Sunday, April 18, 2010

ഒരു വേറിട്ട വിഷു കൈനീട്ടം-2



( ഈ കഥ എഴുതി തുടങ്ങിയപ്പോള്‍ നെറ്റിലെ ചെറിയ കുഴപ്പം കാരണം ഈ കഥ രണ്ടു പാര്‍ട്ട്‌ ആക്കേണ്ടി വന്നു. സദയം ക്ഷമിക്കുക.)




തുറവൂരിലെ ഒരു സാധാരണ കുടുംബത്തില്‍ ആണ് ശരത് ജനിച്ചത്‌.


അച്ഛന് നാട്ടില്‍ പഞ്ചായത്ത് ഓഫീസിലാണ് joli. . അമ്മ വീട്ടില്‍ തന്നെ. ശരത്തിന് താഴെ ഒരു അനിയന്‍. ശരത്തിന്റെ അച്ഛന്‍ ഒരു സാധാരണ കുടുബത്തിലെ അന്ഗമാണ്. എന്നാല്‍ അമ്മ ഒരു സമ്പന്ന കുടുംബത്തില്‍ നിന്നും. അവരുടേത്‌ ഒരു പ്രേമ വിവാഹം.


അമ്മയുടെ വീട്ടുകാര്‍ എതിര്തതിനാല്‍ അവര്‍ ഒളിച്ചോടി രേജിസ്റെര്‍ ചെയ്തു. അങ്ങനെ തുറവൂരില്‍ എത്തി.


ശരത്തും പിന്നെ അനിയന്‍ ശ്യാമും. ശരതിനെക്കാള്‍ നാല് വയസ്സ് ഇളയതാണ്ശ്യാം.


ഒരിക്കല്‍ ശ്യാമിനെ കുളിപ്പിക്കുന്നതിനിടെ അവന്റെ അമ്മ തല ചുറ്റി വീണു. ഹോസ്പിറ്റലില്‍ പോയി വന്ന ശേഷം ശരതിനോട് അമ്മ പറഞ്ഞു ഒരു ആള്‍ കൂടി വേഗം നമ്മുടെ വീട്ടിലേക്കു വരും. മോന് ആരെ വേണം. അനിയനെയോ അനിയതിയെയോ?


ഓഹോ, വാവ വരുന്നു. അനിയത്തി മതി.


അന്ന് ഒരു വിഷുവിന്റെ തലേന്നാള്‍. അച്ഛന്‍ കൊണ്ട് വരാം എന്നേറ്റ പടക്കതിനായി കാത്തിരിക്കുകയാണ് ഞാന്‍. അന്ന്


അച്ഛന്‍ വന്നത് വളരെ തളര്ന്നാണ്. വന്ന ഉടനെ ഒന്നും മിണ്ടാതെ മുറിയില്‍ കയറി കിടന്നു. ശ്യാമിനെ എടുത്തു ശരത് പുറത്തു കൂടി നടന്നു ഉറക്കുന്നു.


അമ്മ അച്ഛനൊപ്പം മുറിയിലേക്ക് പോയി. എന്താ അച്ഛന്‍ ഇന്ന് ഇങ്ങനെ, ? നാളെ വിഷു അല്ലെ? പടക്കം പോട്ടിക്കണ്ടേ? കണി വയ്ക്കണ്ടേ?


എന്നാല്‍ അന്ന് രാത്രി അച്ഛന്‍ ഒന്നും ആരോടും മിണ്ടിയില്ല. പുറത്തു വന്ന അമ്മ ശരത്തിനെ മുറിയില്‍ കിടത്തി ശ്യാമിനെയും കൊണ്ട് ഉറങ്ങാന്‍ പോയി.


രാവിലെ അമ്മ തന്നെ കണി കാണിച്ചു തന്നു.


അമ്മക്ക് കുറെ പണി ഉണ്ട്, മോന്‍ വാവയെ നോക്കണം ട്ടോ. അവിടെ അവന്റെ അടുത്ത് പോയി കിടന്നോ നീ. അമ്മ എല്ലാം ഉണ്ടാക്കി കഴിയുമ്പോ വിളിക്കാം.


എന്നാല്‍ അടുത്ത വീടുകളില്‍ പടക്കം പൊട്ടിക്കുന്ന നോക്കി നിന്ന ശരത്തിന് പിന്നെ ഉറക്കം വന്നില്ല. അച്ഛന്‍ അപ്പോളും പുറത്തു വന്നിരുന്നില്ല. ഈ അച്ഛന് എന്ത് പറ്റി?


അവന്‍ മെല്ലെ അച്ഛന്റെ അടുത്ത് പോയി കിടന്നു. അച്ഛനെ കെട്ടി പിടിച്ചു കിടക്കുമ്പോ അവന്‍ അറിഞ്ഞു. അച്ഛന്‍ കരയുന്നു.


എന്താ അച്ഛാ? എന്തിനാ കരയുന്നെ?


എന്നാല്‍ ഒന്നും പറയാതെ അച്ഛന്‍ അവനെ കെട്ടിപിടിച്ചു കിടന്നു.


മോന്‍ അമ്പലത്തില്‍ പോയി വാ. നല്ലോണം പ്രാര്തിക്കണം.


ശരത് കുളിച്ചു മെല്ലെ അമ്പലത്തിലേക്ക് പോയി. അടുത്ത് തന്നെ ആണ് തുറവൂര്‍ അമ്പലം.


അമ്പലത്തില്‍ നിറയെ ആളുകള്‍. കൂടെ പഠിക്കുന്ന അനുപിനെ കണ്ടു. അവന്റെ അമ്മയും അച്ഛനും ഉണ്ടായിരുന്നു.


ശരത്തിന്റെ അച്ഛനും അമ്മയും എവടെ? ഓപിന്റെ അമ്മ തിരക്കി.


അച്ഛന് വയ്യ, അതോണ്ടമ്മ വന്നില്ല.


അവര്‍ ശരത്തിനെ നിര്‍ബന്ധിച്ചു അവരുടെ കൂടെ കൊണ്ട് പോയി. അവിടെ അവരുടെ വീട്ടില്‍ നിന്നും ശരത്തിന് വിഷു കൈനീട്ടം കിട്ടി. അപ്പോളേക്കും അനുപ് കുറെ പടക്കവുമായി വന്നു.


പിന്നെ പടക്കം പൊട്ടിച്ചും കമ്പിത്തിരി കത്തിച്ചും പിന്നെ അതൊക്കെ എടുത്തു അയല്‍പക്കത്തെ പറമ്പില്‍ പോയി കളിച്ചു നടന്നപ്പോ ശരത് സമയം പോയതറിഞ്ഞില്ല.


ദൈവമേ, നേരം ഒത്തിരി ആയി. ഇന്ന് വീട്ടില്‍ ചെന്നാല്‍ അമ്മ തല്ലികൊല്ലും.


അവന്‍ വേഗം വീട്ടിലേക്കോടി.


വീടിനു മുന്‍പില്‍ ചെറിയ ആള്‍ കൂട്ടം. എന്താപ്പാ?


ശരത് മെല്ലെ വീട്ടിലേക്കു കയറി. എല്ലാവരും അവനെ തന്നെ നോക്കുന്നു.


അവനു ഒന്നും മനസ്സിലായില്ല. അല്ലെങ്കിലും അത് മനസ്സിലാക്കാന്‍ അവനു കഴിയുമായിരുന്നില്ല.


വീട്ടില്‍ കിടപ്പ് മുറിയില്‍ അച്ഛനും അമ്മയും വാവയും ഉറങ്ങുന്നു. എല്ലാവരും അത് നോക്കി നില്‍ക്കുന്നു,.


ഇതെന്താ ഇവര്‍ ഇത് വരെ ആരും urangunnathu കണ്ടിട്ടില്ലേ?


ശരത് വേഗം അമ്മയുടെ അടുതെത്തി കുലുക്കി വിളിച്ചു.


അമ്മെ അമ്മെ, ദേ മോന്‍ വന്നു. അനുപിന്റെ കൂടെ കളിയ്ക്കാന്‍ പോയതാ മോന്‍. "


അമ്മ അനങ്ങുന്നില്ല . അച്ഛനും വാവയും എല്ലാം നല്ല ഉറക്കം. ശരത് മെല്ലെ കട്ടിലില്‍ കയറാന്‍ തുടങ്ങിയപ്പോ ആരോ വന്നു അവനെ എടുത്തു കൊണ്ട് പോയി.


പിന്നീടുആ കുഞ്ഞു കണ്ണുകള്‍ക്ക്‌ താങ്ങാന്‍ ആവാത്ത കാഴ്ചകള്‍.


വെള്ള പുതപ്പിച്ച അച്ഛനെയും അമ്മയെയും വാവയേയും മുറ്റത്തെ മാവിന്റെ ചുവട്ടില്‍ എടുത്ത കുഴിയില്‍ വക്കുന്നു. പിന്നെ അതിനു മുകളില്‍ അവനെ കൊണ്ട് മണ്ണ് തൂവിക്കുന്നു. പിന്നെ എല്ലാവരും കൂടി അത് മൂടുന്നു.


അയല്‍പക്കത്തെ ജാനകി ചേച്ചിയുടെ കൈ പിടിച്ചു നിര്‍മല അമ്മയുടെ കൂടെ തണല്‍ എന്ന പുതിയ വീട്ടിലേക്കു പോകുമ്പോള്‍ ശരത്തിന്റെ ഉള്ളില്‍ ഒരൊറ്റ ചിന്തയെ ഉണ്ടായിരുന്നുള്ളൂ.


മഴ പെയ്തു ആ വെള്ളം വാവയുടെ ഉറക്കം കളയില്ലേ? അമ്മയും അച്ഛനും എപ്പോള്‍ എഴുന്നേല്‍ക്കും?


നാളുകള്‍ക്കു ശേഷം ഒരിക്കല്‍ ഒര്ഫനെജിലെ നിര്‍മല അമ്മ എനിക്ക് ആ വിഷു ദിനത്തില്‍ ഞാന്‍ ഒറ്റക്കാവനായ കാരണം പറഞ്ഞു തന്നു.


അച്ഛന്റെ ഓഫീസില്‍ നിന്നും ഏതോ ഒരു ഫയല്‍ കളവു പോയി. അത് അച്ഛന്‍ എടുത്തതാണെന്ന് പറഞ്ഞു അച്ച്നനെതിരെ ഓഫീസില്‍ ഉള്ളവര്‍ കേസ് കൊടുത്തു. വിഷുവിന്റെ അന്ന് അച്ഛനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് വരുമായിരുന്നു. ശരത്തിന്റെ അമ്മയുടെ സഹോദരന്‍ ആണ് പോലീസ് ഉദ്യോഗസ്ഥന്‍ എന്ന് . ആ അപമാനം താങ്ങാന്‍ ആവാതെ എല്ലാവരും കൂടി മരിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ശരത് മാത്രം എന്ത് കൊണ്ടോ അതില്‍ പെട്ടില്ല.


പിന്നീടു തണലില്‍ നിര്‍മല അമ്മയുടെ തണലില്‍ ഇടക്കിടെ അച്ഛനെയും, അമ്മയെയും, ശ്യാമിനെയും ഓര്‍ത്തു കരഞ്ഞു തളര്‍ന്നു ഉറങ്ങിയ രാത്രികള്‍.


ഒരു നാള്‍ രാത്രി ഉറങ്ങാന്‍ കിടന്ന നിര്‍മല അമ്മയും അതുപോലെ ഒരു മണ്കൂനയില്‍ ഉറക്കമായി.


ഡിഗ്രീ കഴിഞ്ഞ ഉടനെ ഗള്‍ഫില്‍ ഒരു ജോലി ശെരി ആയി സ്വന്തം കാലില്‍ നില്ക്കാന്‍ തുടങ്ങി. വിധി ഇവടെ സ്വപ്ന എന്ന പെണ്‍കുട്ടിയിലൂടെ സ്നേഹത്തിന്റെ സ്പര്‍ശനവുമായി ശരത്തിന് കൂട്ടായി എത്തി.


അച്ഛനും അമ്മക്ക് ഒറ്റ മകളാണ് സ്വപ്ന. ഇവിടെ ദുബായില്‍ ഒരു ബാങ്കില്‍ ആണ് ജോലി. ഒരു ഷോപ്പിംഗ്‌ മാളില്‍ തുടങ്ങിയ ആ പരിചയം പിന്നെ പിന്നെ പ്രണയമായി. തന്റെ ഏകാന്തതയ്ക്ക് ഒരു ശമനം വരുത്തിയ സ്വപ്നയോടൊത്ത ആ സായാഹ്നങ്ങള്‍ പിന്നെ പിന്നെ അതിരുകള്‍ ലങ്ഘിച്ചു തുടങ്ങി.


പിന്നെ സ്വപ്നക്കൊപ്പം വമ്പന്‍ ഷോപ്പിങ്ങുകള്‍. തന്റെ അക്കവുണ്ടില്‍ പണം കുറയുന്നത് ശരത് ശ്രദ്ധിക്കാതിരുന്നില്ല. എന്നാല്‍ അതെല്ലാം തന്നെ സ്നേഹിക്കുന്ന ഒരാള്‍ക്ക്‌ വേണ്ടി അല്ലെ? സ്വപ്നയെ വിവാഹം കഴിക്കാന്‍ തന്നെ ശരത് തീരുമാനിച്ചു.


ഒരു ദിവസം സ്വപ്നയെ വിളിക്കാന്‍ അവളുടെ വീട്ടില്‍ ചെന്ന ശരത് കണ്ടത് മറ്റൊരു പുരുഷനോടൊപ്പം കാണാന്‍ ഇഷ്ട്ടപ്ടാത്ത സാഹചര്യത്തില്‍ സ്വപ്ന.


പിന്നീടാണ് അറിഞ്ഞത്. അവള്‍ വിവാഹിത ആണെന്നും, വെറും പണത്തിനു വേണ്ടി മാത്രമായിരുന്നു തന്റെ കൂടെ.....


ഞാന്‍ ശെരിക്കും ഒറ്റക്കല്ലേ ദേവ്. എനിക്ക് നാട്ടില്‍ ആരാ ഉള്ളത്? ഇവടെ ആരാ ഉള്ളത്? അവന്‍ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു.


പിന്നെ അവന്‍ പൊട്ടി പൊട്ടി ക്കരഞ്ഞു.


അപ്പോള്‍ അവനു സാന്ത്വനമായി എന്റെ അമ്മയുടെ കൈവിരലുകള്‍ ആ മുടികള്‍ക്കിടയിലൂടെ ഓടി തുടങ്ങി. എനിക്കല്‍പ്പം അസൂയ തോന്നാതിരുന്നില്ല.


എന്റെ അമ്മയുടെ കണ്ണുകള്‍ നനഞ്ഞിരുന്നു. ആ മുഖത്ത് ഞാന്‍ ഒരു വല്ലാത്ത വാത്സല്യ ഭാവം കണ്ടു.


" മോനെ നിന്റെ അമ്മയുടെ പേര് രാധിക എന്നാണോ? "


"അതെ അമ്മെ. എന്താ അമ്മ എന്നോട് ചോദിയ്ക്കാന്‍ കാരണം? " ശരത് മെല്ലെ എഴുന്നേറ്റു?


എനിക്കും ഒന്നും മനസ്സിലായില്ല. അമ്മ ഞങ്ങളെ വലിച്ചു കൊണ്ട് വീട്ടിലേക്കു ഓടി കയറി. പിന്നെ അമ്മയുടെ അലമാരി തുറന്നു ഒരു പഴയ ആല്‍ബം ഞങ്ങളെ കാണിച്ചു തന്നു.


അതിലെ ഒരു സുന്ദര മുഖത്തെ നോക്കി ശരത് വികാരാധീനനായി.


അപ്പോള്‍ മാത്രമാണ് എനിക്ക് ഓര്‍മ്മ വന്നത്. അമ്മ എപ്പോളും പറയാറുള്ള , അമ്മ ഇപ്പോളും അന്യോഷിച്ചു കൊണ്ടിരിക്കുന്ന ammayudeyum achanteyum പഴയ ക്ലാസ്സ്‌ മേറ്റ്‌ രാധിക ആന്റിയെ പറ്റി.


ഇഷ്ടപ്പെട്ട ആള്‍ക്കൊപ്പം ഒരു രാത്രി കോളേജ് ഹോസ്റ്റലില്‍ നിന്നും ഓടി പോയ ആ സുഹൃത്തിനെ ഇപ്പോളും അമ്മ എല്ലാടത്തും അന്യോഷിക്കാറുണ്ട്.


ശരത്തിനെ തന്റെ മടിയില്‍ കിടത്തി അമ്മ കരയുമ്പോള്‍ ഞാന്‍ ആലോചിക്കുകയായിരുന്നു. നാളെ ഞാന്‍ ശേഖര്‍ സാറിനു എങ്ങനെ ഈ കഥ വിവരിച്ചു കൊടുക്കും?


" അമ്മെ നാളെ വിഷു ആണ്. കണി ഒരുക്കണ്ടേ? ഇപ്പൊ ജീമോട്ടനും, ചെക്കുട്ടനും എല്ലാം വരും. പിന്നെ അച്ഛനും വരാറായി.


അന്ന് എല്ലാവരും വന്നപ്പോ അമ്മ ശരത്തിനെ അവര്‍ക്ക് പരിചയപെടുത്തി.


" ഇതെന്റെ രാധികയുടെ മോനാ. ഇന്ന് മുതല്‍ ഇവന്‍ ഇവടെ നമ്മടെ ഒപ്പം ഉണ്ടാകും."


ശരത്തിനെ ചേര്‍ത്ത് പിടിച്ചു അമ്മ നിറഞ്ഞ കണ്ണുകളോടെ അത് പറഞ്ഞപ്പോ എന്റെ അച്ഛന്‍ അവന്റെ തോളില്‍ മെല്ലെ കൈ വച്ച്.


" എന്റെ മുരളിയുടെ മകന്‍..."


അന്ന് എന്നോടൊപ്പം കടലിനു അഭിമുഖമായ എന്റെ മുറിയില്‍ ഉറങ്ങാന്‍ കിടക്കുമ്പോ ശരത് പറഞ്ഞു.


" ദേവ് ഇത് നീ എനിക്ക് തന്ന വിഷു കൈനീട്ടം. "


ഫോണെടുത്തു ശേഖര്‍ സാറിനോട് വിവരം പറഞ്ഞു. അങ്ങേ തലക്കല്‍ മൌനം.


.........................


കണി എല്ലാം കണ്ട സന്തോഷത്തില്‍ രാവിലെ മോര്‍ണിംഗ് രിഫ്രെഷും ആയി സ്റ്റുഡിയോയില്‍ മൈക്കിനു മുന്നില്‍ ഇരിക്കുമ്പോ ഞാന്‍ ശേഖര്‍ സാറിന്റെ അനുമതിയോടെ എന്റെ പ്രിയപ്പെട്ട ശ്രോതാക്കള്‍ക്ക് ഒരു വക്ദാനം നല്‍കി.


" കലക്കന്‍ രീഫ്രേഷ് നടത്തി വിഷു ആഘോഷിക്കുന്ന പ്രിയ പ്രവാസി മലയാളികളെ , ഇന്ന് ഉച്ചക്ക് വിഷു സദ്യയോടൊപ്പം മ്യൂസിക്‌ ഗിഫ്റ്റ് ബോക്സ്‌ തുറക്കുമ്പോ ഞാന്‍ ഒരു വേറിട്ട വിഷു കൈനീട്ടം നിങ്ങള്ക്ക് തരാം... ഐ കീപ്‌ ഇറ്റ്‌ ആസ് എ സസ്പന്‍സെ ടില്‍ ദി ടൈം.


സ്റ്റേ ട്യുനെദ് വിത്ത്‌ ..................


ശരത് എന്ന എന്റെ വിഷു കൈനീട്ടം അല്ലെങ്കില്‍ ശരത്തിന് കിട്ടിയ വിഷു കൈനീട്ടം ഇവടെ പരിചയ പെടുത്താം...












10 comments:

Manikandan said...

ദേവാ ഹൃദയസ്പര്‍ശിയായ കഥ. അവസാനം ശരത്ത് സന്തോഷിക്കുന്നു എങ്കിലും ജീവിതത്തിന്റെ സുന്ദരമായ കാലഘട്ടം ആ കുരുന്നു മനസ്സിനു സമ്മാനിച്ചത് വേദനകള്‍ മാത്രം. ഇനിയും ദുരന്തങ്ങളില്ലാത്ത ഒരു നല്ല ജീവിതം ഉണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു. തുടര്‍ന്നും എഴുതുക.

Unknown said...

dey not bad u improved a lot i think u can improve u r writing language little more anyway good wishes

Unknown said...

ദേവാ, നന്നായിട്ടുണ്ട്. ഈ കഥ അന്ന് എന്നോട് പറയുമ്പോ ഞാന്‍ ഇത്ര നന്നാവും എന്ന് വിചാരിച്ചില്ല. എന്തായാലും നീ കുറച്ചു കൂടി ശ്രദ്ധിച്ചാല്‍ നല്ല ഒരു എഴുത്തുകാരന്‍ ആകാം. നിന്റെ ആഗ്രഹം പോലെ ഞാന്‍ നോക്കട്ടെ, ഒരു ചെറിയ ടെലി ഫിലിം ആക്കമോന്നു. എന്റെ എല്ലാ ആശംസകളും.

കൂതറHashimܓ said...

കഥ എനിക്കിഷ്ട്ടായി, കൂടുതല്‍ ശ്രമിക്കുക. ആശംസകള്‍
(അക്ഷര തെറ്റുകള്‍ ഒന്നൂടെ ശ്രദ്ധിക്കുക)

കാര്‍ന്നോര് said...

കഥയ്ക്ക് അവാര്‍ഡുകഥയുടെ പരിവേഷം കൊടുക്കരുത്. ഇതു നല്ല ഒരു നോവലിനു പറ്റിയ തീമാണ്. അങ്ങനെതന്നെയെഴുതിയാല്‍ മലയാള സാഹിത്യത്തിനു മുതല്‍ക്കൂട്ടാവും...
ആശംസകള്‍...

മാണിക്യം said...

ഒരു വേറിട്ട വിഷു കൈനീട്ടം ..... രണ്ടു ഭാഗങ്ങളായി പോസ്റ്റ് ചെയ്ത ഈ കഥ വയിക്കാൻഒഴുക്കുണ്ട് ...അനാഥത്വത്തിന്റെ കഥ പലരും ഇതിനു മുന്നെ പറഞ്ഞിട്ടുണ്ടെങ്കിലും ഇതിന്റെ ആഖ്യായനരീതികൊണ്ട് വേറിട്ട് നിൽക്കുന്നു റേഡിയോ ജോക്കിക്ക് കിട്ടുന്ന എസ് എം എസിൽ നിന്ന് കഥ മുന്നേറുമ്പോൾ സ്ഥിരമായി റേഡിയോ കേൽക്കുന്നവർക്ക് ഒരു പ്രത്യേക രസം ..... അമ്മയുടെ ഓർമ്മയിലെ കൂട്ടുകാരിയുടെ അച്ഛന്റെ സുഹൃത്തിന്റെ മകൻ എന്ന കണ്ടെത്തൽ കഥയിൽ പെട്ടന്ന് ഒരു നിർത്ത് വരുത്താൻ കൊണ്ടു വന്ന പോലെ... എന്നാലും കൊള്ളാം .. അടുത്ത കഥ ഒരു വിമർശന ബുദ്ധിയോടെ തന്നത്താൻ വായിച്ചു ഒന്നും കൂടി മിനുക്കി എഴുത് കൂടുതൽ നല്ല കഥ എഴുതാൻ സാധിക്കും ആശംസകൾ

Typist | എഴുത്തുകാരി said...

എനിക്കിഷ്ടമായി. തുടര്‍ന്നും എഴുതുക.

കണ്ണനുണ്ണി said...

എഴുത്തിന്റെ വഴിയില്‍ കുറെ ഏറെ മുന്നോട്ടു പോയിരിക്കുന്നു.. എങ്കിലും ഇനിയും ഒരുപാട് കൂടുതല്‍ കഴിയും...
ദേവേട്ടാ..തുടരുക

സുദേവ് ശിവന്‍ കര്‍ത്താ said...

ദേവൂട്ടാ
നിന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍ ഒരു വേദനയായി ഇന്നും ഞങ്ങളില്‍ നിലനില്‍ക്കെ, നീ എഴുതുന്ന ഈ കഥകളില്‍ നീ പറയാന്‍ മടിച്ച പലതും ഞാന്‍ അറിയുന്നു. അല്‍പ്പം വേദന വേദനയോടെ എങ്കിലും പറയാതെ വയ്യ. നീ കുറെ ദൂരം മുന്നോട്ടു പോയിരിക്കുന്നു.
എന്റെ എല്ലാ ഭാവുകങ്ങളും.

Unknown said...

Dev
Good one Realy enjoyed.