Monday, September 28, 2009

ഒരു ചെറിയ ക്ഷമാപണം ...

പ്രിയ സുഹൃത്തേ..
ഒരു ചെറിയ കാര്യം കൂടി നിങ്ങളെ ഓര്‍മിപ്പിക്കുന്നു.
ഈ കഥയിലെ ദേവന്‍ ഞാന്‍ അറിയുന്ന എന്റെ ഏറ്റവും നല്ല സുഹൃത്തായിരുന്ന ഒരുവന്‍ ആണ്. ഇതു എന്റെ ആത്മ കഥ അല്ല കേട്ടോ.
അവന്റെ യഥാര്ത്ഥ പേരു ഇവടെ പ്രതിപാദിക്കുന്നില്ല .....
അത് കൊണ്ടു ഞാന്‍ ഈ കഥാപാത്രത്തിനു എന്റെ പേരു തന്നെ നല്കുന്നു.
എന്റെ മുന്നിലൂടെ നടന്ന, നടക്കുന്ന ഒരു സംഭവം ആയതിനാല്‍ ആവണം എനിക്ക് ഈ പേര് നല്കാന്‍ തോന്നിയത്..
നിങ്ങളില്‍ പലര്ക്കും ഉണ്ടായ തെറ്റിധാരണക്ക് ഞാന്‍ മാപ്പ് ചോദിക്കുന്നു.
തുടര്‍ന്നും നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കുക.
സ്വന്തം
ദേവന്‍

Saturday, September 26, 2009

എന്റെ കഥ -ഭാഗം രണ്ട്

വെള്ളിയാഴ്ച പൊതുവെ ഗള്‍ഫില്‍ അവധി ആയതിനാല്‍ ഞങ്ങള്‍ ഗള്‍ഫ്‌ പ്രവസിലകളെല്ലാം വളരെ താമസിച്ചേ ഉണരൂ. കഴിഞ്ഞ ഒരാഴ്ചത്തെ മൊത്തം ക്ഷീണം ഉറങ്ങി തീര്‍ക്കണ്ടേ?
തലേന്നത്തെ ക്ഷീണം ദേവനും കൂട്ടരും നന്നേ ഉറങ്ങി തീര്ത്തു. ഉണരുമ്പോ ഏതാണ്ട് രണ്ട് മണി ആയി. വേഗം കുളി എല്ലാം കഴിഞ്ഞു ഭക്ഷണത്തിനായി ചെട്ടിയാര്‍ ഹോട്ടലില്‍ കയറി.
നാട്ടിലെ ഏതോ ഹോട്ടലില്‍ കയറിയ പ്രതീതി. ആകെ മൊത്തം മലയാളികള്‍. ഏതോ അമ്പലത്തിലെ ഉത്സവ പറമ്പിലുള്ള ചായ കടയില്‍ കയറിയ പോലെ.
ഏതായാലും നാടന്‍ ഊണ് തന്നെ കഴിക്കാമല്ലോ എന്ന സന്തോഷം ദേവനും കൂട്ടുകാര്‍ക്കും ഉണ്ടായി.
നാടന്‍ ചോറും , മീന്‍ കറിയും കൂട്ടി നല്ല അടിപൊളി ഒരു ഊണ് പാസ്സാക്കി അവര്‍ പുറത്തിറങ്ങി.
എടൊ ഒന്നു നടന്നാലോ ? അശോകിന്റെ ആണ് ഐഡിയ. ഓക്കേ ആയിക്കോട്ടെ , നടക്കുന്നത് നല്ലതാ, പകല്‍ വെളിച്ചത്തില്‍ സ്ഥലങ്ങളൊക്കെ കാണാമല്ലോ..
എല്ലാവരും കൂടി നടന്നു. ചൂടില്ല. പകരം നല്ല തണുത്ത കാറ്റു വീശി തുടങ്ങി. ദേവന്റെ ഫോണ്‍ അടിക്കുന്നു..
അമ്മയാണ്. താമസത്തെ കുറിച്ചെല്ലാം അറിയണം.
എല്ലാം വിശദമായി പറഞ്ഞു. അമ്മയുടെ കാള്‍ കട്ട്‌ ആയ ഉടനെ മറ്റൊരു ഫോണ്‍ വന്നു.
ഓ രവിയേട്ടന്‍ ആണ്. ഇന്നു വൈകിട്ട് അവിടെ ചെല്ലാം എന്ന് പറഞ്ഞിരുന്നു.
കൂടെ കൂട്ടുകാര്‍ ഉണ്ട്, കുറച്ചു ഷോപ്പിംഗ്‌ എന്നെല്ലാം പറഞ്ഞു നോക്കി. അപ്പോള്‍ കൂട്ടുകാരെയും കൂട്ടാന്‍ പറയുന്നു. ഓക്കേ അവര്ക്കും സമ്മതം.
ഏതാണ്ട് പത്തു മിനിട്ട് കൊണ്ടു രവിയെട്ടനും ഏടത്തിയും മോളും അവരുടെ പുതിയ അര്മാടയില്‍ എത്തി.
വല്യ വണ്ടി. പിന്നെ അവരുടെ ഒപ്പം ഞങ്ങള്‍ എല്ലാവരും കൂടി ഒരു ട്രിപ്പ്‌ അടിച്ച്. എമിരേറ്റ്സ് മാല്‍, ക്രീക്ക്‌ പാര്ക്ക്, നൈഫ്‌ സൂക്ക്‌, അങ്ങനെ ഷോപ്പിങ്ങ് നടത്താന്‍ പറ്റിയ, പിന്നെ ഞങ്ങള്‍ വായി നോക്കികള്‍ക്ക് വായ നോക്കാന്‍ എല്ലാ സ്ഥലങ്ങളും പുള്ളി പരിചയപെടുത്തി.ഓ രവിയേട്ടനെ നിങ്ങള്ക്ക് പരിചയ പെടുത്താന്‍ മറന്നു ദേവന്റെ അമ്മയുടെ ചേച്ചിയുടെ മൂത്ത മകനാണ്. ഭാര്യഅഞ്ജലി, മകള്‍ അമ്മു. ഇവടെ ദുബായില്‍ സ്വന്തമായി ഒരു ചെറിയ ട്രെടിംഗ് കമ്പനി നടത്തുന്നു. കൂടെ പുള്ളിക്കാരന്റെ അനിയന്‍ സേതുവും ഉണ്ട്. രവിയേട്ടന്‍ ദേവനേക്കാള്‍ ഏഴ് വയസ്സിനു മൂത്തതാണ്. സേതുവേട്ടന്‍ മൂന്നു വയസ്സിനും.
അഞ്ജലി ചേടത്തി ഒരു സാധാരണ ഹൌസ് വൈഫ്‌. മകള്‍ അമ്മുവിന് ഒന്നര വയസ്സ്.
വഴിയില്‍ അമ്മു കാര്‍ത്തിയുമായി കമ്പനി ആയി. അത് കൊണ്ടു അമ്മു എന്റെയും കാര്‍ത്തിയുടെയും കൂടെ ഇരുന്നു. എനിക്കും ആകെ സന്തോഷമായി. കാരണം കാശിയെയും കുഞ്ഞുവിനെയും വിട്ടു വന്നതിന്റെ ദുഃഖം ശെരിക്കും ഉണ്ടായിരുന്നു.
കുറെ സാധനങ്ങളൊക്കെ വാങ്ങി തിരികെ ദേരയില്‍ എത്തി. അപ്പോളേക്കും രാത്രി ഏകദേശം പത്തു മണി ആയിരുന്നു. സതീഷിനു ഒരു ഫോണ്‍ വന്നു. അവന്റെ ഒരു കസിന്‍ നയിഫില്‍ വന്നിട്ടുണ്ട്. അവന്‍ ഒരു ടാക്സിയില്‍ അവിടേക്ക് പോയി. കൂടെ അശോകും.
അപ്പോളേക്കും സേതുവേട്ടനും, വൈഫ്‌ സ്നേഹയും വന്നു. എല്ലാവരും കൂടെ ഡിന്നര്‍ കഴിക്കാന്‍ കേരള ഭവന്‍ എന്ന മറ്റൊരു കേരള ഹോട്ടലില്‍ കയറി.
ഇവടെ മൊത്തം കേരള ഹോട്ടല്‍ മാത്രമെ ഒള്ളോ? കാര്‍ത്തി ആശ്ചര്യത്തോടെ ചോദിച്ചു. കന്നഡ ഹോട്ടല്‍ ഒന്നും ഇല്ലേ?
അല്ല. എന്ത് കന്നഡ ഡിഷ്‌ ആണ് വേണ്ടത് സര്‍? വെയിറ്റര്‍ മലയാളി ചോദിച്ചു?
അഹ.. കന്നഡ ഫുഡ്‌ കിട്ടുമോ? ഏതോ പുതിയ കണ്ടുപിടുത്തം കണ്ടെത്തിയ പോലെ ആയിരുന്നു കാര്‍ത്തിയുടെ മുഖം. എല്ലാവര്ക്കും ചിരി വന്നു.
ദേവന്റെ ഫോണ്‍ റിംഗ് ആകുന്നു.
ആരാടാ? ചെറിയമ്മ ആണോ? അഞ്ജലി ഏടത്തി ചോദിച്ചു?
ദേവന്‍ ഒന്നും പറയാതെ ഫോണ്‍ എടുത്തു പുറത്തേക്ക് നടന്നു.
അവന്റെ മുഖഭാവം കണ്ട രവിയും സേതുവും പരസ്പരം നോക്കി.
സ്നേഹക്ക് കാര്യം പിടി കിട്ടി.
" അത് പ്രിയ ആയിരിക്കു"
അതെങ്ങനെ നിനക്കു മനസ്സിലായി? സേതുവിന്‍റെ സംശയം.
അവള്‍ എന്നെ വിളിച്ചിരുന്നു. അവിടെ അവള്‍ടെ വീട്ടില്‍ ആകെ പ്രോബ്ലം ആണ്.
പാവം ഇവന്‍ എന്ത് ചെയ്യാനാ? ഈശ്വര.. ഞങ്ങള്‍ടെ ദേവന് നല്ലത് വരുത്തനെ.. അവന്റെ അസുഖം വേഗം ഭേദം ആക്കണേ.. അഞ്ജലി മനസ്സില്‍ തട്ടി പ്രാര്‍ത്തിച്ചു..
കാര്‍ത്തിക്ക് ഒന്നും മനസ്സിലാവുന്നില്ല. അവന എല്ലാവരുടെ മുഖത്തേക്കും മാറി മാറി നോക്കി. അപ്പോള്‍ മാത്രമാണ് അങ്ങനെ ഒരുവന്‍ ഇരിക്കുന്ന കാര്യം അവര്‍ ഓര്‍ത്തത്..
വാട്ട്‌ ഈസ്‌ ദിസ്‌? അവന് entha പ്രോബ്ലം?
അപ്പോളേക്കും ദേവന്‍ തിരികെ എത്തി.
ആകെ കലങ്ങിയ കണ്ണുകള്‍.
വളരെ ദയനീയമായി അവന്‍ എല്ലാവരെയും നോക്കി.
പിന്നെ മെല്ലെ രവിയുടെ അടുത്ത് വന്നിരുന്നു..പിന്നെ മെല്ലെ അയാളുടെ തോളിലേക്ക് ചാഞ്ഞു.
സരോല്യട... എല്ലാം ഭാഗവാന്‍ ശെരിആക്കും.. നീ സങ്ങടപെടാതെ.
അപ്പോളേക്കും വെയിറ്റര്‍ എത്തി..
എല്ലാവരും ഓര്‍ഡര്‍ പറഞ്ഞു.
ദേവ നിനക്കെന്താ വേണ്ടേ? രവി അവനോടു ചോദിച്ചു.
ദേവന്‍ മിണ്ടിയില്ല..
ശെരി അവന് ചപ്പാത്തിയും വെജിറ്റബിള്‍ കറിഉം .
വെയിറ്റര്‍ പോയി.
രവിയേട്ടാ അതാ ദേവന്റെ മൂക്കില്‍....... അഞ്ജലി മുഴുവന്‍ പറഞ്ഞില്ല.
രവി വേഗം അവന്റെ മുഖമുയര്‍ത്തി..
ഈശ്വര... അവന്റെ മൂക്കില്‍ നിന്നും ചോര.
സേതു വണ്ടി ഇറക്കെട..
എല്ലാം കണ്ടു കാര്‍ത്തി ആദ്യം ഒന്നു പകച്ചു നിന്നു. രംഗം കണ്ട അമ്മു കാര്യം മനസ്സിലയില്ലെങ്ങിലും വലിയ വായില്‍ കരയുന്നു. അഞ്ജലിയും സ്നേഹയും ആകെ വല്ലാത്ത ഒരു അവസ്ഥയിലും.
രവിയും കാര്‍ത്തിയും ദേവനെ ഹോട്ടലിലെ ജോലിക്കാരുടെ സഹായത്തോടെ വണ്ടിയില്‍ എത്തിച്ചു.
വണ്ടി നേരെ സുലേഖ ഹോസ്പിറ്റലില്‍ വിടെടാ..ഡോക്ടര്‍ സണ്ണി അവിടെ ഉണ്ട്.
എനിക്കയാളെ അറിയാം.
രവി ഡോക്ടറോട് ഫോണില്‍ സംസാരിച്ചു.
വണ്ടി ഹോസ്പിറ്റലില്‍ എത്തി.
ഡോക്ടര്‍ അവിടെ ഉണ്ടായിരുന്നു.
ദേവനെ ഐ സീ യുവില്‍ കയറ്റി.
പുറത്തു രവിയും, സേതുവും , കാര്‍ത്തിയും,അഞ്ജലിയും, സ്നേഹയും..അഞ്ജലിയുടെ തോളില്‍ അമ്മു ഉറങ്ങി.
രവി തൂണും ചാരി നില്ക്കുന്നു..
കാര്‍ത്തി മെല്ലെ അയാളുടെ അടുത്തെത്തി..
രവി ചേട്ടാ.. എന്താ ദേവന്?
രവി അവന്റെ മുഖത്തേക്ക് നോക്കി.
എന്തോ ആലോചിച്ചു ഉറപ്പിച്ച പോലെ.
കാര്‍ത്തി.. നിന്നോട് ഞാന്‍ അത് പറയാം. നീ അവന്റെ നല്ല ഒരു ഫ്രണ്ട് ആണെന്നാണ് എന്റെ വിശ്വാസം. പിന്നെ മറ്റാരോടും ഇതു പറയരുത്.
നിങ്ങള്‍ ഒന്നിച്ചു താമസിക്കുന്നവര്‍ അല്ലെ?
അവന് കാന്‍സര്‍ ആണ്. ബ്ലഡ്‌ കാന്‍സര്‍.
ഇപ്പോള്‍ രണ്ട് വര്ഷം ആയി.

കാര്‍ത്തിക്ക് തല കറങ്ങുന്ന പോലെ തോന്നി. അവന്‍ നിലത്തു വീഴാതിരിക്കാന്‍ തൂണില്‍ പിടിച്ചു..
പക്ഷെ അവന്‍ നിലത്തു വീണു പോയി.
കയ്യിലെ ബാഗില്‍ നിന്നും അഞ്ജലി വാട്ടര്‍ ബോട്ട്ലെ എടുത്തു അല്പം വെള്ളം കാര്‍ത്തിയുടെ മുഖത്ത് കുടഞ്ഞു.
അവന്‍ വേഗം കണ്ണ് തുറന്നു. പിന്നെ ചാടി എഴുന്നേറ്റു രവിയെ കെട്ടി പിടിച്ചു കരഞ്ഞു.
എന്നാലും രവിയെട്ട.. അവന്‍... അവനിങ്ങനെ...
സാരമില്ല കാര്‍ത്തി. കരയാതെ.. ഹി വില്‍ ബി ഓക്കേ . ദൈവമില്ലേ..നമുക്കു കൂട്ട്.
അപ്പോളേക്കും ഡോക്ടര്‍ രവിയെ വിളിച്ചു. രവിയും സേതുവും അങ്ങോട്ട് പോയി.
രവി, ഞാന്‍ ഇപ്പോള്‍ ഒരു ട്രിപ്‌ കൊടുത്തു. ഒരു കുത്തി വയ്പ്പും കൊടുത്തു. താന്‍ പറഞ്ഞ പോലെ ഇനി എനിക്ക് ട്രീത്മെന്റ്റ്‌ നടത്തണം എങ്കില്‍ ദേവന്റെ ഓള്‍ഡ്‌ ട്രീത്മെന്റ്റ്‌ details കിട്ടണം.
പിന്നെ അയാളെ നമുക്കു നാട്ടിലേക്ക് വിട്ടു കൂടെ?
അവിടെ അപ്പോളോ , ശ്രീ ചിത്ര തുടങ്ങിയ നല്ല ഹോസ്പിടല്സ് ഇല്ലേ?
അല്പം കഴിയുമ്പോ അവന്‍ ഉണരും. നാളെ രാവിലെ പോകാം. അത് വരെ ഇവടെ കിടക്കട്ടെ. നിങ്ങള്‍ പോയിക്കോള് . ഞാന്‍ നൈറ്റ്‌ ഡ്യൂട്ടി ആണ്. എന്തെങ്ങിലും ഉണ്ടെങ്കില്‍ ഞാന്‍ രവിയെ വിളിചോളം. പിന്നെ ദേവന്റെ ഓഫീസ് അഡ്രസ്‌ എല്ലാം ഒന്നു ഇവടെ ഓഫീസില്‍ കൊടുത്തേക്കണേ.. ഫയല്‍ ഓപ്പണ്‍ ചെയ്യണം.
" തനക് ഉ ഡോക്ടര്‍" ഞാന്‍ അഡ്രസ്‌ എല്ലാം കൊടുത്തേക്കാം. എന്തായാലും അവന്‍ ഉണര്ന്നിട്ടെ ഞങ്ങള്‍ പോകുന്നുള്ളൂ.

അല്പം കഴിഞ്ഞപ്പോ ദേവന്റെ ബോധം തെളിഞ്ഞു. എല്ലാവരും അവനെ കാണാന്‍ റൂമില്‍ കയറി.
ദേവന്‍ ആകെ avashanayirunnu.
സേതു മെല്ലെ അവന്റെ arukil ഇരുന്നു. അവന്റെ mudiyil thalodi...
onnullya ... എല്ലാം ശെരി akum ...
hum.. sheriya എല്ലാം ശെരി aakum.. ദേവന്‍ ചിരിച്ചു. thalarnna ഒരു ചിരി.
എനിക്ക് ആകെ സന്തോഷം തോന്നുന്നു സേതുവെട്ട..you നോ? പ്രിയയുടെ കല്യാണം തീരുമാനിക്കുന്നു.
നാളെ ...
അവള്‍ jeevikkano മരിക്കണോ എന്നാണ് എന്നോട് ചോദിക്കുന്നത്..
ഞാന്‍ എന്ത് ചെയ്യണം?? പറ രവിയെട്ട...
എനിക്ക് എന്തിനാ ഇങ്ങനെ ഒരു ജീവിതം.. എന്നും ഇങ്ങനെ അസുഖവുമായി..
ഞാന്‍.. എനിക്ക്...
അത് മുഴുവന്‍ parayan അവന് സാധിച്ചില്ല.. അപ്പോളേക്കും അവന്‍ തളര്‍ന്നു തുടങ്ങി..
അവന്റെ മൂക്കില്‍ നിന്നും ചോര വന്നു തുടങ്ങി. സാമാന്യം നല്ല രീതിയില്‍.
അവന്റെ കണ്ണുകള്‍ മേല്‍പ്പോട്ടു പോയി.
anjaliyudeyum സ്നേഹയുടെയും കരച്ചില്‍ പുറത്തേക്ക് വന്നില്ല..
ഡ്യൂട്ടി നേഴ്സ് ഡോക്ടര്‍ക്ക്‌ ഫോണ്‍ ചെയ്തു...
അപ്പോളേക്കും അവന്റെ ബോധം പോയിരുന്നു...
മിനിട്ടുകള്‍ കൊണ്ടു ദേവനെ oppareshan തിയേറ്ററില്‍ കയറ്റി..
രവി ഞാന്‍ എന്റെ kazhivinte പരമാവധി sramikkum.. baakki നിങ്ങളുടെ praarthanayil..
operation തീറെരിന്റെ vathil adanju...
പുറത്തു praarthanayumaayi അവര്‍ കാത്തു നിന്നു..
അപ്പോള്‍ ദൂരെ നാട്ടില്‍ ഒരു വീട്ടില്‍ ചില ഒരുക്കങ്ങള്‍ തുടങ്ങി.
ഇന്നു അവിടെ ഒരു വിശേഷം നടക്കാന്‍ പോകുന്നു.
അവിടുത്തെ പെണ്‍കുട്ടിയുടെ കല്യാണ നിശ്ചയം.
പെണ്‍കുട്ടിയുടെ പേരു പ്രിയ. അല്പം മുന്പ് നമ്മള്‍ ഈ പെണ്‍കുട്ടിയെ ദേവന്റെ ഫോണില്‍ പരിചയപെട്ട്.
പ്രിയയുടെ വീട്.
സമയം വെളുപ്പിനെ അഞ്ചു മണി. അമ്പലത്തില്‍ പോകാന്‍ പ്രിയയെ വിളിക്കണം.
അംബിക { പ്രിയയുടെ അമ്മ } അവളുടെ മുറിയുടെ വാതിലില്‍ മുട്ടി.
അത് പൂട്ടിയിരുന്നില്ല.
അകത്തു കയറി അവര്‍ ലൈറ്റ് ഇട്ടു. കട്ടിലില്‍ പ്രിയ ഇല്ല. കുളിമുറിയിലും അവള്‍ ഇല്ല.
പ്രിയ.. പ്രിയ.. അവര്‍ പുറത്തേക്ക് ഇറങ്ങി. അപ്പോള്‍ പ്രിയയുടെ അച്ഛന്‍ ബാലനും മറ്റു ബന്ധുക്കളും അവിടെ എത്തി.
എന്താ? എന്താ ? എവിടെ പ്രിയ?
അംബിക എന്ത് ചെയ്യണം ennariyathe നിന്നു.
അപ്പോള്‍ prabha ഒരു ലെട്ടെരുമായി പ്രിയയുടെ മുറിയില്‍ നിന്നും വന്നു.
ഇതാ അച്ഛാ ഒരു ലെറ്റര്‍.
ബാലന് നേരെ അവള്‍ അത് നീട്ടി...
athil ഇത്ര മാത്രം എഴുതിയിരു‌നു..

sorry for this... i am going now... i don't want this marriage..
forget me dad, mom n prabha.
forgv me too.
സ്വന്തം
പ്രിയ.

ഇതു vayichathum അംബിക തല ചുറ്റി നിലത്തു വീണു..

Wednesday, September 23, 2009

എന്റെ കഥ- ഭാഗം ഒന്ന്‌


കഥ എങ്ങനെ തുടങ്ങണം എന്ന് വിചാരിച്ചു ഇരിക്കുകയാണ്‌.

കഥ നമുക്കു ദുബായിലെ ദേര എന്ന സ്ഥലത്തു നിന്നും തുടങ്ങാം.

ദേരയില്‍ നയിഫ്‌ റോഡിലൂടെ രണ്ടു ചെറുപ്പക്കാര്‍ നടന്നു പോകുന്നു.. തിരക്കേറിയ നയിഫ്‌ റോഡ്. സമയം ഏകദേശം പകല്‍ പന്ദ്രണ്ട് മണി ആയിട്ടുണ്ട്‌.. തോളത്തു ബാഗും തൂക്കി പിടിച്ചു നടന്നു പോകുന്ന ആ ചെറുപ്പക്കാരുടെ പിന്നാലെ നമുക്കും പോകാം.. അപ്പോള്‍ നമുക്കു ഈ കഥയും തുടങ്ങാന്‍ പറ്റും.

വളരെ കാര്യമായി എന്തോ നോക്കിക്കൊണ്ട്‌ നടക്കുകയാണ് അവര്‍. വഴിയില്‍ കാണുന്ന എല്ലാ പോസ്റെരുകളും വായിച്ചു നോക്കുന്നു.. എവന്മാരെന്താ പക്കാ വായ നോക്കികള്‍ ആണോ?

" അളിയാ ഇന്നു വീട് കിട്ടിയില്ലെങ്ങില്‍ വല്ല പര്കിലും ഉറങ്ങേണ്ടി വരും... " ഒരുവന്‍ മറ്റവനോടു പറയുന്നു.. " എടാ ദേവ നീ കേള്‍ക്കുന്നുണ്ടോ? "

"ഉണ്ടെടാ കാര്‍ത്തിക്‌ .. നീ പേടിക്കണ്ട. ഇന്നു തന്നെ സുനിലേട്ടന്‍ റൂം ശെരിയാക്കി തരും..പിന്നെ ഒരു ഉറപ്പിനു വേണ്ടി ആണ് ഞാന്‍ ഇങ്ങനെ എല്ലാ പോസ്റ്റും വായിക്കുന്നത്..."

ദേവന്റെ ഫോണ്‍ റിംഗ് ചെയ്യുന്നു.. സുനില്‍ ആണ്.

കാര്‍ത്തി.. റൂം റെഡി, അശോകനേം, സതീഷിനേം വിളിച്ചു പറ.

കാര്‍ത്തിക്‌ ഫോണിലൂടെ വിവരം കൈമാറി..

ഇതിവിടെ ഇപ്പോള്‍ പറയാം കാരണം എന്താന്ന് വച്ചാല്‍ അവിവാഹിതരായ ചെറുപ്പക്കാരന് ഇവരെല്ലാം. അത്തരക്കാര്‍ക്കു താമസിക്കാന്‍ റൂം കിട്ടാന്‍ വല്യ പാടായിരുന്നു. എന്തായാലും നമുക്കു സമാധാനിക്കാം... അവര്ക്കു റൂം കിട്ടിയല്ലോ..

ഇനി ഇവരെ വിശദമായി ഞാന്‍ പരിച്ചയപെടുതാം. ഇവര്‍ നാലുപേര്‍. ദേവന്‍, കാര്‍ത്തി, അശോക്‌ പിന്നെ സതീഷ്‌. ഇതില്‍ കാര്‍ത്തിക്‌ ഒഴികെ എല്ലാരും മലയാളികള്‍. കാര്‍ത്തി ഒരു മംഗലാപുരം കാരന്‍. ഇവര്‍ നാളുപെഇവ്ടെ ഒരു ബാങ്കില്‍ ജോലി ചെയ്യുന്നു.. ദുബായില്‍ എത്തിയിട്ട് ഏതാനും ദിവസങ്ങള്‍ മാത്രം..

ബാങ്ക് കൊടുത്ത ഹോട്ടല്‍ താമസത്തിന്റെ കാലാവധി ഇന്നു തീര്‍ന്നു.. ഇന്നു പുതിയ സ്ഥലത്തേക്ക് താമസം മാറ്റണം.. അങ്ങനെ അവര്ക്കു താമസമായി.

ഇവടെ ഒരു എല്ലാം ഒത്ത ഒരു താമസ സ്ഥലം കിട്ടുന്നത് വല്യ കാര്യമാണ്.

എന്തായാലും അത് നടന്നു..

വൈകുന്നേരത്തോടെ പുതിയ സ്ഥലം കാണാന്‍ അവര്‍ പോയി. സ്ഥലം കണ്ടു.. നല്ല സ്ഥലം.. എല്ലാം കൊണ്ടും എളുപ്പമാണ് . ബാങ്ക് ആണെങ്ങില്‍ നടക്കാവുന്ന ദൂരത്തില്‍. അതാണല്ലോ പ്രധാനം.. സമാധാനത്തോടെ ജോലി ചെയ്യാം..

എന്തായാലും ഇന്നു വ്യാഴാഴ്ച ആയതു നന്നായി. സാധങ്ങള്‍ മാറ്റാന്‍ എല്ലാം സമയം കിട്ടും.

പെട്ടികള്‍ റൂമില്‍ എത്തിച്ച ശേഷം അത്യാവശ്യം പര്ചെസ് നടത്താന്‍ അവരിറങ്ങി..

സാധങ്ങള്‍ എല്ലാം വാങ്ങി റൂമില്‍ വന്നപ്പോള്‍ രാത്രി ഒരു മണി കഴിഞ്ഞു ..

അങ്ങനെ ദുബായില്‍ ഇനിമുതല്‍ തങ്ങളുടെ സ്വകാര്യത സ്വതന്ദ്രമായി തുടങ്ങി കഴിഞ്ഞു .

ഇനി സ്വപ്‌നങ്ങള്‍ നെയ്തു തുടങ്ങാം..

ജീവിതത്തിന്റെ നിറമുള്ള സ്വപ്‌നങ്ങള്‍...

ഇതു വരെ കഴിഞ്ഞ കറുത്ത പകലുകള്‍ക്ക്‌ വിട..

ഇനി കറുപ്പിന്റെ ചാരുത രാത്രികള്‍ക്ക് മാത്രം..

പുതിയ അന്തരീക്ഷം....

ഒന്ന്‌ പുറത്തിറങ്ങി നടന്നാലോ?

അങ്ങനെ അവര്‍ നാലുപേരും പുറത്തിറങ്ങി.

പുതിയ സ്ഥലമാണ്‌.. നടന്നു മെയിന്‍ റോഡില്‍ എത്തിയപ്പോ ദൂരെ വിശാലമായ ഒരു സ്ഥലം കണ്ടു.. അവര്‍ അവിടേക്ക് നടന്നു..

ആഹ.. സുഖ സുന്ദരമായ കാറ്റു..

അവിടം ദേര ക്രീക്ക്‌ എന്നറിയപ്പെടും.. കടല്ക്കര.. അവിടുത്തെ ഭിത്തിയില്‍ അവര്‍ ഇരുന്നു...

" എന്തോ ഒരു സമാധാനം തോന്നുന്നു അല്ലെടാ സതീഷേ? " അശോക്‌ ആണത്..

" ഉം , ഇനി നമ്മുടെ ജോലിയും ഒന്ന്‌ നമ്മുടെ വരുതിയില്‍ വന്നാല്‍ മതി.. പിന്നെ ദേവ് നമ്മളെ എല്ലാം കുറെ കോണ്ടക്ട്സ് തന്നു സഹായിച്ചാല്‍ കാര്യങ്ങള്‍ പിന്നേം ഈസി.."

" അവന്‍ ഹെല്പ് ചെയ്യും ഡാ.. " കാര്‍ത്തി മെല്ലെ ദേവന്റെ മേലേക്ക് ചാഞ്ഞു..

പക്ഷെ ദേവന്‍ ഇതൊന്നും ശ്രധിക്കുന്നില്ലയിരുന്നു.. അവന്‍ തന്റെ കയ്യിലെ മൊബൈലില്‍ വന്ന മെസ്സേജില്‍ നോക്കി ഇരിക്കുന്നു..

അത് പ്രിയയുടെ മെസ്സേജ് ആണ്.

അവന്‍ അതിലേക്കു തന്നെ നോക്കി ഇരിക്കുന്നു..

" എന്താടാ സതീശ യെവന്‍ ഇങ്ങനെ ഫോണില്‍ നോക്കി ഇരിക്കുന്നെ..? എടാ ദേവ നീ ഈ ലോകത്തൊന്നും അല്ലെ? നമ്മുടെ ആദ്യത്തെ samadhana രാത്രി ഇവടെ thudangunneda.." അശോകിന്റെ ആയിരുന്നു ഈ vachakangal..

ശെരിയാണ്‌ ellavarkkum മനസ്സില്‍ കുളിര്‍മഴ തുടങ്ങി..

ennal തന്റെ ഉള്ളില്‍ matharam ഒരു വല്ലായ്മ..

ദേവന്‍ മെല്ലെ തന്റെ മടിയില്‍ കിടക്കുന്ന kaarthiyude മേലേക്ക് ചാഞ്ഞു.

അവന്റെ മനസ്സില്‍ ഒരു kaarmekham urundu കൂടി..

തന്റെ ഉറക്കമില്ലാത്ത raathrikal ഇവടെയും thudarukayanu..

kannadakkumbol ദൂരെ കടലില്‍ nangooramittirikkunna കപ്പലുകള്‍ ആയിരുന്നു ....

kaattil ആടുന്ന paay മരങ്ങളും..

ദൂരെ കേരളത്തില്‍ അപ്പോള്‍ maniyettan ഞെട്ടിയുണര്‍ന്നു..

എന്തോ duswapnam കണ്ടിട്ട്..

എന്താണാവോ അത്..???


(തുടരും....)

Sunday, September 20, 2009

എന്റെ കഥ- മുഖവുര

കഥ എന്ന് കേള്‍ക്കുമ്പോ ഒരു പൈങ്കിളി കഥ എന്ന് വിചാരിക്കല്ലേ ....
ഇതു ശെരിക്കും സംഭവിച്ചതാണ്.. എന്റെ ജീവിതത്തിലും പിന്നെ എനിക്ക് ചുറ്റുമുള്ള ഞാന്‍ അറിയുന്ന ജീവിതങ്ങളിലും...
ഈ കഥയില്‍ നിങ്ങള്‍ എന്നെ കണ്ടേക്കാം.. നിങ്ങളെ കണ്ടേക്കാം..അല്ലെങ്ങില്‍ നമ്മളെല്ലാം അറിയുന്ന പല ആളുകളെയും കണ്ടേക്കാം..
ഇതെല്ലാം നമ്മള്‍ നിത്യ ജീവിതത്തില്‍ കണ്ടു മുട്ടുന്ന ആളുകള്‍..
എന്റെ കഥ തല്ക്കാലം ഈ പ്രവാസ ലോകത്ത് നിന്നും തുടങ്ങാം...
ഇവിടെ ഈ ദുബായില്‍ നിന്നും..
എന്റെ പരിമിതമായ അറിവില്‍ ഇവിടെ ഈ നാട്ടില്‍ വാണ മലയാളികളും വീണ മലയാളികളും ധാരാളം.
ഇവിടെ വന്നെത്തുന്ന എല്ലാ പ്രവാസിയുടെയും മനസ്സില്‍ അവരാരും അറിയാതെ തന്നെ കാണാപൊന്നിന്റെ സ്വപ്‌നങ്ങള്‍ മൊട്ടിട്ടു തുടങ്ങും..
പിന്നെ ആ സ്വപ്‌നങ്ങള്‍ താലോലിച്ചു കൊണ്ടു നാടിനെയും വീടിനെയും സ്വപ്നം കണ്ടു തിരികെ പോകുന്ന ദിനത്തെ ഓര്‍ത്തു കഴിച്ചു കൂട്ടും..
എന്തൊരു ദുസ്സഹമായ അവസ്ഥ...
അതിലുപരി ആ സ്വപ്നങലുമായി, പിറന്ന നാടിനെ സ്വപ്നം കണ്ടു വര്‍ഷങ്ങളോളം ഇവിടെ തന്ങിപോയ എത്രയോ ആളുകള്‍..
ജീവിതം കരുപ്പിടിപ്പിക്കാന്‍ പ്രയത്നിച്ചു , ഒടുവില്‍ വിധിക്ക് കീഴടങ്ങേണ്ടി വന്ന ഓരോ പ്രവാസിക്കും സമര്‍പ്പിക്കുന്നു ഞാന്‍ ഈ കഥ...
ഞാന്‍ അനുഭവിച്ച , അനുഭവിച്ചു കൊണ്ടിരിക്കുന്ന , മറ്റുള്ളവര്‍ അനുഭവിച്ചു കാണുന്ന ആ വേദന ഞാന്‍ ഇവിടെ പകര്‍ത്തി എഴുതുന്നു...
ഇതില്‍ കാണുന്ന ഓരോ നനവുകളും നമ്മുടെ കണ്ണ് നീരാണ് ...
ഞാന്‍ ഇവിടെ തുടങ്ങട്ടെ..
ഇതില്‍ നിങ്ങള്‍ നിങ്ങളെ തിരിച്ചറിഞ്ഞാല്‍ തീര്‍ച്ചയായും എന്നെ അറിയിക്കണം...
കാരണം ഞാന്‍ അവിടെ വിജയിച്ചുവല്ലോ...

സ്വന്തം
ദേവന്‍

Saturday, September 19, 2009

ഫന്കി ഡാന്സ് ടു മങ്കി ഡാന്‍സ്.


ഇന്നു രാവിലെ എന്തോ ലാപ്ടോപില്‍ തപ്പുന്നതിനിടയിലാണ് കാറ്റാടി തണലും, തണലത്തര മതിലും എന്ന പാട്ടു കണ്ണില്‍ പെട്ടത്.. പെട്ടെന്ന് വല്ലാത്തൊരു ഊര്‍ജ്ജം വന്നപോലെ .... എന്റെ മുഖത്ത് നിത്യവും കാണുന്ന രൗദ്ര  ഭാവം മാറി അല്പം പുഞ്ചിരി  കണ്ടത് കൊണ്ടാവണം, ഓഫീസിൽ  തിരിച്ചും ഒരു  ചിരി തന്നു.. തുറന്ന ചിരിയാണേ ...
ഓ മൈ ഗോഡ്...
എന്റെ കാബിനിലെ മേശയും കസേരയും ടെസ്കിനും ബെഞ്ചിനും  വഴി മാറുന്നു...
പിന്നിലെ മനോഹരമായ പെയിന്റിംഗ് ബ്ലാക്ക്‌ ബോര്‍ഡ്‌ ആകുന്നു..
മുന്നിലെ സ്റ്റാഫ് എല്ലാം എന്റെ പ്രിയപ്പെട്ട ക്ലാസ്സ്‌മേറ്റ്സ് ആകുന്നു .
എന്റെ ഓഫീസ് നേരെ മുവാറ്റുപുഴ നിര്‍മല കോളേജില്‍ എത്തുന്നു..
ഞാന്‍ ഇപ്പോള്‍ ഇരിക്കുന്നത് ഫസ്റ്റ് ഇയര്‍ കെമിസ്ട്രി ബിരുദം ക്ലാസ്സില്‍ ആണ്. മലയാളം ബ്ലോക്കിലെ ഏറ്റവും താഴത്തെ ബ്ലോക്ക്. അല്പം ഇരുട്ട് ഉള്ളതാണെങ്കിലും ( പല പോക്രിത്തരങ്ങൾക്കും ഇരുട്ട് ഒരു വരമാണല്ലോ...) എനിക്ക് ഒത്തിരി ഇഷ്ടമായിരുന്നു ആ ക്ലാസ്സ്.
കാരണം, പുല്ലുവഴി ജയകേരളം എന്ന ജയിലില്‍ നിന്നും,( ജയകേരളം എനിക്ക് മാത്രമായിരുന്നു ജയില്‍... കാരണം, എന്റെ വേണ്ടപ്പെട്ട എല്ലാവരും അവിടെ അധ്യാപകര്‍ ആയിരുന്നു. അത് കൊണ്ടു ഫുള്‍ ടൈം ഞാന്‍ നോട്ട പുള്ളി...- നല്ല സ്കൂളാണ് കേട്ടോ.. അവിടുത്തെ വിശേഷങ്ങള്‍ പിന്നെ പറയാം...) ഈ കാണുന്ന പറുദീസാ നീ മുഴുവനും എടുത്തോ എന്ന് പൊന്നു തമ്പുരാന്‍ പറഞ്ഞ പോലെ..
ഒറ്റ കുഴപ്പം ഇവിടെ എന്റെ പെങ്ങന്മാർ രശ്മിയും അനുമോളും  എന്റെ ജൂനിയര്‍ ആയി ഉണ്ട്( വല്യ കുഴപ്പമാണ്‌ട്ടോ .. ബി ബി സി റിപ്പോർട്ടേഴ്‌സ് ആണ് രണ്ടും.. ഇപ്പൊ മാറി അഥവാ അളിയൻ മാറ്റി.. ഹ ഹ..)
അവർക്ക്  അത്യാവശ്യം ബഹുമാനം  കൊടുത്താല്‍ വിവരങ്ങള്‍ വീട്ടിലെത്തിക്കില്ല  എന്ന് വിശ്വസിക്കാം.. എന്നാലും അവരാണ്  ആണ്, എന്റെ സ്വന്തം പെങ്ങന്മാരാണ്  ആണ്.. ദൈവമേ... ഈ പറുദീസയില്‍ അവർ  ഒരു പാര ആകല്ലേ....
എന്തായാലും അവരെ  സോപ്പിടാനുള്ള പണി രമ്യ ,സജിനി, ഇന്ദു, ബിനി തുടങ്ങിയ എന്റെ ബെസ്ററ് ബഡീസ്  നോക്കിക്കോളും.. അല്ലെങ്കിലും പെണ്ണുങ്ങളെ മെരുക്കാൻ പെണ്ണുങ്ങൾ തന്നെ വേണം..
ഞങ്ങള്‍ടെ ഒരു ഗാന്ഗ് ഉണ്ടായിരുന്നു.. ഞാന്‍, ലിജു, ബിനേഷ്‌, സാബു  , അനൂപ്‌, വിനു, ജേക്കബ്‌, സിപ്പി തുടങ്ങിയ ലൊടുക്കു പോക്കിരി പിള്ളേരുടെ സെറ്റ്.
ഞങ്ങളാണ് താരങ്ങള്‍ എന്ന് ഞങ്ങള്‍ സ്വയം വിശ്വസിച്ചു അടിച്ച് പൊളിച്ചു നടക്കും..
ബിനെശും, സിപ്പിയും ബോട്ടണി ആണ് വിഷയം, വിനുവും ജേക്കബും ഫിസിക്സും. ബാക്കി ഞങ്ങള്‍ എല്ലാം കെമിസ്ട്രി.( സത്യത്തില്‍ എച്ച് ടു ഓ എന്താന്ന് ചോദിച്ച ഞങ്ങ കൈ മലത്തും, മറ്റവന്‍ മാരുടെ കഥ ആണെങ്കിൽ .. ചെമ്പരത്തി പൂവിനെ നോക്കി അതിന്റെ ബൊട്ടാണിക്കൽ  പേര് പറയാന്‍ പറഞ്ഞപ്പോ സിപ്പിയുടെം ബിനെഷിന്റെം ഉത്തരം പപ്പു എന്നായിരുന്നു... ന്യൂട്ടന്‍ എന്ന് കേള്‍ക്കുന്നത്തെ വിനുവിന് ചൊറി വരും. ) സയന്സ് പഠിക്കുന്ന ബുജികള്‍ എന്ന് എല്ലാവരും തെറ്റിദ്ധരിച്ചിരുന്ന ഞങ്ങള്‍ വളരെ പെട്ടെന്ന് ആ ധാരണ മാറ്റി..
അതാണ് കഥ..
കോളേജില്‍ ചെര്‍നപ്പോലെ മൽപ്പാനും ഷോണും , ചാക്കോച്ചിയും, കുന്നപ്പിള്ളിയും, സ്ല്ലപും, നവാസും എല്ലാം അവരുടെ കൂടെ  ചേരണം എന്ന് പറയുകയും, അണ്ണന്‍,വിജേഷ് , സുജി, ബെന്നി , ജോബി തുടങ്ങിയവർ അവരുടെ  എന്ന് പറയുകയും ചെയ്തപ്പോ ഞങ്ങള്‍ ഞങ്ങള്‍ടെ താര മൂല്യത്തെ ഒന്നു വിലയിരുത്തി...( മേല്പറഞ്ഞവർ അന്നത്തെ പ്രമുഖ പാർട്ടികളുടെ കുട്ടിനേതൻമാർ ആയിരുന്നുട്ടോ.. പക്ഷെ രാഷ്ട്രീയത്തെക്കാൾ ഉപരി ഇന്നും  ഒരു നല്ല സൗഹൃദം ഞങ്ങളുടെ ഇടയിൽ ഉണ്ട്..)
തട്ടേക്കാട് എന്‍ .എസ്.എസ് ക്യാമ്പ്‌ കഴിഞതോടെ എന്റെ കാള  രാഗം ഏതാണ്ട്  എല്ലാവര്ക്കും പിടിച്ച പോലെ..
ദൈവമേ... പതുക്കെ പതുക്കെ തലക്കനം കൂടി വന്നു...അങ്ങനെ ഞങ്ങള്‍ കണ്ണും പൂട്ടി  മല്പ്പന്‍, മാണി കുഞ്ഞു തുടങ്ങിയ ടീമിൽ ചേർന്നു .
അന്നനോടും, സുജിയോടും സോറി പറഞ്ഞു ( അന്ന് അണ്ണൻ നോക്കിയാ നോട്ടം ഓർക്കുമ്പോ.. എന്റമ്മോ )
പിന്നെ വോട്ടു പിടുത്തം... ഇലക്ഷന്‍.. ആഹ, മൊത്തം ഒരു ആഘോഷം...
അങ്ങനെ ഞങ്ങള്‍ അടിച്ച് പൊളിച്ചു നടക്കുന്നു..
ഇലക്ഷന്‍ കഴിഞ്ഞു കോളേജ് വീണ്ടും തുറന്നു.. എൻ എസ് എസ്  ഡേ ഓപ്പണിംഗ് വരുന്നു.. ഒരു കിടിലന്‍ ഡാന്‍സ് പ്ലാന്‍ ചെയ്യണം.
ഞാനും, മാണി കുഞ്ഞും, ബിനെശും, ലൈജുവും, എന്ന് വേണ്ട, ക്ലാസ്സ് കട്ട്‌ ചെയ്യാന്‍ താല്പര്യമുള്ള എല്ലാവരും തല പുകഞ്ഞു ആലോചിക്കുന്നു..
ആരൊക്കെ ഡാന്‍സ് ചെയ്യും.. ഏത് ഡാന്‍സ്...
ഈശ്വര... ഷാരൂഖ്‌ ഖാനെയും , സല്‍മാന്‍ ഖാനെയും മറ്റും പിന്‍ തള്ളി നാളെയുടെ വാഗ്ദാനങ്ങള്‍ ഇതാ ഇവടെ നിര്‍മല കോളേജില്‍ ഉണ്ട് എന്ന് ഉറക്കെ പ്രഖ്യപിച്ചു കൊണ്ടു ഞങ്ങള്‍ ഒരു പുതിയ ഡാന്‍സ്  പ്ലാന്‍ ചെയ്തു..
ഒരു കിടിലന്‍ പേരും ഇട്ടു. ഫങ്കി ഡാൻസ്.. ആയിടക്കാണ് ഡോക്ടർ അൽബാൻ ഒരു ഡാൻസ് ടീവിയിൽ കാലിക്കണ കണ്ടേ.. സംഭവം ഒന്നും അറിയില്ല. പക്ഷെ ആ പാട്ടു സംഘടിപ്പിച്ചു. ആഫ്രിക്കൻ റിതം ... ആർക്കും മനസ്സിലാവൂല്ല .. നമ്മള് സ്റ്റാറും ആകും..
പിന്നെ മൊത്തം പ്രാക്റ്റീസ്  ആയിരുന്നു., രാവിലെ മുതല്‍ രാത്രി വരെ..
ജീവിതത്തിലാദ്യമായി സ്റ്റേജില്‍ പലരും കയറാന്‍ പോകുന്നു.
രാത്രി വീട്ടിലെത്തിയാല്‍ ഫോണ്‍ നിര്‍ത്താതെ അടിച്ച് തുടങ്ങും.. സംശയങ്ങളുമായി  ശിഷ്യന്മാര്‍.. നമ്മളാണല്ലോ ഗുരു.. തളർച്ച മാറാൻ അമ്മയോട് നിർബന്ധിച്ചു ഹോര്ലിക്സ് കുടിപ്പിക്കാൻ ചട്ടം കെട്ടുകയും ചെയ്തു. കാരണം നമ്മുടെ മനസ്സ് നിറയെ മറ്റേ ഡാൻസ് ആണല്ലോ. ഒറ്റ പേടിയെ ഉണ്ടായിരുന്നുള്ളു. മേല്പറഞ്ഞ ബി ബി സി സ്റ്റാഫ് വല്ല പണിയും ഒപ്പിക്കുമോ എന്ന്.
ഓ മറന്നു ഒരാളെ പരിചയപ്പെടുത്താൻ ... എൽദോസ് .. അവനാണ്‌ താരം... എന്റെ ചങ്കു ചങ്ങായി ...വെള്ളമടിച്ചാല്‍ മാത്രം ഡാന്‍സ് കളിക്കുന്ന അവന്‍ ഇതാ ഒരു കിടുക്കന്‍ ഡാന്‍സ് കളിയ്ക്കാന്‍ പോകുന്നു...
ഓക്കേ. നടക്കട്ടെ...
എന്റെ ഡാന്‍സ് പ്രാക്ടീസ് വീട്ടിൽ  കണ്ടു അച്ഛനും അമ്മയും പേടിച്ചു  വഴി മാറി ആണ്  നടക്കുന്നത്.. രശ്മി  എന്തോ ഒന്നും പറയുന്നില്ല.. അസൂയ. ഹ ഹ ഹ .. എത്ര പെട്ടന്ന ഞാന്‍ കോളേജില്‍ സ്റ്റാര്‍ ആയതു.. അതിന്റെ അസൂയ ഉണ്ടാകും...
ഇടക്ക് വീട്ടില്‍ ലസീലയും, ജീനയും, അനുമോലും അന്ന് പോകുന്നു. അവരൊക്കെ  വല്ലാത്ത സംസാരം.. വിഷയം ഫങ്ങി ഡാന്‍സ് താനേ..
ഉം... എന്നെ സമ്മതിക്കണം.. ഞാന്‍ ആകെ താരമായി പോയി...
ദൈവമേ.... ലവളുമാര്  ഓരോ മോഡേണ്‍ വേഷങ്ങളും ഇട്ടു ഡെയിലി കോളേജില്‍ പോയി ഫാഷന്‍ പരെട് നടത്തുന്നത് എല്ലാം വെറുതെ ആയി..
ഇപ്പൊ എല്ലാ കണ്ണുകളും ഞങ്ങളില്‍...
ആഹ..
അങ്ങനെ ആ ദിവസം വന്നെത്തി.. നീണ്ട വെള്ള ജുബ്ബയും, കറുത്ത ജീന്‍സും, കറുത്ത ഗ്ലാസും, തലയില്‍ വെളുത്ത കെട്ട്.. പിന്നെ അരയില്‍ വേറൊരു കെട്ട്..
എല്ലാവരും റെഡി ആയി..
ഡോക്ടര്‍ അല്ബാന്റെ ഒയര എന്ന സോങ്  ആണ്..
എൽദോസ്  എന്താ ഇങ്ങനെ കരിങ്ങാലി വെള്ളം കുടിക്കുന്നെ? മാണിയും കുടിക്കുന്നല്ലോ...
എടാ എടാ.. ഒത്തിരി വെള്ളം കുടിച്ച തുള്ളന്‍ പറ്റില്ല...
എന്തായാലും.. ഡാന്‍സ് തുടങ്ങറായി.. ഇടക്കിടെ കുന്നപ്പിള്ളി( സംശയിക്കണ്ട നമ്മടെ എം ൽ എ എൽദോസ് പി കുന്നപ്പിള്ളി തന്നെ .. പുള്ളിക്കാരനായിരുന്നല്ലോ നമ്മടെ ആസ്ഥാന അന്നൗൺസർ ) ഫങ്കി ഡാൻസിനെ  വല്ലാതെ പൊക്കി വിളിച്ചു പറയുന്നു... പിള്ളേരെല്ലാം നീണ്ട പ്രസംഗം കെട്ട് ഉറങ്ങി തുടങ്ങിയിരുന്നു.. അപ്പോളാണ് കുന്നപ്പിള്ളിയുടെ വക നമമുടെ ഡാൻസിനെ പാട്ടി ഒരു കിടിലൻ അന്നൗൻസ് .. ചിലരൊക്കെ ഒരുങ്ങുന്നുണ്ട്. ചില കുറുക്കന്മാർ ഓരിയിടുന്നു ..
ഞങ്ങളുടെ പേരു വിളിച്ചു പറയുമ്പോ മുന്‍ നിരയില്‍ നിന്നും, പിന്നെ പെൺകുട്ടികളുടെ  സൈഡില്‍ നിന്നും നല്ല കയ്യടി.. നിങ്ങള് വിചാരിക്കും ആരാധകർ ആണെന്ന്.. ഹും എത്രയെണ്ണത്തിന്റെ കാന്റീൻ ബില്ലാ ഞങ്ങൾ അടച്ചെന്നു അറിയാമോ? എന്തായാലും അവര് നന്ദി ഉള്ളോരാ .. കിടു കയ്യടി..
കേറുന്നതിനു മുന്നേ നമ്മടെ ടെസ്സി സിസ്റ്റര്‍ പറഞ്ഞു.. കലക്കനെട മക്കളെ...
ഓക്കേ സിസ്റ്റര്‍.. ടണ്..
സ്റ്റേജില്‍ കേറുന്നതിനു മുന്പേ എല്ലാരേയും ഒരിക്കല്‍ കൂടി കണ്ടു ഷേക്ക്‌ ഹാന്‍ഡ്‌ കൊടുത്തു.. എൽദോസ് ആടുന്നുണ്ടോ ?
ഹേ ഇല്ല ഇല്ല.. സന്തോഷ തിരയിളക്കം.. ആത്ഹയിരിക്കാം..
അല്ല അവൻ ആടുന്നു... അയ്യോ..
ദൈവമേ.... കുന്നപ്പിള്ളിയുടെ ശബ്ദം മുഴങ്ങുന്നു..
ഇതാ നമ്മുടെ കൂട്ടുകാർ ഫങ്കി ഡാൻസുമായി നിർമ്മലയുടെ ചരിത്രത്തിൽ ആദ്യം..
നടക്കുമ്പോൾ വീണ്ടും അവൻ ആടുന്നു ..
ഇവന്‍ കുടിച്ചോ? ഈശ്വര... വല്ലാതെ പട്ട നാറുന്നു...
അതാ.. വീണ്ടും കുന്നപ്പിള്ളി വിളിച്ചു പറയുന്നു.. " നിര്‍മലയുടെ അഭിമാന താരങ്ങള്‍ അണിനിരക്കുന്ന , നിര്‍മലയുടെ കലാ ചരിത്രത്തില്‍ ആദ്യമായി ആഫ്രിക്കന്‍ ഫങ്കി ഡാൻസ് .. "
എല്ലാരും സ്റ്റേജില്‍ എത്തി..
മാണി എന്നെ സമാധാനിപ്പിക്കുന്നുണ്ട് . സാരമില്ലെടാ. അവന്‍ ഒരു ധൈര്യത്തിന്  പിടിപ്പിച്ചതാ ..
ഞാന്‍ ചോദിച്ചു അപ്പൊ നീയോ?
ഞാന്‍ എന്റെ ഒരു ദയിര്യത്തിനു...
എന്തായാലും ഡാന്‍സ് തുടങ്ങി...
നല്ല കയ്യടി ഉണ്ട്... ചെറിയ തോതില്‍ കൂക്ക് വിളി ഉണ്ടായിരുന്നു.. എന്നാല്‍ പാട്ടിന്റെ അടി പോളിയില്‍ അത് മാറി... ഈശ്വര സമാധാനമായി ഡാന്‍സ് തീരാറായി.. ഇനി എല്ലാവരും കൂടി എന്നെ പൊക്കി എടുക്കണ സ്റ്റെപ്പ് ആണ്...
എല്ലാരും വട്ടം എത്തി... എൽദോസ്  വല്ലാതെ ആടി തുടങ്ങി.. അവനാണ്‌ എന്റെ നടു ഭാഗം  പിടിക്കേണ്ടത്‌.....
എടുത്തു പൊക്കി ഡാന്‍സ് ചെയ്തു നടുക്ക് കൂടി ഇറങ്ങി പോണം...
എല്ലാരും കൂടി എന്നെ പൊക്കി... പാട്ടിനൊത്ത് തുള്ളി എല്ലാരും സ്റ്റേജിന്‍റെ സ്റ്റെപ്പ് ഇറങ്ങാന്‍ തുടങ്ങി...
അതാ.... അത് സംഭവിച്ചു... എൽദോസിന്റെ കാലുറക്കുന്നില്ല.
ഞാന്‍ അവന്റെ കയ്യിൽ; നിന്നും തെന്നി നേരെ നിലത്തേക്ക്‌ വീഴാന്‍ പോയി.. വേഗം മാണി എന്റെ അരയില്‍ കെട്ടിയ തുണിയില്‍ പിടിച്ചു... സാമാന്യം നീളമുള്ള ഒരു ഷാള്‍ ആയിരുന്നു അത്...
അതിന്റെ ഒരറ്റം എന്റെ ജീന്‍സിന്റെ പിന്നില്‍ വളരെ ഭദ്രമായി കെട്ടി ചിട്ടി വച്ചിരുന്നു... ഞാന്‍ കുതറി വേഗം സ്റ്റേജ് ലേക്ക് ചാടി കയറി...
കയ്യടി കൂവലിന് വഴി മാറി... അതാ..മുന്നിൽ ഇരുന്നു എന്റെ സ്വന്തം  സിസ്റ്റേഴ്സ് ആൻഡ് ടീം കൂവുന്നു... ദുഷ്ടകൾ..
ഞാന്‍ ദയനീയമായി കാണികളെ നോക്കി,,,
അപ്പോളാണ് ആരോ വിളിച്ചു പറയുന്നതു ഞാന്‍ കേട്ടത്...
ഇതാ.. ഫങ്കി  ഡാന്‍സ് മങ്കി ഡാന്‍സ് ആയി പോയെ.. പൂഒയ്.... എങ്ങനെയോ  എന്റെ ക്ലാസ്സിലെത്തി ഡ്രസ്സ്‌ മാറി ബിനെഷിന്റെ വണ്ടിയില്‍ കയറി വീട്ടിലെത്തി...
ഏതായാലും.. കുറച്ചു നാളത്തേക്ക് വീട്ടിലും കോളേജിലും മങ്കി ഡാന്‍സര്‍ എന്ന ഒരു പേര് കൂടി ഞങ്ങള്‍ വലിച്ചു കൊണ്ടു നടന്നു...

അടുത്ത ആര്‍ട്സ് ഡേ വരെ മാത്രം...
ആര്‍ട്സ് ഡേ കണ്ടത് ആരും ഞെട്ടുന്ന ഒരു പുതിയ ഡാന്‍സ് ആയിരുന്നു...
ആ കഥ വഴിയേ...

( ബിനീഷേ ........ ലയിജു ..സിപ്പി... എല്‍ദോ.. ..... .. . ക്ഷമിയെട.. പറയാതെ നിവൃത്തിയില്ല... )

Friday, September 18, 2009

അങ്ങനെ ഒരവധി കാലം-1


സ്വപ്നത്തെ പറ്റിഒത്തിരി പറയാനുണ്ട്‌.. ഇവനെത സ്വപ്നം മാത്രമെ കനരുല്ലോ എന്ന് നിങ്ങള്‍ ചിന്തിക്കണ്ട..

ഇനി കുറച്ചു പഴയ ഓര്‍മകളിലേക്ക് പോകാം...


ഓര്‍മ്മകള്‍ എന്ന് പറയുമ്പോ എവടെ തൊട്ടു തൊടങ്ങണം എന്ന് ചിന്തിക്കുന്നു.. ശെരി.. ഓര്‍മ്മകള്‍ ബല്യ കാലത്ത് നിന്നു തന്നെ ആകട്ടെ..

ബാല്യകാലം.. ഹാ ഹ ഹ അയാ..


അതോര്‍ക്കുമ്പോ ഓടിയെത്തുന്ന ഓര്‍മ.. മുടവൂര്‍ എന്ന നജ്ഞ്ങളുടെ ഗ്രാമം ആണ്..

ഞങ്ങള്‍ ജനിച്ചു വളര്‍ന്നത്‌ മുവാറ്റുപുഴയിലെ കടാതിഎന്ന സ്ഥലത്താണ്. എന്റെ ബിരുദത്തിന്റെ മൂന്നാം വര്‍ഷമാണ്‌ ഞങ്ങള്‍ മുടവൂരിലേക്ക് താമസം സ്ഥിരമായി മാറ്റുന്നത്.. അതുവരെ മുടവൂര്‍ സന്ദര്‍ശനം അവധി ദിനങ്ങളില്‍ മാത്രം...

ആഹ സ്വര്‍ഗം കിട്ടിയ പോലെ ആയിരുന്നു മുടവൂരില്‍ എത്തുന്നത്‌..

അചാമ്മയുടെം, ലത അമ്മായിയുടെയും മറ്റും പട്ടാള ചിട്ടയില്‍ നിന്നും , പിന്നെ ചിന്നംമുമ്മ കരിങ്ങന്തുരുതിലേക്ക് കൊണ്ടു പോകാതിരിക്കേം ചെയ്യുമല്ലോ..

കരിങ്ങന്തുരുത് വരെ പോകാന്‍ എനിക്കിഷ്ടമാ.. ആലുവയില്‍ ട്രെയിന്‍ കാണാം, പിന്നെ ആലുവ പുഴ കാണാം, പിന്നെ വീടെത്തുന്ന വരെ നിറയെ മിട്ടായി കിട്ടും, ജിലേബി കിട്ടും, കന്നനേം ഉദയനേം കാണാം എന്ന സന്തോഷം...

ചിന്നംമുംമയുടെ വീടെത്തുന്ന വരെ ആ സന്തോഷം നീളും.. രാത്രി ആയാല്‍ കണ്ണനും ഉദയനും പോയാല്‍ പിന്നെ ആകെ സങ്കടം ആകും. അപ്പോളേക്കും അച്ഛനും, അമ്മേം, രേഷ്മിയും എല്ലാം മനസ്സിലേക്ക് ഓടി എത്തും . പിന്നെ തുടങ്ങുകയായ്‌ , ഐഡിയ സ്റ്റാര്‍ സിങ്ങേരില്‍ ശരത് സാര്‍ കണ്ടെത്തിയതും കണ്ടെത്താന്‍ പോകുന്നതുമായ സംഗതികളുടെ അകമ്പടിയോടെ, രാഗ ഭാവത്തോടെ എന്റെ കരച്ചില്‍ ഗാന മേള .. അത് കേള്‍ക്കാന്‍, ഉദയന്റെ അമ്മ രാധംമയും, കണ്ണന്റെ അമ്മ പോന്നംമംമയും എത്തും.. എന്നെ ആസ്വസിപിക്കാന്‍ അന്ഗീലെ ലത ചേച്ചിയും എത്തും...


നിര്‍ത്താതെ ഉള്ള കരച്ചില്‍ കാരണം പിന്നെ പിന്നെ കരിങാന്‍ തുരുത്തില്‍ ഞങ്ങള്‍ എല്ലാരും കൂടി പോകും. ഒരാഴ്ച നിന്നിട്ട് പിന്നെ മുടവൂര്‍ക്ക് പോകും..


മുടവൂര്‍ സ്വര്‍ഗം എന്ന് പറയേണ്ടല്ലോ...


ജീമോട്ടന്റെ നേതൃത്വത്തില്‍, തുളസി ചേചിയുടെ ശിക്ഷണത്തില്‍ മനികുട്ടനോടും, ചെട്ടുട്ടനോടും, അഭിയോടും, അരുനപ്പനോടും ഒന്നിച്ചുള്ള ഒരു അടി പൊളി അവധിക്കാലം..

അങ്ങനെ ഒരവിധിക്കാലം..

അന്നെനിക്ക് ഈതണ്ട എട്ടു വയസ്സുണ്ടാകും.. ഞങ്ങള്‍ എല്ലാരും ഉണ്ട്...

സ്ഥലം ഞങ്ങളുടെ തറവാട്. ഒരു ഞായറാഴ്ച ആണ്. ഉച്ചക്ക് അമ്മയും ചന്ദ്രുംമയും കൂടി ഞങ്ങളെ കൂട്ടി പുളിമൂട്ടികുടിയിലെ അമ്മമ്മയുടെ അടുത്ത് പോയിരുന്നു..

നല്ല പഴുത്ത മൂവാണ്ടന്‍ മാങ്ങ അമ്മമ്മ തന്നു. ആരും കാണാതെ അവരുടെ ഒക്കെ ഇടയില്‍ നിന്നും ഞാന്‍ പതുക്കെ മുങ്ങി.. നേരെ പോയത് മാവിന്റെ ചുവട്ടിലെക്ക.. എന്റെ പോക്ക് കണ്ടു പുറകെ മണിയനും വച്ചു പിടിച്ചു.. ഞങ്ങള്‍ വളരെ സന്തോഷത്തോടെ.. യുദ്ധം ജയിച്ച കുമാരന്‍ മാരെ പോലെ മൂവാണ്ടന്‍ മാവിന്റെ ചുവട്ടില്‍ നിന്നു.. ഇതാ.. ഞങ്ങള്‍ വീണ്ടും വന്നിരിക്കുന്നു.. നിന്റെ മാമ്പഴമെല്ലാം ഞങ്ങള്ക്ക് തരിക.. അല്ലെങ്ങില്‍ ഞങ്ങളുടെ ശക്തമായ ആക്രമണത്തിനു നീ തയ്യാര്‍ ആയിക്കോ...

എന്തായാലും ഞങ്ങള്‍ടെ ഭീഷണി ഏറ്റു . കാറ്റത്ത്‌ മൂന്നു മാമ്പഴം വീണു. ആഹ വീണ്ടും ഭീഷണി പെടുതിയാലോ? ഭീഷണിക്ക് പിന്നെ മാവ് വഴങ്ങിയില്ല. കുറെ ഭീഷണി പെടുത്തി. ചവിട്ടും കുത്തും കൊടുത്തു.. കയ്യും കാലും വേദനിച്ചത്‌ മിച്ചം...


മണി കുട്ടന്‍ എന്നെക്കാളും രണ്ടു വയസ്സിനു മൂത്തതാണ്. ( ചേട്ടന്‍ ആണെന്നര്‍ത്ഥം.. എന്നാലും ഞാന്‍ ആ വക ബഹുമാനം ഒന്നും കൊടുക്കാറില്ല കേട്ടോ ഹ ഹ ഹ ...)

ഒടുക്കം ഞങ്ങള്‍ ഒരു പോംവഴി കണ്ടു..

മണി കുട്ടന്‍ മാവില്‍ കയറാം.. ഞാന്‍ രംഗം വീക്ഷിച്ചു.. കുഴപ്പമില്ല. ആകെ പ്രശ്നം രേഷ്മിയെ വിശ്വസിക്കാന്‍ പറ്റില്ല. എപ്പോ വേണമെങ്ങിലും വരാം. വന്നാല്‍ തന്നെ മാമ്പഴം തിന്നു കഴിഞ്ഞാല്‍ അവള്‍ കാല് മാറും. മാവില്‍ കയറിയ കാര്യം എല്ലാവരോടും പറയും. പിന്നെ നല്ല ചൂരല്‍ സദ്യ ഉറപ്പാണെന്ന് പറയേണ്ടതില്ലല്ലോ..

ഭാഗ്യം ആരും ഇല്ല. മണി കുട്ടന്‍ മാവില്‍ കയറി. പക്ഷെ പഴുത്ത മാങ്ങ എല്ലാം കുറച്ചു മുകളില.. അവിടെ വരെ റിസ്കെടുത്തു കയറണോ? ദൈവമേ...

എന്തായാലും ചക്കുന്നത് അപ്പന് കുറച്ചു മാമ്പഴം ഓഫര്‍ ചെയ്തു.( ദൈവമേ.. കട്ട മൊതലിന്റെ പന്കാന് ഓഫര്‍ ചെയ്യുന്നത്.)


ഏതായാലും മാമ്പഴം കുറെ കിട്ടി... അപ്പോളേക്കും അമ്മയും ചന്ദ്രുംമയും എല്ലാം തിരികെ പോകുന്നത് കാണാം. ഇടക്ക് ഞങ്ങളെ വിളിക്കുകേം ചെയ്തു.

ഏതായാലും എവിടെ നിന്നോ മണി കുട്ടന്‍ തന്നെ ഒരു സഞ്ചി ഒപ്പിച്ചു. മാമ്പഴവുമായി ഒരു ജൈത്ര യാത്ര.. തറവാട്ടിലേക്ക്..

എന്നാല്‍ ഇതെല്ലം കാണുന്ന ഒരു കഴുകന്‍ കണ്ണുകള്‍ ഞങ്ങള്‍ കണ്ടില്ല.

ഞങ്ങള്‍ പതുക്കെ തറവാട്ടിന്റെ പിന്നിലെ പറമ്പിലെത്തി.. കയ്യില്‍ മാമ്പഴവുമായി ഞങ്ങളെ കണ്ടതോടെ പിള്ളേരെല്ലാം ഞങ്ങള്ക്ക് പിന്നാലെ കൂടി. മണി കുട്ടന്‍ ഹീറോ.. അവനാണ്‌ മാമ്പഴം വിളമ്പുന്നത്. എനിക്ക് ഷൈന്‍ ചെയ്യാന്‍ പറ്റുന്നില്ല.

അവന്‍ മാവില്‍ കയറി മാമ്പഴം പരിച രീതി ഇടക്കിടെ വിശദീകരിക്കുന്നു...

അവന്‍ തകര്‍ക്കുവ...

എല്ലാവരും മാമ്പഴം തിന്നുന്നു.. തുളസി ചേച്ചിയും രേഷ്മിയും കൂടി തറവാട്ടിലേക്ക് പോയി. പിന്നാലെ അനുമോലും പോയി. പെണ്‍പട പോയതോടെ ഞങ്ങള്‍ ആണ്‍പട പിന്നെ കളിയ്ക്കാന്‍ തുടങ്ങി.. എത്തി പിടുത്തം.. ഓട്ടവും ചാട്ടവും ആയി കുറെ നേരം.. അപ്പൊ പറമ്പിലൂടെ അമ്മയും ചന്ദ്ര്മ്മയും ഹേമ ചിട്ടയും വരുന്നു..

നല്ല സ്പീടിലാണ് വരവ്.. പിന്നാലെ രേഷ്മിയും ഉണ്ട്.

ദൈവമേ ചതി പറ്റിയോ? സംഗതി ഷേര്‍ിയ.. രേഷ്മി പണി പറ്റിച്ചു..

വന്ന പാടെ അമ്മ ഒരു വടി എടുത്തു.. പിന്നെ ഷ്ട പടാന്ന് നല്ല രസമായിരുന്നു..

ഇടക്ക് ഹേമചിട്ട പറയുന്നതു കേട്ടു.." ഞാന്‍ കണ്ടതാ ചേച്ചി മണിയനെ മാവില്‍. രാജു താഴെ നിന്നു ആരേലും വരുന്നോന്നു നോക്കുന്നു... ഒച്ച വച്ച മണി നിലത്തു വീനലോന്നു പേടിച്ചു ഞാന്‍ അന്നേരം ഒന്നും പറഞ്ഞില്ല. പിന്നെ രേഷ്മി മാമ്പഴം തിന്നുന്ന കണ്ടപ്പോ കാര്യം പിടി കിട്ടി. ഇവന്മാരെ അങ്ങനെ വിടരുത്. കണ്ണ് തെറ്റിയ രണ്ടും എന്തെങിലും പണി ഒപ്പിക്കും.. "

" ചാക്കുന്നതപ്പ, ഞങ്ങള്‍ എത്ര മാമ്പഴം ഓഫര്‍ ചെയ്തത, എന്താ ഇങ്ങനെ.. എന്തായാലും കിട്ടാനുള്ളത് കിട്ടി.. ഞാന്‍ വേറൊരു ഓഫര്‍ കൂടി തരുന്നു.. ഈ ഹെമാചിട്ടയുടെ അവധി എത്രയും വേഗം തീരനെ... നാളെ തന്നെ പുള്ളിക്കാരി തിരിച്ചു പോണേ.. "

ഞാന്‍ മനസ്സില്‍ പ്രാര്‍ത്ഥിച്ചു...

അന്ന് കിടക്കുമ്പോ മണി കുട്ടന്‍ എന്റെ അടുത്ത് വന്നു പറഞ്ഞു.

നാളെ ഞങ്ങളെല്ലാം ആനികൊലത്തില്‍ പോകുന്നു.. ആരും അറിയാതെ.. നീ വരുന്നോണ്ടോ?


ഉച്ചക്ക് അമ്മയുടെ ചൂരല്‍ സദ്യ ഇവന് ശെരിക്കും ഇഷ്ട്ടപെട്ടോ? .. എനിക്ക് സംസയമായി..

പക്ഷെ നീണ്ടു നിവര്‍ന്നു കിടക്കുന്ന ആനികൊലവും പിന്നെ അവടെ അടുത്തുള്ള ആഞ്ഞിളിക്ക മരവും ജാതിക്ക തോട്ടവും എല്ലാം മനസ്സിലെതിയപ്പോ ഞാന്‍ എസ്സ് മൂളിപോയി..

അങ്ങനെ ആണി കോലത്തിന്റെ കരയില്‍ ജാതിക്കയും, ആനിക്കയും തിന്നിരിക്കുന്ന കാഴ്ച സ്വപ്നം കണ്ടു ഉറങ്ങാന്‍ കിടന്നു..

അന്നേരം മനിക്കുട്ടനോട് വല്ലാത്ത ഇഷ്ടം തോന്നി..


തുടരും.......

Thursday, September 17, 2009

സ്വപ്നം

ഉറക്കത്തെ എനിക്കൊത്തിരി ഇഷ്ടമാണ്.. കാരണം ഞാന്‍ എത്ര ശ്രമിച്ചാലും, വളരെ വേഗം പിടിതരാത്ത ഒരാളാണ് നിദ്ര.. ഞാന്‍ പ്രണയിക്കാന്‍ നോക്കി.. സാധിച്ചില്ല... ഒടുക്കം ഞാന്‍ നിദ്രയുടെ ഇഷ്ടത്തിന് വിട്ടു.. അവള്‍ വരുമ്പോള്‍ ഞാന്‍ അവള്‍ക്കടിയാകും.. പക്ഷെ ഒരു വ്യവസ്ഥ.
അവള്‍ വരുമ്പോള്‍ എന്നും എനിക്കിഷ്ടപ്പെട്ട ഒരു സമ്മാനം തരണം.. സ്വപ്നത്തിന്റെ രൂപത്തില്‍

എന്തൊരു തമാശ അല്ലെ?

ഇന്നലെ ഉറങ്ങുമ്പോ ഞാന്‍ ഒരു സ്വപ്നം കണ്ടു...

അത് നിദ്രയുടെ സമ്മാനമല്ല. ഞാന്‍ സ്വയം തേടി പിടിച്ചു കൊണ്ടു വന്നു കണ്ടതാ.
നല്ല നിറമുള്ള സ്വപ്നമായിരുന്നു... നീല നിറമുള്ള സ്വപ്നം.
ഹ ഹ ഹ .. സ്വപന്തിനു നിറമോ?
അതെ മാഷേ, നീല നിറത്തിലുള്ള സ്വപ്നം.. ആകാശത്തൂടെ ഒഴുകി നീങ്ങുന്ന സ്വപ്നം. അപ്പൊ ആകാശത്തിന്റെ നിറം നീല ആയിരുന്നു..
കുറെ നേരം അപ്പുപ്പന്‍ താടി പോലെ ഒഴുകി നടന്നു. താഴെ ഞാന്‍ എന്റെ ചാക്കുന്നത് മലയും, പുതെന്കൊട്ട കയറ്റവും , എന്റെ വീടും, തറവാടും, പടിഞ്ഞാറെ കുടിയും കണ്ടു.. എന്റെ വീടിന്റെ ഉമ്മറപ്പടിയില്‍ അച്ഛനും അമ്മയും ഇരിപ്പുണ്ട്.. ഓ അമ്മ എന്തോ വായിക്കുന്നു.. മനസ്സിലായി... വനിതാ ആയിരിക്കും.. അച്ഛന്‍ പേപ്പറില്‍ ശ്രദ്ധിക്കുന്നു.. എന്താണാവോ? കറന്റ് ഇല്ലേ? ഓ പടിഞ്ഞരയില്‍ ഒരു റബ്ബര്‍ മരം ലൈന്‍ കമ്പിയില്‍ വീണിട്ടുണ്ട് .. അതാണ് വായനാ ശീലം കൂടാന്‍ കാരണം. എന്താ പറയാന്‍ ഉള്ളത്? ഒന്നും വരുന്നില്ല.. അല്ലെങ്ങില്‍ വേണ്ട, ഞാന്‍ ഇവടെ ഉള്ളത് അറിയണ്ട.. ആരും കാണാതെ മറ്റുള്ളവരെ നോക്കിയിരിക്കുന്നത് നല്ല രസമല്ലേ?? ഹ ഹ ഹ ആ .. തെറ്റി ധരിക്കണ്ട ....

യ്യോ സമയം പോകുന്നു... എന്നാലും എന്തോ പറയാന്‍ ഒരുങ്ങിയത .. പക്ഷെ രണ്ടിറ്റു കണ്ണ് മാത്രം വന്നു... എന്തെ ഇന്നിങ്ങനെ? ഇതാണോ ആനന്ദ കണ്ണീര്‍?
നീങിക്കൊണ്ടിരിക്കെ തറവാടിറെ ഉമ്മറത്ത്‌ ചെച്ച്യമ്മയും, ബേബി മാമിയും അമ്മമ്മയും ഇരിപ്പുണ്ട്.. നന്ദു സൈക്കിളില്‍ ഗേറ്റ് കടന്നു പോകുന്നു. എന്താണാവോ അവര് പറഞ്ഞോന്ടിരിക്കുന്നത്.. മറ്റാരും അവിടെ ഇല്ല. ഞാന്‍ വെറുതെ നോക്കി. അവിടെ, മനിക്കുട്ടണോ, ദിഇപുവൂ മറ്റോ ഉണ്ടോ? .. ഇല്ല. ആരും ഇല്ല.. Chandrumma നടന്നു വരുന്നുണ്ട്.. കുഞ്ഞൂട്ടനും കൂടെ ഉണ്ട്. സീന വരുന്നതെ ഉണ്ടാകു.. മനികുട്ടനും വരണം.. കൊച്ചച്ചന്‍ എവടെ? ഓ, പേപ്പര്‍ വായിച്ചു കൊണ്ടു പടിഞ്ഞകുടിയില്‍ മുന്വശതുണ്ട്..
യ്യോ നിക്ക് നിക്ക്.. ഞാന്‍ ഒന്നു kanatte എല്ലാരേം.. യ്യോ de പോണു..
ithevde ഈ സ്ഥലം? ഓ... kuthiyathodu.. Reshmiyude വീട്.. കാശിയല്ലേ കളിച്ചു kondirikkunnathu? കണ്ണനും ഉണ്ട്.. Thankuttan എവടെ pokuavanavo?

ഈശ്വര.. pinnem കണ്ണ് നീര്‍..

nilathirangan പറയുന്നു...

ഓ.... കഷ്ടം.. ഇതാരപ്പാ?? എനിക്കൊന്നു മറൈന്‍ ഡ്രൈവില്‍ pokan പറ്റിയില്ല...കണ്ണപ്പനും, മണിയേട്ടനും അവടെ varamnnu പറഞ്ഞതരുന്നു.. യ്യോ എന്താ itra തണുപ്പ്? മഴ പെയ്യുന്നോ?
ayye.. കഷ്ടം...

ഇതു വെറും സ്വപനമാണോ?

എന്നെ വിളിച്ചുണര്‍ത്തിയത് ചെട്ടുട്ടനല്ലേ? അനൂപും, ബിനുവും, ടിനുവും
ടുശാരയും തലകുത്തി ചിരിക്കുന്നു...

ഈശ്വര.. നാളെ ഇതു ബിനു ഒര്കുടിലും ഫേസ് ബുക്കിലും പാട്ടക്കും...

എനിക്ക് സ്വപ്നം സമ്മാനമായി വേണ്ടായേ.. ....


ഓര്‍മ്മകളെ ..... കൈവള ചാര്‍ത്തി..വരൂ വരൂ ...

മനുഷ്യന്‍ ഓര്‍മ്മകളിലൂടെ സഞ്ചരിക്കാന്‍ ishtappedunnu ... .. സത്യമല്ലേ? അതെ.. സത്യമാണ്..എന്റെ ഓര്‍മ്മകള്‍.. ...ഞാന്‍ ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന ഓര്‍മകള്‍... നിറമുള്ളതും.. നനവാര്‍നതും.. എല്ലാം ഇവിടെ പങ്കുവക്കുന്നു.. നിങ്ങള്‍ നിങ്ങളെ ഇതിലൂടെ തിരിച്ചറിഞ്ഞാല്‍.. ഞാന്‍ നിങ്ങളില്‍ ഉണ്ട്. അതിനെ ആണല്ലോ.. യഥാര്‍ത്ഥ സ്നേഹം എന്ന് പറയുന്നതു...
ഞാന്‍ തുടങ്ങുകയാണ് യാത്ര...
എന്നോടൊപ്പം നിങ്ങളെല്ലാം ഉണ്ട് ന്ന വിശ്വാസത്തോടെ...
സ്വന്തം
ദേവന്‍