Sunday, April 18, 2010

ഒരു വേറിട്ട വിഷു കൈനീട്ടം. 1



ഇന്ന് ഞായറാഴ്ച ആണ്. എന്റെ ഷിഫ്റ്റ്‌ രാവിലെ ഏഴു മണിക്ക് തുടങ്ങും.



എഫ് എം ഇല് റേഡിയോ ജോക്കി എന്നാ ജോലി അത്ര എളുപ്പം പിടിച്ചതൊന്നും അല്ല.



ഏഴു മണിക്ക് വാചകം അടിക്കണം എങ്കില്‍ രാവിലെ അഞ്ചര മുതല്‍ കുറെ വായിച്ചു തുടങ്ങണം. പിന്നെ അവതരിപ്പിക്കാനുള്ള വിഷയങ്ങളുടെ, പാട്ടിന്റെ വിശദ വിവരങ്ങള്‍ എടുക്കല്‍ അങ്ങനെ അങ്ങനെ.



ഏഴിന്റെ ന്യൂസ്‌ വായിച്ചു ശേഖര്‍ പുറത്തിറങ്ങി. ഇനി എന്റെ ടേണ്‍ ആണ്. മോര്‍ണിംഗ് റിഫ്രെഷ് എന്നഷോ ആണ് ഞാന്‍ അവതരിപ്പിക്കുന്നത്‌. മൂന്നു മണിക്കൂര്‍. എട്ടു മണിക്ക് എന്നോടൊപ്പം നിത്യ ജോയിന്‍ ചെയ്യും. അപ്പോള്‍കുറെ പാചകങ്ങളും എല്ലാം തുടങ്ങും.



ഞാന്‍ കാലാവസ്ഥയും സമയവും പറഞ്ഞു ആദ്യത്തെ സോണ്ഗ് പ്ലേ ചെയ്തു.



ഒരു നോസ്ടാല്ജിക് മൂഡില്‍ തുടങ്ങട്ടെ എന്ന് കരുതി ഞാന്‍ അറബി കഥ എന്ന ചിത്രത്തിലെ തിരികെ ഞാന്‍ വരും എന്ന ഗാനം ആണ് പ്ലേ ചെയ്തത്. അപ്പോളേക്കും എസ് എം എസ് വന്നു തുടങ്ങി. ബര്ത്ഡേ വിഷേസ്, അങ്ങനെ കുറെ.



എന്നാല്‍ അതില്‍ നിന്നും ഒത്തിരി വേറിട്ടൊരു മെസ്സേജ് ഞാന്‍ ശ്രദ്ധിച്ചു. .



മെസ്സേജ് ഇത്ര മാത്രം " തിരികെ പോകാന്‍ ശ്രമിക്കത്തവരും , അകലെ കാത്തിരിക്കാന്‍ ആരും ഇല്ലാത്തവരും ഈ മണല്‍ കാട്ടില്‍ ധാരാളം ഉണ്ട് ദെവൂ ...



അവരുടെ വേദന ആരോട് പറയും ? ശരത്.



ഞാന്‍ ആ മെസ്സേജ് വായിച്ചാണ് എന്റെ ടോക്ക് തുടങ്ങിയത്. " നമ്മള്‍ കേട്ടിട്ടുണ്ട് , ഈ നാടിനോട് വല്ലാതെ അങ്ങ് ഇഴുകി ചേര്‍ന്ന് പോയ ഒരുപാട് പേരെ പറ്റി. അവര്‍ക്ക് തിരികെ പോകാന്‍ തോന്നാത്ത ഒരു മാനസികാവസ്ഥ. എന്നാലും രേമെമ്ബെര്‍ നമ്മുടെ നാട് നമ്മുടെ ടെസ്ടിനി ആണു. നമുക്ക് ഒരിക്കല്‍ അവിടെ തിരികെ ചെന്നെ മതിയാകൂ. ആരെങ്ങിലും ഒക്കെ അവിടെ നമ്മെ കാത്തിരിക്കുന്നുണ്ടാകും. അങ്ങനെ കാത്തിരിക്കട്ടെ അല്ലെങ്ങില്‍ കാത്തിരിക്കാന്‍ ഉണ്ടാകട്ടെ എന്ന പ്രാര്‍ഥനയോടെ എ വെരി ഗുഡ് മോര്‍ണിംഗ് ആന്‍ഡ്‌ വെല്‍ക്കം to മോര്‍ണിംഗ് റിഫ്രെഷ് to റീചാര്‍ജ് ഫോര്‍ ദി ഡേ. ദിസ്‌ ഈസ്‌ ദേവൂ ആന്‍ഡ്‌ എനിക്ക് ശരത്തിന്റെ ഒരു മെസ്സേജ് കിട്ടി. ( ഞാന്‍ അത് അങ്ങനെ തന്നെ വായിച്ചു )



ശരത്തെ, അങ്ങനെ ഒന്നും ചിന്തിക്കണ്ട കേട്ടോ. എല്ലാം ശെരി ആകും. എന്തായാലും ശരത്തിന് വേണ്ടി ഒരു നല്ല ഒരു മെലോഡിസോണ്ഗ് നമുക്ക് പ്ലേ ചെയ്യാം. Thats nothing else than " അരുകില്‍ ഇല്ലെങ്കിലും.... അറിയുന്നു ഞാന്‍ നിന്റെ... in dasettan's voice.



ഇനി പരസ്യവും, പിന്നെ അടുത്ത സോങ്ങും പോയി കഴിഞ്ഞാല്‍ സംസാരിക്കേണ്ടത് തരൂര്‍ സുനന്ദ വിഷയം ആണു. എല്ലാം റെഡി ആക്കി വച്ച്. അപ്പോള്‍ തോന്നി ഈ ശരത്തിനെ ഒന്ന് വിളിക്കാം എന്ന്. ഞാന്‍ ഒന്ന് കൂടി എസ് എം എസ് സ്ക്രീനില്‍ നോക്കി.



അതാ വീണ്ടും ശരത്തിന്റെ മെസ്സേജ്.



" Dev, i thought of you have a good heart and u just made me as a baffon in front of others. u know, their are people with specifi reason for every thing"



അതില്‍ നിന്നും അയ്യാളുടെ മാനസികാവസ്ഥ ഞാന്‍ മനസ്സിലാക്കി.



ഞാന്‍ ആ നമ്പര്‍ ഡയല്‍ ചെയ്തു.



ഞാന്‍ വിചാരിച്ചത് അയാള്‍ ഫോണ്‍ എടുക്കില്ല എന്നാണ്. എന്നാല്‍ അയാള്‍ ഫോണ്‍ എടുത്തു.



" ശരത്തെ, സുഖം ആണോ? ഞാന്‍ തെറ്റായ ഒന്നും വിചാരിച്ചല്ല അങ്ങനെ പറഞ്ഞത്. മോര്‍ണിംഗ് തന്നെ, ഒരു എനര്‍ജി ശരത്തിന് കിട്ടിക്കോട്ടേ എന്ന് വച്ചാ, " ഒരു ക്ഷമാപണത്തോടെ ഞാന്‍ തുടങ്ങി.



" ദേവ, നിങ്ങള്‍ക്കറിയാമോ ആരും ഇല്ലാത്തവരുടെ വേദന, അതൊക്കെ അങ്ങനെ അങ്ങ് പറയണോ വിശദീകരിക്കണോ കഴിയില്ല. എന്റെ അവസ്ഥ അതാണ്‌. സോറി, ഞാനും വല്ലാതെ അങ്ങ് ഇമോഷണല്‍ ആയി. ദേവന്‍ ദേവന്റെ ജോലി ഭംഗി ആയി ചെയ്തു. സാരമില്ല. "



" ശരത്, എന്റെ വാക്കുകള്‍ തന്നെ വേദനിപ്പിച്ചെങ്കില്‍ സോറി, ശരത് ലിങ്ക് പോകാന്‍ സമയം ആയി. ഞാന്‍ ശരത്തിനെ വിളിക്കാം. "



ഫോണ്‍ വക്കുമ്പോള്‍ എന്റെ മനസ്സില്‍ അയാള്‍ പറഞ്ഞ വാക്കുകള്‍ ആയിരുന്നു. ആരും ഇല്ലാത്തവന്റെ വേദന.



തരൂര്‍ വിവാദം എല്ലാം കൂട്ടി കലര്‍ത്തി ഒരു റീചാര്‍ജ് കഴിഞ്ഞപ്പോ ഒരു അടിപൊളി പാട്ട് പോയി. ടേക്ക് ഇറ്റ്‌ ഈസി .. ഹ ഹ ഹ ... ഞാന്‍ തന്നത്താന്‍ ചിരിച്ചു പോയി.



എന്റെ ചിരി കണ്ടു കൊണ്ടാണ് നിത്യ studio യിലേക്ക് വന്നത്. " എന്താടോ തന്റെ റിലേ പോയോ? അതോ ഇനി...."



നിത്യ എനിക്ക് എതിര്‍വശത്ത് ഇരുന്നു. പിന്നെ കുറച്ചു നേരം അടുത്ത മണിക്കുറില്‍ പറയേണ്ട ചില വിഷയങ്ങളും പിന്നെ പാട്ടിനെ പറ്റിയും എല്ലാം ഡിസ്കസ് ചെയ്തു.



ഷോ കഴിഞ്ഞു വെളിയില്‍ ഇറങ്ങിയപ്പോ ഞാന്‍ നിത്യ യോട് ശരത്തിനെ പറ്റി പറഞ്ഞു.



" എന്തായാലും നിത്യ , ഞാന്‍ അയാളെ ഒന്ന് നേരില്‍ കാണാന്‍ പോകുന്നു. "



ഇനി എനിക്ക് ഉച്ചക്ക് ഒരു ഷോ കൂടി ഉണ്ട്. സമ്മാനം കുറെ നല്‍കുന്ന " മ്യൂസിക്‌ ഗിഫ്റ്റ് ബോക്സ്‌ " എന്ന പരിപാടി. അതിനുള്ള ചോദ്യങ്ങള്‍ എല്ലാം തയ്യാറാക്കുന്നതിനിടയില്‍ ഞാന്‍ ന്യൂസ്‌ ഹെഡ് ശേഖര്‍ സാറിനോട് ശരത്തിനെ പറ്റി പറഞ്ഞു.



ശേഖര്‍ സാറിനു സംഭവം വളരെ ഇന്റെരെസ്റിംഗ് ആയി തോന്നി.



" നീ പോയി അവനെ കാണു. നമുക്ക് അവനെ സഹായിക്കാന്‍ പറ്റിയാല്‍ സഹായിക്കാം. "



ഞാന്‍ എന്റെ ഷോ കഴിഞ്ഞു ശരത്തിനെ വിളിച്ചു. നേരിട്ട് കാണാം എന്ന് ഏറ്റു



ഞാന്‍ ശരത്തിനെ എന്റെ വീട്ടിലേക്കാണ് ക്ഷണിച്ചത്.



രാത്രി ഒമ്പത് മണിയോടെ ശരത് എന്റെ വീട്ടില്‍ എത്തി. എന്റെ അമ്മയും ഞാനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അമ്മയോട് ഞാന്‍ പറഞ്ഞിരുന്നു കൂടുതല്‍ ചോദ്യങ്ങള്‍ എല്ലാം ചോദിച്ചു അയാളെ ബുദ്ധിമുട്ടിക്കരുതെന്ന്.



ശരത് , ഇരുപത്തി ഏറ്റു വയസ്സ് പ്രായം, സ്വദേശം ആലപുഴക്കടുത്തു തുറവൂര്‍.



അമ്മ കൊടുത്ത തണുത്ത ജ്യൂസ്‌ കുടിച്ചു കൊണ്ട് അവന്‍ ചോദിച്ചു.



" ദേവാ എന്റെ കഥ നിങ്ങള്‍ വിറ്റു കാശാക്കുമോ? " ചിരിച്ചു കൊണ്ടായിരുന്നു.



ശരത്തെ അങ്ങനെ മനസ്സാക്ഷി ഇല്ലതവരല്ല ഞങ്ങള്‍. പിന്നെ തന്നോട് സംസാരിച്ചപ്പോ ഒന്ന് നേരില്‍ കാണണം എന്ന് തോന്നി. നാട്ടില്‍ പോകണം എന്ന് ആഗ്രഹം ഇല്ലാത്ത ഒരാളെ ഞാന്‍ ആദ്യായിട്ട് കാണുവ."



അപ്പോളേക്കും അമ്മ ഭക്ഷണം എടുത്തു വച്ച്. കൈ കഴുകി ഭക്ഷണം കഴിക്കാന്‍ ഇരിക്കുമ്പോ ഞാന്‍ വെറുതെ ചോദിച്ചു. " എന്താ ശരത്തെ ഒറ്റക്കായി പോയി എന്ന് തോന്നാന്‍ കാരണം. "



അങ്ങനത്തെ തോന്നലല്ല, അങ്ങനെ ആണു ദേവാ, ഒറ്റക്കാണ് ഞാന്‍, കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ ആയി. എന്ന് പറഞ്ഞാല്‍ ഏതാണ്ട് ഇരുപത്തി രണ്ടു വര്‍ഷമായി. ആരോടും പരിഭവം ഇല്ലാതെ , ആരോടും പറയാതെ ഒതുക്കി വച്ച വേദനകള്‍.. ഞാന്‍ അനാഥാലയത്തില്‍ കഴിച്ചു കൂട്ടിയ എന്റെ ബാല്യ കാലം. പിന്നെ പിന്നെ ....



അത് മുഴുവിക്കാന്‍ കഴിയാതെ അയാള്‍ കരഞ്ഞു പോയി.



എന്റെ അമ്മ അയാളുടെ പിന്നിലെത്തി അയാളുടെ മുടിയിലൂടെ മെല്ലെ വിരല്‍ ഓടിച്ചു. " മോനെ, കരയാതെ, ഞങ്ങള്‍ ഒക്കെ ഇല്ലേ. "



അതാണ് എന്റെ അമ്മ. ആരെങ്കിലും കരയുന്നത് കണ്ടാല്‍ അമ്മയുടെ മനസ്സലിയും.



ഭക്ഷണം കഴിച്ചു ഞങ്ങള്‍ മെല്ലെ കടല്‍ തീരത്തെ ചാര് ബഞ്ചില്‍ ഇരുന്നു. ജുമെരയിലെ എന്റെ വീടിനു മുന്നില്‍ കടല്‍ ആണു.



കടല്‍ കാറ്റ് പശ്ചാത്തല സംഗീതം തീര്‍ത്ത ആ രാത്രി അയാള്‍ അയാളുടെ കഥ തുടങ്ങി. കേള്‍ക്കാന്‍ എന്റെ അമ്മയും കൂടെ ഉണ്ടായിരുന്നു.






3 comments:

Unknown said...

ok, as a starter, its ok, but a lot to be improved...

Ashly said...

നല്ല അവതരണം. കഥ ഇഷ്ടപെട്ടു.

shamshad muhammed said...

എല്ലാവരും സനാതരായ അനാതരാണ്. ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ആരെങ്കിലുമൊക്കെ നഷ്പ്പെട്ടവര്‍ തന്നെയാണ് ഓരോരുത്തരും.നഷ്ടപെട്ടതിനെ കുറിച്ചും,നഷടങ്ങളെ കുറിച്ചും ചിന്തിച്ചു സ്വയം കരഞ്ഞു കൊണ്ട് തന്നില്‍ ഒതുങ്ങി കൂടാന്‍ ശ്രമിക്കുന്നതിനേക്കാള്‍ നമുക്ക് ലഭിക്കാതെ പോയ നാം സ്വപ്നം കണ്ട സ്നേഹം,സ്വന്തം, ബന്ധം ഇവയൊക്കെ നാം നമ്മെ പോലെ വേദനിക്കുന്ന മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കാനുള്ള മാനസികാവസ്ഥ വളര്‍ത്തി എടുത്താല്‍ നമുക്ക് ധാരാളം സ്വന്തങ്ങളും ബന്ധങ്ങളും ഉണ്ടാകും. നമ്മുടെ വരവുകള്‍ക്ക് വേണ്ടി കാത്തിരിക്കാനും ആരെങ്കിലുമൊക്കെ ഉണ്ടാകും. ഈ ആര്‍ട്ടിക്കിള്‍ വായിച്ചപ്പോള്‍ തോന്നിയത് ഇങ്ങനെയാണ്