ഇന്നു രാവിലെ എന്തോ ലാപ്ടോപില്‍ തപ്പുന്നതിനിടയിലാണ് കാറ്റാടി തണലും, തണലത്തര മതിലും എന്ന പാട്ടു കണ്ണില്‍ പെട്ടത്.. പെട്ടെന്ന് വല്ലാത്തൊരു ഊര്‍ജ്ജം വന്നപോലെ .... എന്റെ മുഖത്ത് നിത്യവും കാണുന്ന രൗദ്ര ഭാവം മാറി അല്പം പുഞ്ചിരി കണ്ടത് കൊണ്ടാവണം, ഓഫീസിൽ തിരിച്ചും ഒരു ചിരി തന്നു.. തുറന്ന ചിരിയാണേ ...
ഓ മൈ ഗോഡ്...
എന്റെ കാബിനിലെ മേശയും കസേരയും ടെസ്കിനും ബെഞ്ചിനും വഴി മാറുന്നു...
പിന്നിലെ മനോഹരമായ പെയിന്റിംഗ് ബ്ലാക്ക് ബോര്‍ഡ് ആകുന്നു..
മുന്നിലെ സ്റ്റാഫ് എല്ലാം എന്റെ പ്രിയപ്പെട്ട ക്ലാസ്സ്‌മേറ്റ്സ് ആകുന്നു .
എന്റെ ഓഫീസ് നേരെ മുവാറ്റുപുഴ നിര്‍മല കോളേജില്‍ എത്തുന്നു..
ഞാന്‍ ഇപ്പോള്‍ ഇരിക്കുന്നത് ഫസ്റ്റ് ഇയര്‍ കെമിസ്ട്രി ബിരുദം ക്ലാസ്സില്‍ ആണ്. മലയാളം ബ്ലോക്കിലെ ഏറ്റവും താഴത്തെ ബ്ലോക്ക്. അല്പം ഇരുട്ട് ഉള്ളതാണെങ്കിലും ( പല പോക്രിത്തരങ്ങൾക്കും ഇരുട്ട് ഒരു വരമാണല്ലോ...) എനിക്ക് ഒത്തിരി ഇഷ്ടമായിരുന്നു ആ ക്ലാസ്സ്.
കാരണം, പുല്ലുവഴി ജയകേരളം എന്ന ജയിലില്‍ നിന്നും,( ജയകേരളം എനിക്ക് മാത്രമായിരുന്നു ജയില്‍... കാരണം, എന്റെ വേണ്ടപ്പെട്ട എല്ലാവരും അവിടെ അധ്യാപകര്‍ ആയിരുന്നു. അത് കൊണ്ടു ഫുള്‍ ടൈം ഞാന്‍ നോട്ട പുള്ളി...- നല്ല സ്കൂളാണ് കേട്ടോ.. അവിടുത്തെ വിശേഷങ്ങള്‍ പിന്നെ പറയാം...) ഈ കാണുന്ന പറുദീസാ നീ മുഴുവനും എടുത്തോ എന്ന് പൊന്നു തമ്പുരാന്‍ പറഞ്ഞ പോലെ..
ഒറ്റ കുഴപ്പം ഇവിടെ എന്റെ പെങ്ങന്മാർ രശ്മിയും അനുമോളും എന്റെ ജൂനിയര്‍ ആയി ഉണ്ട്( വല്യ കുഴപ്പമാണ്‌ട്ടോ .. ബി ബി സി റിപ്പോർട്ടേഴ്‌സ് ആണ് രണ്ടും.. ഇപ്പൊ മാറി അഥവാ അളിയൻ മാറ്റി.. ഹ ഹ..)
അവർക്ക് അത്യാവശ്യം ബഹുമാനം കൊടുത്താല്‍ വിവരങ്ങള്‍ വീട്ടിലെത്തിക്കില്ല എന്ന് വിശ്വസിക്കാം.. എന്നാലും അവരാണ് ആണ്, എന്റെ സ്വന്തം പെങ്ങന്മാരാണ് ആണ്.. ദൈവമേ... ഈ പറുദീസയില്‍ അവർ ഒരു പാര ആകല്ലേ....
എന്തായാലും അവരെ സോപ്പിടാനുള്ള പണി രമ്യ ,സജിനി, ഇന്ദു, ബിനി തുടങ്ങിയ എന്റെ ബെസ്ററ് ബഡീസ് നോക്കിക്കോളും.. അല്ലെങ്കിലും പെണ്ണുങ്ങളെ മെരുക്കാൻ പെണ്ണുങ്ങൾ തന്നെ വേണം..
ഞങ്ങള്‍ടെ ഒരു ഗാന്ഗ് ഉണ്ടായിരുന്നു.. ഞാന്‍, ലിജു, ബിനേഷ്, സാബു , അനൂപ്, വിനു, ജേക്കബ്, സിപ്പി തുടങ്ങിയ ലൊടുക്കു പോക്കിരി പിള്ളേരുടെ സെറ്റ്.
ഞങ്ങളാണ് താരങ്ങള്‍ എന്ന് ഞങ്ങള്‍ സ്വയം വിശ്വസിച്ചു അടിച്ച് പൊളിച്ചു നടക്കും..
ബിനെശും, സിപ്പിയും ബോട്ടണി ആണ് വിഷയം, വിനുവും ജേക്കബും ഫിസിക്സും. ബാക്കി ഞങ്ങള്‍ എല്ലാം കെമിസ്ട്രി.( സത്യത്തില്‍ എച്ച് ടു ഓ എന്താന്ന് ചോദിച്ച ഞങ്ങ കൈ മലത്തും, മറ്റവന്‍ മാരുടെ കഥ ആണെങ്കിൽ .. ചെമ്പരത്തി പൂവിനെ നോക്കി അതിന്റെ ബൊട്ടാണിക്കൽ പേര് പറയാന്‍ പറഞ്ഞപ്പോ സിപ്പിയുടെം ബിനെഷിന്റെം ഉത്തരം പപ്പു എന്നായിരുന്നു... ന്യൂട്ടന്‍ എന്ന് കേള്‍ക്കുന്നത്തെ വിനുവിന് ചൊറി വരും. ) സയന്സ് പഠിക്കുന്ന ബുജികള്‍ എന്ന് എല്ലാവരും തെറ്റിദ്ധരിച്ചിരുന്ന ഞങ്ങള്‍ വളരെ പെട്ടെന്ന് ആ ധാരണ മാറ്റി..
അതാണ് കഥ..
കോളേജില്‍ ചെര്‍നപ്പോലെ മൽപ്പാനും ഷോണും , ചാക്കോച്ചിയും, കുന്നപ്പിള്ളിയും, സ്ല്ലപും, നവാസും എല്ലാം അവരുടെ കൂടെ ചേരണം എന്ന് പറയുകയും, അണ്ണന്‍,വിജേഷ് , സുജി, ബെന്നി , ജോബി തുടങ്ങിയവർ അവരുടെ എന്ന് പറയുകയും ചെയ്തപ്പോ ഞങ്ങള്‍ ഞങ്ങള്‍ടെ താര മൂല്യത്തെ ഒന്നു വിലയിരുത്തി...( മേല്പറഞ്ഞവർ അന്നത്തെ പ്രമുഖ പാർട്ടികളുടെ കുട്ടിനേതൻമാർ ആയിരുന്നുട്ടോ.. പക്ഷെ രാഷ്ട്രീയത്തെക്കാൾ ഉപരി ഇന്നും ഒരു നല്ല സൗഹൃദം ഞങ്ങളുടെ ഇടയിൽ ഉണ്ട്..)
തട്ടേക്കാട് എന്‍ .എസ്.എസ് ക്യാമ്പ് കഴിഞതോടെ എന്റെ കാള രാഗം ഏതാണ്ട് എല്ലാവര്ക്കും പിടിച്ച പോലെ..
ദൈവമേ... പതുക്കെ പതുക്കെ തലക്കനം കൂടി വന്നു...അങ്ങനെ ഞങ്ങള്‍ കണ്ണും പൂട്ടി മല്പ്പന്‍, മാണി കുഞ്ഞു തുടങ്ങിയ ടീമിൽ ചേർന്നു .
അന്നനോടും, സുജിയോടും സോറി പറഞ്ഞു ( അന്ന് അണ്ണൻ നോക്കിയാ നോട്ടം ഓർക്കുമ്പോ.. എന്റമ്മോ )
പിന്നെ വോട്ടു പിടുത്തം... ഇലക്ഷന്‍.. ആഹ, മൊത്തം ഒരു ആഘോഷം...
അങ്ങനെ ഞങ്ങള്‍ അടിച്ച് പൊളിച്ചു നടക്കുന്നു..
ഇലക്ഷന്‍ കഴിഞ്ഞു കോളേജ് വീണ്ടും തുറന്നു.. എൻ എസ് എസ് ഡേ ഓപ്പണിംഗ് വരുന്നു.. ഒരു കിടിലന്‍ ഡാന്‍സ് പ്ലാന്‍ ചെയ്യണം.
ഞാനും, മാണി കുഞ്ഞും, ബിനെശും, ലൈജുവും, എന്ന് വേണ്ട, ക്ലാസ്സ് കട്ട് ചെയ്യാന്‍ താല്പര്യമുള്ള എല്ലാവരും തല പുകഞ്ഞു ആലോചിക്കുന്നു..
ആരൊക്കെ ഡാന്‍സ് ചെയ്യും.. ഏത് ഡാന്‍സ്...
ഈശ്വര... ഷാരൂഖ് ഖാനെയും , സല്‍മാന്‍ ഖാനെയും മറ്റും പിന്‍ തള്ളി നാളെയുടെ വാഗ്ദാനങ്ങള്‍ ഇതാ ഇവടെ നിര്‍മല കോളേജില്‍ ഉണ്ട് എന്ന് ഉറക്കെ പ്രഖ്യപിച്ചു കൊണ്ടു ഞങ്ങള്‍ ഒരു പുതിയ ഡാന്‍സ് പ്ലാന്‍ ചെയ്തു..
ഒരു കിടിലന്‍ പേരും ഇട്ടു. ഫങ്കി ഡാൻസ്.. ആയിടക്കാണ് ഡോക്ടർ അൽബാൻ ഒരു ഡാൻസ് ടീവിയിൽ കാലിക്കണ കണ്ടേ.. സംഭവം ഒന്നും അറിയില്ല. പക്ഷെ ആ പാട്ടു സംഘടിപ്പിച്ചു. ആഫ്രിക്കൻ റിതം ... ആർക്കും മനസ്സിലാവൂല്ല .. നമ്മള് സ്റ്റാറും ആകും..
പിന്നെ മൊത്തം പ്രാക്റ്റീസ് ആയിരുന്നു., രാവിലെ മുതല്‍ രാത്രി വരെ..
ജീവിതത്തിലാദ്യമായി സ്റ്റേജില്‍ പലരും കയറാന്‍ പോകുന്നു.
രാത്രി വീട്ടിലെത്തിയാല്‍ ഫോണ്‍ നിര്‍ത്താതെ അടിച്ച് തുടങ്ങും.. സംശയങ്ങളുമായി ശിഷ്യന്മാര്‍.. നമ്മളാണല്ലോ ഗുരു.. തളർച്ച മാറാൻ അമ്മയോട് നിർബന്ധിച്ചു ഹോര്ലിക്സ് കുടിപ്പിക്കാൻ ചട്ടം കെട്ടുകയും ചെയ്തു. കാരണം നമ്മുടെ മനസ്സ് നിറയെ മറ്റേ ഡാൻസ് ആണല്ലോ. ഒറ്റ പേടിയെ ഉണ്ടായിരുന്നുള്ളു. മേല്പറഞ്ഞ ബി ബി സി സ്റ്റാഫ് വല്ല പണിയും ഒപ്പിക്കുമോ എന്ന്.
ഓ മറന്നു ഒരാളെ പരിചയപ്പെടുത്താൻ ... എൽദോസ് .. അവനാണ് താരം... എന്റെ ചങ്കു ചങ്ങായി ...വെള്ളമടിച്ചാല്‍ മാത്രം ഡാന്‍സ് കളിക്കുന്ന അവന്‍ ഇതാ ഒരു കിടുക്കന്‍ ഡാന്‍സ് കളിയ്ക്കാന്‍ പോകുന്നു...
ഓക്കേ. നടക്കട്ടെ...
എന്റെ ഡാന്‍സ് പ്രാക്ടീസ് വീട്ടിൽ കണ്ടു അച്ഛനും അമ്മയും പേടിച്ചു വഴി മാറി ആണ് നടക്കുന്നത്.. രശ്മി എന്തോ ഒന്നും പറയുന്നില്ല.. അസൂയ. ഹ ഹ ഹ .. എത്ര പെട്ടന്ന ഞാന്‍ കോളേജില്‍ സ്റ്റാര്‍ ആയതു.. അതിന്റെ അസൂയ ഉണ്ടാകും...
ഇടക്ക് വീട്ടില്‍ ലസീലയും, ജീനയും, അനുമോലും അന്ന് പോകുന്നു. അവരൊക്കെ വല്ലാത്ത സംസാരം.. വിഷയം ഫങ്ങി ഡാന്‍സ് താനേ..
ഉം... എന്നെ സമ്മതിക്കണം.. ഞാന്‍ ആകെ താരമായി പോയി...
ദൈവമേ.... ലവളുമാര് ഓരോ മോഡേണ്‍ വേഷങ്ങളും ഇട്ടു ഡെയിലി കോളേജില്‍ പോയി ഫാഷന്‍ പരെട് നടത്തുന്നത് എല്ലാം വെറുതെ ആയി..
ഇപ്പൊ എല്ലാ കണ്ണുകളും ഞങ്ങളില്‍...
ആഹ..
അങ്ങനെ ആ ദിവസം വന്നെത്തി.. നീണ്ട വെള്ള ജുബ്ബയും, കറുത്ത ജീന്‍സും, കറുത്ത ഗ്ലാസും, തലയില്‍ വെളുത്ത കെട്ട്.. പിന്നെ അരയില്‍ വേറൊരു കെട്ട്..
എല്ലാവരും റെഡി ആയി..
ഡോക്ടര്‍ അല്ബാന്റെ ഒയര എന്ന സോങ് ആണ്..
എൽദോസ് എന്താ ഇങ്ങനെ കരിങ്ങാലി വെള്ളം കുടിക്കുന്നെ? മാണിയും കുടിക്കുന്നല്ലോ...
എടാ എടാ.. ഒത്തിരി വെള്ളം കുടിച്ച തുള്ളന്‍ പറ്റില്ല...
എന്തായാലും.. ഡാന്‍സ് തുടങ്ങറായി.. ഇടക്കിടെ കുന്നപ്പിള്ളി( സംശയിക്കണ്ട നമ്മടെ എം ൽ എ എൽദോസ് പി കുന്നപ്പിള്ളി തന്നെ .. പുള്ളിക്കാരനായിരുന്നല്ലോ നമ്മടെ ആസ്ഥാന അന്നൗൺസർ ) ഫങ്കി ഡാൻസിനെ വല്ലാതെ പൊക്കി വിളിച്ചു പറയുന്നു... പിള്ളേരെല്ലാം നീണ്ട പ്രസംഗം കെട്ട് ഉറങ്ങി തുടങ്ങിയിരുന്നു.. അപ്പോളാണ് കുന്നപ്പിള്ളിയുടെ വക നമമുടെ ഡാൻസിനെ പാട്ടി ഒരു കിടിലൻ അന്നൗൻസ് .. ചിലരൊക്കെ ഒരുങ്ങുന്നുണ്ട്. ചില കുറുക്കന്മാർ ഓരിയിടുന്നു ..
ഞങ്ങളുടെ പേരു വിളിച്ചു പറയുമ്പോ മുന്‍ നിരയില്‍ നിന്നും, പിന്നെ പെൺകുട്ടികളുടെ സൈഡില്‍ നിന്നും നല്ല കയ്യടി.. നിങ്ങള് വിചാരിക്കും ആരാധകർ ആണെന്ന്.. ഹും എത്രയെണ്ണത്തിന്റെ കാന്റീൻ ബില്ലാ ഞങ്ങൾ അടച്ചെന്നു അറിയാമോ? എന്തായാലും അവര് നന്ദി ഉള്ളോരാ .. കിടു കയ്യടി..
കേറുന്നതിനു മുന്നേ നമ്മടെ ടെസ്സി സിസ്റ്റര്‍ പറഞ്ഞു.. കലക്കനെട മക്കളെ...
ഓക്കേ സിസ്റ്റര്‍.. ടണ്..
സ്റ്റേജില്‍ കേറുന്നതിനു മുന്പേ എല്ലാരേയും ഒരിക്കല്‍ കൂടി കണ്ടു ഷേക്ക് ഹാന്‍ഡ് കൊടുത്തു.. എൽദോസ് ആടുന്നുണ്ടോ ?
ഹേ ഇല്ല ഇല്ല.. സന്തോഷ തിരയിളക്കം.. ആത്ഹയിരിക്കാം..
അല്ല അവൻ ആടുന്നു... അയ്യോ..
ദൈവമേ.... കുന്നപ്പിള്ളിയുടെ ശബ്ദം മുഴങ്ങുന്നു..
ഇതാ നമ്മുടെ കൂട്ടുകാർ ഫങ്കി ഡാൻസുമായി നിർമ്മലയുടെ ചരിത്രത്തിൽ ആദ്യം..
നടക്കുമ്പോൾ വീണ്ടും അവൻ ആടുന്നു ..
ഇവന്‍ കുടിച്ചോ? ഈശ്വര... വല്ലാതെ പട്ട നാറുന്നു...
അതാ.. വീണ്ടും കുന്നപ്പിള്ളി വിളിച്ചു പറയുന്നു.. " നിര്‍മലയുടെ അഭിമാന താരങ്ങള്‍ അണിനിരക്കുന്ന , നിര്‍മലയുടെ കലാ ചരിത്രത്തില്‍ ആദ്യമായി ആഫ്രിക്കന്‍ ഫങ്കി ഡാൻസ് .. "
എല്ലാരും സ്റ്റേജില്‍ എത്തി..
മാണി എന്നെ സമാധാനിപ്പിക്കുന്നുണ്ട് . സാരമില്ലെടാ. അവന്‍ ഒരു ധൈര്യത്തിന് പിടിപ്പിച്ചതാ ..
ഞാന്‍ ചോദിച്ചു അപ്പൊ നീയോ?
ഞാന്‍ എന്റെ ഒരു ദയിര്യത്തിനു...
എന്തായാലും ഡാന്‍സ് തുടങ്ങി...
നല്ല കയ്യടി ഉണ്ട്... ചെറിയ തോതില്‍ കൂക്ക് വിളി ഉണ്ടായിരുന്നു.. എന്നാല്‍ പാട്ടിന്റെ അടി പോളിയില്‍ അത് മാറി... ഈശ്വര സമാധാനമായി ഡാന്‍സ് തീരാറായി.. ഇനി എല്ലാവരും കൂടി എന്നെ പൊക്കി എടുക്കണ സ്റ്റെപ്പ് ആണ്...
എല്ലാരും വട്ടം എത്തി... എൽദോസ് വല്ലാതെ ആടി തുടങ്ങി.. അവനാണ് എന്റെ നടു ഭാഗം പിടിക്കേണ്ടത്.....
എടുത്തു പൊക്കി ഡാന്‍സ് ചെയ്തു നടുക്ക് കൂടി ഇറങ്ങി പോണം...
എല്ലാരും കൂടി എന്നെ പൊക്കി... പാട്ടിനൊത്ത് തുള്ളി എല്ലാരും സ്റ്റേജിന്‍റെ സ്റ്റെപ്പ് ഇറങ്ങാന്‍ തുടങ്ങി...
അതാ.... അത് സംഭവിച്ചു... എൽദോസിന്റെ കാലുറക്കുന്നില്ല.
ഞാന്‍ അവന്റെ കയ്യിൽ; നിന്നും തെന്നി നേരെ നിലത്തേക്ക് വീഴാന്‍ പോയി.. വേഗം മാണി എന്റെ അരയില്‍ കെട്ടിയ തുണിയില്‍ പിടിച്ചു... സാമാന്യം നീളമുള്ള ഒരു ഷാള്‍ ആയിരുന്നു അത്...
അതിന്റെ ഒരറ്റം എന്റെ ജീന്‍സിന്റെ പിന്നില്‍ വളരെ ഭദ്രമായി കെട്ടി ചിട്ടി വച്ചിരുന്നു... ഞാന്‍ കുതറി വേഗം സ്റ്റേജ് ലേക്ക് ചാടി കയറി...
കയ്യടി കൂവലിന് വഴി മാറി... അതാ..മുന്നിൽ ഇരുന്നു എന്റെ സ്വന്തം സിസ്റ്റേഴ്സ് ആൻഡ് ടീം കൂവുന്നു... ദുഷ്ടകൾ..
ഞാന്‍ ദയനീയമായി കാണികളെ നോക്കി,,,
അപ്പോളാണ് ആരോ വിളിച്ചു പറയുന്നതു ഞാന്‍ കേട്ടത്...
ഇതാ.. ഫങ്കി ഡാന്‍സ് മങ്കി ഡാന്‍സ് ആയി പോയെ.. പൂഒയ്.... എങ്ങനെയോ എന്റെ ക്ലാസ്സിലെത്തി ഡ്രസ്സ് മാറി ബിനെഷിന്റെ വണ്ടിയില്‍ കയറി വീട്ടിലെത്തി...
ഏതായാലും.. കുറച്ചു നാളത്തേക്ക് വീട്ടിലും കോളേജിലും മങ്കി ഡാന്‍സര്‍ എന്ന ഒരു പേര് കൂടി ഞങ്ങള്‍ വലിച്ചു കൊണ്ടു നടന്നു...
അടുത്ത ആര്‍ട്സ് ഡേ വരെ മാത്രം...
ആര്‍ട്സ് ഡേ കണ്ടത് ആരും ഞെട്ടുന്ന ഒരു പുതിയ ഡാന്‍സ് ആയിരുന്നു...
ആ കഥ വഴിയേ...
( ബിനീഷേ ........ ലയിജു ..സിപ്പി... എല്‍ദോ.. ..... .. . ക്ഷമിയെട.. പറയാതെ നിവൃത്തിയില്ല... )

3 comments:
ഹിഹി മങ്കി ഡാന്‍സ് അടിപോളിട്ടോ
അപ്പോ ഇവിടേം സസ്‌പെൻസ്. അടുത്ത ഭാഗം പോരട്ടെ. പിന്നെ ആ എൽദോയെ എന്തു ചെയ്തു എന്നു കൂടി പറയണമായിരുന്നു. :)
Kollam ...kidilan
Post a Comment