Tuesday, June 22, 2010

ഇവിടം സ്വര്‍ഗമാണോ?


വെറുതെ നടക്കാന്‍ ഇറങ്ങിയത വൈകുന്നേരം... ഈ സ്വര്‍ഗ്ഗ തീരത്ത് കൂടി. നടന്നു നടന്നു കുറെ എത്തി . കോടാനു കോടി ദിനങ്ങള്‍ കഴിഞ്ഞാലും തീരാത്തത്ര കാഴ്ചകള്‍ ഇവടെ ഉണ്ടല്ലോ.. എന്നും ഓരോരോ പുതിയ വഴികളിലൂടെ സഞ്ചാരം..

എങ്ങനെയാ ഒന്ന് നാട്ടിലെ കാഴ്ച കാണുക? കുറെ ആയല്ലോ നാട്ടിലെ വിവരങ്ങള്‍ അറിഞ്ഞിട്ടു.

ആകാശ യാത്രയില്‍ വെറുതെ ഒളിഞ്ഞു നോക്കിയതാണ് താഴേക്ക്‌... ഓഹോ... നല്ല രസം... മുകളിലൂടെ കാഴ്ചകള്‍ കണ്ടു നടക്കുകയായിരുന്നു.

പെട്ടെന്നാണ് അത് സംഭവിച്ചത്.

എന്തോ കുഴിയില്‍ വീണ പോലെ.

യ്യോ... ദാണ്ടേ, ഫൂമിയില്‍..

ഈശ്വര, കൊച്ചിയില്‍.. ദൈവമേ... അങ്ങയുടെ സ്വന്തം നാട്ടില്‍...

ആഹ, വെറുതെ മറൈന്‍ ഡ്രൈവിലൂടെ ഒക്കെ ഒന്ന് നടന്നു. പഴയ പോലെ തന്നെ...

വായി നോക്കി ഇരിക്കാന്‍ പറ്റിയ സ്ഥലം..

കൊച്ചി എന്നും കൊച്ചി തന്നെ...

എന്നെ എല്ലാവര്ക്കും കാന പറ്റുന്നുണ്ടോ? വെറുതെ അടുത്തിരിക്കുന്ന ചേച്ചിയെ നോക്കി ചിരിച്ചു..

ഉടനെ കിട്ടി ചിരിക്കൊപ്പം ഒരു കുറിപ്പും.. ആ കുറിപ്പില്‍ എന്തോ അക്കങ്ങള്‍ എഴുതിയിട്ടുണ്ട്..

" വിളിച്ചോള്, ഞാന്‍ ഇന്ന് ഫ്രീ ആണ് കേട്ടോ"

യ്യോ, എന്തിനാണാവോ ഈ കെളവി ചേച്ചി നമ്പര്‍ തന്നത്.

ഓഹോ .. പിടി കിട്ടി, എന്നെ കാണുന്നുണ്ട് അപ്പോള്‍....

ദൈവമേ

മെല്ലെ അവിടെ നിന്നും മാറി.

ദൈവത്തിന്റെ സ്വന്തം നാട്ടിലെ അപ്സര കന്യക..

മുന്നോട്ടു നടന്നപ്പോ ഒരു ചെറുപ്പക്കാരന്‍ അടുത്തുവന്നു. കണ്ടാല്‍ വളരെ മാന്യന...

നല്ല വേഷം, നല്ല സംസാരം. അല്പം കിതക്കുന്നുണ്ട്‌. ഓടി വന്നപോലെ ഉണ്ട്.

വന്ന പാടെ എന്നോട് പറഞ്ഞു, " മാഷെ വല്ലാതെ മൂത്രം ഒഴിക്കാന്‍ മുട്ടുന്നു, ഈ പെട്ടി ഒന്ന് പിടിക്ക്, ഞാന്‍ ഇപ്പൊ വരം "

പെട്ടി പിടിച്ചു നിക്കുമ്പോ അതാ വരുന്നു കുറെ കാക്കി ധാരികള്‍, എന്താണാവോ കാര്യം...

വന്ന വഴി പെട്ടിയും പിടിച്ചു നിന്ന എന്നെ അവര്‍ ഒരു വണ്ടിയില്‍ കയറ്റി...

.....................................

ദൈവത്തിന്റെ സ്വന്തം നാട്ടില്‍ വിരുന്നു വന്ന സ്വര്‍ഗ്ഗ വാസി ആണ് ഞാന്‍ എന്ന് എത്ര വട്ടം പറഞ്ഞിട്ടും, പോലീസ് എന്ന് പറയുന്ന ആ കാക്കി ധാരികളും, പിന്നെ ആഞ്ഞു കടിക്കുന്ന കൊതുകുകളും വിടുന്നില്ല..

എല്ലാം വിധി.....

എന്തായാലും, നേരം പുലരാരായിരിക്കുന്നു.

മെല്ലെ മുകളിലേക്ക് പറന്നുയരുമ്പോള്‍ ഒരു കാര്യം ഞാന്‍ തീരുമാനിച്ചു.

ഇനി ഒരിക്കലും ഞാന്‍ ഈ ദൈവത്തിന്റെ ഈ സ്വന്തം നാടിനെ പറ്റി chinthikkuka പോലും ഇല്ല.

വിട ജന്മ നാടെ...എന്നെന്നേക്കും വിട...



6 comments:

എറക്കാടൻ / Erakkadan said...

ഇതെന്തു ..തുള്ളാതെ മനവും തുള്ളും ...അതോ ...

നിരാശകാമുകന്‍ said...

ആദ്യായിട്ടാ ഒരു സ്വര്‍ഗ്ഗ വാസിയുടെ ബ്ലോഗ്‌ വായിക്കുന്നത്..
അതൊക്കെ പോകട്ടെ..ഇപ്പൊ ഇവിടെ ഇങ്ങനെയൊക്കെയാ..
ആട്ടെ..താങ്കള്‍ എങ്ങനെയാ സ്വര്‍ഗ്ഗത്തില്‍ എത്തിയത്..?

കൂതറHashimܓ said...

തിരിച്ച് പോകുമ്പോ എന്നെ കൂടി വിളിക്കാമായിരുന്നു
എനിക്ക് സ്വര്‍ഗം കാണാന്‍ മുട്ടുന്നു..!!!

പട്ടേപ്പാടം റാംജി said...

അവിടെ സുഖമാണല്ലോ അല്ലെ?

Naushu said...

കൊള്ളാം.....

Manikandan said...

ഒരുപാടു നല്ല ഓര്‍മ്മകള്‍ ഉള്ള കൊച്ചിയെപ്പറ്റി ഇങ്ങനെ എഴുതിയതില്‍ ശക്തമായി പ്രതിക്ഷേധിക്കുന്നു. :) നന്മകളും തിന്മകളും എല്ലായിടത്തും ഉണ്ടല്ലൊ ദേവാ. :)