്യാം.


ഒരിക്കല്‍ ശ്യാമിനെ കുളിപ്പിക്കുന്നതിനിടെ അവന്റെ അമ്മ തല ചുറ്റി വീണു. ഹോസ്പിറ്റലില്‍ പോയി വന്ന ശേഷം ശരതിനോട് അമ്മ പറഞ്ഞു ഒരു ആള്‍ കൂടി വേഗം നമ്മുടെ വീട്ടിലേക്കു വരും. മോന് ആരെ വേണം. അനിയനെയോ അനിയതിയെയോ?


ഓഹോ, വാവ വരുന്നു. അനിയത്തി മതി.


അന്ന് ഒരു വിഷുവിന്റെ തലേന്നാള്‍. അച്ഛന്‍ കൊണ്ട് വരാം എന്നേറ്റ പടക്കതിനായി കാത്തിരിക്കുകയാണ് ഞാന്‍. അന്ന്


അച്ഛന്‍ വന്നത് വളരെ തളര്ന്നാണ്. വന്ന ഉടനെ ഒന്നും മിണ്ടാതെ മുറിയില്‍ കയറി കിടന്നു. ശ്യാമിനെ എടുത്തു ശരത് പുറത്തു കൂടി നടന്നു ഉറക്കുന്നു.


അമ്മ അച്ഛനൊപ്പം മുറിയിലേക്ക് പോയി. എന്താ അച്ഛന്‍ ഇന്ന് ഇങ്ങനെ, ? നാളെ വിഷു അല്ലെ? പടക്കം പോട്ടിക്കണ്ടേ? കണി വയ്ക്കണ്ടേ?


എന്നാല്‍ അന്ന് രാത്രി അച്ഛന്‍ ഒന്നും ആരോടും മിണ്ടിയില്ല. പുറത്തു വന്ന അമ്മ ശരത്തിനെ മുറിയില്‍ കിടത്തി ശ്യാമിനെയും കൊണ്ട് ഉറങ്ങാന്‍ പോയി.


രാവിലെ അമ്മ തന്നെ കണി കാണിച്ചു തന്നു.


അമ്മക്ക് കുറെ പണി ഉണ്ട്, മോന്‍ വാവയെ നോക്കണം ട്ടോ. അവിടെ അവന്റെ അടുത്ത് പോയി കിടന്നോ നീ. അമ്മ എല്ലാം ഉണ്ടാക്കി കഴിയുമ്പോ വിളിക്കാം.


എന്നാല്‍ അടുത്ത വീടുകളില്‍ പടക്കം പൊട്ടിക്കുന്ന നോക്കി നിന്ന ശരത്തിന് പിന്നെ ഉറക്കം വന്നില്ല. അച്ഛന്‍ അപ്പോളും പുറത്തു വന്നിരുന്നില്ല. ഈ അച്ഛന് എന്ത് പറ്റി?


അവന്‍ മെല്ലെ അച്ഛന്റെ അടുത്ത് പോയി കിടന്നു. അച്ഛനെ കെട്ടി പിടിച്ചു കിടക്കുമ്പോ അവന്‍ അറിഞ്ഞു. അച്ഛന്‍ കരയുന്നു.


എന്താ അച്ഛാ? എന്തിനാ കരയുന്നെ?


എന്നാല്‍ ഒന്നും പറയാതെ അച്ഛന്‍ അവനെ കെട്ടിപിടിച്ചു കിടന്നു.


മോന്‍ അമ്പലത്തില്‍ പോയി വാ. നല്ലോണം പ്രാര്തിക്കണം.


ശരത് കുളിച്ചു മെല്ലെ അമ്പലത്തിലേക്ക് പോയി. അടുത്ത് തന്നെ ആണ് തുറവൂര്‍ അമ്പലം.


അമ്പലത്തില്‍ നിറയെ ആളുകള്‍. കൂടെ പഠിക്കുന്ന അനുപിനെ കണ്ടു. അവന്റെ അമ്മയും അച്ഛനും ഉണ്ടായിരുന്നു.


ശരത്തിന്റെ അച്ഛനും അമ്മയും എവടെ? ഓപിന്റെ അമ്മ തിരക്കി.


അച്ഛന് വയ്യ, അതോണ്ടമ്മ വന്നില്ല.


അവര്‍ ശരത്തിനെ നിര്‍ബന്ധിച്ചു അവരുടെ കൂടെ കൊണ്ട് പോയി. അവിടെ അവരുടെ വീട്ടില്‍ നിന്നും ശരത്തിന് വിഷു കൈനീട്ടം കിട്ടി. അപ്പോളേക്കും അനുപ് കുറെ പടക്കവുമായി വന്നു.


പിന്നെ പടക്കം പൊട്ടിച്ചും കമ്പിത്തിരി കത്തിച്ചും പിന്നെ അതൊക്കെ എടുത്തു അയല്‍പക്കത്തെ പറമ്പില്‍ പോയി കളിച്ചു നടന്നപ്പോ ശരത് സമയം പോയതറിഞ്ഞില്ല.


ദൈവമേ, നേരം ഒത്തിരി ആയി. ഇന്ന് വീട്ടില്‍ ചെന്നാല്‍ അമ്മ തല്ലികൊല്ലും.


അവന്‍ വേഗം വീട്ടിലേക്കോടി.


വീടിനു മുന്‍പില്‍ ചെറിയ ആള്‍ കൂട്ടം. എന്താപ്പാ?


ശരത് മെല്ലെ വീട്ടിലേക്കു കയറി. എല്ലാവരും അവനെ തന്നെ നോക്കുന്നു.


അവനു ഒന്നും മനസ്സിലായില്ല. അല്ലെങ്കിലും അത് മനസ്സിലാക്കാന്‍ അവനു കഴിയുമായിരുന്നില്ല.


വീട്ടില്‍ കിടപ്പ് മുറിയില്‍ അച്ഛനും അമ്മയും വാവയും ഉറങ്ങുന്നു. എല്ലാവരും അത് നോക്കി നില്‍ക്കുന്നു,.


ഇതെന്താ ഇവര്‍ ഇത് വരെ ആരും urangunnathu കണ്ടിട്ടില്ലേ?


ശരത് വേഗം അമ്മയുടെ അടുതെത്തി കുലുക്കി വിളിച്ചു.


അമ്മെ അമ്മെ, ദേ മോന്‍ വന്നു. അനുപിന്റെ കൂടെ കളിയ്ക്കാന്‍ പോയതാ മോന്‍. "


അമ്മ അനങ്ങുന്നില്ല . അച്ഛനും വാവയും എല്ലാം നല്ല ഉറക്കം. ശരത് മെല്ലെ കട്ടിലില്‍ കയറാന്‍ തുടങ്ങിയപ്പോ ആരോ വന്നു അവനെ എടുത്തു കൊണ്ട് പോയി.


പിന്നീടുആ കുഞ്ഞു കണ്ണുകള്‍ക്ക്‌ താങ്ങാന്‍ ആവാത്ത കാഴ്ചകള്‍.


വെള്ള പുതപ്പിച്ച അച്ഛനെയും അമ്മയെയും വാവയേയും മുറ്റത്തെ മാവിന്റെ ചുവട്ടില്‍ എടുത്ത കുഴിയില്‍ വക്കുന്നു. പിന്നെ അതിനു മുകളില്‍ അവനെ കൊണ്ട് മണ്ണ് തൂവിക്കുന്നു. പിന്നെ എല്ലാവരും കൂടി അത് മൂടുന്നു.


അയല്‍പക്കത്തെ ജാനകി ചേച്ചിയുടെ കൈ പിടിച്ചു നിര്‍മല അമ്മയുടെ കൂടെ തണല്‍ എന്ന പുതിയ വീട്ടിലേക്കു പോകുമ്പോള്‍ ശരത്തിന്റെ ഉള്ളില്‍ ഒരൊറ്റ ചിന്തയെ ഉണ്ടായിരുന്നുള്ളൂ.


മഴ പെയ്തു ആ വെള്ളം വാവയുടെ ഉറക്കം കളയില്ലേ? അമ്മയും അച്ഛനും എപ്പോള്‍ എഴുന്നേല്‍ക്കും?


നാളുകള്‍ക്കു ശേഷം ഒരിക്കല്‍ ഒര്ഫനെജിലെ നിര്‍മല അമ്മ എനിക്ക് ആ വിഷു ദിനത്തില്‍ ഞാന്‍ ഒറ്റക്കാവനായ കാരണം പറഞ്ഞു തന്നു.


അച്ഛന്റെ ഓഫീസില്‍ നിന്നും ഏതോ ഒരു ഫയല്‍ കളവു പോയി. അത് അച്ഛന്‍ എടുത്തതാണെന്ന് പറഞ്ഞു അച്ച്നനെതിരെ ഓഫീസില്‍ ഉള്ളവര്‍ കേസ് കൊടുത്തു. വിഷുവിന്റെ അന്ന് അച്ഛനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് വരുമായിരുന്നു. ശരത്തിന്റെ അമ്മയുടെ സഹോദരന്‍ ആണ് പോലീസ് ഉദ്യോഗസ്ഥന്‍ എന്ന് . ആ അപമാനം താങ്ങാന്‍ ആവാതെ എല്ലാവരും കൂടി മരിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ശരത് മാത്രം എന്ത് കൊണ്ടോ അതില്‍ പെട്ടില്ല.


പിന്നീടു തണലില്‍ നിര്‍മല അമ്മയുടെ തണലില്‍ ഇടക്കിടെ അച്ഛനെയും, അമ്മയെയും, ശ്യാമിനെയും ഓര്‍ത്തു കരഞ്ഞു തളര്‍ന്നു ഉറങ്ങിയ രാത്രികള്‍.


ഒരു നാള്‍ രാത്രി ഉറങ്ങാന്‍ കിടന്ന നിര്‍മല അമ്മയും അതുപോലെ ഒരു മണ്കൂനയില്‍ ഉറക്കമായി.


ഡിഗ്രീ കഴിഞ്ഞ ഉടനെ ഗള്‍ഫില്‍ ഒരു ജോലി ശെരി ആയി സ്വന്തം കാലില്‍ നില്ക്കാന്‍ തുടങ്ങി. വിധി ഇവടെ സ്വപ്ന എന്ന പെണ്‍കുട്ടിയിലൂടെ സ്നേഹത്തിന്റെ സ്പര്‍ശനവുമായി ശരത്തിന് കൂട്ടായി എത്തി.


അച്ഛനും അമ്മക്ക് ഒറ്റ മകളാണ് സ്വപ്ന. ഇവിടെ ദുബായില്‍ ഒരു ബാങ്കില്‍ ആണ് ജോലി. ഒരു ഷോപ്പിംഗ്‌ മാളില്‍ തുടങ്ങിയ ആ പരിചയം പിന്നെ പിന്നെ പ്രണയമായി. തന്റെ ഏകാന്തതയ്ക്ക് ഒരു ശമനം വരുത്തിയ സ്വപ്നയോടൊത്ത ആ സായാഹ്നങ്ങള്‍ പിന്നെ പിന്നെ അതിരുകള്‍ ലങ്ഘിച്ചു തുടങ്ങി.


പിന്നെ സ്വപ്നക്കൊപ്പം വമ്പന്‍ ഷോപ്പിങ്ങുകള്‍. തന്റെ അക്കവുണ്ടില്‍ പണം കുറയുന്നത് ശരത് ശ്രദ്ധിക്കാതിരുന്നില്ല. എന്നാല്‍ അതെല്ലാം തന്നെ സ്നേഹിക്കുന്ന ഒരാള്‍ക്ക്‌ വേണ്ടി അല്ലെ? സ്വപ്നയെ വിവാഹം കഴിക്കാന്‍ തന്നെ ശരത് തീരുമാനിച്ചു.


ഒരു ദിവസം സ്വപ്നയെ വിളിക്കാന്‍ അവളുടെ വീട്ടില്‍ ചെന്ന ശരത് കണ്ടത് മറ്റൊരു പുരുഷനോടൊപ്പം കാണാന്‍ ഇഷ്ട്ടപ്ടാത്ത സാഹചര്യത്തില്‍ സ്വപ്ന.


പിന്നീടാണ് അറിഞ്ഞത്. അവള്‍ വിവാഹിത ആണെന്നും, വെറും പണത്തിനു വേണ്ടി മാത്രമായിരുന്നു തന്റെ കൂടെ.....


ഞാന്‍ ശെരിക്കും ഒറ്റക്കല്ലേ ദേവ്. എനിക്ക് നാട്ടില്‍ ആരാ ഉള്ളത്? ഇവടെ ആരാ ഉള്ളത്? അവന്‍ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു.


പിന്നെ അവന്‍ പൊട്ടി പൊട്ടി ക്കരഞ്ഞു.


അപ്പോള്‍ അവനു സാന്ത്വനമായി എന്റെ അമ്മയുടെ കൈവിരലുകള്‍ ആ മുടികള്‍ക്കിടയിലൂടെ ഓടി തുടങ്ങി. എനിക്കല്‍പ്പം അസൂയ തോന്നാതിരുന്നില്ല.


എന്റെ അമ്മയുടെ കണ്ണുകള്‍ നനഞ്ഞിരുന്നു. ആ മുഖത്ത് ഞാന്‍ ഒരു വല്ലാത്ത വാത്സല്യ ഭാവം കണ്ടു.


" മോനെ നിന്റെ അമ്മയുടെ പേര് രാധിക എന്നാണോ? "


"അതെ അമ്മെ. എന്താ അമ്മ എന്നോട് ചോദിയ്ക്കാന്‍ കാരണം? " ശരത് മെല്ലെ എഴുന്നേറ്റു?


എനിക്കും ഒന്നും മനസ്സിലായില്ല. അമ്മ ഞങ്ങളെ വലിച്ചു കൊണ്ട് വീട്ടിലേക്കു ഓടി കയറി. പിന്നെ അമ്മയുടെ അലമാരി തുറന്നു ഒരു പഴയ ആല്‍ബം ഞങ്ങളെ കാണിച്ചു തന്നു.


അതിലെ ഒരു സുന്ദര മുഖത്തെ നോക്കി ശരത് വികാരാധീനനായി.


അപ്പോള്‍ മാത്രമാണ് എനിക്ക് ഓര്‍മ്മ വന്നത്. അമ്മ എപ്പോളും പറയാറുള്ള , അമ്മ ഇപ്പോളും അന്യോഷിച്ചു കൊണ്ടിരിക്കുന്ന ammayudeyum achanteyum പഴയ ക്ലാസ്സ്‌ മേറ്റ്‌ രാധിക ആന്റിയെ പറ്റി.


ഇഷ്ടപ്പെട്ട ആള്‍ക്കൊപ്പം ഒരു രാത്രി കോളേജ് ഹോസ്റ്റലില്‍ നിന്നും ഓടി പോയ ആ സുഹൃത്തിനെ ഇപ്പോളും അമ്മ എല്ലാടത്തും അന്യോഷിക്കാറുണ്ട്.


ശരത്തിനെ തന്റെ മടിയില്‍ കിടത്തി അമ്മ കരയുമ്പോള്‍ ഞാന്‍ ആലോചിക്കുകയായിരുന്നു. നാളെ ഞാന്‍ ശേഖര്‍ സാറിനു എങ്ങനെ ഈ കഥ വിവരിച്ചു കൊടുക്കും?


" അമ്മെ നാളെ വിഷു ആണ്. കണി ഒരുക്കണ്ടേ? ഇപ്പൊ ജീമോട്ടനും, ചെക്കുട്ടനും എല്ലാം വരും. പിന്നെ അച്ഛനും വരാറായി.


അന്ന് എല്ലാവരും വന്നപ്പോ അമ്മ ശരത്തിനെ അവര്‍ക്ക് പരിചയപെടുത്തി.


" ഇതെന്റെ രാധികയുടെ മോനാ. ഇന്ന് മുതല്‍ ഇവന്‍ ഇവടെ നമ്മടെ ഒപ്പം ഉണ്ടാകും."


ശരത്തിനെ ചേര്‍ത്ത് പിടിച്ചു അമ്മ നിറഞ്ഞ കണ്ണുകളോടെ അത് പറഞ്ഞപ്പോ എന്റെ അച്ഛന്‍ അവന്റെ തോളില്‍ മെല്ലെ കൈ വച്ച്.


" എന്റെ മുരളിയുടെ മകന്‍..."


അന്ന് എന്നോടൊപ്പം കടലിനു അഭിമുഖമായ എന്റെ മുറിയില്‍ ഉറങ്ങാന്‍ കിടക്കുമ്പോ ശരത് പറഞ്ഞു.


" ദേവ് ഇത് നീ എനിക്ക് തന്ന വിഷു കൈനീട്ടം. "


ഫോണെടുത്തു ശേഖര്‍ സാറിനോട് വിവരം പറഞ്ഞു. അങ്ങേ തലക്കല്‍ മൌനം.


.........................


കണി എല്ലാം കണ്ട സന്തോഷത്തില്‍ രാവിലെ മോര്‍ണിംഗ് രിഫ്രെഷും ആയി സ്റ്റുഡിയോയില്‍ മൈക്കിനു മുന്നില്‍ ഇരിക്കുമ്പോ ഞാന്‍ ശേഖര്‍ സാറിന്റെ അനുമതിയോടെ എന്റെ പ്രിയപ്പെട്ട ശ്രോതാക്കള്‍ക്ക് ഒരു വക്ദാനം നല്‍കി.


" കലക്കന്‍ രീഫ്രേഷ് നടത്തി വിഷു ആഘോഷിക്കുന്ന പ്രിയ പ്രവാസി മലയാളികളെ , ഇന്ന് ഉച്ചക്ക് വിഷു സദ്യയോടൊപ്പം മ്യൂസിക്‌ ഗിഫ്റ്റ് ബോക്സ്‌ തുറക്കുമ്പോ ഞാന്‍ ഒരു വേറിട്ട വിഷു കൈനീട്ടം നിങ്ങള്ക്ക് തരാം... ഐ കീപ്‌ ഇറ്റ്‌ ആസ് എ സസ്പന്‍സെ ടില്‍ ദി ടൈം.


സ്റ്റേ ട്യുനെദ് വിത്ത്‌ ..................


ശരത് എന്ന എന്റെ വിഷു കൈനീട്ടം അല്ലെങ്കില്‍ ശരത്തിന് കിട്ടിയ വിഷു കൈനീട്ടം ഇവടെ പരിചയ പെടുത്താം...
ഒരു വേറിട്ട വിഷു കൈനീട്ടം. 1ഇന്ന് ഞായറാഴ്ച ആണ്. എന്റെ ഷിഫ്റ്റ്‌ രാവിലെ ഏഴു മണിക്ക് തുടങ്ങും.എഫ് എം ഇല് റേഡിയോ ജോക്കി എന്നാ ജോലി അത്ര എളുപ്പം പിടിച്ചതൊന്നും അല്ല.ഏഴു മണിക്ക് വാചകം അടിക്കണം എങ്കില്‍ രാവിലെ അഞ്ചര മുതല്‍ കുറെ വായിച്ചു തുടങ്ങണം. പിന്നെ അവതരിപ്പിക്കാനുള്ള വിഷയങ്ങളുടെ, പാട്ടിന്റെ വിശദ വിവരങ്ങള്‍ എടുക്കല്‍ അങ്ങനെ അങ്ങനെ.ഏഴിന്റെ ന്യൂസ്‌ വായിച്ചു ശേഖര്‍ പുറത്തിറങ്ങി. ഇനി എന്റെ ടേണ്‍ ആണ്. മോര്‍ണിംഗ് റിഫ്രെഷ് എന്നഷോ ആണ് ഞാന്‍ അവതരിപ്പിക്കുന്നത്‌. മൂന്നു മണിക്കൂര്‍. എട്ടു മണിക്ക് എന്നോടൊപ്പം നിത്യ ജോയിന്‍ ചെയ്യും. അപ്പോള്‍കുറെ പാചകങ്ങളും എല്ലാം തുടങ്ങും.ഞാന്‍ കാലാവസ്ഥയും സമയവും പറഞ്ഞു ആദ്യത്തെ സോണ്ഗ് പ്ലേ ചെയ്തു.ഒരു നോസ്ടാല്ജിക് മൂഡില്‍ തുടങ്ങട്ടെ എന്ന് കരുതി ഞാന്‍ അറബി കഥ എന്ന ചിത്രത്തിലെ തിരികെ ഞാന്‍ വരും എന്ന ഗാനം ആണ് പ്ലേ ചെയ്തത്. അപ്പോളേക്കും എസ് എം എസ് വന്നു തുടങ്ങി. ബര്ത്ഡേ വിഷേസ്, അങ്ങനെ കുറെ.എന്നാല്‍ അതില്‍ നിന്നും ഒത്തിരി വേറിട്ടൊരു മെസ്സേജ് ഞാന്‍ ശ്രദ്ധിച്ചു. .മെസ്സേജ് ഇത്ര മാത്രം " തിരികെ പോകാന്‍ ശ്രമിക്കത്തവരും , അകലെ കാത്തിരിക്കാന്‍ ആരും ഇല്ലാത്തവരും ഈ മണല്‍ കാട്ടില്‍ ധാരാളം ഉണ്ട് ദെവൂ ...അവരുടെ വേദന ആരോട് പറയും ? ശരത്.ഞാന്‍ ആ മെസ്സേജ് വായിച്ചാണ് എന്റെ ടോക്ക് തുടങ്ങിയത്. " നമ്മള്‍ കേട്ടിട്ടുണ്ട് , ഈ നാടിനോട് വല്ലാതെ അങ്ങ് ഇഴുകി ചേര്‍ന്ന് പോയ ഒരുപാട് പേരെ പറ്റി. അവര്‍ക്ക് തിരികെ പോകാന്‍ തോന്നാത്ത ഒരു മാനസികാവസ്ഥ. എന്നാലും രേമെമ്ബെര്‍ നമ്മുടെ നാട് നമ്മുടെ ടെസ്ടിനി ആണു. നമുക്ക് ഒരിക്കല്‍ അവിടെ തിരികെ ചെന്നെ മതിയാകൂ. ആരെങ്ങിലും ഒക്കെ അവിടെ നമ്മെ കാത്തിരിക്കുന്നുണ്ടാകും. അങ്ങനെ കാത്തിരിക്കട്ടെ അല്ലെങ്ങില്‍ കാത്തിരിക്കാന്‍ ഉണ്ടാകട്ടെ എന്ന പ്രാര്‍ഥനയോടെ എ വെരി ഗുഡ് മോര്‍ണിംഗ് ആന്‍ഡ്‌ വെല്‍ക്കം to മോര്‍ണിംഗ് റിഫ്രെഷ് to റീചാര്‍ജ് ഫോര്‍ ദി ഡേ. ദിസ്‌ ഈസ്‌ ദേവൂ ആന്‍ഡ്‌ എനിക്ക് ശരത്തിന്റെ ഒരു മെസ്സേജ് കിട്ടി. ( ഞാന്‍ അത് അങ്ങനെ തന്നെ വായിച്ചു )ശരത്തെ, അങ്ങനെ ഒന്നും ചിന്തിക്കണ്ട കേട്ടോ. എല്ലാം ശെരി ആകും. എന്തായാലും ശരത്തിന് വേണ്ടി ഒരു നല്ല ഒരു മെലോഡിസോണ്ഗ് നമുക്ക് പ്ലേ ചെയ്യാം. Thats nothing else than " അരുകില്‍ ഇല്ലെങ്കിലും.... അറിയുന്നു ഞാന്‍ നിന്റെ... in dasettan's voice.ഇനി പരസ്യവും, പിന്നെ അടുത്ത സോങ്ങും പോയി കഴിഞ്ഞാല്‍ സംസാരിക്കേണ്ടത് തരൂര്‍ സുനന്ദ വിഷയം ആണു. എല്ലാം റെഡി ആക്കി വച്ച്. അപ്പോള്‍ തോന്നി ഈ ശരത്തിനെ ഒന്ന് വിളിക്കാം എന്ന്. ഞാന്‍ ഒന്ന് കൂടി എസ് എം എസ് സ്ക്രീനില്‍ നോക്കി.അതാ വീണ്ടും ശരത്തിന്റെ മെസ്സേജ്." Dev, i thought of you have a good heart and u just made me as a baffon in front of others. u know, their are people with specifi reason for every thing"അതില്‍ നിന്നും അയ്യാളുടെ മാനസികാവസ്ഥ ഞാന്‍ മനസ്സിലാക്കി.ഞാന്‍ ആ നമ്പര്‍ ഡയല്‍ ചെയ്തു.ഞാന്‍ വിചാരിച്ചത് അയാള്‍ ഫോണ്‍ എടുക്കില്ല എന്നാണ്. എന്നാല്‍ അയാള്‍ ഫോണ്‍ എടുത്തു." ശരത്തെ, സുഖം ആണോ? ഞാന്‍ തെറ്റായ ഒന്നും വിചാരിച്ചല്ല അങ്ങനെ പറഞ്ഞത്. മോര്‍ണിംഗ് തന്നെ, ഒരു എനര്‍ജി ശരത്തിന് കിട്ടിക്കോട്ടേ എന്ന് വച്ചാ, " ഒരു ക്ഷമാപണത്തോടെ ഞാന്‍ തുടങ്ങി." ദേവ, നിങ്ങള്‍ക്കറിയാമോ ആരും ഇല്ലാത്തവരുടെ വേദന, അതൊക്കെ അങ്ങനെ അങ്ങ് പറയണോ വിശദീകരിക്കണോ കഴിയില്ല. എന്റെ അവസ്ഥ അതാണ്‌. സോറി, ഞാനും വല്ലാതെ അങ്ങ് ഇമോഷണല്‍ ആയി. ദേവന്‍ ദേവന്റെ ജോലി ഭംഗി ആയി ചെയ്തു. സാരമില്ല. "" ശരത്, എന്റെ വാക്കുകള്‍ തന്നെ വേദനിപ്പിച്ചെങ്കില്‍ സോറി, ശരത് ലിങ്ക് പോകാന്‍ സമയം ആയി. ഞാന്‍ ശരത്തിനെ വിളിക്കാം. "ഫോണ്‍ വക്കുമ്പോള്‍ എന്റെ മനസ്സില്‍ അയാള്‍ പറഞ്ഞ വാക്കുകള്‍ ആയിരുന്നു. ആരും ഇല്ലാത്തവന്റെ വേദന.തരൂര്‍ വിവാദം എല്ലാം കൂട്ടി കലര്‍ത്തി ഒരു റീചാര്‍ജ് കഴിഞ്ഞപ്പോ ഒരു അടിപൊളി പാട്ട് പോയി. ടേക്ക് ഇറ്റ്‌ ഈസി .. ഹ ഹ ഹ ... ഞാന്‍ തന്നത്താന്‍ ചിരിച്ചു പോയി.എന്റെ ചിരി കണ്ടു കൊണ്ടാണ് നിത്യ studio യിലേക്ക് വന്നത്. " എന്താടോ തന്റെ റിലേ പോയോ? അതോ ഇനി...."നിത്യ എനിക്ക് എതിര്‍വശത്ത് ഇരുന്നു. പിന്നെ കുറച്ചു നേരം അടുത്ത മണിക്കുറില്‍ പറയേണ്ട ചില വിഷയങ്ങളും പിന്നെ പാട്ടിനെ പറ്റിയും എല്ലാം ഡിസ്കസ് ചെയ്തു.ഷോ കഴിഞ്ഞു വെളിയില്‍ ഇറങ്ങിയപ്പോ ഞാന്‍ നിത്യ യോട് ശരത്തിനെ പറ്റി പറഞ്ഞു." എന്തായാലും നിത്യ , ഞാന്‍ അയാളെ ഒന്ന് നേരില്‍ കാണാന്‍ പോകുന്നു. "ഇനി എനിക്ക് ഉച്ചക്ക് ഒരു ഷോ കൂടി ഉണ്ട്. സമ്മാനം കുറെ നല്‍കുന്ന " മ്യൂസിക്‌ ഗിഫ്റ്റ് ബോക്സ്‌ " എന്ന പരിപാടി. അതിനുള്ള ചോദ്യങ്ങള്‍ എല്ലാം തയ്യാറാക്കുന്നതിനിടയില്‍ ഞാന്‍ ന്യൂസ്‌ ഹെഡ് ശേഖര്‍ സാറിനോട് ശരത്തിനെ പറ്റി പറഞ്ഞു.ശേഖര്‍ സാറിനു സംഭവം വളരെ ഇന്റെരെസ്റിംഗ് ആയി തോന്നി." നീ പോയി അവനെ കാണു. നമുക്ക് അവനെ സഹായിക്കാന്‍ പറ്റിയാല്‍ സഹായിക്കാം. "ഞാന്‍ എന്റെ ഷോ കഴിഞ്ഞു ശരത്തിനെ വിളിച്ചു. നേരിട്ട് കാണാം എന്ന് ഏറ്റുഞാന്‍ ശരത്തിനെ എന്റെ വീട്ടിലേക്കാണ് ക്ഷണിച്ചത്.രാത്രി ഒമ്പത് മണിയോടെ ശരത് എന്റെ വീട്ടില്‍ എത്തി. എന്റെ അമ്മയും ഞാനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അമ്മയോട് ഞാന്‍ പറഞ്ഞിരുന്നു കൂടുതല്‍ ചോദ്യങ്ങള്‍ എല്ലാം ചോദിച്ചു അയാളെ ബുദ്ധിമുട്ടിക്കരുതെന്ന്.ശരത് , ഇരുപത്തി ഏറ്റു വയസ്സ് പ്രായം, സ്വദേശം ആലപുഴക്കടുത്തു തുറവൂര്‍.അമ്മ കൊടുത്ത തണുത്ത ജ്യൂസ്‌ കുടിച്ചു കൊണ്ട് അവന്‍ ചോദിച്ചു." ദേവാ എന്റെ കഥ നിങ്ങള്‍ വിറ്റു കാശാക്കുമോ? " ചിരിച്ചു കൊണ്ടായിരുന്നു.ശരത്തെ അങ്ങനെ മനസ്സാക്ഷി ഇല്ലതവരല്ല ഞങ്ങള്‍. പിന്നെ തന്നോട് സംസാരിച്ചപ്പോ ഒന്ന് നേരില്‍ കാണണം എന്ന് തോന്നി. നാട്ടില്‍ പോകണം എന്ന് ആഗ്രഹം ഇല്ലാത്ത ഒരാളെ ഞാന്‍ ആദ്യായിട്ട് കാണുവ."അപ്പോളേക്കും അമ്മ ഭക്ഷണം എടുത്തു വച്ച്. കൈ കഴുകി ഭക്ഷണം കഴിക്കാന്‍ ഇരിക്കുമ്പോ ഞാന്‍ വെറുതെ ചോദിച്ചു. " എന്താ ശരത്തെ ഒറ്റക്കായി പോയി എന്ന് തോന്നാന്‍ കാരണം. "അങ്ങനത്തെ തോന്നലല്ല, അങ്ങനെ ആണു ദേവാ, ഒറ്റക്കാണ് ഞാന്‍, കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ ആയി. എന്ന് പറഞ്ഞാല്‍ ഏതാണ്ട് ഇരുപത്തി രണ്ടു വര്‍ഷമായി. ആരോടും പരിഭവം ഇല്ലാതെ , ആരോടും പറയാതെ ഒതുക്കി വച്ച വേദനകള്‍.. ഞാന്‍ അനാഥാലയത്തില്‍ കഴിച്ചു കൂട്ടിയ എന്റെ ബാല്യ കാലം. പിന്നെ പിന്നെ ....അത് മുഴുവിക്കാന്‍ കഴിയാതെ അയാള്‍ കരഞ്ഞു പോയി.എന്റെ അമ്മ അയാളുടെ പിന്നിലെത്തി അയാളുടെ മുടിയിലൂടെ മെല്ലെ വിരല്‍ ഓടിച്ചു. " മോനെ, കരയാതെ, ഞങ്ങള്‍ ഒക്കെ ഇല്ലേ. "അതാണ് എന്റെ അമ്മ. ആരെങ്കിലും കരയുന്നത് കണ്ടാല്‍ അമ്മയുടെ മനസ്സലിയും.ഭക്ഷണം കഴിച്ചു ഞങ്ങള്‍ മെല്ലെ കടല്‍ തീരത്തെ ചാര് ബഞ്ചില്‍ ഇരുന്നു. ജുമെരയിലെ എന്റെ വീടിനു മുന്നില്‍ കടല്‍ ആണു.കടല്‍ കാറ്റ് പശ്ചാത്തല സംഗീതം തീര്‍ത്ത ആ രാത്രി അയാള്‍ അയാളുടെ കഥ തുടങ്ങി. കേള്‍ക്കാന്‍ എന്റെ അമ്മയും കൂടെ ഉണ്ടായിരുന്നു.


Sunday, April 11, 2010

കറുത്ത സ്കാര്‍ഫ് ഇട്ട പെണ്‍കുട്ടി.ഇപ്പോള്‍ ഇടയ്ക്കിടെ ഈ തലവേദന വല്ലാതെ ശല്യം ചെയ്യുന്നുണ്ട്.

എന്താണാവോ?

കോഫി കുടിച്ചു നേരെ കുളിക്കാൻ കയറുമ്പോളേക്കും  ഫോണ്‍ അടിച്ചു. മമ്മതിക്ക ആണ്. വീട്ടില്‍ നിന്നും ഇറങ്ങുന്നു , ഇനി പതിനഞ്ചു മിനിട്ടിനുള്ളില്‍ താഴെ എത്തും എന്ന സിഗനല്‍ ആണ് . വേഗം കുളികഴിഞ്ഞു ഡ്രസ്സ്‌ മാറി കഴിഞ്ഞപ്പോ  പുള്ളിക്കാരന്‍ താഴെ എത്തി.

മമ്മതിക്കയെ  കുറിച്ച് രണ്ടു വാക്ക്. എന്നെ എന്നും രാവിലെ ഷാര്‍ജയില്‍ നിന്നും ദുബായ് കരാമയിലെ എന്റെ ഓഫീസില്‍ എത്തിക്കുന്ന കാറിന്റെ ഡ്രൈവര്‍ ആണ് മമ്മതിക്ക. പ്രായം ഏകദേശം നാല്‍പ്പത്തിരണ്ട്. ഗള്‍ഫില്‍ ഇപ്പോള്‍ ആകെ മൊത്തം ഇരുപത്തി രണ്ടു വര്‍ഷം. ഒട്ടേറെ പ്രയാസങ്ങള്‍ അനുഭവിച്ചു കുറെ ഏറെ അനുഭവങ്ങളുടെ മാത്രം സമ്പത്തുമായി ഇന്നും മാസം ഇരുപതിനായിരം ഇന്ത്യന്‍ രൂപ നാട്ടില്‍ എത്തിക്കാന്‍ കഷ്ടപ്പെടുന്ന ഒരു പാവം കണ്ണൂര്‍ കാരന്‍ പ്രവാസി. കഴിഞ്ഞ ആറ് മാസമായി എന്റെ ഡ്രൈവര്‍ പുള്ളി ആണ്. ആദ്യമൊക്കെ ഞാന്‍ അങ്ങനെ അധികം അടുത്തില്ലെങ്കിലും  പിന്നെ പിന്നെ പതിയെ പുള്ളിയെ എനിക്കങ്ങു പിടിച്ചു. എന്നും ടെന്‍ഷന്‍ പിടിച്ച സംസാരവും, അതും കണ്ണൂര്‍ ഭാഷയില്‍ ... രാവിലെയും വൈകിട്ടും ആ യാത്ര ഞാന്‍ ശെരിക്കും രസിച്ചു. അല്ലെങ്കിലും ഇത്തരം രസങ്ങള്‍ ആണല്ലോ ഇപ്പോള്‍ എനിക്ക് മുതല്‍കൂട്ടായി ഉള്ളത്.

ഞങ്ങള്‍ മെല്ലെ ദുബായ് ഷാര്‍ജ റോഡിലൂടെ ട്രാഫിക്‌ ജാമില്‍ ഹിറ്റ്‌ എഫ് എമ്മിലെ ബ്രേക്ക് ഫാസ്റ്റ് ക്ലബ്‌ കേട്ടും അങ്ങനെ കരാമയിലേക്ക് പോകുന്നു. ഞാന്‍ ഇടയ്ക്കിടെ പത്രത്തില്‍ നോക്കുന്നും ഉണ്ട്.

വെറുതെ പുറത്തേക്കു നോക്കുമ്പോളാണ്‌ ആ കാഴ്ച കണ്ടത്. ഞങ്ങക്ക് പാരല്ലെല്‍ ആയി നീങ്ങുന്ന കറുത്ത പ്രാടോയും പിന്നെ അതോടിക്കുന്ന കറുത്ത സ്കാര്‍ഫ് ധരിച്ച വെളുത്ത പെണ്‍കുട്ടിയും. നല്ല വട്ട മുഖം. വിടര്‍ന്ന കണ്ണുകള്‍, പിന്നെ ഇടയ്ക്കിടെ ഫോണില്‍ വര്‍ത്തമാനം പറയുമ്പോള്‍ ചലിക്കുന്ന ആ ചുണ്ടുകള്‍ കാണാന്‍ നല്ല രസം. മേയിക്കപ് അധികം ഇല്ലാത്ത സുന്ദരമായ ആ മുഖം നോക്കാതിരിക്കാന്‍ തോന്നുന്നില്ല.

മക്തും ബ്രിഡ്ജ് വരെ അവളുടെ പിന്നാലെയും മുന്നിലുമായി മമ്മതിക്ക എനിക്കവളെ കാണാവുന്ന തരത്തില്‍ ഞങ്ങളുടെ കാര്‍ മുന്നോട്ടു നീക്കി.

പോസ്റ്റ്‌ ഓഫീസിനു പിന്നിലെ റോഡിലേക്ക് അവള്‍ കാര്‍ വളക്കുമ്പോള്‍ എന്നെ നോക്കി ഒരു ചെറു ചിരി തരാന്‍ മറന്നില്ല. ഇത്രനേരം ഞാന്‍ അവളെ നോക്കിയപോലെ അവളും എന്നെ നോക്കുന്നുണ്ടായിരുന്നു.

ഓഫീസില്‍ ഇറങ്ങാന്‍ നേരം മമ്മതിക്ക പറഞ്ഞു.

" ഓള്‍ടെ കാറിന്റെ നംബര്‍ ഞാന്‍ അനക്കുവേണ്ടി നോക്കിരിക്കന്കുട്ട്യേ."

അതാണ് മമ്മതിക്ക. ചില കാര്യങ്ങള്‍ അറിഞ്ഞു ചെയ്യും. "താങ്ക്യൂ മമ്മുക്ക. "

ശോ ഈ തലവേദന എന്താ ഇന്നിങ്ങനെ..?

ഓഫീസില്‍ എത്തി മെയില്‍ തുറന്നപ്പോ പ്രിയയുടെ മൂന്നു മെയില്‍സ്. അതിലെല്ലാം പരാതികള്‍ മാത്രം. ഇന്ന് ഈ നേരം വരെ ഞാന്‍ ഒരു എസ് എം എസ് പോലും അയക്കാത്തതിന്റെ 

ശെരിയാണ്‌ , അല്ലെങ്ങില്‍ മിനിമം രണ്ടു എസ് എം എസ്സോ ഒരു ഫോണ്‍ കാള്‍ പതിവാണ്. ഇന്നെത് പറ്റി ? ആ കറുത്ത സ്കാര്‍ഫ് വല്ലാതെ മൂടിയോ?

എന്തായാലും അപ്പോള്‍ തന്നെ അവളെ വിളിച്ചു സംസാരിച്ചു. കറുത്ത സ്കാര്‍ഫ് എന്തോ മനപൂര്‍വം പറഞ്ഞില്ല.

അപ്പോളേക്കും കണ്ണന്‍ എത്തി. ഉച്ചക്ക് ഒരു മീറ്റിംഗ് ഉണ്ട്. ജബല്‍ അലിയില്‍. അതിനുള്ള എല്ലാം എടുത്തു അപ്പോള്‍ തന്നെ ഞങ്ങള്‍ മമ്മതിക്കയെ  കൂട്ടി പുറപ്പെട്ടു. മീറ്റിംഗ് കഴിഞു വരുമ്പോള്‍ വീണ്ടും ആ തലവേദന. വണ്ടി നേരെ എന്‍ എം സിയില്‍ എത്തിച്ചു. എന്തായാലും ഒന്ന് ഡോക്ടറെ കണ്ടു കളയാം.

ഡോക്ടറുടെ വക കുറെ ഗുളികകള്‍. പിന്നെ രണ്ടു ദിവസം കഴിഞു വീണ്ടും വരാന്‍ ഉള്ള ഓര്‍ടെരും.

പിറ്റേ ദിവസവും ആ വണ്ടിയും പെണ്‍കുട്ടിയും ഞങ്ങള്‍ടെ മുന്നില്‍ ഇടക്കെപ്പോലെ വന്നു പെട്ട്. ഇന്നവള്‍ എന്നെ ശെരിക്കും നോക്കി. ഇന്ന് പ്രിയക്ക് ആദ്യം വിളിച്ചതിനാല്‍ കുറ്റബോധം ഇല്ലാതെ അവളെ നോക്കാം.

അന്നും ആ വണ്ടി പോസ്റ്റ്‌ ഓഫീസിനു പിന്നിലെ അതെ റോഡില്‍ കയറി. എന്നാല്‍ ഞാന്‍ പോലും പ്രതീക്ഷിക്കാതെ മമ്മതിക്ക ആ വണ്ടിയുടെ പിന്നാലെ പോയി;. അവള്‍ കയറിയ ബില്‍ഡിംഗ്‌ കണ്ടു പിടിച്ചു.

രണ്ടു ദിവസത്തിനിടയില്‍ ആ തല വേദന ഇടയ്ക്കിടെ അലട്ടുന്നുണ്ടായിരുന്നു. ഇപ്പോള്‍ അത് ശക്തി ആയി വരുന്നു. ഇടയ്ക്കു ഡോക്ടര്‍ വിളിച്ചു വിവരം അന്യോഷിച്ചു. ഡോക്ടര്‍ക്ക്‌ ഒരു നല്ല ക്ലായിന്റിനെ കിട്ടിയ സന്ധോഷം ആകാം. കാരണം എന്റെ ബില്‍ എല്ലാം ഇന്‍ഷുറന്‍സ് കമ്പനി കൊടുക്കുമല്ലോ.

പറഞ്ഞ പോലെ രണ്ടാം ദിവസം വൈകിട്ട് ഹോസ്പിറ്റലില്‍ എത്തി.

വേദന കൂടി വരുന്ന കാര്യം പറഞ്ഞപ്പോള്‍ ഡോക്ടര്‍ എന്റെ എക്സ് റേ ഒന്നെടുക്കം എന്ന് പറഞ്ഞു.

എല്ലാം കഴിഞ്ഞു പോകും നേരം ഡോക്ടര്‍ പറഞ്ഞു.

" കൃഷ്ണൻ , നാളെ രാവിലെ ഒരു പതിനൊന്നു മണിക്ക് ഇവടെ വരണം. ഒരു സ്കാന്നിംഗ് നടത്തണം. ചുമ്മാ നമുക്ക് ഒരു സമാധാനത്തിനു വേണ്ടി. "

രാവിലെ നേരത്തെ എത്തേണ്ട എന്ന് മമ്മതിക്കയോട്  പറഞ്ഞു.

എന്തിനായിരിക്കും ഈ സ്കാന്നിംഗ്?

പിറ്റേന്ന് സ്കാന്നിംഗ് എല്ലാം കഴിഞ്ഞു ഡോക്ടറുടെ മുറിക്കു പുറത്തിരിക്കുമ്പോള്‍എന്റെ മുന്നിലൂടെ ആ കറുത്ത സ്കാര്‍ഫ് കെട്ടിയ പെണ്‍കുട്ടി കടന്നു പോകുന്നു. കൂടെ അല്പം പ്രായമായ ഒരു സ്ത്രീയും. അവളുടെ അമ്മയായിരിക്കാം.

അവള്‍ എന്നെ സൂക്ഷിച്ചു നോക്കി. ഞാനും. എന്നാല്‍ ഇപ്പോള്‍ അവളുടെ കണ്ണുകള്‍ അത്ര വിടര്‍ന്നിട്ടില്ല. അവള്‍ എന്റെ അതെ ഡോക്ടര്‍ സുരേഷിന്റെ മുറിയിലേക്കാണ്‌ കയറിയത്. കുറച്ചു കഴിഞ്ഞു അവര്‍ പുറത്തിറങ്ങി. പോകുമ്പോള്‍ അവള്‍ എന്നെ തന്നെ സൂക്ഷിച്ചു നോക്കുന്നു. അപ്പോളേക്കും എന്നെ ഡോക്ടര്‍ വിളിച്ചു.

" തന്നോട് കാര്യങ്ങള്‍ മറച്ചു വക്കണ്ട കാര്യം ഇല്ല. ക്രിഷ് ,ലുക്കേമിയ എന്ന അസുഖത്തിന്റെ തുടക്കമാണ്‌ നിങ്ങള്ക്ക്. ഇപ്പോള്‍ ചികല്സിച്ചാല്‍ നമുക്കത് ഭേദമാക്കാം. താൻ  ഉടനെ തന്നെ നാട്ടില്‍ പോകണം. നാട്ടില്‍ ചെന്നൈ  അപ്പോളോയില്‍ എന്റെ സുഹൃത്തുണ്ട് . ഡോക്ടര്‍ മോഹന്‍ . അദ്ദേഹം നിങ്ങള്ക്ക് വേണ്ട എല്ലാ ഹെല്പും ചെയ്തു തരും. "

എന്റെ അപ്പോളത്തെ അവസ്ഥ പറയാന്‍ പറ്റുന്നില്ല. എങ്ങനെയോ സമനില വീണ്ടെടുത്ത്‌.

" ഡോക്ടര്‍ എനിക്കല്പം വെള്ളം കുടിക്കാന്‍ വേണം"

" ടെന്‍ഷന്‍ വേണ്ട ദേവ്. ഇതൊക്കെ ജീവിതത്തിലെ ഓരോ പരീക്ഷണം. ഇപ്പോള്‍ ഇവടെ നിന്നും ഇറങ്ങി പോയ പെണ്‍കുട്ടിയെ കണ്ടോ? എന്റെ സ്വന്തം സഹോദരി ആണ്. അവള്‍ക്കും ദേവിന്റെ അതെ അസുഖമ. അവള്‍ ഇപ്പോള്‍ അതിനോട് പോരുത്തപെട്ടു കഴിഞ്ഞു. അടുത്ത വീക്ക്‌ അവള്‍ ചെന്നൈ പോകും. അവളുടെ ട്രീട്മെന്റിന്റെ രണ്ടാം ഖട്ടം തുടങ്ങുവ. ദേവിന് അപ്പോളേക്കും അവിടെ എത്താൻ  പറ്റുമെങ്ങില്‍ ഐ വില്‍ അറേഞ്ച് ഓള്‍ ഫോര്‍ യു. "

അദ്ദേഹം തന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കയ്യില്‍ വച്ച് റാം സാറിന്റെ മുറിയില്‍ എത്തുമ്പോള്‍ അവിടെ കണ്ണനും ഉണ്ടായിരുന്നു. ഡോക്ടര്‍ സുരേഷ് എല്ലാം നേരത്തെ വിളിച്ചു പറഞ്ഞിരുന്നു. ആരും ഒന്നും മിണ്ടിയില്ല. അപ്പോളേക്കും എച് ആറിലെ മറിയം എന്റെ ലീവ് സാങ്ങ്ഷന്‍ ലെറ്റര്‍ കൊണ്ടുവന്നിരുന്നു.

" രാവിലെ ഏഴു മണിക്കാണ് നിന്റെ ഫ്ലൈറ്റ്. നിന്റെ അച്ഛനോട് ഞാന്‍ കാര്യങ്ങള്‍ എല്ലാം പറഞ്ഞിട്ടുണ്ട്. നിനക്ക് ഇനി അതിന്റെ പേടി വേണ്ട. നിന്റെ അമ്മയ്ക്കും അറിയാം. സൊ ടെന്‍ഷന്‍ ഒന്നും ഇല്ലാതെ പോയി ട്രീത്മെന്റ്റ്‌ എല്ലാം നടത്തി ഞങ്ങള്‍ടെ പഴയ ക്രിഷ്  ആയി വാ. ഞങ്ങള്‍ എല്ലാം നിനക്ക് വേണ്ടി എന്നും പ്രാര്തിക്കും. "

കണ്ണന്റെ കൂടെ വണ്ടിയില്‍ കയറുമ്പോള്‍ മമ്മതിക്ക ചോദിച്ചു. ഇന്നെന്ത കണ്ണന്‍ കുട്ട്യേ ഇങ്ങളും കൂടെ വരനെ? ഇന്നെത്ത കള്ള് കുടിക്കാനോള്ള പരിപാട്യ ?

അവന്‍ ഒന്നും മിണ്ടിയില്ല.

വണ്ടി എന്റെ ബില്‍ടിങ്ങിന്റെ താഴെ എത്തിയപ്പോ ഞാന്‍ വേഗം പുറത്തിറങ്ങി.

മുറിയില്‍ എത്തി ഡ്രസ്സ്‌ എല്ലാം മാറി ബാഗ്‌ എടുക്കാന്‍ തുടങ്ങിയപ്പോ മമ്മതിക്ക മുറിയില്‍ എത്തി. ഒപ്പം കണ്ണനും. എന്നെ കെട്ടിപ്പിടിച്ചു ഒരൊറ്റ കരച്ചിലായിരുന്നു മമ്മതിക്ക.

" ഇങ്ങക്ക് ഒന്നും വരൂല്ല കുട്ട്യേ. ഇങ്ങളെ സുഖായി വരും. ഞാന്‍ ദുവ ഇറക്കം.. അല്ലാഹ്, പടച്ചോനെ, ഇതെന്താ ഈ കുട്ടിക്കിങ്ങനെ. ? എനക്ക് വയ്യ. "

അയാള്‍ നിലത്തിരുന്നു.

" സരോല്യ മമ്മതിക്ക. ദൈവം എല്ലാം നേരെ ആക്കും. പിന്നെ ആ കറുത്ത സ്കാര്‍ഫ് ഒരു നിമിത്തമായിരുന്നു. അവള്‍ക്കും എന്റെ അതെ അസുഖമ. "

സാധനങ്ങള്‍ എല്ലാം കണ്ണനും മംമാതിക്കയും കൂടി പായ്ക്ക് ചെയ്തു. അപ്പോളേക്കും റാം സര്‍ എന്റെ പാസ്പോര്‍ട്ടും ആയി വന്നു. രാജിവ് ഏട്ടനും ഉണ്ടായിരുന്നു. ഒന്നും പറയാന്‍ ഇല്ല ആര്‍ക്കും.

" ഞാന്‍ അടുത്ത വീക്ക്‌ ഹോസ്പിറ്റലില്‍ എത്താം ഡാ , പിന്നെ രാവിലെ ഞാന്‍ നിന്നെ എയര്‍പോര്‍ട്ടില്‍ ഡ്രോപ്പ് ചെയ്തോളാം. "

ദുബായില്‍ നിന്നും ഫ്ലൈറ്റ് പൊങ്ങുമ്പോള്‍ എന്തോ ഒരു വല്ലാത്ത മാനസികാവസ്ഥ. ഇനി ഇവ്ടെക്ക് ഒരിക്കലും വരന്‍ പറ്റില്ലെന്ന ഒരു തോന്നല്‍. ..........

............

പറഞ്ഞ തിയതിക്ക് തന്നെ അപ്പോളോയില്‍ എത്തി. റൂം നമ്പര്‍ ടു സീറോ സെവെന്‍ . അതാണ് എന്റെ റൂം. വൈകിട്ട് മുതല്‍ ട്രീത്മെന്റ്റ്‌ തുടങ്ങും. വൈകിട്ട് രേയ്ടിയെഷന്‍ റൂമിലേക്ക്‌ പോകും വഴി എനിക്കെതിരെ വരുന്ന പെണ്‍കുട്ടിയെ നോക്കി. തലയില്‍ മുടി ഇല്ലതതെങ്ങിലും ആ വിടര്‍ന്ന കണ്ണുകള്‍ ഞാന്‍ തിരിച്ചറിഞ്ഞു. അവളും.

" സുരേഷ് സര്‍,? " ഞാന്‍ അവളെ നോക്കി ചോദിച്ചു...

അവിടെ റൂമിൽ ഉണ്ട് എന്ന് പറഞ്ഞു അവള്‍ കടന്നു പോയി.

അന്ന് വൈകിട്ട് സുരേഷ് ഡോക്ടറും മോഹന്‍ ഡോക്ടറും എന്റെ റൂമില്‍ എത്തി. കൂടെ അവളും ഉണ്ടായിരുന്നു. അമ്മയെയും അച്ഛനെയും കുറെ സമാധാനിപ്പിചിട്ടാണ് അവര്‍ പോയത്. അന്നാണ് അവളുടെ പേര് മനസ്സിലാക്കിയത്‌. സുനന്ദ. കരാമയില്‍ ഒരു കമ്പനിയില്‍ എച് ആര്‍ മാനേജര്‍ ആണ്. ഈ അസുഖം അറിഞ്ഞതോടെ അവളുടെ വിവാഹം മുടങ്ങി. മൂന്നു വര്‍ഷം സ്നേഹിച്ച പുരുഷന്‍ അതോടെ അവളെ വിവാഹം ചെയ്യാന്‍ വയ്യെന്ന് പറഞ്ഞു. ഇപ്പോള്‍ അസുഖം ഭേദപ്പെട്ടു വരുന്നു. ഇപ്പോള്‍ അവള്‍ ആകെ മാറി. എന്തും നേരിടാന്‍ അവള്‍ റെഡി, ഇപ്പോള്‍ കാന്‍സര്‍ ബാധിച്ച കുട്ടികളുടെ പുനരധിവാസത്തിനായി ഒരു സന്നദ്ധ സന്ഖടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു.

അന്ന് രാത്രി വെറുതെ മുറിക്കു പുറത്തെ വരാന്തയില്‍ നില്‍ക്കുമ്പോ അവള്‍ വന്നു.

" ഞാന്‍ സുനന്ദ. എന്നെ കുറിച്ച് എല്ലാം മനസ്സിലായില്ലേ ? അന്ന് നമ്മള്‍ റോഡില്‍ കണ്ടത് ഒരു നിമിത്തമാണ്. നമ്മുടെ ഈ എളിയ ജീവിതം നമുക്ക് മറ്റുള്ളവരെ കഴിയുന്നത്ര സഹായിക്കാന്‍ ശ്രമിക്കണം. ഈ വേദന നമുക്ക് താങ്ങാന്‍ പറ്റില്ല. ഈ പ്രായത്തില്‍. അപ്പോള്‍ കുഞ്ഞു കുട്ടികളെ കുറിച്ച് ഒന്ന് ആലോചിച്ചു നോക്ക് ദേവേട്ടാ. ദേവേട്ടന്‍ നാളെ എന്റെ കൂടെ ഒരിടം വരെ വരണം. ഇവടെ ഈ ഹോസ്പിറ്റലില്‍ തന്നെ ആണ്. നമ്മളെ പോലെ മരണം കാത്തു ദിവസങ്ങള്‍ എന്നി കഴിയുന്ന ഒത്തിരി പേര്‍ ഈ ഗ്രൂപ്പില്‍ ഉണ്ട്. എല്ലാവരും ആ കുഞ്ഞുഗള്‍ക്കായി പ്രവര്‍ത്തിക്കുന്നു. നാളെ രാവിലത്തെ ട്രീത്മെന്റ്റ്‌ കഴിഞ്ഞാല്‍ നമുക്ക് അവിടെ പോകാം. അപ്പോള്‍ ഗുഡ് നൈറ്റ്‌. " എല്ലാം പറഞ്ഞു തീര്‍ത്തു അവള്‍ മുറിയിലേക്ക് നടന്നു.

അപ്പോളേക്കും സുരേഷ് ഡോക്ടറും വന്നു. " നാളെ ദേവന്‍ അവള്‍ക്കൊപ്പം പോകു. ഒരു ചേഞ്ച്‌ ആകട്ടെ. "

പിറ്റേ ദിവസം രാവിലെ ട്രീത്മെന്റ്റ്‌ കഴിഞു ഞങ്ങള്‍ ചയില്ദ്കെയര്‍ വിഭാഗത്തില്‍ എത്തി. എന്റെ കണ്ണ് നിറഞ്ഞു പോയി. പല പ്രായത്തിലുള്ള കൊച്ചു കുട്ടികള്‍. അവര്‍ക്കിടയില്‍ നടന്നും അവരെ എടുത്തും എല്ലാം ഉച്ച വരെ സമയം പോയതറിഞ്ഞില്ല.

സുനന്ദ ഒരു നല്ല ഫ്രണ്ട് ആയി മാറിയിരുന്നു.

അപ്പോളും അവള്‍ ആ കറുത്ത സ്കാര്‍ഫ് ധരിച്ചിരുന്നു. ഇടക്ക് അത് നിലത്തു വീണപ്പോള്‍ ഞാന്‍ അതവള്‍ക്ക്‌ തിരികെ എടുത്തു കൊടുത്തു. അവള്‍ നന്ദിയോടെ എന്നെ നോക്കി.

" ഇതെനിക്ക് വളരെ വേണ്ടപ്പെട്ട ഒരാള്‍ തന്നതാ. പക്ഷെ അയാള്‍ക്ക് ഞാന്‍ ഇപ്പൊ വേണ്ടപ്പെട്ടതല്ല. " അവളുടെ കണ്ണ് നിറഞ്ഞോ? " മരണത്തിലേക്ക് നടന്നടുക്കുന്ന എന്നെ ഇനി സ്നേഹിച്ചിട്ടു കാര്യം ഇല്ല എന്ന് മനോജിനു തോന്നിയിട്ടുണ്ടാകും. അല്ലെങ്കിലും ഇത്തരം സാഹചര്യങ്ങളില്‍ മനുഷ്യര്‍ സ്വര്തരാകും ദേവേട്ടാ. "

തിരികെ മുറിയില്‍ എത്തിയപ്പോ ഞാന്‍ ആലോചിച്ചു. ഞാന്‍ നാട്ടില്‍ എത്തിയ ശേഷം ഒരു തവണ മാത്രം വിളിച്ച പ്രിയ പിന്നീട് വിളിച്ചിട്ടില്ല. ഇനി മനോജിന്റെ അതെ മനോഭാവം ആയിരിക്കുമോ അവള്‍ക്കും. ?

ദിവസങ്ങള്‍ കടന്നു പോയി. എന്റെ രോഗാവസ്ഥ ചെറിയ തോതില്‍ കൂടുന്നുണ്ട്. ഇപ്പോള്‍ ഇടക്കിടെ മൂക്കിലൂടെ രക്തം വന്നു തുടങ്ങി. പിന്നെ മെല്ലെ മെല്ലെ മുടി പോയി തുടങ്ങി. എന്നെ നോക്കി അമ്മ ഇടയ്ക്കിടെ കരയുമ്പോള്‍ ഞാന്‍ ആകെ തകര്‍ന്നു പോകുന്നു. കടിച്ചമര്‍ത്തുന്ന വേദനക്കിടയില്‍ ഇടയ്ക്കിടെ വന്നു പോകുന്ന സുനന്തയും പിന്നെ ആ കുട്ടികളും ആയിരുന്നു ആശ്വാസം.

സുനന്ദ എന്നും വന്നു വിവരങ്ങള്‍ അന്യോഷിക്കും. പിന്നെ വാക്കുകളിലൂടെ ധയിര്യം തരും.

ഒരു ദിവസം രാത്രി എന്റെ മുറിയില്‍ നിന്നും പോകാന്‍ നേരം അവള്‍ എനിക്കൊരു സമ്മാനം തന്നു. എന്റെ കയ്യില്‍ ഒരു കറുത്ത ബ്ലേഡ് വാച് കെട്ടി തന്നിട്ട് എന്റെ നെറുകയില്‍ ഒരു ചെറു ചുംബനവും തന്നു.

" ഇതെന്റെ ദേവേട്ടന് ഒരു ശക്തി ആകട്ടെ. ഇനി പേടി തോന്നിയാല്‍

ഇതില്‍ നോക്കിയാല്‍ മതി കേട്ടോ. ഞാന്‍ എപ്പോളും കൈ പിടിച്ചു കൂടെ ഉണ്ടേ. "

അമ്മയോടും വര്‍ത്തമാനം പറഞ്ഞു അവള്‍ മുറി വിട്ടിറങ്ങി. അപ്പോളേക്കും ഉറങ്ങാനുള്ള കുത്തിവയ്പ്പ് തരാന്‍ നേഴ്സ് വന്നു. എപ്പോളോ ഞാന്‍ ആ വാച്ചും നോക്കി ഉറങ്ങി പോയി.

ഉണര്‍ന്നു നോക്കുമ്പോള്‍ അമ്മ മുറിയില്‍ ഇല്ല. ഞാന്‍ വാച്ചില്‍ നോക്കി. സമയം വെളുപ്പിന് മൂന്നു മണി. ഇനി ടോയിലെറ്റില്‍ ഉണ്ടോ. ഇല്ല അവിടേയും ഇല്ല. ഈ അമ്മ എവടെ പോയി? ഞാന്‍ പുറത്തേക്കിറങ്ങാന്‍ നോക്കി. മരുന്നിന്റെ ഡോസ് ടീരതതിനാല്‍ കാലുകള്‍ നന്നേ വെയ്ച്ചു പോകുന്നു. വാതിലില്‍ എത്തി പുറത്തേക്കു നോക്കുമ്പോള്‍ കണ്ടത് സുനന്ദയുടെ മുറിക്കു പുറത്തു ആള്‍കൂട്ടം.

ഞാന്‍ മെല്ലെ അവിടെ എത്തി. മുറിയില്‍ ഡോക്ടര്‍ മാറും എല്ലാം ഉണ്ട്. എന്നെ കണ്ട അമ്മ ഉടനെ വന്നു എന്നെ അവിടെ നിന്നും മാറ്റാന്‍ നോക്കി. എന്നാല്‍ സുരേഷ് വന്നു എന്നെ അവിടേക്ക് വിളിച്ചു.

" സുനു പോകുവാ ദേവ, അവള്‍ നിന്നെ വിളിക്കുന്നു. " കരഞ്ഞു കൊണ്ടയാള്‍ പറഞ്ഞു.

എനിക്ക് തല ആകെ പൊലിയുന്ന പോലെ തോന്നി. ഇതിനാണോ നീ രാത്രി എനിക്ക് ഈ സമ്മാനം തന്നത്. നീ പോകുവാണോ? ദൈവമേ...

എനിക്ക് പിടിച്ചു നില്ക്കാന്‍ ആയില്ല. ഞാന്‍ ഉറക്കെ ഉറക്കെ കരഞ്ഞു.

അവള്‍ക്കരികില്‍ എത്തിയപ്പോള്‍ തളര്‍ന്ന കൈ കൊണ്ടവള്‍ എനിക്ക് നേരെ ആ കറുത്ത സ്കാര്‍ഫ് നീട്ടി. ഞാന്‍ അത് വാങ്ങി. അപോലെക്കും എന്റെ ബോധം പോയിരുന്നു.

..................................................

നാളെ എനിക്ക് വീണ്ടും നാട്ടിലേക്ക് പോകണം. വീണ്ടും കമ്പനി ലീവ് തന്നു.

ട്രീത്മെന്റ്റ്‌ കഴിഞ്ഞു ദുബായില്‍ തിരികെ വന്നപ്പോള്‍ അമ്മയും കൂടെ വന്നു. കരാമയില്‍ തന്നെ താമസം ശെരി ആക്കി. അത് കൊണ്ട് യാത്ര കുറയ്ക്കാം. എന്നാലും മമ്മതിക്ക ഇപ്പോളും കൂടെ ഉണ്ട്. എന്നെ നന്നായി ശ്രദ്ധിച്ചു കൊണ്ട്.

റാം സാറും നിമ്മി ചേച്ചിയും ( റാം സാറിന്റെ വൈഫ്‌) വൈകിട്ട് വീട്ടില്‍ എത്തി.

" ദേവ് നിന്നെ കാണാന്‍ ഒരാള്‍ വന്നിട്ടുണ്ട് . manoj "

സാറിന്റെ കൂടെ വന്ന ആളിനെ അദ്ദേഹം പരിചയപെടുത്തി. മനോജ്‌, സുനന്ദയുടെ ...... ഓ...

മനോജ്‌ ഒന്നും പറഞ്ഞില്ല. അയാള്‍ എന്റെ മുന്നിലിരുന്ന് പൊട്ടി പൊട്ടി കരഞ്ഞു.

കരയട്ടെ. അങ്ങനെ എങ്കിലും സുനു മുകളിലിരുന്നു സന്തോഷിക്കട്ടെ.

പോകാന്‍ നേരം ഞാന്‍ അയാള്‍ കാണട്ടെ എന്ന് കരുതി തന്നെ ആ കറുത്ത സ്കാര്‍ഫ് എടുത്തു പുതച്ചു.

അയ്യാള്‍ ആ സ്കാര്ഫില്‍ നോക്കി വികരധീനന്‍ ആയി. പിന്നെ ഒന്നും മിണ്ടാതെ പുറത്തേക്കിറങ്ങി.

രാത്രി

ഡോക്ടര്‍ സുരേഷും അദ്ധേഹത്തിന്റെ അമ്മയും വന്നു. സുനന്ദയുടെ മരണ ശേഷം അമ്മ അധികം എങ്ങും പോകാറില്ല.

കുറെ നേരം എന്റെ അടുതിരുന്നിട്ടാണ് അവര്‍ പോയത്.

പോകാന്‍ നേരം ഡോ.സുരേഷ് പറഞ്ഞു " ദേവ മനസ്സിന്റെ സ്ട്രെങ്ങ്ത് വിടരുത്."

...........

അതി രാവിലെ എയര്പോര്‍ത്ടിലേക്ക് പോകും വഴി ഞാന്‍ വെറുതെ പുറത്തേക്കു നോക്കി ഇരുന്നു.

എന്റെ മനസ്സ് പറയുന്നു. ഇനി ഇല്ല.. ഈ വഴിയില്‍ ഇനി ഒരിക്കലും നീ ഉണ്ടാവില്ല.

ആ കറുത്ത സ്കാര്‍ഫ് മാഞ്ഞു പോയപോലെ നീയും ഈ വഴികളില്‍ നിന്നും മാഞ്ഞു പോകും....

" മമ്മതിക്ക... ആ കറുത്ത വണ്ടിയും ആ പെണ്‍കുട്ടിയും നമ്മുടെ മുന്നേ പോകുന്നില്ലേ? ആ പെണ്‍കുട്ടി എന്നെ വിളിക്കുന്നു... സ്നേഹം മാത്രമുള്ള ലോകത്തേക്ക്...."


Wednesday, April 7, 2010

ഈ മാഷിന് ഇതെന്തു പറ്റി ?

നമ്മുടെ വീട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതു സാധാരണം. പക്ഷെ നമ്മള്‍ വിളിക്കാതെ എന്തിനാ മറ്റുള്ളവര്‍ നമുക്ക് വേണ്ടി വക്കാലത്തുമായി വരുന്നേ?
ആന വായ പൊളിക്കുന്ന പോലെ ഉറുമ്പിനു വായ പൊളിക്കാന്‍ പറ്റുമോ?
നമ്മള്‍ ശെരിക്കും ചിന്തിക്കേണ്ടി ഇരിക്കുന്നു.
കാരണം കുറച്ചു നാളായി മലയാള സിനിമാ പ്രവര്‍ത്തകര്‍ക്കിടയില്‍ അതാണല്ലോ സംഭവിക്കുന്നത്‌.
തിലകന്‍ എന്ന നടനെ നമ്മള്‍ അംഗീകരിച്ചതാണ്. മലയാളത്തില്‍ തിലകന് സമം തിലകന്‍ മാത്രം. നമ്മള്‍ അദ്ധേഹത്തിന്റെ കഴിവിനെ അംഗീകരിക്കുന്നു. എന്ന് വച്ച് അദ്ദേഹം പറയുന്ന എന്ത് അസംഭന്ധവും നമ്മള്‍ ചെവിയോര്‍ത്തു കൂടാ.
അതെല്ലാം അമ്മ പരിഹരിച്ചോളും. കാരണം അമ്മ കുടുംബത്തിലെ കാരണവര്‍ ആണല്ലോ അദ്ദേഹം. ഇതു വീട്ടിലും അല്പസ്വല്പം അസ്വാരസ്യങ്ങള്‍ ഉണ്ടാകും.
അല്ലെങ്ങില്‍ എന്ത് രസം.
എന്നാല്‍ ഈ മാഷ് എന്തിനാ ചുമ്മാ വേലിയില്‍ കെടക്കുന്ന പാമ്പിനെ എടുത്തു പറയാന്‍ വയ്യാതിടത് വച്ചിട്ട് മോന്ഗുന്നെ ?
മോഹന്‍ലാല്‍ വിഗ് വച്ച് അഭിനയിച്ചാല്‍ മാഷിനെന്താ ? മമ്മൂട്ടി സണ്‍ ഗ്ലാസ്‌ മാറി മാറി ഉപയോഗിച്ചാല്‍ മാഷിന് എന്തെങ്ങിലും പറ്റുമോ? അല്ല ഈ മൂപ്പിലാനു വേറെ പണി ഒന്നും ഇല്ലേ? ആരെങ്കിലും വക്കാലത്ത് വാദിക്കാന്‍ പറഞ്ഞോ?
ഞാന്‍ സിനിമ കാണാറില്ല എന്ന് മാഷ് പറയുന്നു. പിന്നെ എന്തിനാ മാഷ് വെറുതെ നമ്മളെല്ലാം ഇഷ്ട്ടപെടുന്ന ലാലേട്ടനെ പറ്റി ഇങ്ങനെ ഒക്കെ പറയുന്നേ ?
അതും ഇടക്കിടെ എല്ലാ ചാനലുകാര്‍ക്കും ചുമ്മാ പണി കൊടുക്കുന്നെ?
ഓഹോ ഇപ്പൊ മനസ്സിലായി,
പഴശ്ശിരാജാ ആയും, മാടമ്പി ആയും എല്ലാം മമ്മുക്കയും ലാലേട്ടനും ഇങ്ങനെ ബിഗ്‌ സ്ക്രീനിലും ടി വി യിലും ആടി പാടുമ്പോ തന്നെ ആരും ശ്രദ്ധിക്കുന്നില്ല എന്ന തോന്നല്‍ മാഷിന് ഉണ്ടെന്നു തോന്നുന്നു.
അല്ലെങ്ങില്‍ ഒന്നാലോചിച്ചേ? മാഷ് ചുമ്മാ പ്രശ്നമുണ്ടാക്കാത്ത ഏതെങ്കിലും വര്‍ഷം ഉണ്ടോ?
ഓഹോ ഇപ്പോള്‍ aപിടികിട്ടി . ഇതൊക്കെ പ്രായമാകുമ്പോള്‍ ഉണ്ടാകുന്ന ഒരസുഖമ. നമ്മള്‍ അതിനെ " ചെന്നി " എന്ന് വിളിക്കാം. മാഷിന് അതുണ്ടോ എന്ന് ബന്ധുക്കള്‍ നോക്കണ്ടാതാണ്. അല്ലാതെ നിങ്ങളുടെ വീട്ടില്‍ ഇന്ന പ്രശ്നം ഉണ്ടെന്നു പുറമേ നിന്ന് മറ്റുള്ളവരെ കൊണ്ട് എന്തിനാ പറയിക്കുന്നെ? ഇത്രയും വിവരം ഉള്ള മാഷ് ഇങ്ങനെ ഒക്കെ ചെയ്യുന്നത് ശെരിയാണോ? വാര്‍ത്തയില്‍ നിറഞ്ഞു നില്‍ക്കാനായി എത്ര നല്ല മാര്‍ഗങ്ങള്‍ ഉണ്ട്? നമ്മള്‍ മാഷിനെ കൂടുതല്‍ ഇഷ്ട്ടപെട്ടേനെ. മാഷെ ദയവു ചെയ്തു നല്ല കാര്യങ്ങള്‍ ചിന്തിക്കു. പറയു പ്രവര്‍ത്തിക്കു.
അല്ലെങ്കിലും അംഗീകാരവും ബഹുമാനവും നമ്മള്‍ പിടിച്ചു വാങ്ങേണ്ടതല്ല.
അത് വരും. പക്ഷെ നമ്മള്‍ അതിനായി ശ്രമിക്കണം.
അല്ലെങ്കിലും മാഷെ പ്രായം ഇത്ര ആയില്ലേ? കാശിയിലും രാമേശ്വരത്തും ഒന്ന് പോയി കൂടെ? അത്ര എങ്കിലും പുണ്യം മാഷിന് കിട്ടും. ( ഞങ്ങള്‍ മലയാളികള്‍ക്ക് കുറച്ചു സമാധാനവും )
N.B : തിലകന്‍ സാറിനെയും ഒന്ന് ശ്രധിച്ചോള് കേട്ടോ. പ്രായം ആയതല്ലേ. ഇനി മാഷിന് സൂചിപ്പിച്ച അതെ അസുഖം ആയിരിക്കുമോ?
എന്തായാലും നമുക്ക് പ്രഷര്‍ ഒന്നും കൂട്ടണ്ട. നമുക്ക് ലാലേട്ടന്റെയും മംമുക്കയുടെയും എല്ലാം നല്ല സിനിമകള്‍ക്കായി കാത്തിരിക്കാം.

Monday, April 5, 2010

ചക്കിനു വച്ചത് കൊക്കിനു കൊണ്ടേ...

വീണ്ടും കുട്ടിക്കാലം ..

കേള്‍ക്കുമ്പോള്‍ അത്ഭുദം തോന്നുന്നോ? ഈ പ്രായത്തിലും കുട്ടിക്കാലമോ??? ഹ ഹ ഹ ... പേടിക്കണ്ട .. കദന കഥകള്‍ പറഞ്ഞു ഇനി കുറച്ചു നാള്‍ കരയിക്കണ്ട എന്ന് വിചാരിച്ചാണ് ഞാന്‍ എന്റെ കുട്ടികാലത്തെ കുറച്ചു കൂടി ചില വീര കഥകള്‍ പറയാം എന്ന് വിചാരിച്ചത്..

ആദ്യമായി ഞാന്‍ ജീമോട്ടനോടും തുളസി ചേച്ചിയോടും മാപ്പ് ചോദിക്കുന്നു. ഇത് ഇവടെ പറയണം എന്ന് വിചാരിച്ചതല്ല. എന്നാലും പറയാതെ വയ്യ. പ്രത്യേകിച്ചും തുളസി ചേച്ചി പറയണ്ട എന്ന് റിക്വസ്റ്റ് ചെയ്തത് കൊണ്ട്.

സംഭവം നടക്കുമ്പോള്‍ എനിക്ക് ഏകദേശം പത്തു വയസ്സുണ്ടാകും. ഞങ്ങള്‍ക്ക് അവധിക്കാലം തുടങ്ങിയിരിക്കുന്നു. ഞങ്ങളെ കാണുമ്പോള്‍ പൂത്തു നില്‍ക്കുന്ന മാവും പിലാവും പിന്നെ എന്നാ ഫല വൃക്ഷങ്ങളും ഒന്ന് ഒളിക്കാന്‍ ശ്രമിക്കും. കാരണം ഞങ്ങള്‍ ഇതു മരത്തെ ആണ് ഞങ്ങള്‍ ശത്രുക്കളായി കണ്ടു യുദ്ധം നടത്തുന്നതെന്ന് പറയാന്‍ പറ്റില്ലല്ലോ. ഞങ്ങള്‍ ചെയ്യുന്ന മൂന്നംമുരകളില്‍ ദേഹമാകെ മുരിവേട്ടിരിക്കുന്നശത്രുക്കളെ പോലെ ഞങ്ങളുടെ കല്ലേറും കമ്പി കൊണ്ടുള്ള കുത്തും എട്ടു അവശരായി പോകാന്‍ ഇതു മരമാണ് ഇഷ്ടപ്പെടുക ?

എന്തായാലും ഞങ്ങള്‍ പടിഞ്ഞരയിലുള്ള സകല മരങ്ങളും പാക്കിസ്ഥാന്‍ പട്ടാളക്കാരായി കണ്ടു യുദ്ധം ചെയ്യും. അതില്‍ പാവം വാഴയും കപ്പയും എല്ലാം പെടും. എന്നാല്‍ ഇതിനൊരു മറുമരുന്നായി വൈകുന്നേരം മൂന്നു ചാര വനിതകളുടെ സഹായത്തോടെ ഞങ്ങള്‍ക്ക് സര്‍വ സൈന്യാധിപ ഹേമലത കുഞ്ഞമ്മ നല്ല ചൂരല്‍ ശിക്ഷ വിധിചിട്ടുണ്ടാകും. ( നമുക്കാ ചാര വനിതകളെ യഥാ ക്രമം തുളസി- ഉണ്നിയംമയുടെ മകള്‍, രേഷ്മി- എന്റെ കുഞ്ഞു പെങ്ങള്‍,അനുകുട്ടി - രേമ കുഞ്ഞമ്മയുടെ മകള്‍ )

രാത്രിയില്‍ വല്ലാതെ ഏങ്ങലടിച്ചു കരഞ്ഞും എന്നാല്‍ ഇടക്കിടെ പകല്‍ കഴിച്ച മാമ്പഴത്തിന്റെ രുചി തന്ന സ്വാദ് ഓര്‍ത്തു സന്തോഷിച്ചും എങ്ങനെയോ ഉറങ്ങും.ഈ ചാര പ്രവര്‍ത്തിയുടെ മാസ്റ്റര്‍ ബ്രെയിന്‍ എന്നത് തുളസി ചേച്ചി ആണെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി.എങ്ങനെ ഒരു മുട്ടന്‍ പണി കൊടുക്കണം . വല്യേച്ചി ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല. ഭയങ്കര പാരായ. പിന്നെ വല്ലാത്ത ഭരണവും. കുറച്ചു നാള്‍ മുന്‍പ് ഞങ്ങള്‍ ഉണ്ജളില്‍ നിന്നും ഒന്ന് തള്ളിയിട്ടാതെ ഉള്ളു. അത് പിന്നെ കയറിന്റെ കുഴപ്പം എന്ന് പറഞ്ഞു അടി കൊല്ലാതെ രക്ഷ പെട്ട്.

ഇനി എന്ത് ചെയ്യും. ഞാനും മനികുട്ടനും ചെട്ടുട്ടനും അഭിയും അരുനപ്പനും എല്ലാം വല്ലാതെ തല പുകഞ്ഞാലോചിച്ചു. എന്നാല്‍ ഞങ്ങള്‍ പോലും അറിയാതെ തുളസി ചേച്ചിയോട് വല്ലാതെ ദേഷ്യം ഉള്ള മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നു. ജീമോട്ട. ഞങ്ങളെക്കാള്‍ മൂത്തതാണ് ആശാന്‍. ആശാനെ ഇതിനോ നല്ലവണ്ണം അടി കൊള്ളിച്ചിട്ടുണ്ട് തുളസി ചേച്ചി. ഞങ്ങള്‍ മനസ്സില്ല മനസ്സോടെ ജീമോട്ടനോട് കൂടി. പുള്ളിക്കാരന്‍ ഇടക്ക് കാലു വാരും. എന്നാല്‍ ഈ കാര്യത്തില്‍ വനിതാ ബില്ല് പാസ്സാക്കാന്‍ ഒന്നിച്ചു നിന്ന സോണിയ-സുഷമ സക്യാതെ പോലെ എന്ന് വിചാരിച്ചു.

പദ്ധതി പ്ലാന്‍ ചെയ്തു. സൈക്കിള്‍ പഠനം. തുളസി ചേച്ചിയെ കൊണ്ട് സൈക്കിള്‍ പഠിപ്പിക്കുക. തുളസി ചേച്ചി സൈക്കിള്‍ ഓടിക്കാറുണ്ട്. അപ്പോള്‍ ഞങ്ങളെ പഠിക്കാന്‍ പറയുക. ജീമോട്ടക്ക് സൈക്കിള്‍ നന്നായി അറിയാം ( പുള്ളിയുടെ വാദം- ഞങ്ങള്‍ക്ക് അറിയില്ല) . സംഭവം ഇങ്ങനെയാണ് പ്ലാന്‍. ജീമോട്ടനെ തുളസി ചേച്ചി സൈക്കിള്‍ പഠിപ്പിക്കണം. ആദ്യം പുള്ളിക്കാരന്‍ സൈക്കിള്‍ അറിയാത്ത പോലെ അഭിനയിക്കും. പിന്നെ കുറച്ചു കഴിഞ്ഞാല്‍ സൈക്കിള്‍ കൊണ്ട് പോയി എവിടെയെങ്കിലും ഒളിപ്പിക്കും. അപ്പോള്‍ തീര്‍ച്ചയായും തുളസി ചേച്ചിക്ക് നല്ല തല്ലു കിട്ടും.

ഹ ഹ ഹ അഹ ജീമോട്ട, ബുദ്ധിമാനെ, നേതാവേ...

നാളത്തെ ആ സുന്ദര ദിവസം സ്വപ്നം കണ്ടു ഉറങ്ങാന്‍ കിടന്നു. അപ്പോള്‍ അമ്മമ്മ പറയുന്നുണ്ടായിരുന്നു. " രാജുവും മണിയനും ഇന്ന് ഭയങ്കര അനുസരണ കുട്ടന്‍ മാരനല്ലോ... ഹേമേ ഒന്ന് സൂക്ഷിച്ചോ ഇടവമാസത്തിലെ ഈ തെളിച്ചം നാളത്തെ പെരുമഴക്ക... "

അതിന്റെ അര്‍ഥം അന്ന് പിടി കിട്ടിയില്ല. y

എന്തായാലും പിറ്റേന്ന് രാവിലെ തന്നെ ഞങ്ങള്‍ റെഡി ആയി . തുളസി ചേച്ചിയോട് കുറെ മാമ്പഴവും ഒക്കെ കൊടുത്തു സോപ്പ് ഇട്ടു സംഭവം അവതരിപിച്ചു. ആദ്യം ജീമോട്ടനെ പഠിപ്പിക്കുക. പിന്നെ വഴിയെ ഞങ്ങളെ എല്ലാം. സമ്മതിച്ചു.

ആഹ. സന്തോഷം. മറ്റു ചാര വനിതകളെ ഞങ്ങള്‍ ആ ഭാഗത്തേക്ക് അടുപ്പിച്ചില്ല. പദ്ധതി പൊളിഞ്ഞാല്‍ പിന്നെ ദൈവമേ.... ഉള്ള വടി എല്ലാം എടുത്തു ഞങ്ങള്‍ടെ മേത് ഹെമാച്ചിട്ട തായമ്പക നടത്തും.

ജീമോട്ട വളരെ ഭവ്യതയോടെ , ബഹുമാനത്തോടെ തുളസി ചേച്ചിയെ ഗുരു സ്ഥാനത് കണ്ടു സൈക്ലില്‍ കയറി ഇരുന്നു. പിന്നെ യുദ്ധത്തിനു പോകുന്ന ചേകവന്മാര്‍ കുതിര പുറത്തിരുന്നു നോക്കുന്ന പോലെ ഒരു നോട്ടം. തുളസി ചേച്ചി ആദ്യ പാഠങ്ങള്‍ പറഞ്ഞു കൊടുക്കുന്നു. ജീമോട്ടന്റെ അഭിനയം കണ്ടപ്പോള്‍ സത്യമായിട്ടും " എന്തെ എന്റെ ചേട്ടനെ സത്യന്‍ അന്തിക്കാട്‌ കാണാതെ പോയത് " എന്ന് ഓര്‍ത്തു പോയി. ഓഹോ എന്തൊരു ഭാവാഭിനയം. സമയം അങ്ങനെ നീങ്ങുന്നു. പിന്നെ സംഭവിച്ചത് ഓര്‍ക്കാന്‍ കൂടി വയ്യ. സൈക്കിള്‍ അറിയാം എന്ന് ഞങ്ങളോട് പറഞ്ഞ ജീമോന്‍ ചേട്ടന്‍ സത്യത്തില്‍ അഭിനയിക്കുകയയിരുന്നില്ല. സത്യത്തില്‍ പുള്ളിക്കാരന് അറിയില്ലായിരുന്നു. സൈക്കിള്‍ കയ്യില്‍ കിട്ടിയാല്‍ അടുത്തുള്ള കാനയില്‍ തള്ളി ഇട്ടു അത് കേടു വൃത്തം എന്നായിരുന്നു ആസഹ്ന്റെ പ്ലാന്‍. എന്നാല്‍ തുളസി ചേച്ചി ചെയ്തതോ.. ഒരു ചെറിയ ഇറക്കത്തില്‍ വച്ച് ആഞ്ഞു അങ്ങ് തള്ളി വിട്ടു.

ആഹ ... പ്രിത്വി മിസ്സൈല്‍ പോലെ അടുത്തുള്ള പോസ്റ്റില്‍ ഒരൊറ്റ ഇടി.

പിന്നെ സംഭവിച്ചതോ.. അടുത്ത് കട നടത്തുന്ന മത്തായി ചേട്ടനും, പിന്നെ സത്യന്‍ ചേട്ടനും എല്ലാം ഓടി വന്നു ജീമോട്ടനെ എടുത്തു പോക്കുന്നു. ഇടക്കാരോ പറയുന്ന കേട്ട്

" കൈ ഓടിഞ്ഞിട്ടുന്ടെന്ന തോന്നുന്നേ..."

നോക്കുമ്പോ തുളസി ചേച്ചിയുടെ പൊടിപോലും ഇല്ല കണ്ടു പിടിക്കാന്‍.

എന്തായാലും വൈകിട്ട് ഹോസ്പിറ്റലില്‍ കയ്യില്‍ പ്ലസ്റെര്‍ ഇട്ടു കിടക്കുന്ന ജീമോട്ടനെ കാണാന്‍ പോകുമ്പോ ജീമോട്ടന്‍ ചോദിച്ചു.

എന്താടാ രാജു നിന്റെ കാലില്‍?

"അവനെ അമ്മ കെട്ടിയിട്ടടിച്ചു. നമ്മള്‍ പ്ലാന്‍ ചെയ്തതെല്ലാം രേഷ്മിയും അനുമോലും കേട്ടാരുന്നു. അവലുംമാര് എല്ലാം പറഞ്ഞു കൊടുത്തു." മണികുട്ടന്‍ ഏഷ്യാനെറ്റ്‌ ന്യൂസ്‌ റിപ്പോര്‍ട്ടര്‍ ആയി.

അപ്പൊ നിന്നെ ഒന്നും ചെയ്തില്ലെട മണിയ? ജീമോട്ടാണ് ആകാംഷ.

അന്നേരം ഞാന്‍ അവന്റെ ഷര്‍ട്ട്‌ പൊക്കി. അവന്റെ പുറത്തു വല്യ രണ്ടു പാട്. " അതെ അമ്മ അടിച്ചപ്പോ അവന്‍ ഓടാന്‍ നോക്കി. അപ്പൊ അമ്മ വടി വച്ച് അവന്റെ പുറത്തു അടിച്ചതാ... എന്നാലും ചേട്ടന്‍ ഈ ചതി ഞങ്ങളോട് ചെയ്യന്ടരുന്നു കേട്ടോ "

ഇതെല്ലം കേട്ട് കൊണ്ടിരുന്ന അമ്മയും, ചന്ടുരുംമയും , രേമാചിട്ടയും, ഹെമാചിട്ടയും ഉണ്നിയമ്മയും എല്ലാം ഉറക്കെ ഉറക്കെ ചിരിക്കുന്നുണ്ടായിരുന്നു.

ഞങ്ങള്‍ക്ക് പിന്നെ ഒരാഴ്ച കളിയാക്കലിന്റെ കഷ്ടകാലം എന്ന് പറയേണ്ടതില്ലല്ലോ...

ഇന്നതോക്കെ ഊര്ക്കുമ്പോ എന്ത് രസം. ഇടക്കിടെ ഫോണിലും സ്ക്യ്പിലും മെയിലിലും എല്ലാം ഇത്തരം പഴയ കാര്യങ്ങള്‍ പറഞ്ഞു ചിരിക്കുമ്പോ അറിയാതെ ഓര്‍ത്തു പോകാറുണ്ട്.

വേണ്ടിയിരുന്നില്ല.. ഈ വലുതാവല്‍. മുറിവേറ്റ ആ കാല്‍മുട്ടുകള്‍ തന്നെ ആയിരുന്നു മുരിവേട്ടുകൊണ്ടിരിക്കുന്ന ഈ ഹൃദയതെക്കള്‍ നല്ലത്........

ഇനിയും കൊതിയോടെ കാത്തിരിക്കാം ഞാന്‍.....

ആ ബാല്യ കാലത്തിനായി....