വീണ്ടും കുട്ടിക്കാലം ..
കേള്‍ക്കുമ്പോള്‍ അത്ഭുദം തോന്നുന്നോ? ഈ പ്രായത്തിലും കുട്ടിക്കാലമോ??? ഹ ഹ ഹ ... പേടിക്കണ്ട .. കദന കഥകള്‍ പറഞ്ഞു ഇനി കുറച്ചു നാള് കരയിക്കണ്ട എന്ന് വിചാരിച്ചാണ് ഞാന്‍ എന്റെ കുട്ടികാലത്തെ കുറച്ചു കൂടി ചില വീര കഥകള്‍ പറയാം എന്ന് വിചാരിച്ചത്..
ആദ്യമായി ഞാന്‍ ജീമോട്ടനോടും തുളസി ചേച്ചിയോടും മാപ്പ് ചോദിക്കുന്നു. ഇത് ഇവടെ പറയണം എന്ന് വിചാരിച്ചതല്ല. എന്നാലും പറയാതെ വയ്യ. പ്രത്യേകിച്ചും തുളസി ചേച്ചി പറയണ്ട എന്ന് റിക്വസ്റ്റ് ചെയ്തത് കൊണ്ട്.
സംഭവം നടക്കുമ്പോള്‍ എനിക്ക് ഏകദേശം പത്തു വയസ്സുണ്ടാകും. ഞങ്ങള്‍ക്ക് അവധിക്കാലം തുടങ്ങിയിരിക്കുന്നു. ഞങ്ങളെ കാണുമ്പോള്‍ പൂത്തു നില്ക്കുന്ന മാവും പിലാവും പിന്നെ എന്നാ ഫല വൃക്ഷങ്ങളും ഒന്ന് ഒളിക്കാന്‍ ശ്രമിക്കും. കാരണം ഞങ്ങള്‍ ഇതു മരത്തെ ആണ് ഞങ്ങള്‍ ശത്രുക്കളായി കണ്ടു യുദ്ധം നടത്തുന്നതെന്ന് പറയാന്‍ പറ്റില്ലല്ലോ. ഞങ്ങള്‍ ചെയ്യുന്ന മൂന്നംമുരകളില് ദേഹമാകെ മുരിവേട്ടിരിക്കുന്നശത്രുക്കളെ പോലെ ഞങ്ങളുടെ കല്ലേറും കമ്പി കൊണ്ടുള്ള കുത്തും എട്ടു അവശരായി പോകാന്‍ ഇതു മരമാണ് ഇഷ്ടപ്പെടുക ?
എന്തായാലും ഞങ്ങള്‍ പടിഞ്ഞരയിലുള്ള സകല മരങ്ങളും പാക്കിസ്ഥാന് പട്ടാളക്കാരായി കണ്ടു യുദ്ധം ചെയ്യും. അതില്‍ പാവം വാഴയും കപ്പയും എല്ലാം പെടും. എന്നാല്‍ ഇതിനൊരു മറുമരുന്നായി വൈകുന്നേരം മൂന്നു ചാര വനിതകളുടെ സഹായത്തോടെ ഞങ്ങള്‍ക്ക് സര്‍വ സൈന്യാധിപ ഹേമലത കുഞ്ഞമ്മ നല്ല ചൂരല്‍ ശിക്ഷ വിധിചിട്ടുണ്ടാകും. ( നമുക്കാ ചാര വനിതകളെ യഥാ ക്രമം തുളസി- ഉണ്നിയംമയുടെ മകള്‍, രേഷ്മി- എന്റെ കുഞ്ഞു പെങ്ങള്,അനുകുട്ടി - രേമ കുഞ്ഞമ്മയുടെ മകള്‍ )
രാത്രിയില്‍ വല്ലാതെ ഏങ്ങലടിച്ചു കരഞ്ഞും എന്നാല്‍ ഇടക്കിടെ പകല്‍ കഴിച്ച മാമ്പഴത്തിന്റെ രുചി തന്ന സ്വാദ് ഓര്‍ത്തു സന്തോഷിച്ചും എങ്ങനെയോ ഉറങ്ങും.ഈ ചാര പ്രവര്‍ത്തിയുടെ മാസ്റ്റര്‍ ബ്രെയിന്‍ എന്നത് തുളസി ചേച്ചി ആണെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി.എങ്ങനെ ഒരു മുട്ടന്‍ പണി കൊടുക്കണം . വല്യേച്ചി ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല. ഭയങ്കര പാരായ. പിന്നെ വല്ലാത്ത ഭരണവും. കുറച്ചു നാള് മുന്‍പ് ഞങ്ങള്‍ ഉണ്ജളില് നിന്നും ഒന്ന് തള്ളിയിട്ടാതെ ഉള്ളു. അത് പിന്നെ കയറിന്റെ കുഴപ്പം എന്ന് പറഞ്ഞു അടി കൊല്ലാതെ രക്ഷ പെട്ട്.
ഇനി എന്ത് ചെയ്യും. ഞാനും മനികുട്ടനും ചെട്ടുട്ടനും അഭിയും അരുനപ്പനും എല്ലാം വല്ലാതെ തല പുകഞ്ഞാലോചിച്ചു. എന്നാല്‍ ഞങ്ങള്‍ പോലും അറിയാതെ തുളസി ചേച്ചിയോട് വല്ലാതെ ദേഷ്യം ഉള്ള മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നു. ജീമോട്ട. ഞങ്ങളെക്കാള്‍ മൂത്തതാണ് ആശാന്. ആശാനെ ഇതിനോ നല്ലവണ്ണം അടി കൊള്ളിച്ചിട്ടുണ്ട് തുളസി ചേച്ചി. ഞങ്ങള്‍ മനസ്സില്ല മനസ്സോടെ ജീമോട്ടനോട് കൂടി. പുള്ളിക്കാരന് ഇടക്ക് കാലു വാരും. എന്നാല്‍ ഈ കാര്യത്തില്‍ വനിതാ ബില്ല് പാസ്സാക്കാന്‍ ഒന്നിച്ചു നിന്ന സോണിയ-സുഷമ സക്യാതെ പോലെ എന്ന് വിചാരിച്ചു.
പദ്ധതി പ്ലാന്‍ ചെയ്തു. സൈക്കിള്‍ പഠനം. തുളസി ചേച്ചിയെ കൊണ്ട് സൈക്കിള്‍ പഠിപ്പിക്കുക. തുളസി ചേച്ചി സൈക്കിള്‍ ഓടിക്കാറുണ്ട്. അപ്പോള്‍ ഞങ്ങളെ പഠിക്കാന്‍ പറയുക. ജീമോട്ടക്ക് സൈക്കിള്‍ നന്നായി അറിയാം ( പുള്ളിയുടെ വാദം- ഞങ്ങള്‍ക്ക് അറിയില്ല) . സംഭവം ഇങ്ങനെയാണ് പ്ലാന്‍. ജീമോട്ടനെ തുളസി ചേച്ചി സൈക്കിള്‍ പഠിപ്പിക്കണം. ആദ്യം പുള്ളിക്കാരന് സൈക്കിള്‍ അറിയാത്ത പോലെ അഭിനയിക്കും. പിന്നെ കുറച്ചു കഴിഞ്ഞാല്‍ സൈക്കിള്‍ കൊണ്ട് പോയി എവിടെയെങ്കിലും ഒളിപ്പിക്കും. അപ്പോള്‍ തീര്‍ച്ചയായും തുളസി ചേച്ചിക്ക് നല്ല തല്ലു കിട്ടും.
ഹ ഹ ഹ അഹ ജീമോട്ട, ബുദ്ധിമാനെ, നേതാവേ...
നാളത്തെ ആ സുന്ദര ദിവസം സ്വപ്നം കണ്ടു ഉറങ്ങാന്‍ കിടന്നു. അപ്പോള്‍ അമ്മമ്മ പറയുന്നുണ്ടായിരുന്നു. " രാജുവും മണിയനും ഇന്ന് ഭയങ്കര അനുസരണ കുട്ടന് മാരനല്ലോ... ഹേമേ ഒന്ന് സൂക്ഷിച്ചോ ഇടവമാസത്തിലെ ഈ തെളിച്ചം നാളത്തെ പെരുമഴക്ക... "
അതിന്റെ അര്‍ഥം അന്ന് പിടി കിട്ടിയില്ല. y
എന്തായാലും പിറ്റേന്ന് രാവിലെ തന്നെ ഞങ്ങള്‍ റെഡി ആയി . തുളസി ചേച്ചിയോട് കുറെ മാമ്പഴവും ഒക്കെ കൊടുത്തു സോപ്പ് ഇട്ടു സംഭവം അവതരിപിച്ചു. ആദ്യം ജീമോട്ടനെ പഠിപ്പിക്കുക. പിന്നെ വഴിയെ ഞങ്ങളെ എല്ലാം. സമ്മതിച്ചു.
ആഹ. സന്തോഷം. മറ്റു ചാര വനിതകളെ ഞങ്ങള്‍ ആ ഭാഗത്തേക്ക് അടുപ്പിച്ചില്ല. പദ്ധതി പൊളിഞ്ഞാല്‍ പിന്നെ ദൈവമേ.... ഉള്ള വടി എല്ലാം എടുത്തു ഞങ്ങള്‍ടെ മേത് ഹെമാച്ചിട്ട തായമ്പക നടത്തും.
ജീമോട്ട വളരെ ഭവ്യതയോടെ , ബഹുമാനത്തോടെ തുളസി ചേച്ചിയെ ഗുരു സ്ഥാനത് കണ്ടു സൈക്ലില്‍ കയറി ഇരുന്നു. പിന്നെ യുദ്ധത്തിനു പോകുന്ന ചേകവന്മാര് കുതിര പുറത്തിരുന്നു നോക്കുന്ന പോലെ ഒരു നോട്ടം. തുളസി ചേച്ചി ആദ്യ പാഠങ്ങള്‍ പറഞ്ഞു കൊടുക്കുന്നു. ജീമോട്ടന്റെ അഭിനയം കണ്ടപ്പോള്‍ സത്യമായിട്ടും " എന്തെ എന്റെ ചേട്ടനെ സത്യന് അന്തിക്കാട് കാണാതെ പോയത് " എന്ന് ഓര്‍ത്തു പോയി. ഓഹോ എന്തൊരു ഭാവാഭിനയം. സമയം അങ്ങനെ നീങ്ങുന്നു. പിന്നെ സംഭവിച്ചത് ഓര്‍ക്കാന്‍ കൂടി വയ്യ. സൈക്കിള്‍ അറിയാം എന്ന് ഞങ്ങളോട് പറഞ്ഞ ജീമോന്‍ ചേട്ടന് സത്യത്തില്‍ അഭിനയിക്കുകയയിരുന്നില്ല. സത്യത്തില്‍ പുള്ളിക്കാരന് അറിയില്ലായിരുന്നു. സൈക്കിള്‍ കയ്യില്‍ കിട്ടിയാല്‍ അടുത്തുള്ള കാനയില്‍ തള്ളി ഇട്ടു അത് കേടു വൃത്തം എന്നായിരുന്നു ആസഹ്ന്റെ പ്ലാന്‍. എന്നാല്‍ തുളസി ചേച്ചി ചെയ്തതോ.. ഒരു ചെറിയ ഇറക്കത്തില്‍ വച്ച് ആഞ്ഞു അങ്ങ് തള്ളി വിട്ടു.
ആഹ ... പ്രിത്വി മിസ്സൈല്‍ പോലെ അടുത്തുള്ള പോസ്റ്റില്‍ ഒരൊറ്റ ഇടി.
പിന്നെ സംഭവിച്ചതോ.. അടുത്ത് കട നടത്തുന്ന മത്തായി ചേട്ടനും, പിന്നെ സത്യന് ചേട്ടനും എല്ലാം ഓടി വന്നു ജീമോട്ടനെ എടുത്തു പോക്കുന്നു. ഇടക്കാരോ പറയുന്ന കേട്ട്
" കൈ ഓടിഞ്ഞിട്ടുന്ടെന്ന തോന്നുന്നേ..."
നോക്കുമ്പോ തുളസി ചേച്ചിയുടെ പൊടിപോലും ഇല്ല കണ്ടു പിടിക്കാന്‍.
എന്തായാലും വൈകിട്ട് ഹോസ്പിറ്റലില്‍ കയ്യില്‍ പ്ലസ്റെര്‍ ഇട്ടു കിടക്കുന്ന ജീമോട്ടനെ കാണാന്‍ പോകുമ്പോ ജീമോട്ടന് ചോദിച്ചു.
എന്താടാ രാജു നിന്റെ കാലില്‍?
"അവനെ അമ്മ കെട്ടിയിട്ടടിച്ചു. നമ്മള് പ്ലാന്‍ ചെയ്തതെല്ലാം രേഷ്മിയും അനുമോലും കേട്ടാരുന്നു. അവലുംമാര് എല്ലാം പറഞ്ഞു കൊടുത്തു." മണികുട്ടന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ആയി.
അപ്പൊ നിന്നെ ഒന്നും ചെയ്തില്ലെട മണിയ? ജീമോട്ടാണ് ആകാംഷ.
അന്നേരം ഞാന്‍ അവന്റെ ഷര്‍ട്ട് പൊക്കി. അവന്റെ പുറത്തു വല്യ രണ്ടു പാട്. " അതെ അമ്മ അടിച്ചപ്പോ അവന് ഓടാന്‍ നോക്കി. അപ്പൊ അമ്മ വടി വച്ച് അവന്റെ പുറത്തു അടിച്ചതാ... എന്നാലും ചേട്ടന് ഈ ചതി ഞങ്ങളോട് ചെയ്യന്ടരുന്നു കേട്ടോ "
ഇതെല്ലം കേട്ട് കൊണ്ടിരുന്ന അമ്മയും, ചന്ടുരുംമയും , രേമാചിട്ടയും, ഹെമാചിട്ടയും ഉണ്നിയമ്മയും എല്ലാം ഉറക്കെ ഉറക്കെ ചിരിക്കുന്നുണ്ടായിരുന്നു.
ഞങ്ങള്‍ക്ക് പിന്നെ ഒരാഴ്ച കളിയാക്കലിന്റെ കഷ്ടകാലം എന്ന് പറയേണ്ടതില്ലല്ലോ...
ഇന്നതോക്കെ ഊര്ക്കുമ്പോ എന്ത് രസം. ഇടക്കിടെ ഫോണിലും സ്ക്യ്പിലും മെയിലിലും എല്ലാം ഇത്തരം പഴയ കാര്യങ്ങള്‍ പറഞ്ഞു ചിരിക്കുമ്പോ അറിയാതെ ഓര്‍ത്തു പോകാറുണ്ട്.
വേണ്ടിയിരുന്നില്ല.. ഈ വലുതാവല്‍. മുറിവേറ്റ ആ കാല്‍മുട്ടുകള്‍ തന്നെ ആയിരുന്നു മുരിവേട്ടുകൊണ്ടിരിക്കുന്ന ഈ ഹൃദയതെക്കള്‍ നല്ലത്........
ഇനിയും കൊതിയോടെ കാത്തിരിക്കാം ഞാന്‍.....
ആ ബാല്യ കാലത്തിനായി....
7 comments:
ആദ്യമായിട്ടാണിവിടെ, ഹെഡ്ഡെറില്‍ ഉള്ള ചിത്ര മാത്രമാണ് ബ്ലോഗ് ഓപ്പണ്‍ ചെയ്തപ്പൊള്‍ കണ്ടത്.
ആദ്യം എനിക്കു തോനിയത് വായിക്കെണ്ടാ എന്നാണ്, എന്നാലും സ്ക്രോള്‍ ചെയ്തു നോക്കി ഞാന്‍ ഒന്നു തീരുമാനിച്ചു, തന്റെ എഴുത്തിനേക്കാള്‍ പ്രാദാന്യം തന്റെ ഫെയിസ്സിനു നല്കിയ ഈ പോസ്റ്റ് വായിക്കേണ്ടെന്ന്. അതോണ്ട് വായിച്ചില്ലാ.... സോറി!!
മുറിവേറ്റ ആ കാല്‍മുട്ടുകള്‍ തന്നെ ആയിരുന്നു മുരിവേട്ടുകൊണ്ടിരിക്കുന്ന ഈ ഹൃദയതെക്കള്‍ നല്ലത്........ഇനിയും കൊതിയോടെ കാത്തിരിക്കാം ഞാന്‍.....ആ ബാല്യ കാലത്തിനായി....
Super, aksharathettukal avasyathiladikamund.
eshtammayi..nalla ormakal..
നല്ല ഓര്‍മ്മകള്‍..
കമന്റിയ കൂതറഹാഷിം ഒർജിനലോ അപരനോ?
പോസ്റ്റിൽ
അക്ഷരപിശാച് വേണ്ടുവോളം ഉണ്ടല്ലൊ
njan paranja katha enikku thanne paara aayi alle...kalla...
ഓര്‍മ്മകളില്‍ ഒരു ഗ്രിഹാതുരത്വം ഇപ്പോഴും അതെ പടി ഇരിക്കുന്നു.
പക്ഷെ അക്ഷര തെറ്റുകള്‍ കൊണ്ട് ഒരു രക്ഷയും ഇല്ല..
ദേവേട്ടാ... ഒരു രണ്ടാവര്‍ത്തി എങ്കിലും പ്രൂഫ് നോക്കി, കഴിയുന്നത്ര അക്ഷര തെറ്റ് തിരുത്തണം..അല്ലെങ്കില്‍ എഴുത്തിന്റെ ഒഴുക്കും ഭംഗിയും അപ്പടി പോവും.
ആശംസകള്‍
Post a Comment