വെള്ളിയാഴ്ച പൊതുവെ ഗള്‍ഫില്‍ അവധി ആയതിനാല്‍ ഞങ്ങള്‍ ഗള്‍ഫ് പ്രവസിലകളെല്ലാം വളരെ താമസിച്ചേ ഉണരൂ. കഴിഞ്ഞ ഒരാഴ്ചത്തെ മൊത്തം ക്ഷീണം ഉറങ്ങി തീര്‍ക്കണ്ടേ?
തലേന്നത്തെ ക്ഷീണം ദേവനും കൂട്ടരും നന്നേ ഉറങ്ങി തീര്‍ത്തു. ഉണരുമ്പോ ഏതാണ്ട് രണ്ട് മണി ആയി. വേഗം കുളി എല്ലാം കഴിഞ്ഞു ഭക്ഷണത്തിനായി ചെട്ടിയാര്‍ ഹോട്ടലില്‍ കയറി.
നാട്ടിലെ ഏതോ ഹോട്ടലില്‍ കയറിയ പ്രതീതി. ആകെ മൊത്തം മലയാളികള്‍. ഏതോ അമ്പലത്തിലെ ഉത്സവ പറമ്പിലുള്ള ചായ കടയില്‍ കയറിയ പോലെ.
ഏതായാലും നാടന്‍ ഊണ് തന്നെ കഴിക്കാമല്ലോ എന്ന സന്തോഷം ദേവനും കൂട്ടുകാര്‍ക്കും ഉണ്ടായി.
നാടന്‍ ചോറും , മീന്‍ കറിയും കൂട്ടി നല്ല അടിപൊളി ഒരു ഊണ് പാസ്സാക്കി അവര്‍ പുറത്തിറങ്ങി.
എടൊ ഒന്നു നടന്നാലോ ? അശോകിന്റെ ആണ് ഐഡിയ. ഓക്കേ ആയിക്കോട്ടെ , നടക്കുന്നത് നല്ലതാ, പകല്‍ വെളിച്ചത്തില്‍ സ്ഥലങ്ങളൊക്കെ കാണാമല്ലോ..
എല്ലാവരും കൂടി നടന്നു. ചൂടില്ല. പകരം നല്ല തണുത്ത കാറ്റു വീശി തുടങ്ങി. ദേവന്റെ ഫോണ്‍ അടിക്കുന്നു..
അമ്മയാണ്. താമസത്തെ കുറിച്ചെല്ലാം അറിയണം.
എല്ലാം വിശദമായി പറഞ്ഞു. അമ്മയുടെ കാള്‍ കട്ട് ആയ ഉടനെ മറ്റൊരു ഫോണ്‍ വന്നു.
ഓ രവിയേട്ടന് ആണ്. ഇന്നു വൈകിട്ട് അവിടെ ചെല്ലാം എന്ന് പറഞ്ഞിരുന്നു.
കൂടെ കൂട്ടുകാര്‍ ഉണ്ട്, കുറച്ചു ഷോപ്പിംഗ് എന്നെല്ലാം പറഞ്ഞു നോക്കി. അപ്പോള്‍ കൂട്ടുകാരെയും കൂട്ടാന്‍ പറയുന്നു. ഓക്കേ അവര്‍ക്കും സമ്മതം.
ഏതാണ്ട് പത്തു മിനിട്ട് കൊണ്ടു രവിയെട്ടനും ഏടത്തിയും മോളും അവരുടെ പുതിയ അര്മാടയില് എത്തി.
വല്യ വണ്ടി. പിന്നെ അവരുടെ ഒപ്പം ഞങ്ങള്‍ എല്ലാവരും കൂടി ഒരു ട്രിപ്പ് അടിച്ച്. എമിരേറ്റ്സ് മാല്, ക്രീക്ക് പാര്‍ക്ക്, നൈഫ് സൂക്ക്, അങ്ങനെ ഷോപ്പിങ്ങ് നടത്താന്‍ പറ്റിയ, പിന്നെ ഞങ്ങള്‍ വായി നോക്കികള്‍ക്ക് വായ നോക്കാന്‍ എല്ലാ സ്ഥലങ്ങളും പുള്ളി പരിചയപെടുത്തി.ഓ രവിയേട്ടനെ നിങ്ങള്‍ക്ക് പരിചയ പെടുത്താന്‍ മറന്നു ദേവന്റെ അമ്മയുടെ ചേച്ചിയുടെ മൂത്ത മകനാണ്. ഭാര്യഅഞ്ജലി, മകള്‍ അമ്മു. ഇവടെ ദുബായില്‍ സ്വന്തമായി ഒരു ചെറിയ ട്രെടിംഗ് കമ്പനി നടത്തുന്നു. കൂടെ പുള്ളിക്കാരന്റെ അനിയന് സേതുവും ഉണ്ട്. രവിയേട്ടന് ദേവനേക്കാള്‍ ഏഴ് വയസ്സിനു മൂത്തതാണ്. സേതുവേട്ടന് മൂന്നു വയസ്സിനും.
അഞ്ജലി ചേടത്തി ഒരു സാധാരണ ഹൌസ് വൈഫ്. മകള്‍ അമ്മുവിന് ഒന്നര വയസ്സ്.
വഴിയില്‍ അമ്മു കാര്‍ത്തിയുമായി കമ്പനി ആയി. അത് കൊണ്ടു അമ്മു എന്റെയും കാര്‍ത്തിയുടെയും കൂടെ ഇരുന്നു. എനിക്കും ആകെ സന്തോഷമായി. കാരണം കാശിയെയും കുഞ്ഞുവിനെയും വിട്ടു വന്നതിന്റെ ദുഃഖം ശെരിക്കും ഉണ്ടായിരുന്നു.
കുറെ സാധനങ്ങളൊക്കെ വാങ്ങി തിരികെ ദേരയില്‍ എത്തി. അപ്പോളേക്കും രാത്രി ഏകദേശം പത്തു മണി ആയിരുന്നു. സതീഷിനു ഒരു ഫോണ്‍ വന്നു. അവന്റെ ഒരു കസിന് നയിഫില്‍ വന്നിട്ടുണ്ട്. അവന് ഒരു ടാക്സിയില്‍ അവിടേക്ക് പോയി. കൂടെ അശോകും.
അപ്പോളേക്കും സേതുവേട്ടനും, വൈഫ് സ്നേഹയും വന്നു. എല്ലാവരും കൂടെ ഡിന്നര്‍ കഴിക്കാന്‍ കേരള ഭവന് എന്ന മറ്റൊരു കേരള ഹോട്ടലില്‍ കയറി.
ഇവടെ മൊത്തം കേരള ഹോട്ടല്‍ മാത്രമെ ഒള്ളോ? കാര്‍ത്തി ആശ്ചര്യത്തോടെ ചോദിച്ചു. കന്നഡ ഹോട്ടല്‍ ഒന്നും ഇല്ലേ?
അല്ല. എന്ത് കന്നഡ ഡിഷ് ആണ് വേണ്ടത് സര്? വെയിറ്റര്‍ മലയാളി ചോദിച്ചു?
അഹ.. കന്നഡ ഫുഡ് കിട്ടുമോ? ഏതോ പുതിയ കണ്ടുപിടുത്തം കണ്ടെത്തിയ പോലെ ആയിരുന്നു കാര്‍ത്തിയുടെ മുഖം. എല്ലാവര്ക്കും ചിരി വന്നു.
ദേവന്റെ ഫോണ്‍ റിംഗ് ആകുന്നു.
ആരാടാ? ചെറിയമ്മ ആണോ? അഞ്ജലി ഏടത്തി ചോദിച്ചു?
ദേവന് ഒന്നും പറയാതെ ഫോണ്‍ എടുത്തു പുറത്തേക്ക് നടന്നു.
അവന്റെ മുഖഭാവം കണ്ട രവിയും സേതുവും പരസ്പരം നോക്കി.
സ്നേഹക്ക് കാര്യം പിടി കിട്ടി.
" അത് പ്രിയ ആയിരിക്കു"
അതെങ്ങനെ നിനക്കു മനസ്സിലായി? സേതുവിന്റെ സംശയം.
അവള് എന്നെ വിളിച്ചിരുന്നു. അവിടെ അവള്ടെ വീട്ടില്‍ ആകെ പ്രോബ്ലം ആണ്.
പാവം ഇവന് എന്ത് ചെയ്യാനാ? ഈശ്വര.. ഞങ്ങള്‍ടെ ദേവന് നല്ലത് വരുത്തനെ.. അവന്റെ അസുഖം വേഗം ഭേദം ആക്കണേ.. അഞ്ജലി മനസ്സില്‍ തട്ടി പ്രാര്‍ത്തിച്ചു..
കാര്‍ത്തിക്ക് ഒന്നും മനസ്സിലാവുന്നില്ല. അവന എല്ലാവരുടെ മുഖത്തേക്കും മാറി മാറി നോക്കി. അപ്പോള്‍ മാത്രമാണ് അങ്ങനെ ഒരുവന് ഇരിക്കുന്ന കാര്യം അവര്‍ ഓര്‍ത്തത്..
വാട്ട് ഈസ് ദിസ്? അവന് entha പ്രോബ്ലം?
അപ്പോളേക്കും ദേവന് തിരികെ എത്തി.
ആകെ കലങ്ങിയ കണ്ണുകള്‍.
വളരെ ദയനീയമായി അവന് എല്ലാവരെയും നോക്കി.
പിന്നെ മെല്ലെ രവിയുടെ അടുത്ത് വന്നിരുന്നു..പിന്നെ മെല്ലെ അയാളുടെ തോളിലേക്ക് ചാഞ്ഞു.
സരോല്യട... എല്ലാം ഭാഗവാന് ശെരിആക്കും.. നീ സങ്ങടപെടാതെ.
അപ്പോളേക്കും വെയിറ്റര്‍ എത്തി..
എല്ലാവരും ഓര്‍ഡര്‍ പറഞ്ഞു.
ദേവ നിനക്കെന്താ വേണ്ടേ? രവി അവനോടു ചോദിച്ചു.
ദേവന് മിണ്ടിയില്ല..
ശെരി അവന് ചപ്പാത്തിയും വെജിറ്റബിള്‍ കറിഉം .
വെയിറ്റര്‍ പോയി.
രവിയേട്ടാ അതാ ദേവന്റെ മൂക്കില്‍....... അഞ്ജലി മുഴുവന്‍ പറഞ്ഞില്ല.
രവി വേഗം അവന്റെ മുഖമുയര്‍ത്തി..
ഈശ്വര... അവന്റെ മൂക്കില്‍ നിന്നും ചോര.
സേതു വണ്ടി ഇറക്കെട..
എല്ലാം കണ്ടു കാര്‍ത്തി ആദ്യം ഒന്നു പകച്ചു നിന്നു. രംഗം കണ്ട അമ്മു കാര്യം മനസ്സിലയില്ലെങ്ങിലും വലിയ വായില്‍ കരയുന്നു. അഞ്ജലിയും സ്നേഹയും ആകെ വല്ലാത്ത ഒരു അവസ്ഥയിലും.
രവിയും കാര്‍ത്തിയും ദേവനെ ഹോട്ടലിലെ ജോലിക്കാരുടെ സഹായത്തോടെ വണ്ടിയില്‍ എത്തിച്ചു.
വണ്ടി നേരെ സുലേഖ ഹോസ്പിറ്റലില്‍ വിടെടാ..ഡോക്ടര്‍ സണ്ണി അവിടെ ഉണ്ട്.
എനിക്കയാളെ അറിയാം.
രവി ഡോക്ടറോട് ഫോണില്‍ സംസാരിച്ചു.
വണ്ടി ഹോസ്പിറ്റലില്‍ എത്തി.
ഡോക്ടര്‍ അവിടെ ഉണ്ടായിരുന്നു.
ദേവനെ ഐ സീ യുവില്‍ കയറ്റി.
പുറത്തു രവിയും, സേതുവും , കാര്‍ത്തിയും,അഞ്ജലിയും, സ്നേഹയും..അഞ്ജലിയുടെ തോളില്‍ അമ്മു ഉറങ്ങി.
രവി തൂണും ചാരി നില്ക്കുന്നു..
കാര്‍ത്തി മെല്ലെ അയാളുടെ അടുത്തെത്തി..
രവി ചേട്ടാ.. എന്താ ദേവന്?
രവി അവന്റെ മുഖത്തേക്ക് നോക്കി.
എന്തോ ആലോചിച്ചു ഉറപ്പിച്ച പോലെ.
കാര്‍ത്തി.. നിന്നോട് ഞാന്‍ അത് പറയാം. നീ അവന്റെ നല്ല ഒരു ഫ്രണ്ട് ആണെന്നാണ് എന്റെ വിശ്വാസം. പിന്നെ മറ്റാരോടും ഇതു പറയരുത്.
നിങ്ങള്‍ ഒന്നിച്ചു താമസിക്കുന്നവര്‍ അല്ലെ?
അവന് കാന്‍സര്‍ ആണ്. ബ്ലഡ് കാന്‍സര്‍.
ഇപ്പോള്‍ രണ്ട് വര്‍ഷം ആയി.
കാര്‍ത്തിക്ക് തല കറങ്ങുന്ന പോലെ തോന്നി. അവന് നിലത്തു വീഴാതിരിക്കാന്‍ തൂണില്‍ പിടിച്ചു..
പക്ഷെ അവന് നിലത്തു വീണു പോയി.
കയ്യിലെ ബാഗില്‍ നിന്നും അഞ്ജലി വാട്ടര്‍ ബോട്ട്ലെ എടുത്തു അല്പം വെള്ളം കാര്‍ത്തിയുടെ മുഖത്ത് കുടഞ്ഞു.
അവന് വേഗം കണ്ണ് തുറന്നു. പിന്നെ ചാടി എഴുന്നേറ്റു രവിയെ കെട്ടി പിടിച്ചു കരഞ്ഞു.
എന്നാലും രവിയെട്ട.. അവന്... അവനിങ്ങനെ...
സാരമില്ല കാര്‍ത്തി. കരയാതെ.. ഹി വില്‍ ബി ഓക്കേ . ദൈവമില്ലേ..നമുക്കു കൂട്ട്.
അപ്പോളേക്കും ഡോക്ടര്‍ രവിയെ വിളിച്ചു. രവിയും സേതുവും അങ്ങോട്ട് പോയി.
രവി, ഞാന്‍ ഇപ്പോള്‍ ഒരു ട്രിപ് കൊടുത്തു. ഒരു കുത്തി വയ്പ്പും കൊടുത്തു. താന്‍ പറഞ്ഞ പോലെ ഇനി എനിക്ക് ട്രീത്മെന്റ്റ് നടത്തണം എങ്കില്‍ ദേവന്റെ ഓള്‍ഡ് ട്രീത്മെന്റ്റ് details കിട്ടണം.
പിന്നെ അയാളെ നമുക്കു നാട്ടിലേക്ക് വിട്ടു കൂടെ?
അവിടെ അപ്പോളോ , ശ്രീ ചിത്ര തുടങ്ങിയ നല്ല ഹോസ്പിടല്സ് ഇല്ലേ?
അല്പം കഴിയുമ്പോ അവന് ഉണരും. നാളെ രാവിലെ പോകാം. അത് വരെ ഇവടെ കിടക്കട്ടെ. നിങ്ങള്‍ പോയിക്കോള് . ഞാന്‍ നൈറ്റ് ഡ്യൂട്ടി ആണ്. എന്തെങ്ങിലും ഉണ്ടെങ്കില്‍ ഞാന്‍ രവിയെ വിളിചോളം. പിന്നെ ദേവന്റെ ഓഫീസ് അഡ്രസ് എല്ലാം ഒന്നു ഇവടെ ഓഫീസില്‍ കൊടുത്തേക്കണേ.. ഫയല്‍ ഓപ്പണ്‍ ചെയ്യണം.
" തനക് ഉ ഡോക്ടര്‍" ഞാന്‍ അഡ്രസ് എല്ലാം കൊടുത്തേക്കാം. എന്തായാലും അവന് ഉണര്ന്നിട്ടെ ഞങ്ങള്‍ പോകുന്നുള്ളൂ.
അല്പം കഴിഞ്ഞപ്പോ ദേവന്റെ ബോധം തെളിഞ്ഞു. എല്ലാവരും അവനെ കാണാന്‍ റൂമില്‍ കയറി.
ദേവന് ആകെ avashanayirunnu.
സേതു മെല്ലെ അവന്റെ arukil ഇരുന്നു. അവന്റെ mudiyil thalodi...
onnullya ... എല്ലാം ശെരി akum ...
hum.. sheriya എല്ലാം ശെരി aakum.. ദേവന് ചിരിച്ചു. thalarnna ഒരു ചിരി.
എനിക്ക് ആകെ സന്തോഷം തോന്നുന്നു സേതുവെട്ട..you നോ? പ്രിയയുടെ കല്യാണം തീരുമാനിക്കുന്നു.
നാളെ ...
അവള് jeevikkano മരിക്കണോ എന്നാണ് എന്നോട് ചോദിക്കുന്നത്..
ഞാന്‍ എന്ത് ചെയ്യണം?? പറ രവിയെട്ട...
എനിക്ക് എന്തിനാ ഇങ്ങനെ ഒരു ജീവിതം.. എന്നും ഇങ്ങനെ അസുഖവുമായി..
ഞാന്‍.. എനിക്ക്...
അത് മുഴുവന്‍ parayan അവന് സാധിച്ചില്ല.. അപ്പോളേക്കും അവന് തളര്‍ന്നു തുടങ്ങി..
അവന്റെ മൂക്കില്‍ നിന്നും ചോര വന്നു തുടങ്ങി. സാമാന്യം നല്ല രീതിയില്‍.
അവന്റെ കണ്ണുകള്‍ മേല്‍പ്പോട്ടു പോയി.
anjaliyudeyum സ്നേഹയുടെയും കരച്ചില് പുറത്തേക്ക് വന്നില്ല..
ഡ്യൂട്ടി നേഴ്സ് ഡോക്ടര്‍ക്ക് ഫോണ്‍ ചെയ്തു...
അപ്പോളേക്കും അവന്റെ ബോധം പോയിരുന്നു...
മിനിട്ടുകള്‍ കൊണ്ടു ദേവനെ oppareshan തിയേറ്ററില്‍ കയറ്റി..
രവി ഞാന്‍ എന്റെ kazhivinte പരമാവധി sramikkum.. baakki നിങ്ങളുടെ praarthanayil..
operation തീറെരിന്റെ vathil adanju...
പുറത്തു praarthanayumaayi അവര്‍ കാത്തു നിന്നു..
അപ്പോള്‍ ദൂരെ നാട്ടില്‍ ഒരു വീട്ടില്‍ ചില ഒരുക്കങ്ങള്‍ തുടങ്ങി.
ഇന്നു അവിടെ ഒരു വിശേഷം നടക്കാന്‍ പോകുന്നു.
അവിടുത്തെ പെണ്‍കുട്ടിയുടെ കല്യാണ നിശ്ചയം.
പെണ്‍കുട്ടിയുടെ പേരു പ്രിയ. അല്പം മുന്‍പ് നമ്മള് ഈ പെണ്‍കുട്ടിയെ ദേവന്റെ ഫോണില്‍ പരിചയപെട്ട്.
പ്രിയയുടെ വീട്.
സമയം വെളുപ്പിനെ അഞ്ചു മണി. അമ്പലത്തില്‍ പോകാന്‍ പ്രിയയെ വിളിക്കണം.
അംബിക { പ്രിയയുടെ അമ്മ } അവളുടെ മുറിയുടെ വാതിലില്‍ മുട്ടി.
അത് പൂട്ടിയിരുന്നില്ല.
അകത്തു കയറി അവര്‍ ലൈറ്റ് ഇട്ടു. കട്ടിലില്‍ പ്രിയ ഇല്ല. കുളിമുറിയിലും അവള് ഇല്ല.
പ്രിയ.. പ്രിയ.. അവര്‍ പുറത്തേക്ക് ഇറങ്ങി. അപ്പോള്‍ പ്രിയയുടെ അച്ഛന് ബാലനും മറ്റു ബന്ധുക്കളും അവിടെ എത്തി.
എന്താ? എന്താ ? എവിടെ പ്രിയ?
അംബിക എന്ത് ചെയ്യണം ennariyathe നിന്നു.
അപ്പോള്‍ prabha ഒരു ലെട്ടെരുമായി പ്രിയയുടെ മുറിയില്‍ നിന്നും വന്നു.
ഇതാ അച്ഛാ ഒരു ലെറ്റര്‍.
ബാലന് നേരെ അവള് അത് നീട്ടി...
athil ഇത്ര മാത്രം എഴുതിയിരുനു..
sorry for this... i am going now... i don't want this marriage..
forget me dad, mom n prabha.
forgv me too.
സ്വന്തം
പ്രിയ.
ഇതു vayichathum അംബിക തല ചുറ്റി നിലത്തു വീണു..
3 comments:
no comments :)
നന്നായിട്ടുണ്ട്...
നന്നായി...:)
എന്റെ പേജുകളും സന്ദര്‍ശിക്കൂ...
http://keralaperuma.blogspot.com/
http://neervilakan.blogspot.com/
Post a Comment