Tuesday, August 20, 2013

കണ്ണന്റെ യാത്ര

അപ്പോഴും ആ കണ്ണുകൾ തുറന്നിരുന്നു..
അവന്റെ നോട്ടം എന്നിലെക്കെന്ന പോലെ ... അല്ല.. അതെന്നിലേക്ക് തന്നെ... ആ കണ്ണുകൾ എന്തൊക്കെയോ പറയുന്നു..
ഇപ്പൊ എനിക്ക് വ്യക്തമായി മനസ്സിലാക്കാം. അവൻ പറയുന്നതെന്തെന്ന്.. മറ്റാർക്കും മനസ്സിലാക്കാൻ കഴിയില്ല ആ ഭാഷ.. ഹൃദയത്തിന്റെ ഭാഷ. 
ആ കണ്ണുകള അടയുന്നതിനു മുന്നേ എന്നോട് ഫോണിൽ സംസാരിച്ചിരുന്നു.. ചിലമ്പിച്ച ശബ്ദത്തിൽ അവൻ പറഞ്ഞ വാചകം എന്നെ വല്ലാതെ നോവിച്ചു കളഞ്ഞു.. 
സിന്ധുവിനെ ദെലിവെര്യ്ക്കു ഹോസ്പിറ്റലിൽ അട്മിട്ടു ചെയ്തതെ ഉണ്ടായിരുന്നുള്ളൂ . അപ്പോളാണ് വിവിയുടെ ഫോണ്‍.. കണ്ണനെ  അട്മിട്റ്റ് ചെയ്തിരിക്കുന്നു.. മനുവേട്ടനെ കാണണം എന്ന് വാശി പിടിക്കുന്നു.. വിവി ഫോണ്‍ അവന്റെ കയ്യില കൊടുത്തപ്പോൾ അവൻ പറഞ്ഞ വാചകം.." ഞാൻ പോകാറായി, എനിക്ക് തിരിച്ചു വരണം.. വരവും പോക്കും മനുവേട്ടാൻ കാണാം.." അന്നേരം എനിക്ക് മനസ്സിലായില്ല ആ വാചകത്തിന്റെ അർഥം.. അല്ലെങ്കിലും അവനെ അങ്ങനെ ഒന്നും മനസ്സിലാക്കാൻ കഴിയില്ല. 
പെട്ടെന്നൊരുനാൾ രഞ്ജിത് ഫോണിൽ വിളിച്ചു പറഞ്ഞു എന്റെ അനിയൻ അങ്ങോട്ട്‌ വരുന്നു.. ഒരു പ്രത്യേക ട്യ്പാ ... നീ ഒന്ന് manage  ചെയ്തെക്കണം.. 
വല്ലാത്ത ഒരു ജാഡ ആയിട്ടനെനിക്ക് ആദ്യം തോന്നിയത്.. പിന്നീട് സംസാരിച്ചു തുടങ്ങിയപ്പോ ആ മഞ്ഞലിഞ്ഞു  പോയി. പിന്നീടവൻ എല്ലാം എന്നോട് പറയുമായിരുന്നു. അവന്റെ രോഗ വിവരം പോലും.. അത് അവന്റെ കുടുംബത്തില എനിക്ക് അവതരിപ്പിക്കേണ്ടി വന്നു. അവന്റെ ഭാഷയിൽ ഞാൻ അവന്റെ സ്വന്തം ഏട്ടനായി . 
അവനെന്തനെന്നു അവന്റെ കുടുംബം പോലും അറിഞ്ഞത് ഞാൻ വഴി ആണ്. 
പക്ഷെ.. ഇതാ ഇപ്പൊ ഈ പെട്ടിക്കുള്ളിൽ തന്ത് മരവിച്ചു എന്നോട് പരാതി പറഞ്ഞു കിടക്കുവാ.. വിട്ടു കൊടുത്തില്ലേ എന്നാ മട്ടിൽ .
കരയാൻ പോലും കഴിയുന്നില്ല കണ്ണാ.. 
അപ്പോലാനന്റെ ഫോണിൽ സിന്ധുവിന്റെ കാൾ. സിന്ധുവിന്റെ അമ്മയാണ്. ഒരു പുതു ജീവന ഈ ഭൂമിയിലേക്ക്‌ വന്നിരിക്കുന്നു.. എന്റെ ഉണ്ണി.. 
ഞാൻ കണ്ണന്റെ മുഖത്തേക്ക് നോക്കി..
ആ മുഖത്തൊരു പുഞ്ചിരി ഉണ്ടോ?
ഞാൻ ദേ  പോയി ദാ വന്നു എന്നാ മട്ടിൽ 
അതെ കണ്ണൻ ഒരു യാത്ര പോയി മടങ്ങി വന്നു...
എന്റെ മടിയിലേക്ക്‌...
ഇത് ടൈപ്പ് ചെയ്യുമ്പോ അവൻ ഇതിലേക്ക് നോക്കുന്നുണ്ട്.. 
ചുവരിൽ കണ്ണന്റെ പഴയ രൂപം ചില്ലിനുള്ളിലൂടെ ഉളിഞ്ഞു നോക്കുന്നു..


Wednesday, February 13, 2013

പ്രണയദിനം

പൂത്തു നില്‍ക്കും ഞാന്‍ നിന്‍ വഴിത്താരയില്‍ ഒരു പനിനീര്‍ മലരായി , നിന്‍ പാദ പദ്മങ്ങളില്‍ മുള്ളുകള്‍ പതിയാതെ ..... താമര മലരുകളാല്‍ ഞാന്‍ മുത്തുക്കുട നീര്‍ത്തും , നിന്‍ പൂമേനിയില്‍ വെയില്‍ നാളങ്ങള്‍ പതിയാതെ... എന്റെ ഹൃദയം നിനക്ക് പാന പാത്രമാവും അതില്‍ എന്റെ രക്തം വീഞ്ഞായിടും .... നമുക്കെന്നും പ്രണയത്തിന്റെ സുന്ദര ദിനങ്ങള്‍ ........ 

Thursday, August 23, 2012

ഒരു സ്റെതസ്കോപ്പിന്‍ ഞെരമ്പിലൂടെ അന്ത്യ ചലനവുമെന്നെ വെടിഞ്ഞു പോകുമ്പോള്‍ , നിഴലുകള്‍ നീല വിരലുകള്‍ കൊണ്ടെന്‍ നിറഞ്ഞൊഴുകുന്ന മിഴികള്‍ മീട്ടുമ്പോള്‍ .......കിനാവുപോലെ ഞാന്‍ പൊലിഞ്ഞു പോകുമ്പോള്‍ ..... വരിക ജീവന്‍റെ മെഴുതിരിയുമായ് , ഒരു തലയോട്ടി നിറയെ വീഞ്ഞുമായി ...ഹരിത ചര്‍മ്മത്തിന്‍  ഒലിവിലയുമായി ,വരിക നീ ശവമുറിയില്‍ നിന്നെന്നെ വിളിച്ച് ഉണര്‍ത്തുവാന്‍ ....

Tuesday, July 12, 2011

എന്‍റെ ചങ്ങാതി


ഓര്‍മ വന്നപ്പോ തൊട്ടരുകില്‍ അമ്മയും ശ്രീയേട്ടനും ഉണ്ട്.
ചുറ്റുവട്ടം നോക്കിയപ്പോ അച്ഛനെയും. ജലജേചിയെയും, ലത അമ്മായിയും എല്ലാം കണ്ടു..
നീ ആരെയ നോക്കുന്നെ സജി? അമ്മയുടെ ചോദ്യമാണ് എന്നെ തിരികെ എത്തിച്ചത്.
അവനെ, വിനുവിനെ. അവനെവിടെ പോയമ്മേ?
നിന്നോട് പറഞ്ഞിട്ടല്ലേ അവന്‍ പോയത്? അന്നേരം പോയതാ ആ പയ്യന്‍. പിന്നെ വന്നില്ല. ചിലപ്പോ നിന്‍റെ ഓപ്പറേഷന്‍ അവന്‍ അറിഞ്ഞിട്ടുണ്ടാവില്ല. എല്ലാം പെട്ടെന്ന് ആരുന്നുലോ. . എന്തേലും അത്യാവശ്യം ഉണ്ടായിരിക്കും.
അപ്പോളേക്കും ഡോക്ടര്‍ വന്നു.
എന്തായാലും സജിക്ക് ഭാഗ്യം ഉണ്ട്. മരിച്ച ആ പയ്യന്‍ ഹൃദയം ദാനം ചെയ്യാന്‍ സമ്മത പത്രം ഒപ്പ് വച്ചിരുന്നു. ഇനി, കുറച്ചു നാള്‍ കൂടി റസ്റ്റ്‌ വേണം കേട്ടോ.
ഡോക്ടര്‍, എനിക്ക് ആ ആളിന്റെ വീട്ടുകാരെ ഒന്ന് കാണാന്‍ പറ്റുമോ?
ഓ, പറ്റില്ല സജി, സജിയുടെ വീട്ടുകാരോട് പോലും ഞങ്ങള്‍ ഒന്നും പറഞ്ഞിട്ടില്ല. പിന്നേ അവന്റെ ആളുകളും പറഞ്ഞിരുന്നു, ഒരിക്കലും ഒന്നും ആരോടും പറയരുതെന്ന്..
നടന്നു നീങ്ങുന്ന ഡോക്ടറെ നോക്കി കിടക്കുമ്പോള്‍, സജിയുടെ ഓര്‍മ്മകള്‍ വീണ്ടും അവനിലെക്കോടി
വിനു. നഗരത്തിലെ താമസത്തിനിടയില്‍ തനിക്കു കിട്ടിയ ഒരു നല്ല കൂട്ടായിരുന്നു.
പല തവണ തന്റെ വീട്ടില്‍ വന്ന അവന്‍ പതിയെ പതിയെ ഞങ്ങളുടെ വീട്ടിലെ ഒരു അംഗം ആയി കഴിഞ്ഞിരുന്നു.അവന്റെ മാതാപിതാക്കള്‍ അമേരിക്കയില്‍ മൂത്ത ഏട്ടനോടൊപ്പം ആണ് താമസം. ഇവിടെ, ബാംഗ്ലൂരില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ എച്, ആര്‍ ആണ് വിനു. സിലികന്‍ സിറ്റിയില്‍ അടുത്തടുത്ത ബ്ലോക്കിലാണ് ഞങ്ങളുടെ ഓഫീസ്. വാച്ച്മാന്‍ വഴി ആണ് വിനുവിന്റെ ഫ്ലാറ്റില്‍ എനിക്കൊരു മുറി താരമായത്. അവന്‍ ഒറ്റക്കാണ് താമസം.തിരുവല്ലക്കാരന്‍ അച്ചയനാണ് ആള്. പക്ഷെ അവിടെ ഇപ്പൊ ആരും ഇല്ല. എല്ലാവരും അങ്ങ് അമേരിക്കയില്‍. ഇവനും താമസിയാതെ പോകും.
പെട്ടെന്ന് തന്നെ ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി. അവന്റെ കാറില്‍ ആയിരുന്നു എന്നും യാത്ര.
ഇടക്കിടെ വരുന്ന തല ചുറ്റലും, നെഞ്ച് വേദനയും ആദ്യം ആദ്യം കാര്യമാക്കിയിരുന്നില്ല.
പിന്നീടാണ്‌, അവന്റെ നിര്‍ദേശ പ്രകാരം നിംഹാന്‍സില്‍ പോയി ഒന്ന് ചെക്ക്‌ ചെയ്തേക്കാം എന്ന് വച്ചത്.വാൽവിന്റെ  തകരാറാണ് എന്ന് ആദ്യം കേട്ടപ്പോള്‍ തന്നെ ജീവിതത്തിൽ  തന്നെ ആകെ ഒരു ഇരുട്ട് പിടിച്ച പോലെ. അവിടെ നിന്നും ഇറങ്ങുമ്പോള്‍ വിനുവാന് ധൈര്യം തന്നത്.
ഇതെല്ലാം, ജീവിതത്തിലെ ഒരു പരീക്ഷണങ്ങള്‍ ആണ് സജി. ദൈവത്തിന്റെ ഈ പരീക്ഷണങ്ങളെ നമ്മള്‍ ധീരമായി നേരിടണം. ജീവിതം തന്നെ ഒരു ചലന്ജ് അല്ലെ സജി, ഫേസ് ഇറ്റ്‌.
അവന്‍ തന്നെ ആണ് വീട്ടിലെത്തി കാര്യങ്ങള്‍ വിശദമായി അറിയിച്ചത്. ഹൃദയം മാറ്റിവക്കല്‍ ശസ്ത്രക്രിയ വഴി എനിക്ക് പൂര്‍ണ ആരോഗ്യത്തോടെ ജീവിതത്തിലേക്ക് തിരിച്ചു വരം.
പിന്നെ, നീണ്ട കൌണ്സില്ലിംഗ്. മനസ്സിനെ ധൈര്യ പെടുത്തുന്ന എല്ലാ കൌണ്സില്ലിങ്ങുകളും അവന്‍ നിര്‍ബന്ധ പൂര്‍വ്വം പങ്കെടുപ്പിച്ചു.
ബാംഗ്ലൂരില്‍ വന്നപ്പോള്‍ മുതല്‍ ഉള്ള ഒരു ആഗ്രഹം ആയിരുന്നു, മൈസൂരിലെ ചാമുണ്ടി ക്ഷേത്രത്തില്‍ പോയി ദര്‍ശനം നടത്തണം എന്നത്. ഇനി ഇപ്പൊ അവിടേക്ക് യാത്ര പോകാന്‍ പെട്ടെന്ന് പറ്റില്ല.
അത് അവനോടു പറയുകയും ചെയ്തു.
നിന്‍റെ അസുഖമെല്ലാം ഭേദമായി എന്റെ കാറില്‍ നമുക്ക് രണ്ടു പേര്‍ക്കും പോകാംഎട, നിനക്ക് മതിയാകുവോളം ഡ്രൈവ് ചെയ്യുകേം ചെയ്യാം. എന്താ പോരെ?
" സജി, വെല്‍ക്കം ബാക്ക്" ആ വാക്കുകളാണ് ഓര്‍മയില്‍ നിന്നും ഉണര്‍ത്തിയത്. കണ്ണ് തുറന്നപ്പോ മുന്നില്‍ വിനു.
ആഹ, ഇയ്യളെവിടെ പോയിരുന്നു ചങ്ങാതി?
അപ്പച്ചനും, അമ്മച്ചിയും വന്നിരുന്നു. എന്നെ കൊണ്ടുപോകാന്‍ ഉള്ള വിസയുടെ പേപ്പേര്‍സ് ഒക്കെ ആയിട്ടാ വന്നെ. എന്റെ ഒപ്പ് വേണമായിരുന്നു. പിന്നെ ഇവിടുത്തെ കുറെ ഫോര്മാലിട്ടീസ്, അതെല്ലാം തീര്‍ക്കാനായി നെട്ടോട്ടമായിരുന്നു സുഹൃത്തേ.. പിന്നേ, ഇപ്പൊ എന്ത് തോന്നുന്നു?
" വിശ്വസിക്കാന്‍ പറ്റുന്നില്ല ചങ്ങാതി, ഈ ഒരു മടങ്ങി വരവ്. എല്ലാം നീ കാരണം ആണ്. അല്ലെങ്കില്‍ ഞാന്‍ നിരാശയില്‍ ജീവിച്ചു മരിച്ചേനെ."
ഒരു ചെറു ചിരിയില്‍ മറുപടി ഒതുക്കി വിനു. അവന്റെ ചിരിക്കു ഒരു മാലാഖയുടെ സൌന്ദര്യം ഉണ്ടെന്നു തോന്നുന്നു.
പിന്നേ, നിനക്ക് ചാമുണ്ടി ഹില്ല്സില്‍ പോകണ്ടേ? ഞാന്‍ വണ്ടിയുമായിട്ട വന്നത്. എല്ലാവരോടും ഞാന്‍ പെര്‍മിഷന്‍ വാങ്ങിയിട്ടുണ്ടെടോ.
അപ്പോളേക്കും വീല്ചെയരുമായി ഒരു നേഴ്സ് വന്നു. അതില്‍ കയറി പുറത്തിറങ്ങുമ്പോ വാര്‍ഡിനു പുറത്തു അച്ഛനും അമ്മയും ശ്രീയേട്ടനും എല്ലാം ഉണ്ടായിരുന്നു.
മോനെ, വിനു, സൂക്ഷിച്ചു പോണേ, .. അമ്മയുടെ വാക്കുകള്‍ ആണ് അത്.. തിരിഞ്ഞു നോക്കാനൊന്നും തോന്നുന്നില്ല. മനസ്സില്‍ ആ മല മുകളിലേക്കുള്ള യാത്രയാണ് മുഴുവന്‍.
മലമുകളിലെ വളവുകളിലൂടെ വിനുവിന്റെ കാര്‍ മെല്ലെ പോയിക്കൊണ്ടിരുന്നു. വളവുകള്‍ പിന്നിടുമ്പോള്‍ താഴെ കാണുന്ന മൈസൂര്‍ നഗരത്തിന്റെ സുന്ദര ദൃശ്യം, ദൂരെ താഴ്വാരത്ത് തിളങ്ങുന്ന ലളിത് മഹാല്‍. അങ്ങനെ അങ്ങനെ ചാമുണ്ടി ഹില്ല്സ് വരെ എത്ര എത്ര സുന്ദര കാഴ്ചകള്‍. ചാമുണ്ടി ദേവിയെ പുറത്തു നിന്ന് തൊഴുതു. വിനു താങ്ങി പിടിച്ചിരുന്നു. മെല്ലെ തിരികെ കാറിലേക്ക് വരുമ്പോ ഒരു അസ്വസ്ഥത.. തല ചുറ്റുന്ന പോലെ.. കണ്ണുകള്‍ക്ക്‌ ഘനം വെക്കുന്നു. അവന്റെ കൈകളിലേക്ക് മയങ്ങി വീഴുമ്പോള്‍, അവന്റെ മുഖം മാത്രമായിരുന്നു മുന്നില്‍..
.................
ഓര്മ വന്നപ്പോള്‍ മുറിയില്‍ എല്ലാരും ഉണ്ട്. അവനെവിടെ വിനു?
അവന്‍ പോയെന്നു മാത്രം മറുപടി കിട്ടി. അമ്മയായിരുന്നു അത്. അമ്മയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. ഒന്നും പറ്റിയില്ലല്ലോ അമ്മെ എനിക്ക്. അമ്മ വിഷമിക്കാതിരിക്കു. അല്ല, അവന്‍ എവിടെ പോയെന്ന അമ്മ പറഞ്ഞെ. ?
അമേരിക്കക്ക്.. പോകാന്‍ നേരം നിന്നോട് യാത്ര ചോദിയ്ക്കാന്‍ വന്നിരുന്നു. നിനക്ക് അപ്പോളും ബോധം വന്നിരുന്നില്ല. അതാ പിന്നെ.......
ശ്രീയെട്ടനാണ് അത് പറഞ്ഞത്. അപ്പോളേക്കും അമ്മ മുറിക്കു പുറത്തു പോയിരുന്നു.
വിളിക്കുമായിരിക്കും ....
..............................................................
ഇന്ന് വീണ്ടും ഒരു ചെക്കപ് ഉണ്ട്. ഹോസ്പിറ്റല്‍ വിട്ട ശേഷം ഇത് രണ്ടാമത്തെ തവണ ആണ് ചെക്കപ്പിനു വരുന്നത്. ഇപ്പൊ താമസം നിമ്ഹാന്സിനോട് ചേര്‍ന്നു തന്നെ ഉള്ള ഒരു അപ്പാര്‍ത്മെന്റില്‍ ആണ്. വിനു പോയ ശേഷം ശ്രീയേട്ടന്‍ എന്റെ സാധനങ്ങള്‍ എല്ലാം അവിടെ നിന്നും മാറ്റിയിരുന്നു. എന്നാലും അവന്‍ ഇതുവരെ ഒന്ന് വിളിച്ചു കൂടി ഇല്ല. പോയിട്ട് ഒരു മാസമായി. ഇങ്ങനെ മാറുമോ ആളുകള്‍. ?
പോകും വഴി ശ്രീയേട്ടന്‍ എ റ്റി എമ്മില്‍ കയറാന്‍ കാര്‍ പാര്‍ക്ക്‌ ചെയ്തു. സാമാന്യം നല്ല തിരക്കുണ്ട്‌ എ റ്റി എമ്മിന് മുന്നില്‍. ക്യുവില്‍ നില്‍ക്കുന്ന ശ്രീയേട്ടനെ നോക്കി ഇരുന്നപ്പോള്‍ വെറുതെ മുന്നിലിരുന്ന ഇന്നത്തെ പത്ര താളുകളിലൂടെ ഒന്ന് കണ്ണോടിച്ചു. മനോരമ പത്രമാണ്‌.
അതിലെ ചരമ കോളത്തിനു സമീപത്തെ ഒരു ഫോട്ടോയില്‍ കണ്ണുകള്‍ ഉടക്കി..
വേര്‍പാടിന്റെ മുപ്പതാം ദിവസം..വിനു ജേക്കബ്.
കാറിലേക്ക് കടന്നു വന്ന ശ്രീയേട്ടന്‍ അത് കണ്ടു.
" സജി, കരയരുത്. നിന്‍റെ ആ നല്ല കൂട്ടുകാരന്‍ ഇന്ന് ഈ ലോകത്തിന്റെ സ്പന്ദനം അറിയുന്നത് നിന്‍റെ ഉള്ളിലിരുന്നു കൊണ്ടാണ്. അവന്റെ ഹൃദയമാണ് നിന്നില്‍ മിടിക്കുന്നത്‌. ഒരു അപകടമരണം ആയിരുന്നു. ആശുപത്രില്‍ എത്തിക്കും വരെ ബോധം ഉണ്ടായിരുന്നു. അവിടെ അവരോടു അവസാനമായി അവന്‍ പറഞ്ഞത് അവന്റെ ഹൃദയം നിനക്ക് നല്‍കണം എന്നാണ്.അവന്റെ ലോക്കല്‍ ഗാര്‍ഡിയന്‍ ആയ ഫാദര്‍. ഇമ്മാനുവേല്‍ വന്നു എല്ലാ കടലാസുകളും ഒപ്പിട്ടു നല്‍കി.
നീ തളരരുത്, അവന്‍ ദാനം നല്‍കിയ ഈ ജീവിതം സമൂഹത്തിന്റെ നന്മക്കായി ഉപയോഗിക്കണം..
അവന്‍ നമ്മെ വിട്ടു പോയിട്ടില്ല, നിന്‍റെ ഉള്ളില്‍ മിടിക്കുന്ന നിന്‍റെ ആത്മാവായി അവന്‍ ഉണ്ട്.. നിന്നെ ഇനിയും ജീവിതത്തില്‍ കുറെ ദൂരം കൈ പിടിച്ചു നടത്താന്‍....
ശെരിയാണ്‌...അവനെ ഓര്‍ത്തു കണ്ണീരു വീഴ്തുകയല്ല വേണ്ടത്. വേദനിക്കുന്നവരുടെ കണ്ണുനീര്‍ ഒപ്പുകയാണ് വേണ്ടത് ......
സദാ പുഞ്ചിരിക്കുന്ന വിനുവിന്റെ മുഖം ഓര്‍ത്തപ്പോള്‍ ഉതിര്‍ന്നു വന്ന കണ്ണുകള്‍ താനേ മാഞ്ഞുവോ?
അവന്‍ കൂടെ ഉണ്ടെന്നതിനു തെളിവല്ലേ ആ ചാമുണ്ടി ഹില്ല്സ് യാത്ര.. സ്വപ്നത്തില്‍ അവന്‍ എനിക്കായി അത് നടത്തി തന്നപ്പോള്‍, അവനു വേണ്ടി എത്ര നല്ല കാര്യങ്ങള്‍ എനിക്ക് ചെയ്യാന്‍ സാധിക്കും...

എന്‍റെ ചങ്ങാതി... നീ മരിച്ചിട്ടില്ല ... നീ ജീവിക്കുന്നു.. ഒരു മനമായി നമ്മള്‍ ജീവിക്കുന്നെടോ.......

Thursday, June 23, 2011

നിലാവിന്റെ ശോഭയിലെ നിശബ്ദ സ്നേഹം..


ഇന്നലെ രാത്രി ഉറക്കം വരാതെ കിടക്കയില്‍ തിരിഞ്ഞും മറിഞ്ഞും കിടന്നപ്പോളാണ് പുതിയ കഥയുടെ ഒരു ആശയം വന്നത്..
കഥ എപ്പോളും നമ്മുടെ ജീവിതത്തില്‍ നടന്നതോ അല്ലെങ്കില്‍ നമുക്ക് ചുറ്റും നടന്നതോ ആവണം.. യഥാര്‍ത്ഥ ജീവിതത്തെ നേരിട്ട് അറിഞ്ഞവര്‍ ആയിരിക്കണം കഥാകാരന്‍ അല്ലെങ്കില്‍ കഥാകാരി.
വരാന്തയിലൂടെ നിലാവിന്റെ നേര്‍ത്ത പ്രകാശത്തില്‍ സിഗരറ്റും പുകച്ചു മെല്ലെ നടന്നപ്പോള്‍ മൊബൈല്‍ ശബ്ദിച്ചു..
" എനിക്കൊരു നിലാവിന്റെ സ്നേഹം മതീ.. മുളം കാടിന്റെ പാട്ടും... കുളിരും മതീ.. "
രതീഷാണ്.. ഞാന്‍ ഉറങ്ങിയിട്ടില്ല എന്ന് അവന്‍ കണ്ടു പിടിച്ചു കഴിഞ്ഞു.. സിഗരട്ട് വലിച്ചു കഴിഞ്ഞു മുറിയില്‍ വന്നപ്പോളേക്കും ലാപ്ടോപ് ഓണായിരുന്നു.. അവനു പിടികിട്ടി ഞാന്‍ ബ്ലോഗില്‍ പണിയാന്‍ പോകുകയാണെന്ന്..
അപ്പോളാണ് ഞാന്‍ ടെസ്ക്ടോപ്പിലെ ആ ചിത്രത്തില്‍ സൂക്ഷിച്ചു നോക്കിയത്..
മൈക്കും പിടച്ചു പാടുന്ന ഒരു ചെറുപ്പക്കാരന്‍.. അവനെ നോക്കി നില്‍ക്കുന്ന ഒരു പെണ്‍കുട്ടി..
എനിക്ക് ഉറങ്ങാന്‍ കഴിയാത്തതിനെ കാരണം ഇപ്പോളല്ലേ പിടികിട്ടിയത്..
അനന്തുവും, അമ്മാളുവും എന്നില്‍ ഒരു വേദനയായി പതിഞ്ഞിട്ടു കുറച്ചു നാളുകള്‍ ആയിരിക്കുന്നു.. അവരെ എത്രയും പെട്ടെന്ന് ഒന്നിപ്പിക്കണം.. സ്നേഹിക്കുന്ന മനസ്സുകളെ തമ്മില്‍ ഒന്നിപ്പിക്കുന്നത് ദൈവഹിതം ആണെന്നല്ലേ വിശ്വാസം..
അവരെ പറ്റി ഒന്നും നിങ്ങളോട് പറഞ്ഞില്ലല്ലോ.. അനന്തു എന്ന അനന്ത പദ്മനാഭന്‍ പ്രശസ്തമായ ഒരു നമ്പൂതിരി കുടുംബത്തിലെ ഇളയ മകന്‍ ആണ്..
നഗരത്തിലെ ഒരു പ്രശസ്തമായ ഹോസ്പിറ്റലില്‍ പി ആര്‍ ഓ ആണവന്‍.. കാണാന്‍ സുന്ദരന്‍.. പിന്നെ നന്നായി പാടും..
പലവട്ടം ഞാന്‍ അവനെ പല പ്രോഗ്രാമ്മ്സിലും കണ്ടിട്ടുണ്ടങ്കിലും അധികം സംസാരിക്കാന്‍ സാധിച്ചിട്ടില്ല.. കണ്ടാല്‍ ഒന്ന് ചിരിക്കും.. പിന്നെ ചെറിയ ചില കുശലാന്യോഷണങ്ങള്‍...അത്രമാത്രം..
ഒരിക്കല്‍ സ്നേഹസദനം എന്ന അനാഥാലയത്തിന്റെ വാര്‍ഷികത്തിന് അവരുടെ ധന ശേഖരനാര്‍ഥം ഒരു മ്യുസിക്കല്‍ ഡാന്‍സ് ഷോ സംഘടിപ്പിച്ചു..
പ്രശസ്ത സിനിമാ താരങ്ങളും പിന്നണി ഗായകരും പങ്കെടുത്ത ആ പരിപാടിയുടെ അവതാരകനായി ഞാന്‍ വന്നപ്പോളാണ് അനന്തുവിനെ കൂടുതല്‍ അറിഞ്ഞത്.. മിഴികളില്‍ സദാ വിഷാദ ഭാവം അവനു ഒട്ടും ചേരില്ലായിരുന്നു... ഇടയ്ക്കു സംസാരത്തില്‍ ഞാന്‍ അതു അവനോടു പറയുകയും ചെയ്തു..
ഒരു ചെറിയ ചിരിയില്‍ അതിനു മറുപടി പറഞ്ഞു അവന്‍ പാടാനായി നടന്നു..
ആ കൂട്ടത്തില്‍ കാണാന്‍ സുന്ദരിയായ ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നു..വലിയ കണ്ണുകളും നീളന്‍ മുടിയുമായി അല്പം വെളുത് കൊലുന്നനെ ഉള്ള ആ പെണ്‍കുട്ടിയെ ആരായാലും ഒന്ന് നോക്കി പോകും.. ഇടക്ക് എന്റെ ശ്രദ്ധയും പലവട്ടം അവളില്‍ ഉടക്കി നിന്ന്.. ചുവന്ന അധരങ്ങള്‍ ,ചിരിക്കുമ്പോള്‍ ചുവക്കുന്ന കവിള്‍ത്തടം... നീണ്ട മൂക്ക്... വെറുതെ ഒരു രസത്തിനു അവളെ തന്നെ നോക്കിനിന്നപ്പോള്‍ മാളവിക കുറെ കളിയാക്കി..
അപ്പോളാണ് ഞാനത് ശ്രദ്ധിച്ചത്.. അവള്‍ സംസാരിക്കുന്നില്ല. പകരം ആന്ഗ്യങ്ങളിലൂടെ ആണ് ആശയ വിനിമയം...
അനന്തു അവളോട്‌ ആന്ഗ്യ ഭാഷയിലൂടെ സംസാരിക്കുന്നു... അവര്‍ രണ്ടു പേരും കുറെ നേരം ആ ഭാഷയില്‍ സംസാരിച്ചു... ഞാന്‍ അവരറിയാതെ അത് ശ്രദ്ധിച്ചിരുന്നു..
പരിപാടി കഴിഞ്ഞു പോകാന്‍ നേരം എനിക്ക് മനസ്സിലായി.. അവള്‍ സ്നേഹ സദനത്തിലെ ഒരു അന്തേവാസി ആണ്.. അനന്തുവിന്റെയും അവളുടെയും അടുപ്പം കണ്ടിട്ട് ഒരു പ്രണയ നിലാവ് പൊട്ടി വിരിയുന്നോ എന്ന തോന്നല്‍..
കാറില്‍ കയറാന്‍ തുടങ്ങിയപ്പോള്‍ അനന്തു ഒരു ബാഗും തൂക്കി നടക്കുന്നത് കണ്ടു.. ഒരു ലിഫ്റ്റ്‌ ഓഫര്‍ ചെയ്തപ്പോ അവന്‍ എന്റെ ഒപ്പം കാറില്‍ കയറി.. പഴയ ആ അപരിചിതത്വം ഞങ്ങള്‍ക്കിടയില്‍ ഇല്ലാതായിരുന്നു..
സംസാരത്തിനിടയില്‍ ഞാന്‍ മെല്ലെ ആ പെണ്‍കുട്ടിയുടെ വിഷയത്തിലേക്ക് കടന്നപ്പോള്‍ പെട്ടെന്നായിരുന്നു അവന്റെ മറുപടി..
അവള്‍ അമല .. എന്റെ അമ്മാളു... അനാഥയാണ്..സംസാര ശേഷി ഇല്ലാത്ത ഒരു പാവം പെണ്‍കുട്ടി.. സ്നേഹ സദനത്തില്‍ കഴിഞ്ഞ ഇരുപതു വര്‍ഷമായി താമസിക്കുന്നു... അവിടെ ബധിരരും മൂകരുമായ കുട്ടികളെ അവളാണ് നോക്കുന്നത്... ഹോസ്പിറ്റലിലെ ഹെല്പ് സെന്റെര്‍ വഴി അവിടെ ചില കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ അവളുമായി അടുത്ത്.. ആദ്യം ആദ്യം അവളോട്‌ സഹതാപമോ അനുകമ്പയോ ഒക്കെ ആയിരുന്നു.. പിന്നീട് ഭാഷകള്‍ അതിര്‍ വരംബില്ലാതെ മാറിയപ്പോള്‍ അത് പ്രണയത്തിന്റെ ആരംഭമായി.. ഇപ്പോള്‍ പിരിയാന്‍ വയ്യാത്ത തരത്തില്‍ കെട്ടു പിണഞ്ഞു പോയിരിക്കുന്നു... തല പോക്കുന്ന വിഷയങ്ങള്‍ ഉഹിക്കാവുന്നതെ ഉള്ളു.. ജാതി, മതം, കുടുംബ മഹിമ.. ഇതൊക്കെ അനന്തുവിന്റെ വീട്ടില്‍ നിന്നും തല പോക്കും.. തീര്‍ച്ച..
ഒരു പോംവഴി കാത്തിരിക്കയാണ് ഇരുവരും...
അനന്തുവിനോട് എനിക്ക് എന്തെന്നില്ലാത്ത ഒരു ആരാധനയും ബഹുമാനവും ഒക്കെ തോന്നി.. ഇറങ്ങാന്‍ നേരം അനന്തുവിനോട് നാളെ കാണണം എന്ന് പറഞ്ഞു..
പിറ്റേന്ന് അവനെയും കൂട്ടി ഞാന്‍ സ്നേഹ സദനത്തില്‍ പോയി.. സ്നേഹ സിസ്റെരിന്റെ അനുവാദത്തോടെ അമ്മാളുവിനോടും അനന്തുവിനോടും ഒപ്പം കുറച്ചു നടന്നു...
ആ മിണ്ടാപ്രാണി അവളാല്‍ ആകുന്ന വിധത്തില്‍ അവളുടെ കണ്ണുനീര്‍ കലര്‍ന്ന ഭാഷയിലൂടെ എന്നോട് അവളുടെ സ്നേഹത്തെ പറ്റി വിവരിച്ചു തന്നു..
എന്നിലെ ശക്തി എല്ലാം എവിടെയോ പൊയ് പോകുന്നു.. എന്റെ മനസ്സിനെ പിടിച്ചു കെട്ടാന്‍ എനിക്കാവില്ല..
അവിടെ നിന്നും തിരികെ പോരുമ്പോള്‍ ശക്തമായ ചില തീരുമാനങ്ങള്‍ ഞാന്‍ എടുത്തിരുന്നു.. ചിലപ്പോള്‍ ഒരു സമൂഹം മുഴുവന്‍ നാളെ എന്നെ ഒറ്റപ്പെടുത്തിയെക്കാം. എന്നാലും..ഞാന്‍ ഒരു തീരുമാനം എടുത്തു...
......................................................................................
ഇന്ന് വീണ്ടും
ഞാന്‍ ടെസ്ക്ടോപ്പിലെ ആ ചിത്രത്തില്‍ സൂക്ഷിച്ചു നോക്കി... അനന്തുവും അമ്മാളുവും ചിരിച്ചു നില്‍ക്കുന്ന കല്യാണ ഫോട്ടോ. ഞാനും, രതീഷും, സിസ്റ്റെരും, പിന്നെ ചില അടുത്ത സുഹൃത്തുക്കളുടെയും മാത്രം സാന്ന്യിധ്യത്തില്‍ അനന്തുവിന്റെ സ്വന്തമായി അമ്മാളു.. ഞങ്ങള്‍ ഒരുക്കിയ ഒരു കൊച്ചു വീട്ടിലേക്കു വലതുകാല്‍ വച്ചു കയറിയ അവരെ അനുഗ്രഹിക്കാന്‍ അനന്തുവിന്റെ അച്ഛനും അമ്മയും ഉണ്ടായിരുന്നു.. പരസ്യമായി അവര്‍ക്ക് അവനെ പിന്തുണക്കാന്‍ സാധിക്കുമായിരുന്നില്ല.. എന്നാലും സമാധാനമായി.. അവിടുന്ന് ഇവിടുന്നും എല്ലാം ചില്ലറ പൊട്ടിത്തെറികള്‍ എനിക്ക് കിട്ടുന്നുണ്ട്‌ ഇതിന്റെ പേരില്‍ ഇന്നും.. എങ്കിലും, അമ്മലുവിന്റെ മുഖത്തെ ആ നിഷ്കളങ്കമായ ചിരി കാണുമ്പോള്‍ എല്ലാം ഞാന്‍ ചിരിച്ചു തളളും..
ഇനിയും എത്ര മുന്നോട്ടു പോകാന്‍ കിടക്കുന്നു.. എന്തെല്ലാം കാണാനും കേള്‍ക്കാനും അനുഭവിക്കാനും ഇരിക്കുന്നു..അവയൊക്കെ ഈ ബ്ലോഗില്‍ ഇടാന്‍ ഇനിയും എത്ര എത്ര രാത്രികള്‍ ഉറക്കം കളഞ്ഞു ഇരിക്കണം..
ദാ, രാവിലെ ഏഴു മണിക്ക് ലൊക്കേഷനില്‍ എത്തണം,അത് കൊണ്ട് കിടന്നുറങ്ങാന്‍ നോക്ക് എന്ന രതീഷിന്റെ മെസ്സേജ് മൊബൈലില്‍ വന്നു കഴിഞ്ഞു.. പ്രിയ വായനക്കാരെ.. ഇനിയും മുന്നോട്ടു നീങ്ങാന്‍ എനിക്ക് നിങ്ങളുടെ പ്രാര്‍ഥനയും അനുഗ്രഹവും വേണം.. അതുണ്ടാവും എന്ന പ്രതീക്ഷയോടെ,
നിര്‍ത്തട്ടെ..
ശുഭ രാത്രി...

Saturday, June 18, 2011

സ്വപ്നം ഒരു ബാക്കി പത്രം


മലയാറ്റൂര്‍ കുരിശുമുടിയുടെ അടിവാരത്ത് എത്തിയപ്പോള്‍ വൈകിട്ട് നാലര മണി ആയിരുന്നു.
പെയ്യാനായി വെമ്പി നില്‍ക്കുന്ന മഴ മേഘങ്ങളേ നോക്കി കുരിശുമുടിയിലേക്ക് നടക്കാന്‍ തുടങ്ങിയപ്പോള്‍ രതീഷ്‌ മെല്ലെ പറഞ്ഞു..
" കുരിശടികളില്‍ തിരി കത്തിച്ചു കയറാം.. പ്രാര്‍ഥനയോടെ പൊന്നും കുരിശു മുത്തപ്പനെ തൊഴാം..എല്ലാം ശെരി ആകും..'
രതീഷ്‌ അങ്ങനെ ആണ്. എന്റെ ഉള്ളിലെ വേദനകള്‍ ഞാന്‍ പറയാതെ പോലും മനസ്സിലാക്കും.. നല്ലൊരു സുഹൃത്താണ് അവന്‍.
എന്തൊക്കെയോ പറയാന്‍ വെമ്പുന്ന മനസ്സോടെ ഞാന്‍ മെല്ലെ മല കയറി തുടങ്ങി.വഴിയില്‍ വീണു കിടന്ന ഞാവല്‍ പഴങ്ങളിലോന്നവന്‍ എനിക്ക് നേരെ നീട്ടി പുഞ്ചിരിയോടെ പറഞ്ഞു.. "ഒരു കണക്കിന് ഇതിവ്ടത്തെ പ്രസാദാ ദേവേട്ടാ.. കഴിച്ചോ.. നല്ലതാ.." ചുവന്ന ഞാവല്‍ പഴം വായിലിട്ടു അലിയിച്ചു മെല്ലെ നടന്നു.
മുന്‍പൊക്കെ ഈ മല കയറ്റം എത്ര രസമായിരുന്നു. ഏട്ടനോടും, അവന്റെ കൂട്ടുകാരോടുമൊപ്പം ആഘോഷത്തോടെ ഉള്ള മല കയറ്റം..
എവിടെയോ വായിച്ച വരികളാണ് ഓര്‍മയില്‍ വന്നത്.. മുറിവേറ്റ ഹൃദയത്തെക്കാള്‍ എത്രയോ നല്ലതായിരുന്നു മുറിവേറ്റ കാല്‍മുട്ടുകള്‍.. ഒരിക്കലും വളരെണ്ടിയിരുന്നില്ല..
മല കയറാന്‍ അപ്പോള്‍ ഞാനും രതിയും മാത്രം.. അല്ലെങ്കിലും സീസണ്‍ അല്ലെങ്ങില്‍ ആളുകള്‍ കുറവാണ്. പോരാത്തതിന് നല്ല മഴയും..
ഓരോ കുരിശടികളിലും തിരി കത്തിച്ചു മെല്ലെ മല കയറ്റം.. കുത്തനെ ഉള്ള
പാറകള്‍ക്കിടയിലൂടെ
മൂകന്നായി നടന്നപ്പോള്‍ പിന്നില്‍ നിന്നും രതീഷ്‌ മെല്ലെ കൈ പിടിച്ചു.
" എന്താ ദേവേട്ടാ ഇങ്ങനെ.. ? സ്വപ്നം കണ്ടപോലെ ഒന്നും അല്ല ജീവിതം.. ജീവിതം, വേറെ അഭിനയം വേറെ.. അതോണ്ട് ധൈര്യായിട്ട് അങ്ങ് പൊയ്ക്കൊന്നേ.. ഞാന്‍ ശെരിക്കും പ്രാര്‍ത്ഥിക്കാം.. " അത് പറയുമ്പോ അവന്റെ മുഖത്ത് നിഷ്കളങ്കമായ ഒരു പുഞ്ചിരി ഞാന്‍ ശ്രദ്ധിച്ചു..
നാലാമത്തെ കുരിശടിയില്‍ തിരി വച്ച ശേഷം ഞാന്‍ മെല്ലെ അടുത്തുള്ള ഒരു പാറയില്‍ മെല്ലെ ഇരുന്നു..
അവനും അടുത്ത് തന്നെ വന്നു നിന്നു. മെല്ലെ തോളില്‍ കൈവച്ചു നിര്‍ബന്ധപൂര്‍വം പിടിചെഴുന്നെല്‍പ്പിച്ചു..
" തളരാന്‍ പാടില്ല ദേവേട്ടാ, ഇനിയും ഒരുപാട് ദൂരം പോകാനുണ്ട്.. മലമുകളിലെക്കും, ജീവിതത്തിലേക്കും.."
കുത്തനെ ഉള്ള കയറ്റങ്ങളില്‍ കുരിശടികളില്‍ തിരി തെളിച്ചു നടക്കവേ ഞാന്‍ വീണ്ടും ചിന്തിച്ചു.. എന്തിനായിരിക്കും അങ്ങനെ ഒരു സ്വപ്നം തന്നെ ഇങ്ങനെ പിന്തുടരുന്നത്..? എന്തെ വൈകുന്നേരത്തെ ട്രിച്ചി ഫ്ലൈറ്റില്‍ പോകാതിരുന്നത്? സ്വപ്നത്തിന്റെ ആദ്യം കണ്ടപോലെ ഇതാ, വളരെ യാദൃശ്ചികമായി ഈ മല ചവിട്ടുന്നു..
എന്താണെന്നറിയില്ല, കഴിഞ്ഞ കുറച്ചു ദിവസമായി രാത്രിയില്‍ ഈ സ്വപ്നം വേട്ടയാടുന്നു. വിമാനത്താവളത്തില്‍ എത്തിയ താന്‍ ബാഗേടുക്കാതെ കാറില്‍ നിന്നും പുറത്തിറങ്ങി അടുത്ത് നിന്ന ഒരു ബൈക്കില്‍ കയറി മലയാറ്റൂര്‍ കുരിശുമുടിക്ക് താഴെ ഇറങ്ങുന്നു.. നിലത്തു വീണു കിടക്കുന്ന ഞാവല്‍ പഴങ്ങള്‍ കടിച്ചു കൊണ്ട് മലകയരുന്നു. പൊന്നും കുരിശില്‍ തൊട്ടു വണങ്ങി കാല്‍പ്പാദ രൂപക്കൂടിനു താഴെ മനപ്പാട്ട് ചിറയും , അതിരപ്പിള്ളിയും കാണാന്‍ പാകത്തിന് ഒരു പാറക്കല്ലില്‍ ഇരിക്കുന്നു.. അന്നേരം മഴ മേഘങ്ങള്‍ക്കിടയിലൂടെ അസ്തമയ സൂര്യ കിരണങ്ങള്‍ സുവര്‍ണ്ണ തേജസ്സോടെ താഴേക്കു പതിക്കുന്ന സുന്ദരമായ കാഴ്ച.
പക്ഷെ പിന്നീട് കാണുന്നതോ.. പാഞ്ഞു വരുന്ന ട്രെയിന്‍.. മേലേക്ക് ക്യാമറയുമായി പൊങ്ങുന്ന ക്രയിന്‍ ..തന്റെ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചു റെയില്‍വേ ട്രാക്കിലൂടെ നടക്കുന്ന സേതു.. മുഖത്തേക്ക് പതിക്കുന്ന ഫ്ലാഷ് ലൈറ്റ്..ഉല്ഘണ്ട നിറഞ്ഞ പല മുഖങ്ങള്‍..ചീറി പാഞ്ഞു കടന്നു പോയ ട്രെയിന്‍..
നിലതാരോ ചോരയില്‍ കുളിച്ചു കിടക്കുന്നു.. സേതുവും താനും കൂടി ഓടി അടുക്കുമ്പോള്‍ അവ്യക്തമായി കണ്ട ആ മുഖത്തിന്‌ തന്റെ തന്നെ രൂപമല്ലേ?
ഒരു ക്രയിന്‍ ഷോട്ട് പോലെ തന്റെ കാഴ്ച മേലേക്ക് പോകുന്ന ദൃശ്യം....
ആദ്യം ഫോണെടുത്തു വിളിച്ചത് രതീഷിനെ ആണ്.സ്വപ്നത്തെ കുറിച്ച് പറഞ്ഞപ്പോള്‍ അവന്‍ കളിയാക്കി ചിരിച്ചു.ചിലപ്പോള്‍ പൊന്നും കുരിശു മുത്തപ്പനെ വണങ്ങാന്‍ സമയമായി എന്നറിയിച്ചതാവും എന്ന് സമാധാനിപ്പിച്ചു .. എന്തായാലും പോകും മുന്നേ മല ചവിട്ടണം.. . പറഞ്ഞ പോലെ തന്നെ അവന്‍ എയര്‍പോര്‍ട്ടിനു മുന്നില്‍ തന്നെ ഉണ്ടായിരുന്നു.സലീമിനോട് ടിക്കറ്റ്‌ ക്യാന്‍സല്‍ ചെയ്യാന്‍ പറഞ്ഞു രതീഷിന്റെ അടുത്തേക്ക് നടന്നു. സലീമിന്റെ നിസ്സഹായാവസ്ഥ എനിക്ക് ഊഹിക്കാം. .. എന്നെ സമയത്ത് ലൊക്കേഷനില്‍ എത്തിക്കേണ്ട ചുമതല സലിമിനാണ്.
സാധാരണ കാറിലാണ് രതീഷ്‌ വരാറുള്ളത്. ഇന്ന് പതിവിനു വിപരീതമായി ബൈക്കില്‍. കാറില്‍ നിന്നും ഇറങ്ങിയ പാടെ മനോരമയിലെ ഗോപി ചേട്ടനെ ദൂരെ കണ്ടത് കൊണ്ട് കുനുഷ്ട്ടു ചോദ്യങ്ങള്‍ ഒഴിവാക്കാനായി ഹെല്‍മെറ്റ്‌ ധരിച്ചു രതിയുടെ ബൈക്കിനു പിന്നില്‍ ചാടി കയറി.
മലമുകളില്‍ എത്തി തോഴുതിറങ്ങുമ്പോള്‍ ചുമ്മാ ഒരു തോന്നല്‍.. ആ പാറക്കെട്ടുകളില്‍ താഴ്വാരം നോക്കിയിരിക്കണം എന്ന്. അവനോടൊപ്പം ആ പാറയില്‍ ഇരുന്നപ്പോള്‍ അവനാണ് ആ കാഴ്ച എന്നെ കാണിച്ചു തന്നത്. മഴ മേഘങ്ങള്‍ക്കിടയിലൂടെ തല നീട്ടി വരുന്ന അസ്തമയ സൂര്യ കിരണങ്ങള്‍..
സ്വര്‍ണ വര്‍ണത്തില്‍ ...അവന്റെ മൊബൈലിലെ ക്യാമറയില്‍ ആ ദൃശ്യം ഭംഗിയായി അവന്‍ പകര്‍ത്തി.. അപ്പോളേക്കും എന്റെ മനസ്സിലെ അനാവശ്യ ചിന്തകള്‍ എവിടെക്കോ അലിഞ്ഞു പോയിരുന്നു..
തിരിച്ചു നേര്‍ത്ത മഴ നനഞ്ഞു ഞങ്ങള്‍ അടിവാരതെത്തുമ്പോള്‍ സലിം അണ്ണന്‍ അവിടെ കാത്തു നില്‍പ്പുണ്ടായിരുന്നു.. സലിം മിക്കവാറും രതീഷിന്റെ അമ്മയെ വിളിചിട്ടുണ്ടാകും. അമ്മ പറഞ്ഞിട്ടുണ്ടാകും..
എന്തായാലും നിറഞ്ഞ മനസ്സോടെ ഞാന്‍ ചിദംബരതെക്ക് കാറില്‍ തന്നെ യാത്രയാവാന്‍ തീരുമാനിച്ചു.. ഷൂട്ടിംഗ് മുടക്കണ്ട.. പെട്ടെന്നായിരുന്നു രതീഷിന്റെ തീരുമാനം.. അവനും വരുന്നു.. ഞങ്ങള്‍ മൂവരും കൂടി ചിദംബരത് ലൊക്കേഷനില്‍ എത്തുമ്പോള്‍ വെളുപ്പിന് മൂന്ന് മണി.. ഒന്നുറങ്ങി തുടങ്ങിയപ്പോലെക്കും മാനെജേര്‍ ശിവ വന്നു തട്ടി വിളിച്ചു.
കുളിച്ചു റെഡി ആയി ഡയറക്ടര്‍ സാറിന്റെ മുറിയില്‍ പോയി വന്നപ്പോഴേക്കും രതീഷും, സലിമും റെഡി ആയിട്ടുണ്ട്‌.
ഷോട്ടെടുക്കാന്‍ സമയമായി .... മേയ്ക്കപ്പ് ഇട്ടു വന്നപ്പോള്‍ സെന്തില്‍ സിറ്റുവേഷന്‍ വിവരിച്ചു തന്നു.. എന്റെ തൊട്ടടുത്ത്‌ രതീഷും ഉണ്ട്.. അവന്‍ ഇടയ്ക്കു സ്പോട്ട് ബോയിസിനോട് എന്തൊക്കെയോ സംസാരിക്കുന്നു. സെല്‍വ സാറിനോടും അവന്‍ എന്തൊക്കെയോ ചോദിക്കുന്നു. അവന്റെ തോളില്‍ തട്ടി സെല്‍വ സാര്‍ സംസാരിക്കുന്നു. അപ്പോളെക്കു ലൈറ്റ് അപ്പ് നടത്തി സ്പോട്ട് റെഡി ആയി..
ക്യാമറക്ക് മുന്നിലേക്ക്‌ നടക്കിമ്പോള്‍ രതി തോളില്‍ കൈ വച്ചു പറഞ്ഞു " ഓള്‍ ദി ബെസ്റ്റ് ദേവേട്ടാ.. "
അവന്റെ മുഖതെന്തോ ഒരു വിഷാദ ഭാവം.. എന്താണാവോ..? ക്യാമറ തൊട്ടു തൊഴുതു റെയില്‍വേ ട്രാക്കിലേക്ക് നടക്കുമ്പോള്‍ സേതുവും വന്നെത്തി.
"ദേവ് , സീഖ്രം ഡാ.. അന്ത ട്രെയിന്‍ പക്കത്തിലെ വരതുക്ക് മുന്നാടി ഇന്ത ഷോട്ട് റെഡി പണ്ണണം.. ഓക്കേ? "
പിന്നെ എല്ലാം വളരെ വേഗത്തിലായിരുന്നു.. പെട്ടെന്നാണ് എന്റെ മനസ്സിലേക്ക് ആ സ്വപ്നം കടന്നു വന്നത്.. ദയനീയമായി രതിയുടെ മുഖത്തേക്ക് നോക്കിയാ ഞാന്‍ കണ്ടത് കണ്ണുകളടച്ചു പ്രാര്‍ഥനയോടെ നില്‍ക്കുന്ന രതിയെ ആണ്,
"തളരരുത്.." മനസ്സിലാരോ മന്ത്രിച്ചു..
ചെവിയിലേക്ക് മെല്ലെ കടന്നു വരുന്ന ട്രെയിനിന്റെ ശബ്ദം..
മൈക്കിലൂടെ മുഴങ്ങി കേള്‍ക്കുന്ന സെല്‍വ സാറിനെ ശബ്ദം.. " സൌണ്ട്, സ്റ്റാര്‍ട്ട്‌ ക്യാമറ, റോളിംഗ്.. ആക്ഷന്‍.."
തന്റെ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചു വലിച്ചു തന്നെയും കൊണ്ട് സേതു ട്രാക്കിലൂടെ ഓടുന്നു.. പെട്ടെന്നാണ് അത് സംഭവിച്ചത്.. അബദ്ധത്തില്‍ ട്രാക്കിലെ പലകയില്‍ കാല്‍ തട്ടി സേതു ട്രാക്കുന്നു പുറത്തേക്കു വീണു.. കാല്‍ മടങ്ങി ഞാന്‍ പാളത്തിലും. ട്രെയിനിന്റെ ശബ്ദം അടുത്ത് വരുന്നതെനിക്കു കേള്‍ക്കാം.. ഞാന്‍ കണ്ട സ്വപ്നം മിന്നായം പോലെ എന്റെ മനസ്സിലേക്ക് കടന്നു വന്നു.. എന്റെ കണ്ണുകളടഞ്ഞു...
....................................
കണ്ണ് തുറക്കുമ്പോള്‍ എനിക്ക് ചുറ്റിലും എല്ലാവരും ഉണ്ട്.. തലമുടിയില്‍ മെല്ലെ തലോടി നിറഞ്ഞ കണ്ണുകളോടെ രതീഷ്‌..
" സാരോല്യ ദേവേട്ടാ, ദൈവായിട്ടെന്നെ അയച്ചത.. അല്ലെങ്കി നമ്മളൊന്നിച്ചു ആ മല കയറില്ലാരുന്നു."
അന്നത്തെ ഷൂട്ട്‌ പാക്കപ്പായി..
തിരികെ മുറിയിലെതിയപ്പോ സലിം
അണ്ണന്‍ ആണ്
സംഭവം വിശദീകരിച്ചത്..
ഞാന്‍ അബദ്ധത്തില്‍ വീണു എന്ന്
സെറ്റില്‍ എല്ലാവര്‍ക്കും മനസ്സിലായപ്പോള്‍ അവരെല്ലാം ഉറക്കെ ഒച്ച വച്ചു. ചിലര്‍ ട്രെയിന്‍നിര്ത്തിക്കാനായി ഓടി.. എന്നാല്‍ അപ്പോളേക്കും രതീഷ്‌ ഓടി വന്നു തന്നെ പാളത്തില്‍ നിന്നും വലിച്ചു പുറത്തിട്ടിരുന്നു.. താന്‍ ഷോട്ടിനായി
പാളത്തില്‍ കയറിയ മുതല്‍ അവന്‍ വളരെ ജാഗരൂകനായി തന്നെ തന്നെ ശ്രദ്ധിച്ചു നില്‍ക്കുകയായിരുന്നത്രേ..ശെരിയാണ്.. മുത്തപ്പന്‍ തന്നെ ആണ് അവനെ എന്റെ കൂടെ അയച്ചത്.
..............................................................................
ഇന്നിപ്പോ രാമോജി ഫിലിം സിറ്റിയിലെ ലൊക്കേഷനില്‍ ഉണ്ടാക്കിയിരിക്കുന്ന ഈ റെയില്‍വേ ട്രാക്കിലെ ഷോട്ട് കഴിഞ്ഞു ഹോട്ടല്‍ മുറിയില്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഫോണെടുത്തു രതീഷിനെ വിളിച്ചു..
"ഡാ, മോനെ, നാളെ രാവിലെ ഞാന്‍, അവിടെ .
എത്തും ..മലയുടെ അടിവാരത്ത്.. നമക്കൊന്നു കൂടെ പോകാമെട.. മല മുകളിലെ പൊന്നും കുരിശില്‍ തൊട്ടു തൊഴാന്‍ . നിറഞ്ഞ മനസ്സോടെ.."
മനസ്സില്‍ നാളെ മല മുകളില്‍ നിന്നും കാണാന്‍ പോകുന്ന സുദര ദൃശ്യങ്ങള്‍ സ്വപ്നം കണ്ടു ഉറങ്ങിയത് എപ്പോള്‍ ആണെന്ന് അറിയില്ല..



Sunday, May 22, 2011

കറുത്ത സ്കാര്‍ഫ് ധരിച്ച പെണ്‍കുട്ടി


ഇപ്പോള്‍ ഇടയ്ക്കിടെ ഈ തലവേദന വല്ലാതെ ശല്യം ചെയ്യുന്നുണ്ട്.

എന്താണാവോ?

കോഫി കുടിച്ചു നേരെ കുളിക്കാന്‍ കയറുമ്പോള്‍ ഫോണ്‍ അടിച്ചു. മമ്മതിക്ക ആണ്. വീട്ടില്‍ നിന്നും ഇറങ്ങുന്നു , ഇനി പതിനഞ്ചു മിനിട്ടിനുള്ളില്‍ താഴെ എത്തും എന്ന സിഗനല്‍ ആണ് . വേഗം കുളികഴിഞ്ഞു ഡ്രസ്സ്‌ മാറി മുറി പൂട്ടുമ്പോള്‍ പുള്ളിക്കാരന്‍ താഴെ എത്തി.

മമ്മതിക്കയെ കുറിച്ച് രണ്ടു വാക്ക്. എന്നെ എന്നും രാവിലെ ഷാര്‍ജയില്‍ നിന്നും ദുബായ് കരാമയിലെ എന്റെ ഓഫീസില്‍ എത്തിക്കുന്ന കാറിന്റെ ഡ്രൈവര്‍ ആണ് മമ്മതിക്ക. പ്രായം ഏകദേശം നാല്‍പ്പത്തിരണ്ട്. ഗള്‍ഫില്‍ ഇപ്പോള്‍ ആകെ മൊത്തം ഇരുപത്തി രണ്ടു വര്‍ഷം. ഒട്ടേറെ പ്രയാസങ്ങള്‍ അനുഭവിച്ചു കുറെ ഏറെ അനുഭവങ്ങളുടെ മാത്രം സമ്പത്തുമായി ഇന്നും മാസം ഇരുപതിനായിരം ഇന്ത്യന്‍ രൂപ നാട്ടില്‍ എത്തിക്കാന്‍ കഷ്ടപ്പെടുന്ന ഒരു പാവം കണ്ണൂര്‍ കാരന്‍ പ്രവാസി. കഴിഞ്ഞ ആറ് മാസമായി എന്റെ ഡ്രൈവര്‍ പുള്ളി ആണ്. ആദ്യമൊക്കെ ഞാന്‍ അങ്ങനെ അധികം അടുത്തില്ലെല്ങ്ങിലും പിന്നെ പിന്നെ പതിയെ പുള്ളിയെ എനിക്കങ്ങു പിടിച്ചു. എന്നും ടെന്‍ഷന്‍ പിടിച്ച സംസാരവും, അതും കണ്ണൂര്‍ ഭാഷയില്‍ ... രാവിലെയും വൈകിട്ടും ആ യാത്ര ഞാന്‍ ശെരിക്കും രസിച്ചു. അല്ലെങ്കിലും ഇത്തരം രസങ്ങള്‍ ആണല്ലോ ഇപ്പോള്‍ എനിക്ക് മുതല്‍കൂട്ടായി ഉള്ളത്.

ഞങ്ങള്‍ മെല്ലെ ദുബായ് ഷാര്‍ജ റോഡിലൂടെ ട്രാഫിക്‌ ജാമില്‍ ഹിറ്റ്‌ എഫ് എമ്മിലെ ബ്രേക്ക് ഫാസ്റ്റ് ക്ലബ്‌ കേട്ടും അങ്ങനെ കരാമയിലേക്ക് പോകുന്നു. ഞാന്‍ ഇടയ്ക്കിടെ പത്രത്തില്‍ നോക്കുന്നും ഉണ്ട്.

വെറുതെ പുറത്തേക്കു നോക്കുമ്പോളാണ്‌ ആ കാഴ്ച കണ്ടത്. ഞങ്ങക്ക് പാരല്ലെല്‍ ആയി നീങ്ങുന്ന കറുത്ത പ്രാടോയും പിന്നെ അതോടിക്കുന്ന കറുത്ത സ്കാര്‍ഫ് ധരിച്ച വെളുത്ത പെണ്‍കുട്ടിയും. നല്ല വട്ട മുഖം. വിടര്‍ന്ന കണ്ണുകള്‍, പിന്നെ ഇടയ്ക്കിടെ ഫോണില്‍ വര്‍ത്തമാനം പറയുമ്പോള്‍ ചലിക്കുന്ന ആ ചുണ്ടുകള്‍ കാണാന്‍ നല്ല രസം. മേയിക്കപ് അധികം ഇല്ലാത്ത സുന്ദരമായ ആ മുഖം നോക്കാതിരിക്കാന്‍ തോന്നുന്നില്ല.

മക്തും ബ്രിഡ്ജ് വരെ അവളുടെ പിന്നാലെയും മുന്നിലുമായി മമ്മതിക്ക എനിക്കവളെ കാണാവുന്ന തരത്തില്‍ ഞങ്ങളുടെ കാര്‍ മുന്നോട്ടു നീക്കി.

പോസ്റ്റ്‌ ഓഫീസിനു പിന്നിലെ റോഡിലേക്ക് അവള്‍ കാര്‍ വളക്കുമ്പോള്‍ എന്നെ നോക്കി ഒരു ചെറു ചിരി തരാന്‍ മറന്നില്ല. ഇത്രനേരം ഞാന്‍ അവളെ നോക്കിയപോലെ അവളും എന്നെ നോക്കുന്നുണ്ടായിരുന്നു.

ഓഫീസില്‍ ഇറങ്ങാന്‍ നേരം മമ്മതിക്ക പറഞ്ഞു.

" ഓള്‍ടെ കാറിന്റെ നംബര്‍ ഞാന്‍ അനക്കുവേണ്ടി നോക്കിരിക്കന്കുട്ട്യേ."

അതാണ് മമ്മതിക്ക. ചില കാര്യങ്ങള്‍ അറിഞ്ഞു ചെയ്യും. "താങ്ക്യൂ മമ്മുക്ക. "

ശോ ഈ തലവേദന എന്താ ഇന്നിങ്ങനെ..?

ഓഫീസില്‍ എത്തി മെയില്‍ തുറന്നപ്പോ പ്രിയയുടെ മൂന്നു മെയില്‍സ്. അതിലെല്ലാം പരാതികള്‍ മാത്രം. ഇന്ന് ഈ നേരം വരെ ഞാന്‍ ഒരു എസ് എം എസ് പോലും അയക്കാതതിന്റെ.

ശെരിയാണ്‌ , അല്ലെങ്ങില്‍ മിനിമം രണ്ടു എസ് എം എസ്സോ ഒരു ഫോണ്‍ കാള്‍ പതിവാണ്. ഇന്നെത് പറ്റി ? ആ കറുത്ത സ്കാര്‍ഫ് വല്ലാതെ മൂടിയോ?

എന്തായാലും അപ്പോള്‍ തന്നെ അവളെ വിളിച്ചു സംസാരിച്ചു. കറുത്ത സ്കാര്‍ഫ് എന്തോ മനപൂര്‍വം പറഞ്ഞില്ല.

അപ്പോളേക്കും കണ്ണന്‍ എത്തി. ഉച്ചക്ക് ഒരു മീറ്റിംഗ് ഉണ്ട്. ജബല്‍ അലിയില്‍. അതിനുള്ള എല്ലാം എടുത്തു അപ്പോള്‍ തന്നെ ഞങ്ങള്‍ മമ്മതിക്കയെ കൂട്ടി പുറപ്പെട്ടു. മീറ്റിംഗ് കഴിഞു വരുമ്പോള്‍ വീണ്ടും ആ തലവേദന. വണ്ടി നേരെ എന്‍ എം സിയില്‍ എത്തിച്ചു. എന്തായാലും ഒന്ന് ഡോക്ടറെ കണ്ടു കളയാം.

ഡോക്ടറുടെ വക കുറെ ഗുളികകള്‍. പിന്നെ രണ്ടു ദിവസം കഴിഞു വീണ്ടും വരാന്‍ ഉള്ള ഓര്‍ടെരും.

പിറ്റേ ദിവസവും ആ വണ്ടിയും പെണ്‍കുട്ടിയും ഞങ്ങള്‍ടെ മുന്നില്‍ ഇടക്ക് എപ്പോളോ വന്നു. ഇന്നവള്‍ എന്നെ ശെരിക്കും നോക്കി. ഇന്ന് പ്രിയക്ക് ആദ്യം വിളിച്ചതിനാല്‍ കുറ്റബോധം ഇല്ലാതെ അവളെ നോക്കാം.

അന്നും ആ വണ്ടി പോസ്റ്റ്‌ ഓഫീസിനു പിന്നിലെ അതെ റോഡില്‍ കയറി. എന്നാല്‍ ഞാന്‍ പോലും പ്രതീക്ഷിക്കാതെ മമ്മതിക്ക ആ വണ്ടിയുടെ പിന്നാലെ പോയി;. അവള്‍ കയറിയ ബില്‍ഡിംഗ്‌ കണ്ടു പിടിച്ചു.

രണ്ടു ദിവസത്തിനിടയില്‍ ആ തല വേദന ഇടയ്ക്കിടെ അലട്ടുന്നുണ്ടായിരുന്നു. ഇപ്പോള്‍ അത് ശക്തി ആയി വരുന്നു. ഇടയ്ക്കു ഡോക്ടര്‍ വിളിച്ചു വിവരം അന്യോഷിച്ചു. ഡോക്ടര്‍ക്ക്‌ ഒരു നല്ല ക്ലയിന്റിനെ കിട്ടിയ സന്തോഷം ആകാം. കാരണം എന്റെ ബില്‍ എല്ലാം ഇന്‍ഷുറന്‍സ് കമ്പനി കൊടുക്കുമല്ലോ.

പറഞ്ഞ പോലെ രണ്ടാം ദിവസം വൈകിട്ട് ഹോസ്പിറ്റലില്‍ എത്തി.

വേദന കൂടി വരുന്ന കാര്യം പറഞ്ഞപ്പോള്‍ ഡോക്ടര്‍ എന്റെ എക്സ് റേ ഒന്നെടുക്കം എന്ന് പറഞ്ഞു.

എല്ലാം കഴിഞ്ഞു പോകും നേരം ഡോക്ടര്‍ പറഞ്ഞു.

" സുധി, നാളെ രാവിലെ ഒരു പതിനൊന്നു മണിക്ക് ഇവടെ വരണം. ഒരു സ്കാന്നിംഗ് നടത്തണം. ചുമ്മാ നമുക്ക് ഒരു സമാധാനത്തിനു വേണ്ടി. "

രാവിലെ നേരത്തെ എത്തേണ്ട എന്ന് മമ്മതിക്കയോട് പറഞ്ഞു.

എന്തിനായിരിക്കും ഈ സ്കാന്നിംഗ്?

പിറ്റേന്ന് സ്കാന്നിംഗ് എല്ലാം കഴിഞ്ഞു ഡോക്ടറുടെ മുറിക്കു പുറത്തിരിക്കുമ്പോള്‍എന്റെ മുന്നിലൂടെ ആ കറുത്ത സ്കാര്‍ഫ് കെട്ടിയ പെണ്‍കുട്ടി കടന്നു പോകുന്നു. കൂടെ അല്പം പ്രായമായ ഒരു സ്ത്രീയും. അവളുടെ അമ്മയായിരിക്കാം.

അവള്‍ എന്നെ സൂക്ഷിച്ചു നോക്കി. ഞാനും. എന്നാല്‍ ഇപ്പോള്‍ അവളുടെ കണ്ണുകള്‍ അത്ര വിടര്‍ന്നിട്ടില്ല. അവള്‍ എന്റെ അതെ ഡോക്ടര്‍ സുരേഷിന്റെ മുറിയിലേക്കാണ്‌ കയറിയത്. കുറച്ചു കഴിഞ്ഞു അവര്‍ പുറത്തിറങ്ങി. പോകുമ്പോള്‍ അവള്‍ എന്നെ തന്നെ സൂക്ഷിച്ചു നോക്കുന്നു. അപ്പോളേക്കും എന്നെ ഡോക്ടര്‍ വിളിച്ചു.

" തന്നോട് കാര്യങ്ങള്‍ മറച്ചു വക്കണ്ട കാര്യം ഇല്ല. സുധി ,ലുക്കേമിയ എന്ന അസുഖത്തിന്റെ തുടക്കമാണ്‌ നിങ്ങള്ക്ക്. ഇപ്പോള്‍ ചികല്സിച്ചാല്‍ നമുക്കത് ഭേദമാക്കാം. താന്‍ ഉടനെ തന്നെ നാട്ടില്‍ പോകണം. നാട്ടില്‍ ചെന്നൈയ്യില്‍ അപ്പോളോയില്‍ സുഹൃത്തുണ്ട് . ഡോക്ടര്‍ മോഹന്‍ . അദ്ദേഹം നിങ്ങള്ക്ക് വേണ്ട എല്ലാ ഹെല്പും ചെയ്തു തരും. "

എന്റെ അപ്പോളത്തെ അവസ്ഥ പറയാന്‍ പറ്റുന്നില്ല. എങ്ങനെയോ സമനില വീണ്ടെടുത്ത്‌.

" ഡോക്ടര്‍ എനിക്കല്പം വെള്ളം കുടിക്കാന്‍ വേണം"

" ടെന്‍ഷന്‍ വേണ്ട സുധി . ഇതൊക്കെ ജീവിതത്തിലെ ഓരോ പരീക്ഷണം. ഇപ്പോള്‍ ഇവടെ നിന്നും ഇറങ്ങി പോയ പെണ്‍കുട്ടിയെ കണ്ടോ? എന്റെ സ്വന്തം സഹോദരി ആണ്. അവള്‍ക്കും ദേവിന്റെ അതെ അസുഖമ. അവള്‍ ഇപ്പോള്‍ അതിനോട് പോരുത്തപെട്ടു കഴിഞ്ഞു. അടുത്ത വീക്ക്‌ അവള്‍ ചെന്നൈ പോകും. അവളുടെ ട്രീട്മെന്റിന്റെ രണ്ടാം ഖട്ടം തുടങ്ങുവ. സുധിക്ക് അപ്പോളേക്കും അവിടെ എത്താന്‍ പറ്റുമെങ്ങില്‍ ഐ വില്‍ അറേഞ്ച് ഓള്‍ ഫോര്‍ യു. "

അദ്ദേഹം തന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കയ്യില്‍ വച്ച് റാം സാറിന്റെ മുറിയില്‍ എത്തുമ്പോള്‍ അവിടെ കണ്ണനും ഉണ്ടായിരുന്നു. ഡോക്ടര്‍ സുരേഷ് എല്ലാം നേരത്തെ വിളിച്ചു പറഞ്ഞിരുന്നു. ആരും ഒന്നും മിണ്ടിയില്ല. അപ്പോളേക്കും എച് ആറിലെ മറിയം എന്റെ ലീവ് സാങ്ങ്ഷന്‍ ലെറ്റര്‍ കൊണ്ടുവന്നിരുന്നു.

" രാവിലെ ഏഴു മണിക്കാണ് നിന്റെ ഫ്ലൈറ്റ്. നിന്റെ അച്ഛനോട് ഞാന്‍ കാര്യങ്ങള്‍ എല്ലാം പറഞ്ഞിട്ടുണ്ട്. നിനക്ക് ഇനി അതിന്റെ പേടി വേണ്ട. നിന്റെ അമ്മയ്ക്കും അറിയാം. സൊ ടെന്‍ഷന്‍ ഒന്നും ഇല്ലാതെ പോയി ട്രീത്മെന്റ്റ്‌ എല്ലാം നടത്തി ഞങ്ങള്‍ടെ പഴയ സുധി ആയി വാ. ഞങ്ങള്‍ എല്ലാം നിനക്ക് വേണ്ടി എന്നും പ്രാര്തിക്കും. "

കണ്ണന്റെ കൂടെ വണ്ടിയില്‍ കയറുമ്പോള്‍ മമ്മതിക്ക ചോദിച്ചു. ഇന്നെന്ത കണ്ണന്‍ കുട്ട്യേ ഇങ്ങളും കൂടെ വരനെ? ഇന്നെത്ത കള്ള് കുടിക്കാനോള്ള പരിപാട്യ ?

അവന്‍ ഒന്നും മിണ്ടിയില്ല.

വണ്ടി എന്റെ ബില്‍ടിങ്ങിന്റെ താഴെ എത്തിയപ്പോ ഞാന്‍ വേഗം പുറത്തിറങ്ങി.

മുറിയില്‍ എത്തി ഡ്രസ്സ്‌ എല്ലാം മാറി ബാഗ്‌ എടുക്കാന്‍ തുടങ്ങിയപ്പോ മമ്മതിക്ക മുറിയില്‍ എത്തി. ഒപ്പം കണ്ണനും. എന്നെ കെട്ടിപ്പിടിച്ചു ഒരൊറ്റ കരച്ചിലായിരുന്നു മമ്മതിക്ക.

" ഇങ്ങക്ക് ഒന്നും വരൂല്ല കുട്ട്യേ. ഇങ്ങളെ സുഖായി വരും. ഞാന്‍ ദുവ ഇറക്കം.. അല്ലാഹ്, പടച്ചോനെ, ഇതെന്താ ഈ കുട്ടിക്കിങ്ങനെ. ? എനക്ക് വയ്യ. "

അയാള്‍ നിലത്തിരുന്നു.

" സരോല്യ മമ്മതിക്ക. ദൈവം എല്ലാം നേരെ ആക്കും. പിന്നെ ആ കറുത്ത സ്കാര്‍ഫ് ഒരു നിമിത്തമായിരുന്നു. അവള്‍ക്കും എന്റെ അതെ അസുഖമ. "

സാധനങ്ങള്‍ എല്ലാം കണ്ണനും മമ്മതിക്കയും കൂടി പായ്ക്ക് ചെയ്തു. അപ്പോളേക്കും റാം സര്‍ എന്റെ പാസ്പോര്‍ട്ടും ആയി വന്നു. രാജിവ് ഏട്ടനും ഉണ്ടായിരുന്നു. ഒന്നും പറയാന്‍ ഇല്ല ആര്‍ക്കും.

" ഞാന്‍ അടുത്ത വീക്ക്‌ ഹോസ്പിറ്റലില്‍ എത്താം സുധി , പിന്നെ രാവിലെ ഞാന്‍ നിന്നെ എയര്‍പോര്‍ട്ടില്‍ ഡ്രോപ്പ് ചെയ്തോളാം. "

ദുബായില്‍ നിന്നും ഫ്ലൈറ്റ് പൊങ്ങുമ്പോള്‍ എന്തോ ഒരു വല്ലാത്ത മാനസികാവസ്ഥ. ഇനി ഇവ്ടെക്ക് ഒരിക്കലും വരാന്‍ പറ്റില്ലെന്ന ഒരു തോന്നല്‍. ..........

............

പറഞ്ഞ തിയതിക്ക് തന്നെ അപ്പോളോയില്‍ എത്തി. റൂം നമ്പര്‍ ടു സീറോ സെവെന്‍ . അതാണ് എന്റെ റൂം. വൈകിട്ട് മുതല്‍ ട്രീത്മെന്റ്റ്‌ തുടങ്ങും. വൈകിട്ട് രേടിയെഷന്‍ റൂമിലേക്ക്‌ പോകും വഴി എനിക്കെതിരെ വരുന്ന പെണ്‍കുട്ടിയെ നോക്കി. ആ കറുത്ത സ്കാര്‍ഫ് ,പിന്നെ ആ വിടര്‍ന്ന കണ്ണുകള്‍. ഞാന്‍ തിരിച്ചറിഞ്ഞു. അവളും.

" സുരേഷ് സര്‍,? " ഞാന്‍ അവളെ നോക്കി ചോദിച്ചു.

അവിടെ റൂമില്‍ ഉണ്ട് എന്ന് പറഞ്ഞു അവള്‍ കടന്നു പോയി.

അന്ന് വൈകിട്ട് സുരേഷ് ഡോക്ടറും മോഹന്‍ ഡോക്ടറും എന്റെ റൂമില്‍ എത്തി. കൂടെ അവളും ഉണ്ടായിരുന്നു. അമ്മയെയും അച്ഛനെയും കുറെ സമാധാനിപ്പിചിട്ടാണ് അവര്‍ പോയത്. അന്നാണ് അവളുടെ പേര് മനസ്സിലാക്കിയത്‌. സുനന്ദ. കരാമയില്‍ ഒരു കമ്പനിയില്‍ എച് ആര്‍ മാനേജര്‍ ആണ്. ഈ അസുഖം അറിഞ്ഞതോടെ അവളുടെ വിവാഹം മുടങ്ങി. മൂന്നു വര്‍ഷം സ്നേഹിച്ച പുരുഷന്‍ അതോടെ അവളെ വിവാഹം ചെയ്യാന്‍ വയ്യെന്ന് പറഞ്ഞു. ഇപ്പോള്‍ അസുഖം ഭേദപ്പെട്ടു വരുന്നു. ഇപ്പോള്‍ അവള്‍ ആകെ മാറി. എന്തും നേരിടാന്‍ അവള്‍ റെഡി, ഇപ്പോള്‍ കാന്‍സര്‍ ബാധിച്ച കുട്ടികളുടെ പുനരധിവാസത്തിനായി ഒരു സന്നദ്ധ സന്ഖടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു.

അന്ന് രാത്രി വെറുതെ മുറിക്കു പുറത്തെ വരാന്തയില്‍ നില്‍ക്കുമ്പോ അവള്‍ വന്നു.

" ഞാന്‍ സുനന്ദ. എന്നെ കുറിച്ച് എല്ലാം മനസ്സിലായില്ലേ ? അന്ന് നമ്മള്‍ റോഡില്‍ കണ്ടത് ഒരു നിമിത്തമാണ്. നമ്മുടെ ഈ എളിയ ജീവിതം നമുക്ക് മറ്റുള്ളവരെ കഴിയുന്നത്ര സഹായിക്കാന്‍ ശ്രമിക്കണം. ഈ വേദന നമുക്ക് താങ്ങാന്‍ പറ്റില്ല. ഈ പ്രായത്തില്‍. അപ്പോള്‍ കുഞ്ഞു കുട്ടികളെ കുറിച്ച് ഒന്ന് ആലോചിച്ചു നോക്ക് സുധിയേട്ട . സുധിയേട്ടന്‍ നാളെ എന്റെ കൂടെ ഒരിടം വരെ വരണം. ഇവടെ ഈ ഹോസ്പിറ്റലില്‍ തന്നെ ആണ്. നമ്മളെ പോലെ മരണം കാത്തു ദിവസങ്ങള്‍ എണ്ണി കഴിയുന്ന ഒത്തിരി പേര്‍ ഈ ഗ്രൂപ്പില്‍ ഉണ്ട്. എല്ലാവരും ആ കുഞ്ഞുങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നു. നാളെ രാവിലത്തെ ട്രീത്മെന്റ്റ്‌ കഴിഞ്ഞാല്‍ നമുക്ക് അവിടെ പോകാം. അപ്പോള്‍ ഗുഡ് നൈറ്റ്‌. " എല്ലാം പറഞ്ഞു തീര്‍ത്തു അവള്‍ മുറിയിലേക്ക് നടന്നു.

അപ്പോളേക്കും സുരേഷ് ഡോക്ടറും വന്നു. " നാളെ സുധി അവള്‍ക്കൊപ്പം പോകു. ഒരു ചേഞ്ച്‌ ആകട്ടെ. "

പിറ്റേ ദിവസം രാവിലെ ട്രീത്മെന്റ്റ്‌ കഴിഞു ഞങ്ങള്‍ ചയില്ദ്കെയര്‍ വിഭാഗത്തില്‍ എത്തി. എന്റെ കണ്ണ് നിറഞ്ഞു പോയി. പല പ്രായത്തിലുള്ള കൊച്ചു കുട്ടികള്‍. അവര്‍ക്കിടയില്‍ നടന്നും അവരെ എടുത്തും എല്ലാം ഉച്ച വരെ സമയം പോയതറിഞ്ഞില്ല.

സുനന്ദ ഒരു നല്ല ഫ്രണ്ട് ആയി മാറിയിരുന്നു.

അപ്പോളും അവള്‍ ആ കറുത്ത സ്കാര്‍ഫ് ധരിച്ചിരുന്നു. ഇടക്ക് അത് നിലത്തു വീണപ്പോള്‍ ഞാന്‍ അതവള്‍ക്ക്‌ തിരികെ എടുത്തു കൊടുത്തു. അവള്‍ നന്ദിയോടെ എന്നെ നോക്കി.

" ഇതെനിക്ക് വളരെ വേണ്ടപ്പെട്ട ഒരാള്‍ തന്നതാ. പക്ഷെ അയാള്‍ക്ക് ഞാന്‍ ഇപ്പൊ വേണ്ടപ്പെട്ടതല്ല. " അവളുടെ കണ്ണ് നിറഞ്ഞോ? " മരണത്തിലേക്ക് നടന്നടുക്കുന്ന എന്നെ ഇനി സ്നേഹിച്ചിട്ടു കാര്യം ഇല്ല എന്ന് മനോജിനു തോന്നിയിട്ടുണ്ടാകും. അല്ലെങ്കിലും ഇത്തരം സാഹചര്യങ്ങളില്‍ മനുഷ്യര്‍ സ്വാര്തരാകും സുധിയേട്ട "

തിരികെ മുറിയില്‍ എത്തിയപ്പോ ഞാന്‍ ആലോചിച്ചു. ഞാന്‍ നാട്ടില്‍ എത്തിയ ശേഷം ഒരു തവണ മാത്രം വിളിച്ച പ്രിയ പിന്നീട് വിളിച്ചിട്ടില്ല. ഇനി മനോജിന്റെ അതെ മനോഭാവം ആയിരിക്കുമോ അവള്‍ക്കും. ?

ദിവസങ്ങള്‍ കടന്നു പോയി. എന്റെ രോഗാവസ്ഥ ചെറിയ തോതില്‍ കൂടുന്നുണ്ട്. ഇപ്പോള്‍ ഇടക്കിടെ മൂക്കിലൂടെ രക്തം വന്നു തുടങ്ങി. പിന്നെ മെല്ലെ മെല്ലെ മുടി പോയി തുടങ്ങി. എന്നെ നോക്കി അമ്മ ഇടയ്ക്കിടെ കരയുമ്പോള്‍ ഞാന്‍ ആകെ തകര്‍ന്നു പോകുന്നു. കടിച്ചമര്‍ത്തുന്ന വേദനക്കിടയില്‍ ഇടയ്ക്കിടെ വന്നു പോകുന്ന സുനന്തയും പിന്നെ ആ കുട്ടികളും ആയിരുന്നു ആശ്വാസം.

സുനന്ദ എന്നും വന്നു വിവരങ്ങള്‍ അന്യോഷിക്കും. പിന്നെ വാക്കുകളിലൂടെ ധയിര്യം തരും.

ഒരു ദിവസം രാത്രി എന്റെ മുറിയില്‍ നിന്നും പോകാന്‍ നേരം അവള്‍ എനിക്കൊരു സമ്മാനം തന്നു. എന്റെ കയ്യില്‍ ഒരു കറുത്ത ബ്ലേഡ് വാച് കെട്ടി തന്നിട്ട് എന്റെ നെറുകയില്‍ ഒരു ചെറു ചുംബനവും തന്നു.

" ഇതെന്റെ ഏട്ടനു ഒരു ശക്തി ആകട്ടെ. ഇനി പേടി തോന്നിയാല്‍

ഇതില്‍ നോക്കിയാല്‍ മതി കേട്ടോ. ഞാന്‍ എപ്പോളും കൈ പിടിച്ചു കൂടെ ഉണ്ടേ. "

അമ്മയോടും വര്‍ത്തമാനം പറഞ്ഞു അവള്‍ മുറി വിട്ടിറങ്ങി. അപ്പോളേക്കും ഉറങ്ങാനുള്ള കുത്തിവയ്പ്പ് തരാന്‍ നേഴ്സ് വന്നു. എപ്പോളോ ഞാന്‍ ആ വാച്ചും നോക്കി ഉറങ്ങി പോയി.

ഉണര്‍ന്നു നോക്കുമ്പോള്‍ അമ്മ മുറിയില്‍ ഇല്ല. ഞാന്‍ വാച്ചില്‍ നോക്കി. സമയം വെളുപ്പിന് മൂന്നു മണി. ഇനി ടോയിലെറ്റില്‍ ഉണ്ടോ. ഇല്ല അവിടേയും ഇല്ല. ഈ അമ്മ എവടെ പോയി? ഞാന്‍ പുറത്തേക്കിറങ്ങാന്‍ നോക്കി. മരുന്നിന്റെ ഡോസ് തീരാത്തതിനാല്‍ കാലുകള്‍ നന്നേ വേച്ചു പോകുന്നു. വാതിലില്‍ എത്തി പുറത്തേക്കു നോക്കുമ്പോള്‍ കണ്ടത് സുനന്ദയുടെ മുറിക്കു പുറത്തു ആള്‍കൂട്ടം.

ഞാന്‍ മെല്ലെ അവിടെ എത്തി. മുറിയില്‍ ഡോക്ടര്‍ മാറും എല്ലാം ഉണ്ട്. എന്നെ കണ്ട അമ്മ ഉടനെ വന്നു എന്നെ അവിടെ നിന്നും മാറ്റാന്‍ നോക്കി. എന്നാല്‍ സുരേഷ് വന്നു എന്നെ അവിടേക്ക് വിളിച്ചു.

" സുനു പോകുവാ സുധി , അവള്‍ നിന്നെ വിളിക്കുന്നു. " കരഞ്ഞു കൊണ്ടയാള്‍ പറഞ്ഞു.

എനിക്ക് തല ആകെ പൊലിയുന്ന പോലെ തോന്നി. ഇതിനാണോ നീ രാത്രി എനിക്ക് ഈ സമ്മാനം തന്നത്. നീ പോകുവാണോ? ദൈവമേ...

എനിക്ക് പിടിച്ചു നില്ക്കാന്‍ ആയില്ല. ഞാന്‍ ഉറക്കെ ഉറക്കെ കരഞ്ഞു.

അവള്‍ക്കരികില്‍ എത്തിയപ്പോള്‍ തളര്‍ന്ന കൈ കൊണ്ടവള്‍ എനിക്ക് നേരെ ആ കറുത്ത സ്കാര്‍ഫ് നീട്ടി. ഞാന്‍ അത് വാങ്ങി.അപ്പോളേക്കും എന്റെ ബോധം പോയിരുന്നു.

..................................................

നാളെ എനിക്ക് വീണ്ടും നാട്ടിലേക്ക് പോകണം. വീണ്ടും കമ്പനി ലീവ് തന്നു.

ട്രീത്മെന്റ്റ്‌ കഴിഞ്ഞു ദുബായില്‍ തിരികെ വന്നപ്പോള്‍ അമ്മയും കൂടെ വന്നു. കരാമയില്‍ തന്നെ താമസം ശെരി ആക്കി. അത് കൊണ്ട് യാത്ര കുറയ്ക്കാം. എന്നാലും മമ്മതിക്ക ഇപ്പോളും കൂടെ ഉണ്ട്. എന്നെ നന്നായി ശ്രദ്ധിച്ചു കൊണ്ട്.

റാം സാറും നിമ്മി ചേച്ചിയും ( റാം സാറിന്റെ വൈഫ്‌) വൈകിട്ട് വീട്ടില്‍ എത്തി.

" സുധി നിന്നെ കാണാന്‍ ഒരാള്‍ വന്നിട്ടുണ്ട് . "

സാറിന്റെ കൂടെ വന്ന ആളിനെ അദ്ദേഹം പരിചയപെടുത്തി. മനോജ്‌, സുനന്ദയുടെ ...... ഓ...

മനോജ്‌ ഒന്നും പറഞ്ഞില്ല. അയാള്‍ എന്റെ മുന്നിലിരുന്ന് പൊട്ടി പൊട്ടി കരഞ്ഞു.

കരയട്ടെ. അങ്ങനെ എങ്കിലും സുനു മുകളിലിരുന്നു സന്തോഷിക്കട്ടെ.

പോകാന്‍ നേരം ഞാന്‍ അയാള്‍ കാണട്ടെ എന്ന് കരുതി തന്നെ ആ കറുത്ത സ്കാര്‍ഫ് എടുത്തു പുതച്ചു.

അയ്യാള്‍ ആ സ്കാര്ഫില്‍ നോക്കി വികരധീനന്‍ ആയി. പിന്നെ ഒന്നും മിണ്ടാതെ പുറത്തേക്കിറങ്ങി.

രാത്രി

ഡോക്ടര്‍ സുരേഷും അദ്ധേഹത്തിന്റെ അമ്മയും വന്നു. സുനന്ദയുടെ മരണ ശേഷം അമ്മ അധികം എങ്ങും പോകാറില്ല.

കുറെ നേരം എന്റെ അടുത്ത് ഇരുന്നിട്ടാണ് അവര്‍ പോയത്.

പോകാന്‍ നേരം ഡോ.സുരേഷ് പറഞ്ഞു " സുധി... മനസ്സിന്റെ സ്ട്രെങ്ങ്ത് വിടരുത്."

...........

അതി രാവിലെ എയര്പോര്‍ത്ടിലേക്ക് പോകും വഴി ഞാന്‍ വെറുതെ പുറത്തേക്കു നോക്കി ഇരുന്നു.

എന്റെ മനസ്സ് പറയുന്നു. ഇനി ഇല്ല.. ഈ വഴിയില്‍ ഇനി ഒരിക്കലും നീ ഉണ്ടാവില്ല.

ആ കറുത്ത സ്കാര്‍ഫ് മാഞ്ഞു പോയപോലെ നീയും ഈ വഴികളില്‍ നിന്നും മാഞ്ഞു പോകും....

" മമ്മതിക്ക... ആ കറുത്ത വണ്ടിയും ആ പെണ്‍കുട്ടിയും നമ്മുടെ മുന്നേ പോകുന്നില്ലേ? ആ പെണ്‍കുട്ടി എന്നെ വിളിക്കുന്നു... സ്നേഹം മാത്രമുള്ള ലോകത്തേക്ക്...."

Thursday, May 19, 2011

ഞാന്‍ ബിഗ്‌ സ്ക്രീനിലേക്ക്

സ്നേഹം നിറഞ്ഞ ബ്ലോഗ്‌ സുഹൃത്തുക്കളെ,
നാളുകളായി എന്റെ ഉള്ളില്‍ സൂക്ഷിച്ചു വച്ച, ഞാന്‍ താലോലിച്ചു നടന്ന ഒരു മോഹം, ഒരു നടന്‍ ആകുക എന്ന ആഗ്രഹം അങ്ങനെ സഫലമായിരിക്കുന്നു. മലയാളത്തില്‍ ശ്രി.കൃഷ്ണരാജ് സംവിധാനം ചെയ്യുന്ന "മിത്രം" എന്ന സിനിമയിലൂടെ, ഫെലിക്സ് എന്ന അല്പം നെഗറ്റീവ് ടച്ച്‌ ഉള്ള നായകനായി മലയാളത്തിലെ പ്രമുഖ സീനിയര്‍ താരങ്ങളോടൊപ്പം
തുടങ്ങുവാനുള്ള ഭാഗ്യം ലഭിച്ചിരിക്കുന്നു. എന്നോടൊപ്പം എന്റെ നായികയായി പുതുമുഖം ലക്ഷ്മിപ്രിയ മേനോനും മലയാള സിനിമയുടെ തിരു മുറ്റത്തേക്ക് കടന്നു വന്നിരിക്കുന്നു. ഇപ്പോള്‍ ഷൂട്ടിംഗ് പുരോഗമിക്കുന്ന ഈ ചിത്രം ഓണത്തിന് തീയേ
റ്ററില്‍ എത്തിക്കുവാനുള്ള ശ്രമങ്ങള്‍ അണിയറയില്‍ നടക്കുന്നു.
എന്റെ ബ്ലോഗ്‌ വായിച്ചു എന്റെ തെറ്റുകള്‍ ചൂണ്ടി കാട്ടി എന്നെ നേര്‍വഴിക്കു നടത്തിയ എല്ലാ സുഹൃത്തുക്കളും, എന്റെ അഭിനയത്തെയും വിലയിരുത്തി , വേണ്ട നിര്‍ദേശങ്ങള്‍ തന്നു എന്റെ
കൂടെ ഉണ്ടാകണം എന്ന് വിനയത്തോടെ ഓര്‍മ്മിപ്പിക്കുന്നു. ബ്ലോഗ്‌ കുടുംബത്തിലെ ഈ കുടുംബാംഗം എല്ലാവരുടെയും സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു.

ഒപ്പം മറ്റൊരു സന്തോഷ വാര്‍ത്തയും...
മിത്രം സിനിമയുടെ ഷൂട്ടിംഗ് തുടങ്ങി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തമിഴ് സിനിമ നിറമാണ കമ്പനി ആയ ആവ ഫിലിംസിന്റെ പുതിയ ചിത്രമായ, ശ്രീ.സോമു സെല്‍വ കുമാര്‍ സംവിധാനം ചെയ്യുന്ന "വടലൂര്‍ സന്ധിപ്പു " എന്ന ചിത്രത്തില്‍ ശേഖര്‍ എന്ന പ്രധാന വില്ലനെ അവതരിപ്പിച്ചു കൊണ്ട് തമിഴ്
സിനിമ ലോകത്തേക്ക് ഒരു ചെറു പ്രവേശനം കൂടി ലഭിച്ചിരിക്കുന്നു.

എല്ലാ പ്രിയ സുഹൃത്തുക്കളുടെയും, അനുഗ്രഹങ്ങളും, പ്രാര്‍ഥനയും കൂടെ ഉണ്ടാകും എന്ന പ്രതീക്ഷയോടെ നിങ്ങളുടെ സ്വന്തം സഹോദരന്‍ യാത്ര ആരംഭിക്കട്ടെ... അനുഗ്രഹങ്ങളും, പ്രാര്‍ഥനകളും കൂടെ ഉണ്ട് എന്ന വിശ്വാസത്തോടെ...

സ്വന്തം
സുദേവന്‍

Thursday, November 18, 2010

ഇരുവട്ടം...


ആത്മഹത്യക്ക് മുന്നേ അയാള്‍ രണ്ടു വട്ടം ചിന്തിച്ചിരിക്കണം..

ഇത് വേണോ എന്ന്.. പാവം, വേണ്ടി വന്നിരിക്കും... സാഹചര്യം അതായിരുന്നിരിക്കും.

അമല ഒരിക്കല്‍ കൂടി അയാളുടെ മുഖത്തേക്ക് നോക്കി. എന്തോ ഒരടുപ്പം ഈ മനുഷ്യനോടു തോന്നുന്നു. അയാളുടെ ശരീര ഭാഗങ്ങള്‍ പരിശോദിച്ചു ഡെത്ത് റിപ്പോര്‍ട്ട്‌ തയ്യാറാക്കുമ്പോള്‍ അമല ചിന്തിക്കാതിരുന്നില്ല. തന്റെ ഈ മെഡിക്കല്‍ ലയിഫിനിടയില്‍ ഇന്നോളം ഇങ്ങനെ സംഭവിച്ചിട്ടില്ല. ജനറല്‍ സര്‍ജനായി ഇവിടെ ചാര്‍ജ് എടുത്തപ്പോ മുതല്‍ എത്ര ശവശരീരങ്ങള്‍ ഇങ്ങനെ കീറി മുറിച്ചു റിപ്പോര്‍ട്ട്‌ തയ്യാറാക്കിയിരിക്കുന്നു.. എന്നാല്‍ ഇപ്പോള്‍ ഈ റിപ്പോര്‍ട്ട്‌ എഴുതുമ്പോള്‍ വെറുതെ മനസ്സ് പറയുന്നു ഞാന്‍ എഴുതുന്നത്‌ ഡെത്ത് റിപ്പോര്‍ട്ട്‌ അല്ല. എന്റെ തന്നെ ഡെത്ത് ലെറ്റര്‍ ആണെന്ന്.

ദൈവമേ, എന്താണിത്.. അവള്‍ വീണ്ടും അയാളുടെ മുഖത്തേക്ക് നോക്കി. ശെരിയാണ്‌, എന്തോ ഒരാക്ര്‍ഷനത ആ മുഖതിനുണ്ട്. ഒരു വശ്യത.

പണ്ട് കോളേജില്‍ വച്ച് താന്‍ മനു എന്ന ആ തിളങ്ങുന്ന കണ്ണുകളുള്ള സുമുഖനായ ചെറുപ്പക്കാരന് മുന്നില്‍ അടിയറവു പറഞ്ഞ ആ ദിനങ്ങളില്‍ തോന്നിയ അതെ വശ്യത.. അന്ന് അത് തനിക്കും രേമ്യക്കും എല്ലാം ഒരു തമാശ മാത്രമായിരുന്നു ആദ്യം. പിന്നീടു മനു സീരിയസ് ആണ് എന്ന് അറിഞ്ഞപ്പോള്‍ മുതല്‍ താനും അതില്‍ ലയിച്ചു പോയി..

വര്‍ഷങ്ങള്‍ എത്ര കടന്നു പോയി? ഇന്ന് ഡോക്ടര്‍ അമല സണ്ണി ആയി, കാലത്തിന്റെ മാറ്റത്തില്‍ കറുത്ത് നീണ്ട മുടിയിഴകളില്‍ വെള്ളി വീണു തുടങ്ങിയിരിക്കുന്നു.

ആനന്ദും അപര്ണയും കൌമാരത്തില്‍ എത്തി നില്‍ക്കുന്നു..

ഒരേ കിടക്കയില്‍ രണ്ടു ധ്രുവങ്ങളില്‍ പ്രൊഫെഷണല്‍ ഈഗോയും കെട്ടി പിടിച്ചു കിടന്നുരങ്ങേണ്ടി വരുന്ന വരണ്ടുണങ്ങിയ എത്ര എത്ര രാവുകള്‍.. അപ്പോളൊന്നും മനു സ്വപ്നത്തില്‍ കൂടി വന്നില്ല.. എന്നാല്‍ ഇപ്പോള്‍....

" ഡോക്ടര്‍, അയാളുടെ പാന്റിന്റെ പോകറ്റില്‍ നിന്നും കിട്ടിയത.. ഇപ്പോല കണ്ടേ.. " മടക്കിയ ഒരു കടലാസുമായി മോര്ചെരി ഇന്‍ ചാര്‍ജ് ചന്ദ്രന്‍ വന്നു.

വെറുതെ തോന്നിയ ഒരു മൂഡില്‍ അത് വായിക്കാന്‍ തോന്നി അമലക്ക്..

" എന്റെ ആമിക്ക്...."

ആ വരികള്‍ വായിച്ചു തുടങ്ങിയപ്പോള്‍ അമലയുടെ മനസ്സില്‍ ഒരു തണുത്ത കാറ്റ് വീശി തുടങ്ങി. ആ വിളി.. മനു തന്നെ വിളിച്ചിരുന്ന ആ വിളി ഇന്നിത ഏതോ ഒരു ശവ ശരീരത്തില്‍ നിന്നും കിട്ടിയ മരണ കുറിപ്പില്‍ കൂടി തന്നിലേക്ക് മടങ്ങി വന്നിരിക്കുന്നു..

" നീ എവിടെ എന്നറിയില്ല, നീ എന്നെ തനിച്ചാക്കി കലാലയത്തിന്റെ പടികള്‍ ഇറങ്ങി പോയ ആ ദിവസങ്ങള്‍ മുതല്‍ ഞാന്‍ നിന്നെ തേടി നടക്കുകയാണ്.. നിന്റെ സാന്ത്വനത്തില്‍ ഞാന്‍ മയങ്ങിയ ആ നല്ല നാളുകള്‍ ഓര്‍മയില്‍ സൂക്ഷിച്ചു നിന്നെ തേടി ഞാന്‍ അലഞ്ഞു... എന്നാല്‍ ആ വഴിയില്‍ ഞാന്‍ നിന്നെ മനസ്സിലാക്കി.. നിനക്ക് ഇതെല്ലം പണക്കാരുടെ വീട്ടിലെ ഒരു തമാശ ആയിരുന്നു എന്ന് നിന്റെ കൂട്ടുകാരി രമ്യ പറഞ്ഞിരുന്നു.

ഞാന്‍ തളര്‍ന്നില്ല.. നിന്നെ വെറുത്തില്ല.. നിന്റെ വളര്‍ച്ചകള്‍ ഞാന്‍ നീ അറിയാതെ നോക്കി കണ്ടു.. നിന്റെ വിവാഹത്തോടെ ഞാന്‍ നിന്നെ മറക്കാന്‍ ശ്രമിച്ചു. ഈ നാട് തന്നെ ഞാന്‍ മറന്നു തുടങ്ങി അങ്ങകലെ ഡല്‍ഹിയില്‍ കുടിയേറി.. എങ്കിലും ഞാന്‍ വിവാഹിതനായില്ല.

എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായി ഞാന്‍ ഒരു പെണ്‍കുട്ടിയെ വീണ്ടും സ്നേഹിച്ചു തുടങ്ങി.. എന്റെ മകളാവാന്‍ പ്രായമുള്ള അവളെ എങ്ങിനെയോ ഞാന്‍ ഇഷ്ട്ടപ്പെട്ടു... അവള്‍ക്കും എന്നോട് ഒരുതരം ഭ്രാന്തമായ ഒരിഷ്ടം ആയിരുന്നു.

ഒടുവില്‍ അവളുടെ നിര്‍ബന്ധത്തിനു വഴങ്ങി വിവാതരാകാന്‍ തീരുമാനിച്ചു വീണ്ടും ഈ നഗരത്തിലെത്തി..

അവളുടെ പൂര്‍ണ വിവരങ്ങള്‍ ഇവിടെ വന്നപ്പോള്‍ മാത്രമാണ് ഞാന്‍ അറിഞ്ഞത്..

ആമി ഈ കത്ത് നിനക്ക് കിട്ടുമോ എന്നെനിക്കറിയില്ല. നീ എന്നെ മനസ്സിലാക്കുമോ എന്നെനിക്കറിയില്ല.. എന്നാലും നമ്മള്‍ സ്വപ്നം കണ്ട നമുക്ക് പിറക്കാതെ പോയ നമ്മുടെ മകള്ലായി ജീവിക്കേണ്ടിയിരുന്നവള്‍ ആയിരുന്നു അപര്‍ണയെന്നു മനസ്സിലാക്കാന്‍ വൈകി പോയി..

എന്നോട് ക്ഷമിക്കണം എന്ന് പോലും പറയാന്‍ ഞാന്‍ അര്‍ഹനല്ല..അതിനാല്‍ ഞാന്‍ സ്വയം തീരുന്നു.....

സ്വന്തം

മനു "

:::::::::::::::::::::::::::::::::::::::::::::::::::::::::::::::;::::::::::::::::::::::


പിറ്റേന്നത്തെ പത്രങ്ങള്‍ പുറത്തിറങ്ങിയത് ജനറല്‍ സര്‍ജന്‍ ഡോക്ടര്‍ അമല ഗ്യാസ് അടുപ്പ് പൊട്ടി തെറിച്ചു കൊല്ലപ്പെട്ടു എന്ന ചൂടുള്ള വാര്‍ത്തയും കൊണ്ടായിരുന്നു...

Tuesday, June 22, 2010

ഇവിടം സ്വര്‍ഗമാണോ?


വെറുതെ നടക്കാന്‍ ഇറങ്ങിയത വൈകുന്നേരം... ഈ സ്വര്‍ഗ്ഗ തീരത്ത് കൂടി. നടന്നു നടന്നു കുറെ എത്തി . കോടാനു കോടി ദിനങ്ങള്‍ കഴിഞ്ഞാലും തീരാത്തത്ര കാഴ്ചകള്‍ ഇവടെ ഉണ്ടല്ലോ.. എന്നും ഓരോരോ പുതിയ വഴികളിലൂടെ സഞ്ചാരം..

എങ്ങനെയാ ഒന്ന് നാട്ടിലെ കാഴ്ച കാണുക? കുറെ ആയല്ലോ നാട്ടിലെ വിവരങ്ങള്‍ അറിഞ്ഞിട്ടു.

ആകാശ യാത്രയില്‍ വെറുതെ ഒളിഞ്ഞു നോക്കിയതാണ് താഴേക്ക്‌... ഓഹോ... നല്ല രസം... മുകളിലൂടെ കാഴ്ചകള്‍ കണ്ടു നടക്കുകയായിരുന്നു.

പെട്ടെന്നാണ് അത് സംഭവിച്ചത്.

എന്തോ കുഴിയില്‍ വീണ പോലെ.

യ്യോ... ദാണ്ടേ, ഫൂമിയില്‍..

ഈശ്വര, കൊച്ചിയില്‍.. ദൈവമേ... അങ്ങയുടെ സ്വന്തം നാട്ടില്‍...

ആഹ, വെറുതെ മറൈന്‍ ഡ്രൈവിലൂടെ ഒക്കെ ഒന്ന് നടന്നു. പഴയ പോലെ തന്നെ...

വായി നോക്കി ഇരിക്കാന്‍ പറ്റിയ സ്ഥലം..

കൊച്ചി എന്നും കൊച്ചി തന്നെ...

എന്നെ എല്ലാവര്ക്കും കാന പറ്റുന്നുണ്ടോ? വെറുതെ അടുത്തിരിക്കുന്ന ചേച്ചിയെ നോക്കി ചിരിച്ചു..

ഉടനെ കിട്ടി ചിരിക്കൊപ്പം ഒരു കുറിപ്പും.. ആ കുറിപ്പില്‍ എന്തോ അക്കങ്ങള്‍ എഴുതിയിട്ടുണ്ട്..

" വിളിച്ചോള്, ഞാന്‍ ഇന്ന് ഫ്രീ ആണ് കേട്ടോ"

യ്യോ, എന്തിനാണാവോ ഈ കെളവി ചേച്ചി നമ്പര്‍ തന്നത്.

ഓഹോ .. പിടി കിട്ടി, എന്നെ കാണുന്നുണ്ട് അപ്പോള്‍....

ദൈവമേ

മെല്ലെ അവിടെ നിന്നും മാറി.

ദൈവത്തിന്റെ സ്വന്തം നാട്ടിലെ അപ്സര കന്യക..

മുന്നോട്ടു നടന്നപ്പോ ഒരു ചെറുപ്പക്കാരന്‍ അടുത്തുവന്നു. കണ്ടാല്‍ വളരെ മാന്യന...

നല്ല വേഷം, നല്ല സംസാരം. അല്പം കിതക്കുന്നുണ്ട്‌. ഓടി വന്നപോലെ ഉണ്ട്.

വന്ന പാടെ എന്നോട് പറഞ്ഞു, " മാഷെ വല്ലാതെ മൂത്രം ഒഴിക്കാന്‍ മുട്ടുന്നു, ഈ പെട്ടി ഒന്ന് പിടിക്ക്, ഞാന്‍ ഇപ്പൊ വരം "

പെട്ടി പിടിച്ചു നിക്കുമ്പോ അതാ വരുന്നു കുറെ കാക്കി ധാരികള്‍, എന്താണാവോ കാര്യം...

വന്ന വഴി പെട്ടിയും പിടിച്ചു നിന്ന എന്നെ അവര്‍ ഒരു വണ്ടിയില്‍ കയറ്റി...

.....................................

ദൈവത്തിന്റെ സ്വന്തം നാട്ടില്‍ വിരുന്നു വന്ന സ്വര്‍ഗ്ഗ വാസി ആണ് ഞാന്‍ എന്ന് എത്ര വട്ടം പറഞ്ഞിട്ടും, പോലീസ് എന്ന് പറയുന്ന ആ കാക്കി ധാരികളും, പിന്നെ ആഞ്ഞു കടിക്കുന്ന കൊതുകുകളും വിടുന്നില്ല..

എല്ലാം വിധി.....

എന്തായാലും, നേരം പുലരാരായിരിക്കുന്നു.

മെല്ലെ മുകളിലേക്ക് പറന്നുയരുമ്പോള്‍ ഒരു കാര്യം ഞാന്‍ തീരുമാനിച്ചു.

ഇനി ഒരിക്കലും ഞാന്‍ ഈ ദൈവത്തിന്റെ ഈ സ്വന്തം നാടിനെ പറ്റി chinthikkuka പോലും ഇല്ല.

വിട ജന്മ നാടെ...എന്നെന്നേക്കും വിട...