Saturday, May 8, 2010

എന്റെ ഒരു യാത്ര.....


ഞാന്‍
ഒരു
യാത്ര
പോകുന്നു..

യാത്ര അവസാനിക്കുന്നതെവിടെ എന്ന് എനിക്കറിയില്ല. എന്നിരുന്നാലും ഞാന്‍ ഞാന്‍ പോയെ തീരു.

കാരണം ജനിക്കുമ്പോള്‍ തന്നെ ഈ യാത്രയുടെ അവസാനം അവിടെ അങ്ങ് ദൂരെ ആകാശ കൊട്ടാരത്തിലെ തമ്പുരാന്‍ എഴുതി വച്ചിട്ടുണ്ട്.

എനിക്കറിയില്ല എന്ന് മാത്രം.

പക്ഷെ യാത്രക്കുള്ള വണ്ടി എവിടെ നിന്ന് കിട്ടും എന്നെനിക്കറിയാം..

മുംബൈയ്യിലെ ലീല ഹോസ്പിറ്റലില്‍ നിന്ന്.

എനിക്ക് അവിടെ ആ പഴയ നൂറ്റി എട്ടാം നമ്പര്‍ മുറി അവര്‍ കരുതി വച്ചിട്ടുണ്ടാകും. മോട്ടി ലാല്‍ ഭായിയുടെ മിത്തായി കട കാണാവുന്ന ആ മുറി.

അവിടെ വരുന്ന നീല ദുപ്പട്ട ധരിച്ച പെണ്‍കുട്ടിയെ കാണാവുന്ന ആ മുറി.

പക്ഷെ ഇത്തവണ ഞാന്‍ അവിടേക്ക് പോകുന്നില്ല...

എനിക്ക് ഇപ്പോള്‍ ആ മുറിയെ ഭയമാണ്. അവിടെ ഉറങ്ങുമ്പോള്‍ ആരൊക്കെയോ എന്നെ വിളിക്കുന്നു. ഞാന്‍ കാണാത്ത ഏതൊക്കെയോ ലോകങ്ങള്‍ കാണുന്നു.

എന്റെ ശബ്ദം ഈ ഇടെ ആയി ചിലംബിച്ചു പോകുന്നു. എന്റെ വാക്കുകള്‍ മുറിയുന്നു....

വായനക്കാരെ ...... എന്റെ അക്ഷരങ്ങള്‍ എല്ലാം മറവിയുടെ ലോകത്തേക്ക് മായുന്നു... മനസ്സെന്ന ആ മായിക ലോകം എന്റെ മുന്നില്‍ ഒരു കറുത്ത വന്മതിലാകുന്നു.... എന്നിലെ നന്മയെല്ലാം എങ്ങോ പോകുന്നു...

പ്രണയം എന്ന വികാരം ചിതലരിച്ചുവോ?

സ്നേഹത്തെ എന്തിനു ഞാന്‍ വെറുക്കുന്നു? ആരൊക്കെയോ സ്വന്തമായുള്ള ഞാന്‍ എന്തിനാണ് ഇന്ന് ആരോരും ഇല്ലാത്തവന്‍ ആകുന്നതു?

എന്താണ് ഞാന്‍ എന്റെ യാത്രക്ക് പേരിടെണ്ടത്?

ശരത്തും, വിനുവേട്ടനും, മണിയേട്ടനും, കണ്ണപ്പനും, സംഗീതയുംരേഞ്ഞിയെട്ടനും എല്ലാം എന്നെ കാത്തിരിക്കുമ്പോള്‍ ഞാന്‍ ഇവടെ ഈ ഏകാതതയുടെ തുരുത്തില്‍ ആ യാത്രക്ക് വേണ്ടി കാത്തിരിക്കയാണല്ലോ....

എനിക്ക് വേദനകള്‍ മാത്രം സമ്മാനിച്ച ഈ ലോകത്ത്, എന്നെ വേദനിപ്പിക്കാത്ത ചിലരോടൊക്കെ മാത്രം നന്ദി പറഞ്ഞു കൊണ്ട് ഞാന്‍ പോകുന്നു...

ഏതോ ഒരു ലോകത്തേക്ക്...

എന്നാലും ഞാന്‍ ഒന്ന് പറയാം...

ചിലപ്പോഴൊക്കെ നിങ്ങള്‍ക്കെല്ലാം എന്നെ കാണാം...

നല്ല നിലാവുള്ള തെളിഞ്ഞ രാത്രികളില്‍ അങ്ങ് ദൂരെ കേള്‍ക്കുന്ന അവ്യക്തമായ ആ ഗാനം എന്റെതായിരിക്കും...

പിന്നെ ..... അന്ന് ആകാശത്ത് കാണുന്ന ഏറ്റവും സുന്ദര നക്ഷത്രം ഞാന്‍ ആയിരിക്കും...

പിന്നെ അലതല്ലുന്ന തിരമാലകളില്‍ ജുമേര ബീച്ചിലെ രാത്രികളില്‍ ആ തിരകല്‍ക്കുമേല്‍ ഞാന്‍ ഒഴുകുന്നുണ്ടാകും...

എന്നാലും...

വെറുതെ തോന്നുവാ....

ഈ യാത്ര വേണ്ടിയിരുന്നോ? അതും ഇത്ര വേഗം.....?


10 comments:

Unknown said...

എന്താടോ ഇത്? ഈ കഥ എനിക്ക് മനസ്സിലായില്ലല്ലോ?

സുദേവ് ശിവന്‍ കര്‍ത്താ said...

എന്താ കഥ.. എനാലും കൊള്ളാം.. നീ ബുദ്ധി ജീവി ആയി പോയോ ദേവുട്ടാ ?

മാണിക്യം said...

യാത്ര എന്നേ തുടങ്ങി
ഒരോ സ്റ്റേഷനും കടക്കുമ്പോള്‍
ഒരോ യാമവും തീരുമ്പോള്‍
അറിയുക ഡെസ്റ്റിനേഷന്‍ അടുക്കുകയാണ്....
മുന്‍പേ പോയവരുടെ പിറകെ ..
ഒരോരുത്തരേയും അനുഗമിക്കാന്‍ ആളുണ്ട്...
ഈ യാത്ര അനിവാര്യമാണ്....

കൂതറHashimܓ said...

മരണത്തിന്റെ ഓര്‍മപ്പെടുത്തലുകള്‍..!!

Unknown said...

Good one da, you are improving a lot.by the way, സാഹിത്യം ഒത്തിരി കൂടി പോകുന്നു.. നീ ആരാട ദേവൂ, കുമാരനാശാന്റെ കൊച്ചു മോനോ?
keep going on...

mini//മിനി said...

ഒരു പിടിയും കിട്ടിയില്ല.

നാടകക്കാരന്‍ said...

യാത്ര തുടർന്നു കൊണ്ടേ ഇരിക്കട്ടെ

Unknown said...

എന്താ സംഭവം

ഏകാന്തതയുടെ കാമുകി said...

മനസിലാക്കുന്നു ,ഈ യാത്രയുടെ അര്‍ഥം ...
അതിന്‍റെ ആഴം...
യാത്രക്കിടയില്‍ എപ്പോഴെങ്കിലും നമുക്ക് കണ്ടുമുട്ടാം ...

Manikandan said...

അങ്ങനെ ഒരു യാത്രയെപ്പറ്റി ഇപ്പോള്‍ ഓര്‍ക്കേണ്ട കാര്യം ഇല്ലല്ലൊ ദേവാ. ആ യാത്രയ്ക്ക് മുന്‍‌പേ ചെയ്യാന്‍ ഇനിയും ഒരുപാടുകാര്യങ്ങള്‍ ബാക്കി. അതെല്ലാം കഴിയട്ടെ. എന്നിട്ടാവാം ഈ യാത്രയെപ്പറ്റിയുള്ള ചിന്ത.