ആഴ്ചയില്‍ വരുന്ന കത്തുകള്‍ആയിരുന്നു അവളുമായുള്ള ഏക ബന്ധം.
ഞാന്‍ കാത്തിരിക്കും ആ കത്തുകള്‍ക്കായി .
പ്രണയാതുരനായ കാമുകനായി, രാധയെ തേടി നടക്കുന്ന കൃഷ്ണനെ പോലെ...
എന്താ ? അങ്ങനെ പറഞ്ഞു കൂടെ?
വിരഹിണി രാധ എന്ന ആ വിശേഷണം കേട്ട് രാധ ആകെ വിഷമിചിരിക്കുകയാണ്. ഏതോ കാണാമറയത്ത്.
ഇപ്പോള്‍ കൃഷ്ണനാണ് രാധയെ തേടുന്നത്. കാളിന്ദി തീരത്തെ രാധാമാധവ സങ്കല്‍പ്പങ്ങളെ എല്ലാം തച്ചുടച്ചു അന്ന് ഞാന്‍ ദ്വാരകയിലേക്ക് പോയപ്പോള്‍ ഞാന്‍ മനപൂര്‍വം ഒരു സ്വാര്‍ത്ഥനായി. പിന്നീടാരും ഈ ഞാന്‍ പോലും കുറെ ഏറെ കാലം രാധയെ കുറിചോര്തില്ല. എന്താ കാരണം? ധര്മത്തിന്റെ പേരില്‍ ഞാന്‍ അതിനെ ന്യായികരിച്ചു.
അതെ.. ഇപ്പോള്‍ ഞാന്‍ ആ കൃഷ്ണന്റെ സ്ഥാനത്താണ്. കൌമാരത്തിന്റെ തുടിപ്പില്‍ നാട്ടിലെ പുഴവക്കില്‍ ഞാനും എന്റെ പ്രിയയും പാടിനടന്ന പ്രണയ ഗാനങ്ങള്‍, നെയ്തെടുത്ത സുന്ദര സ്വപ്‌നങ്ങള്‍. അങ്ങനെ എത്ര എത്ര?
എന്റെ കൈപിടിച്ച് ആ പുഴവക്കിലൂടെ നടക്കുമ്പോള്‍, അമ്പല നടയില്‍ എന്റെ മാറോടു ചേര്‍ന്ന് മെല്ലെ ഇരിക്കുമ്പോള്‍ പിന്നെ, മാടത്തി കുളപ്പടവില്‍ നനവാര്‍ന്ന ആ ഇളം പൂവുടല്‍ ആദ്യമായി എനിക്ക് കാണിക്ക വച്ചപ്പോള്‍ എല്ലാം അവളില്‍, കാമം, പ്രണയം എന്ന വികാരങ്ങലെക്കള്‍ കൂടുതലായി ഒരു സുരക്ഷ തോന്നിയിട്ടുണ്ടാവില്ലേ? ഏതൊരു പെണ്ണും കൊതിച്ചു പോകുന്ന ഒരു സുരക്ഷ?
വികാരങ്ങള്‍ക്കും അപ്പുറം അവള്‍ കൊതിച്ചത് എന്നും എന്നില്‍ ചേക്കേറി അഭയം കണ്ടെത്താന്‍ ആയിരിക്കില്ലേ? അന്നത്തെ ആ സാഹചര്യങ്ങളില്‍ ഞാനും അവള്‍ക്കു അത്തരം ഒരു ആശ അല്ലെങ്ങില്‍ ഉറപ്പു അറിയാതെ കൊടുതിട്ടുണ്ടാകം...
ധര്മത്തിന്റെ പാതയില്‍, അച്ഛനെയും അമ്മയെയും പോറ്റാനായി, ഒരു ജോലി തേടി പ്രവാസി എന്ന പുത്തനുടുപ്പിട്ട് ജീവിതത്തില്‍ ആകെക്കൂടി ഒരു തിരക്കിന്റെ മൂടുപടം കൊടുത്തു ദ്വാരകയാകുന്ന ഈ മണലാരണ്യത്തില്‍ എല്ലാവിധ സുഖ സൌകര്യങ്ങളില്‍ ഞാന്‍ അങ്ങനെ മുഴുകവേ, അങ്ങകലെ കേരള മണ്ണില്‍, തന്റെ കീറിയ ആ പുല്‍പായയില്‍ അവള്‍ ഞാന്‍ നല്‍കിയ ആ സുരക്ഷിത രാത്രികള്‍ ഓര്‍ത്തു ഓര്‍ത്തു കൃഷ്ണ കൃഷ്നെതി കിടന്നുറങ്ങും.
രാത്രികള്‍ അപ്സര സുന്ദരിമാരുടെ നൃത്ത ചുവടുകള്‍ ആസ്വദിക്കാന്‍ നര്തന ശാലകള്‍ തേടി നടന്നും, ചൂതാടുന്ന പാണ്ടവര്‍ക്ക് കൂട്ടായി നടന്നും ദിനങ്ങള്‍ അങ്ങനെ തള്ളി നീക്കി. ഇടക്കിടെ അവള്‍ അയക്കുന്ന കത്തുകള്‍ പ്രണയത്തിന്റെ സുവര്‍ണ ലിപികള്‍ ആയി എന്നെ പ്രണയാതുരന്‍ എന്നതിനേക്കാള്‍ ഉപരി വികാര പരവശന്‍ ആക്കും. അന്നേരം എല്ലാം ഞാന്‍ അന്നത്തെ കുളപ്പടവുകളില്‍ ചെന്നെത്തും.
പിന്നെ ഗോപികമാരുടെ കൂടെ നിദ്ര പുല്‍കുന്ന സുന്ദര രാത്രികള്‍. വികാരങ്ങളെ തടയിടാന്‍ പറ്റില്ലാലോ എന്ന ന്യായം.
വര്‍ഷങ്ങള്‍ ദ്വാരകയില്‍ കഴിഞ്ഞു പോകുന്നതും കൊഴിഞ്ഞു വീഴുന്നതും ഞാന്‍ അറിഞ്ഞില്ല. അറിയഞ്ഞിട്ടല്ല. പലതും വെട്ടി പിടിക്കുന്നതിനിടയില്‍ ഞാന്‍ മനപൂര്‍വം അറിയാതെ പോയി.
അപ്പോലെക്കെ അങ്ങകലെ നാട്ടില്‍ നിന്നും എനിക്ക് വന്നിരുന്ന ആ കത്തുകളുടെ ഒഴുക്ക് നിലച്ചത് ഞാന്‍ എന്തെ ശ്രദ്ധിക്കാതെ പോയി?
കാളിന്ദി തീരത്തെ ആ രാധയെ മറന്നു പട്ടണത്തിലെ പരിഷ്കാരിയായ രുക്മിണിയെ പരിണയിച്ചു ? മനപൂര്‍വം ആ കുളപ്പടവുകളില്‍ ഞാന്‍ പൊട്ടിച്ചുടച്ച വളപ്പൊട്ടുകള്‍ മറന്നു.....
ഇന്നിപ്പോള്‍ വര്‍ഷങ്ങള്‍ക്കു ശേഷം എന്റെ മകളുടെ തിരോധാനത്തിന്റെ പൊരുള്‍ തേടി നാട്ടിലെത്തിയപ്പോള്‍ , അവളുടെ ഇ മെയിലില്‍ വന്ന സന്ദേശങ്ങള്‍ വായിച്ചപ്പോള്‍ ഞാന്‍ മനസിലാക്കുന്നു അന്നത്തെ ആ കത്തുകളുടെ ആഴം..
അന്നത്തെ കുളപ്പടവുകള്‍ ഇന്നത്തെ ശീതീകരിച്ച മുറികള്‍ക്ക് വഴി മാറി വികരങ്ങള്‍ക്കടിമപ്പെട്ടു ജീവിതത്തില്‍ നിന്നും തെന്നി മാറി പോകുന്ന ഇന്നത്തെ പുതു തലമുറയില്‍ എന്റെ മകളും പെട്ടിരിക്കുന്നു. പണത്തിനു പിറകെ ഓടുന്ന എന്നെ പോലെ ഉള്ള എല്ലാ മാതാപിതാക്കളും കാണാതെ പോകുന്ന ചില കാര്യങ്ങള്‍. ....
സ്വന്തം ജീവിതം തേടി ഞാന്‍ പോകുന്നു എന്ന ചെറിയ ഒരു ഇ മെയില്‍ എനിക്ക് തന്നു അവള്‍ എവിടെയോ മറഞ്ഞിരിക്കുന്നു.
ഇപ്പോള്‍ എനിക്കൊര്മയില്‍ വരുന്നു ഞാന്‍ മറന്ന എന്റെ രാധയെ..
ഒരു കീറപായില്‍ എന്നെ മാത്രം ഓര്‍ത്തു കിടന്ന എന്റെ രാധയെ...
ഇപ്പോള്‍ ഞാന്‍ എന്റെ മകളെക്കാള്‍ ഏറെ എന്റെ രാധയെ തേടുന്നു...
ഞാന്‍ നഷ്ടപ്പെടുത്തിയ എന്റെ രാധയെ...
ഇന്ന് ഈ കൃഷ്ണന്‍ തേടുകയാണ്. എനിക്ക് നഷ്‌ടമായ എന്റെ രാധയെ..
ഒരു പ്രായശ്ചിത്തമായി .......
10 comments:
വേദനകളെല്ലാം വെളിയിലേക്ക് ഒഴുക്കി കൃഷ്ണന് ഇനി എങ്കിലും ഒന്ന് പൊട്ടി കരഞ്ഞു കൂടെ? എങ്കില്‍ നന്നായിരുന്നു ദേവ.. കൊള്ളാം, നല്ല അവതരണം കുട്ടാ. തുടര്‍ന്നും എഴുതുക.
സ്നേഹത്തോടെ,
സുദേവ്
നല്ല വിവരണം.. :)
ഒന്നൂടെ വായിച്ച് നോക്കി എഡിറ്റ് ചെയ്യ്, ഒന്നൂടെ അടിപൊളി ആവും
Hey dev good one da.. u r improving a lot...
വളരെ വളരെ മുന്‍പോട്ടു തന്നെ അവതരണ ഭംഗി കൊണ്ട്...
അക്ഷര തെറ്റുകള്‍ കൂടെ ഒന്ന് എഡിറ്റ് ചെയ്തു എഴുതുമ്പോള്‍ വായന സുഖം കൂടും...
kanna, Thanks da. I am trying to do my level best, but after so many times, same thing happening here. I think may be the net problem??
നന്നായി..കുറെ കാലത്തിനു ശേഷം ഒരു കൃഷ്ണാരാധാ പ്രണയം....
നല്ല പ്രായത്തില്‍ തേടി കൂടായിരുന്നോ?
നന്നായിരിക്കുന്നു
:)
നന്നായിരിക്കുന്നു.!
നന്നായി ഈ കൃഷ്ണനും രാധയും. ആ പഴയ രാധയെ പറ്റി ആരെങ്കിലും ആന്വേഷിച്ചോ!!? സുഗതകുമാരിയുടെ ഒരു കവിതയുണ്ടല്ലോ രാധയെവിടെ!!?
ഷാജി ഖത്തര്‍.
ആ രാധ ,ഒരു പക്ഷെ ഇപ്പോഴും ഒരിക്കലും വരാത്ത കൃഷ്ണനെ ഓര്‍ത്ത് കണ്ണീര്‍ വര്‍ക്കുന്നുണ്ടാകും .
Post a Comment