ആത്മഹത്യക്ക് മുന്നേ അയാള്‍ രണ്ടു വട്ടം ചിന്തിച്ചിരിക്കണം..
ഇത് വേണോ എന്ന്.. പാവം, വേണ്ടി വന്നിരിക്കും... സാഹചര്യം അതായിരുന്നിരിക്കും.
അമല ഒരിക്കല്‍ കൂടി അയാളുടെ മുഖത്തേക്ക് നോക്കി. എന്തോ ഒരടുപ്പം ഈ മനുഷ്യനോടു തോന്നുന്നു. അയാളുടെ ശരീര ഭാഗങ്ങള്‍ പരിശോദിച്ചു ഡെത്ത് റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ അമല ചിന്തിക്കാതിരുന്നില്ല. തന്റെ ഈ മെഡിക്കല്‍ ലയിഫിനിടയില്‍ ഇന്നോളം ഇങ്ങനെ സംഭവിച്ചിട്ടില്ല. ജനറല്‍ സര്‍ജനായി ഇവിടെ ചാര്‍ജ് എടുത്തപ്പോ മുതല്‍ എത്ര ശവശരീരങ്ങള്‍ ഇങ്ങനെ കീറി മുറിച്ചു റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നു.. എന്നാല്‍ ഇപ്പോള്‍ ഈ റിപ്പോര്‍ട്ട് എഴുതുമ്പോള്‍ വെറുതെ മനസ്സ് പറയുന്നു ഞാന്‍ എഴുതുന്നത് ഡെത്ത് റിപ്പോര്‍ട്ട് അല്ല. എന്റെ തന്നെ ഡെത്ത് ലെറ്റര്‍ ആണെന്ന്.
ദൈവമേ, എന്താണിത്.. അവള്‍ വീണ്ടും അയാളുടെ മുഖത്തേക്ക് നോക്കി. ശെരിയാണ്, എന്തോ ഒരാക്ര്‍ഷനത ആ മുഖതിനുണ്ട്. ഒരു വശ്യത.
പണ്ട് കോളേജില്‍ വച്ച് താന്‍ മനു എന്ന ആ തിളങ്ങുന്ന കണ്ണുകളുള്ള സുമുഖനായ ചെറുപ്പക്കാരന് മുന്നില്‍ അടിയറവു പറഞ്ഞ ആ ദിനങ്ങളില്‍ തോന്നിയ അതെ വശ്യത.. അന്ന് അത് തനിക്കും രേമ്യക്കും എല്ലാം ഒരു തമാശ മാത്രമായിരുന്നു ആദ്യം. പിന്നീടു മനു സീരിയസ് ആണ് എന്ന് അറിഞ്ഞപ്പോള്‍ മുതല്‍ താനും അതില്‍ ലയിച്ചു പോയി..
വര്‍ഷങ്ങള്‍ എത്ര കടന്നു പോയി? ഇന്ന് ഡോക്ടര്‍ അമല സണ്ണി ആയി, കാലത്തിന്റെ മാറ്റത്തില്‍ കറുത്ത് നീണ്ട മുടിയിഴകളില്‍ വെള്ളി വീണു തുടങ്ങിയിരിക്കുന്നു.
ആനന്ദും അപര്ണയും കൌമാരത്തില്‍ എത്തി നില്‍ക്കുന്നു..
ഒരേ കിടക്കയില്‍ രണ്ടു ധ്രുവങ്ങളില്‍ പ്രൊഫെഷണല്‍ ഈഗോയും കെട്ടി പിടിച്ചു കിടന്നുരങ്ങേണ്ടി വരുന്ന വരണ്ടുണങ്ങിയ എത്ര എത്ര രാവുകള്‍.. അപ്പോളൊന്നും മനു സ്വപ്നത്തില്‍ കൂടി വന്നില്ല.. എന്നാല്‍ ഇപ്പോള്‍....
" ഡോക്ടര്‍, അയാളുടെ പാന്റിന്റെ പോകറ്റില്‍ നിന്നും കിട്ടിയത.. ഇപ്പോല കണ്ടേ.. " മടക്കിയ ഒരു കടലാസുമായി മോര്ചെരി ഇന്‍ ചാര്‍ജ് ചന്ദ്രന്‍ വന്നു.
വെറുതെ തോന്നിയ ഒരു മൂഡില്‍ അത് വായിക്കാന്‍ തോന്നി അമലക്ക്..
" എന്റെ ആമിക്ക്...."
ആ വരികള്‍ വായിച്ചു തുടങ്ങിയപ്പോള്‍ അമലയുടെ മനസ്സില്‍ ഒരു തണുത്ത കാറ്റ് വീശി തുടങ്ങി. ആ വിളി.. മനു തന്നെ വിളിച്ചിരുന്ന ആ വിളി ഇന്നിത ഏതോ ഒരു ശവ ശരീരത്തില്‍ നിന്നും കിട്ടിയ മരണ കുറിപ്പില്‍ കൂടി തന്നിലേക്ക് മടങ്ങി വന്നിരിക്കുന്നു..
" നീ എവിടെ എന്നറിയില്ല, നീ എന്നെ തനിച്ചാക്കി കലാലയത്തിന്റെ പടികള്‍ ഇറങ്ങി പോയ ആ ദിവസങ്ങള്‍ മുതല്‍ ഞാന്‍ നിന്നെ തേടി നടക്കുകയാണ്.. നിന്റെ സാന്ത്വനത്തില്‍ ഞാന്‍ മയങ്ങിയ ആ നല്ല നാളുകള്‍ ഓര്‍മയില്‍ സൂക്ഷിച്ചു നിന്നെ തേടി ഞാന്‍ അലഞ്ഞു... എന്നാല്‍ ആ വഴിയില്‍ ഞാന്‍ നിന്നെ മനസ്സിലാക്കി.. നിനക്ക് ഇതെല്ലം പണക്കാരുടെ വീട്ടിലെ ഒരു തമാശ ആയിരുന്നു എന്ന് നിന്റെ കൂട്ടുകാരി രമ്യ പറഞ്ഞിരുന്നു.
ഞാന്‍ തളര്‍ന്നില്ല.. നിന്നെ വെറുത്തില്ല.. നിന്റെ വളര്‍ച്ചകള്‍ ഞാന്‍ നീ അറിയാതെ നോക്കി കണ്ടു.. നിന്റെ വിവാഹത്തോടെ ഞാന്‍ നിന്നെ മറക്കാന്‍ ശ്രമിച്ചു. ഈ നാട് തന്നെ ഞാന്‍ മറന്നു തുടങ്ങി അങ്ങകലെ ഡല്‍ഹിയില്‍ കുടിയേറി.. എങ്കിലും ഞാന്‍ വിവാഹിതനായില്ല.
എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായി ഞാന്‍ ഒരു പെണ്‍കുട്ടിയെ വീണ്ടും സ്നേഹിച്ചു തുടങ്ങി.. എന്റെ മകളാവാന്‍ പ്രായമുള്ള അവളെ എങ്ങിനെയോ ഞാന്‍ ഇഷ്ട്ടപ്പെട്ടു... അവള്‍ക്കും എന്നോട് ഒരുതരം ഭ്രാന്തമായ ഒരിഷ്ടം ആയിരുന്നു.
ഒടുവില്‍ അവളുടെ നിര്‍ബന്ധത്തിനു വഴങ്ങി വിവാതരാകാന്‍ തീരുമാനിച്ചു വീണ്ടും ഈ നഗരത്തിലെത്തി..
അവളുടെ പൂര്‍ണ വിവരങ്ങള്‍ ഇവിടെ വന്നപ്പോള്‍ മാത്രമാണ് ഞാന്‍ അറിഞ്ഞത്..
ആമി ഈ കത്ത് നിനക്ക് കിട്ടുമോ എന്നെനിക്കറിയില്ല. നീ എന്നെ മനസ്സിലാക്കുമോ എന്നെനിക്കറിയില്ല.. എന്നാലും നമ്മള്‍ സ്വപ്നം കണ്ട നമുക്ക് പിറക്കാതെ പോയ നമ്മുടെ മകള്ലായി ജീവിക്കേണ്ടിയിരുന്നവള്‍ ആയിരുന്നു അപര്‍ണയെന്നു മനസ്സിലാക്കാന്‍ വൈകി പോയി..
എന്നോട് ക്ഷമിക്കണം എന്ന് പോലും പറയാന്‍ ഞാന്‍ അര്‍ഹനല്ല..അതിനാല്‍ ഞാന്‍ സ്വയം തീരുന്നു.....
സ്വന്തം
മനു "
:::::::::::::::::::::::::::::::::::::::::::::::::::::::::::::::;::::::::::::::::::::::
പിറ്റേന്നത്തെ പത്രങ്ങള്‍ പുറത്തിറങ്ങിയത് ജനറല്‍ സര്‍ജന്‍ ഡോക്ടര്‍ അമല ഗ്യാസ് അടുപ്പ് പൊട്ടി തെറിച്ചു കൊല്ലപ്പെട്ടു എന്ന ചൂടുള്ള വാര്‍ത്തയും കൊണ്ടായിരുന്നു...
4 comments:
നൊമ്പരങ്ങള്‍ പുതഞ്ഞ ഭൂതകാലത്തിലേക്ക് മറക്കാന്‍ കഴിയാത്ത ഒര്‍മ്മകളോടെ നടന്നു നീങ്ങുന്നവര്‍ അല്ലെ....
ടൈപ്പ് ചെയ്യുമ്പോള്‍ അല്പം കൂടി ശ്രദ്ധ കൊടുക്കണം.
ആശംസകള്‍.
എനിക്കിഷ്ട്ടപ്പെട്ടു .......
Vedanippikunna thudakkavum odukkavum
അക്ഷര തെറ്റുകള്‍ ഒരുപാടുണ്ട്.
കൊള്ളാം. പക്ഷേ അമലയുടെ ആത്മഹത്യ ഒരു സമസ്യ പോലെ തോന്നി.
ആ ഭാഗം ഒഴിച്ച് തുടക്കം നന്നായിരുന്നു.
ആശംസകള്‍
Post a Comment