Monday, May 3, 2010

"സ്നേഹ പൂര്‍വ്വം സുധര്‍മ്മ ചേച്ചി ".


ഒരു കഥ ജനിക്കുമ്പോള്‍ മുതല്‍, അതിലെ ഓരോ അംഗങ്ങളും പുറത്തേക്കു വരുമ്പോള്‍ അവരെ വായനക്കാര്‍ സ്വീകരിക്കുമ്പോള്‍ ഒരു എഴുത്തുകാരന്റെ മനസ്സില്‍ ഉണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യ.
ചിലപ്പോള്‍ ദിവസങ്ങള്‍, ആഴ്ചകള്‍, മാസങ്ങള്‍, വര്‍ഷങ്ങള്‍ എടുക്കും ആ കഥയുടെ ഒരു ജനനത്തിനായി. ഒരു പക്ഷെ എഴുത്തുകാരനെ ചില സന്ദര്‍ഭത്തില്‍ നമ്മള്‍ ഭ്രാന്തന്‍ എന്ന് വരെ വിളിച്ചേക്കാം..
" ദേവാ, വീട്ടില്‍ പോകണ്ടേ? ഡ്യൂട്ടി കഴിഞ്ഞല്ലോ. പിന്നെന്ത പോകാത്തെ ? "
ശരത്തിന്റെ വിളിയാണ് ദേവനെ ചിന്തയില്‍ നിന്നും ഉണര്‍ത്തിയത്.
" ശരത്, നീ എന്റെ ജീവിതത്തിന്റെ ഒരു ഭാഗം ആയതു യാതൃശ്ചികം. ഒരു കഥയില്‍ എന്നപോലെ. എന്നാല്‍ ഇപ്പൊ കുറച്ചു നാളുകള്‍ ആയി എന്റെ ഉറക്കത്തില്‍ പോലും ആരൊക്കെയോ വരുന്നു. ഞാന്‍ അറിയാത്ത കുറെ ആളുകള്‍. എന്തൊക്കെയോ പറയുന്നു, സഹായിക്കണം എന്നും മറ്റും. "

" മോനെ, നീ നോര്‍മല്‍ അല്ലെ? അമ്മ വിളിക്കുമ്പോ എനിക്ക് സമാധാനം പറയേണ്ടത... ഹ ഐഹ .. നീ വാ.. ഇപ്പൊ തന്നെ കുറെ ലേറ്റ് ആയി. ഇനിയും ലേറ്റ് ആയാല്‍ നമ്മള്‍ ട്രാഫിക്കില്‍ കുടുങ്ങും. പിന്നെ നമ്മള്‍ സഹായിക്കണേ എന്ന് പറയേണ്ടി വരും. "

യാത്രയില്‍ മുഴുവന്‍ ദേവ് ആകെ മൌനി ആയിരുന്നു. വീട്ടില്‍ എത്തിയ പാടെ അവന്‍ കടല്‍ കരയിലേക്ക് പോയി. അതാണല്ലോ അവന്റെ പതിവ്. മനസ്സ് ശെരി അല്ലെങ്കില്‍ അവന്‍ കടല്‍ കരയില്‍ പോകും. കടലിനോടും തിരകലോടും തന്റെ ദുഖങ്ങളും, ആശങ്കകളും പങ്കുവച്ചു അങ്ങനെ കുറെ നേരം. ......
അവന്‍ നേര്‍ത്ത ഇരുട്ടില്‍ മറയുന്നത് നോക്കി ശരത് നിന്ന്. പിന്നെ വീട്ടിലേക്കു കയറി പോയി. കുറെ നേരം അവന്‍ ഒറ്റക്കിരിക്കട്ടെ......
ജുമെരയിലെ വില്ലയുടെ മട്ടുപ്പാവില്‍ നിന്നാല്‍ കടല്ക്കര നന്നായി കാണാം. ശരത് ഡ്രസ്സ്‌ മാറി മട്ടുപ്പാവിലെത്തി. ദൂരെ ദേവനെ ഒരു ചെറു നിഴല്‍ എന്നപോലെ കാണാം. ആരോ അവന്റെ ഒപ്പം ഇരിക്കുന്നുണ്ടല്ലോ?
ആരാണാവോ?... അപ്പോളാണ് ശരത് ദേവന്റെ മേശപുരതിരിക്കുന്ന ഒരു എഴുത്ത് ശ്രദ്ധിച്ചത്.
അയ്യാള്‍ അത് കയ്യിലെടുത്തു.
" ദേവുമോന് സ്നേഹ പൂര്‍വ്വം... "
മോനെ, ഞാന്‍ നാളെ രാവിലെ ഈ നാടിനോട് വിട പറയുകയാണ്‌. കഴിഞ്ഞ എട്ടു വര്‍ഷമായി ഞാന്‍ അനുഭവിച്ച യാതനകള്‍ എല്ലാം തീര്‍ത്തു തന്നു, എന്നെ ഈ നാട്ടില്‍ നിന്നും രക്ഷപെടാന്‍ സഹായിച്ച നിന്റെ നല്ല മനസ്സിന് ഈശ്വരന്‍ നല്ലത് മാത്രം വരുത്തും.
പല വീടുകളിലും ജോലി ചെയ്തു , ഒരു ചെറിയ മേശക്കു ചുവട്ടില്‍ അന്തിയുറങ്ങി, എന്റെ കുഞ്ഞു മകളുടെ കുട്ടി കുപ്പായം കെട്ടി പിടിച്ചു കരഞ്ഞു കരഞ്ഞു ഞാന്‍ ഉറങ്ങിയ എത്ര എത്ര നാളുകള്‍.
വിവാഹത്തിന്റെ രണ്ടാം വര്ഷം വിധി തട്ടി എടുത്ത എന്റെ മോഹനേട്ടന്റെ ആഭാവം ഒട്ടും അറിയിക്കാതെ, എന്റെ കുഞ്ഞിനെ വളര്തനായി ഈ മണല്‍ കാട്ടില്‍ വിഴുപ്പലക്കിയും, നിലം തുടച്ചും ഞാന്‍ സമ്പാദിച്ച ആ നോട്ടുകള്‍ക്ക് എന്റെ മണിക്കുട്ടിയെ രക്ഷിക്കാനയില്ലല്ലോ.... ആശുപത്രി കിടക്കയില്‍ അവസാനം അവള്‍ എന്നെ കാണാന്‍ കൊതിചിട്ടുണ്ടാകില്ലേ? ഒരു പക്ഷെ ഇടക്കിടെ ഞാന്‍ അധികം സമ്പാദിക്കാന്‍ തിരഞ്ഞെടുത്ത വഴി ഈശ്വരനും, പിന്നെ എന്റെ മോഹനേട്ടന്റെ ആത്മാവിനും ഇഷ്ടപ്പെട്ടിട്ടുണ്ടാവില്ല...... ആരോരും തുണ ഇല്ലാതെ, വീട്ടുവേലക്കാരിയായ , കാണാന്‍ ഇത്തിരി കൊള്ളാവുന്ന എന്നോട് അന്നാദ്യമായി , മനോഹരന്‍ എന്ന ആ കണ്ണുര്‍കാരന്‍ ഇഷ്ടമാണെന്ന് പറഞ്ഞപ്പോള്‍, എന്നിലും വറ്റി വരണ്ട വികാരങ്ങള്‍ തല പൊക്കി പോയത് തെറ്റാണെന്ന് തോന്നിയില്ല. ആദ്യം ആദ്യം അവനില്‍ ഞാന്‍ എന്റെ തണല്‍ തിരിച്ചറിഞ്ഞു. പിന്നെ ഒന്നാകാന്‍ തീരുമാനിച്ചു. എന്റെ മണിക്കുട്ടിക്കു ഒരു അച്ഛന്‍... ഭാര്യ ഉപേക്ഷിച്ച അയാള്‍ക്കും അത് സമ്മതമായിരുന്നു. എന്നാല്‍ പിന്നെ ഒരിക്കല്‍ ഒരു അവധി ദിവസം അയാളുടെ സുഹൃത്തിന്റെ കൂടെ അന്തിയുറങ്ങാന്‍ പറഞ്ഞപ്പോള്‍, ഞാന്‍ അക്ഷരാത്ഥത്തില്‍ ഞെട്ടി പോയി.
തലയ്ക്കു പിടിച്ചു പോയ മദ്യത്തിന്റെ ലഹരിയില്‍ അയാളും, അയാളുടെ കൂട്ടുകാരനും കൂടെ എന്നില്‍ പടര്‍ന്നു കയറിയപ്പോള്‍ അന്നാദ്യം എനിക്കെന്നോടു പക തോന്നി. ഒടുവില്‍ എന്റെ നേര്‍ക്ക്‌ കുറെ പച്ച നോട്ടുകള്‍ വാരി എറിഞ്ഞു അയാള്‍ പോകുമ്പോള്‍ പറഞ്ഞത് അവ്യക്തമായി ഞാന്‍ കേട്ട്...
മനോഹര, ഇത് കൊള്ളാംഇനിയും ഞാന്‍ വരും.. എത്ര പണം വേണമെങ്കിലും ഞാന്‍ തരാം... "
എന്റെ ശരീരത്തിന് വില കിട്ടിയിരിക്കുന്നു.. വേശ്യ എന്ന പുതിയ ഒരു പേര് കൂടി. ജീവിതം അവസാനിപ്പിച്ചാലോ? അപ്പോള്‍ എന്റെ കുഞ്ഞു മണിക്കുട്ടിയുടെ മുഖം എന്റെ മനസ്സില്‍ തെളിഞ്ഞു..
അയാള്‍ക്ക് അടിമപ്പെട്ടു, പല രാത്രികള്‍ പലര്‍ക്കായി സുഖം പകര്‍ന്നു നല്‍കുമ്പോള്‍, ഈ മണല്‍ കാട്ടിലെ മറ്റൊരു ഗതികിട്ടാ പെണ്ജന്മത്തിലേക്കു ഞാനും വലിചെരിയപ്പെടുക ആയിരുന്നു.
മരണക്കിടക്കയില്‍ എന്റെ മകള്‍ വേദന കൊണ്ട് പിടയുമ്പോള്‍, അതൊന്നും അറിയാതെ ഒരു പകല്‍ മാന്യന്റെ രതി വൈക്രിതങ്ങള്‍ക്ക് എന്റെ ശരീരം വേദി ആകുകയായിരുന്നു... ഒടുവില്‍ ആ വാര്‍ത്ത അറിഞ്ഞപ്പോള്‍ വീണ്ടും ആത്മ ഹത്യക്ക്‌ ശ്രമിച്ചു.. എന്നാല്‍ അതിനും ഞാന്‍ വിലക്കപ്പെട്ടിരിക്കുന്നു......
വര്‍ഷങ്ങള്‍ പോയത് ഞാന്‍ അറിഞ്ഞതെ ഇല്ല... ഒടുക്കം ഒരു പ്രത്യേക സാഹചര്യത്തില്‍ അയാളുടെ കയ്യില്‍ നിന്നും രക്ഷ പെട്ട് ഞാന്‍ ഒരു മലയാളി വീട്ടില്‍ എത്തി. അപ്പോള്‍ മാത്രമാണ് ഞാന്‍ ആ സത്യം അറിഞ്ഞത്. ഇവടെ താങ്ങുവാന്‍ ഉള്ള യാതൊരു രേഖയും എന്റെ കയ്യില്‍ ഇല്ല. .... അനധികൃത താമസക്കാരി...
എന്നെ പോലെ ഈ നാട്ടില്‍ ഒരു രേഖയും ഇല്ലാതെ, ജീവിതത്തിന്റെ കയ്പ്പ് നീര്‍ കുടിച്ചു, വേദനയോടെ ദിനങ്ങള്‍ തള്ളി നീക്കുന്നവര്‍ക്കായി നിങ്ങള്‍ തെളിച്ചു തന്ന പൊതു മാപ്പ് എനിക്ക് രക്ഷ ആകുന്നു... എന്റെ കഥ കേട്ട് എന്നെ രക്ഷ പെടുത്താന്‍ മോന്‍ കാണിച്ച ആ നല്ല മനസ്സ് ദൈവം കാണുന്നുണ്ട്..
സ്നേഹത്തോടെ, പ്രാര്‍ഥനയോടെ
സുധര്‍മ്മ ചേച്ചി...."
ഈ കത്താണോ അവന്റെ മനസ്സിനെ വല്ലാതെ അലട്ടുന്നത്? ഓ നേരം ഒത്തിരി ആയി.. അവന്‍ ഇത് വരെ വന്നില്ലല്ലോ.. ശരത് ബീച്ചിലേക്ക് നടന്നു.
ദേവനൊപ്പം അവിടെ ഒരു സ്ത്രീ കൂടി ഇരിപ്പുണ്ടായിരുന്നു... കരഞ്ഞു കലങ്ങിയ കണ്ണുകളുമായി...ആകെ തരിച്ച മുഖവുമായി ദേവനും...
അവര്‍ എന്നെ കണ്ടിട്ടാകണം, പോകാനായി എഴുന്നേറ്റു. അവര്‍ പോകാനായി യാത്ര പറയുമ്പോളും ദേവന്‍ ആകെ തരിച്ചു തന്നെ നില്‍ക്കുകയാണ്......
കടല്‍ കരയിലെ ആ ഇരുട്ടിലേക്ക് അവര്‍ നടന്നു നീങ്ങുമ്പോള്‍ ദേവന്‍ അവ്യക്തമായി പറഞ്ഞു...
"ശരത്, അത് സുധര്‍മ്മ ചേച്ചി... നാളെ പൊതു മാപ്പില്‍ നാട്ടിലേക്ക് പോകുന്നു, നീണ്ട എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം..
കഴിഞ്ഞ കുറെ ദിവസങ്ങള്‍... ഏറെ കുറെ ഈ പൊതുമാപ്പിന്റെ കാമ്പയിന്‍ തുടങ്ങിയപ്പോ മുതല്‍ ഈ ഒരു കഥാപാത്രം എന്നില്‍ ഉടലെടുത്തിരുന്നു.. ഒരു കത്തിലൂടെ ഞാന്‍ ഇവരെ കഥയുടെ ലോകത്തേക്ക് കൊണ്ട് വരിക ആയിരുന്നു..
ആ കഥ ഞാന്‍ ഇന്നലെ രാത്രി എഴുതി തീര്ന്നത്തെ ഉള്ളു. ഞാന്‍ പറഞ്ഞില്ലേ, സ്വപ്നത്തില്‍ ആരോ വരുന്നു എന്നെല്ലാം...
അതാ.. എന്നെ തേടി എന്നപോലെ വന്നു... ഞാന്‍ എഴുതിയ കഥ എന്റെ മുന്നില്‍ ജീവനോടെ പറഞ്ഞു തന്നു... ഒടുക്കം... ഇതാ നാളെ അവര്‍ പോകുന്നു... "
" അപ്പൊ നിന്റെ ടേബിളില്‍ കണ്ട ആ എഴുത്ത് ഇവര്‍ നിനക്കെഴുത്യതല്ലേ? "
" അല്ല , അത് വെറും കാല്‍പ്പനികത... യാതാര്‍ത്ഥ്യം അതാ ഈ ഇരുട്ടില്‍ നിന്നും നാളെ വെളിച്ചത്തിലേയ്ക്കു പോകുന്നു.. ......
എന്താ ശരത് എനിക്ക് മാത്രം ഇങ്ങനെ? "

ശരത്തിന് ഉത്തരം ഉണ്ടായിരുന്നില്ല... തന്റെ തോളില്‍ ചാഞ്ഞു കിടക്കുന്ന ദേവന്‍ എന്ന ഈ മനുഷ്യനെ ഒരനിയനായി കിട്ടിയ താന്‍ എത്ര ഭാഗ്യവാന്‍......

അപ്പോളും... ജുമേര ബീച്ചില്‍ ആ നേര്‍ത്ത തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു....

8 comments:

എറക്കാടൻ / Erakkadan said...

:)

കൂതറHashimܓ said...

പകുതിയേ മനസ്സിലായുള്ളൂ.. :(

ഹംസ said...

കഥയുടെ വിഷയം മനസ്സിലായി പക്ഷെ എന്നാലും അവതരിപ്പിച്ച രീതിയില്‍ എന്തോ പാകപ്പിഴ ഉള്ളതു പോലെ.കഥ എഴുതിയതാ എന്നു പറയുമ്പോഴും കഥയില്‍ തന്നെ സുധര്‍മ്മ ഒരു സാങ്കൽപ്പിക കഥാപാത്രമാണോ എന്നു മനസ്സിലാവുന്നില്ല.!!

Sulfikar Manalvayal said...

ചിന്തയും യാഥാര്‍ത്യവും കൂട്ടിക്കുഴച്ചപ്പോള്‍ ......... അതെ ആശയക്കുഴപ്പം ഞങ്ങള്‍ വായനക്കാര്‍ക്കും ..........
ആശയം നന്നായി.......... വായിക്കുമ്പോള്‍ സാധാരണക്കാരായ വായനക്കാരെ കൂടെ ഓര്‍ക്കുക........
നന്നായി..... ഭാവുകങ്ങള്‍ നേരുന്നു...

sreeNu Lah said...

:)

സുദേവ് said...

ഈ കഥയിലെ സുധര്‍മ്മ ചേച്ചി, യഥാര്‍ത്ഥത്തില്‍ ഇവടെ ദുബായില്‍ ഉണ്ടായിരുന്ന ഒരു ആള്‍ ആണ്. വര്‍ഷങ്ങളായി യാതൊരു രേഖകളും കയ്യിലില്ലാതെ ഒരു അഭയാര്‍ഥി ആയി , പല വീടുകളില്‍ ജോലി ചെയ്തു ഒടുവില്‍ പൊതു മാപ്പില്‍ ഇവടെ നിന്നും നാട്ടിലേക്ക് പോയ ഒരു പാവം അമ്മ. കഴിഞ്ഞ ഒരു ദിവസങ്ങളില്‍ ഒന്നില്‍ എവിടെ നിന്നോ എന്റെ മൊബൈല്‍ നമ്പര്‍ തപ്പി പിടിച്ചു എന്നെ വിളിച്ചു. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം.. ആ അമ്മയുടെ കഥ ഒന്ന് പറയണം എന്ന് തോന്നി. ഇനിയും അതുപോലെ എത്ര പേര്‍ ഉണ്ടാകും.. എന്റെ മനസ്സില്‍ ഉണ്ടയായ ആ മനോ വിഷമം ഞാന്‍ ഈ കഥയില്‍ അവതരിപ്പിച്ചു എന്ന് മാത്രം.
തെറ്റുകള്‍ ചൂണ്ടിക്കാണിച്ച എല്ലാവര്ക്കും നന്ദി. തുടങ്ങും എന്റെ കഥകള്‍ വായിക്കുകയും എന്നെ അനുഗ്രഹിക്കുകയും ചെയ്യുക..
സ്നേഹത്തോടെ
സ്വന്തം
ദേവ്.

കണ്ണനുണ്ണി said...

അതെ.. കഥയില്‍ ഒരു ആശയ കുഴപ്പം വന്നു കൂടിയിട്ടുണ്ട്....
ആടുത്ത തവണ ആഖ്യാനം അല്‍പ്പം കൂടി ലളിതമാക്കുമല്ലോ.

Unknown said...

കൊള്ളാം കുറച്ചും കൂടി സീരിയസ്സായി സമീപിക്കാമായിരുന്നു.