നമ്മുടെ വീട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതു സാധാരണം. പക്ഷെ നമ്മള് വിളിക്കാതെ എന്തിനാ മറ്റുള്ളവര്‍ നമുക്ക് വേണ്ടി വക്കാലത്തുമായി വരുന്നേ?
ആന വായ പൊളിക്കുന്ന പോലെ ഉറുമ്പിനു വായ പൊളിക്കാന്‍ പറ്റുമോ?
നമ്മള് ശെരിക്കും ചിന്തിക്കേണ്ടി ഇരിക്കുന്നു.
കാരണം കുറച്ചു നാളായി മലയാള സിനിമാ പ്രവര്‍ത്തകര്‍ക്കിടയില്‍ അതാണല്ലോ സംഭവിക്കുന്നത്.
തിലകന് എന്ന നടനെ നമ്മള് അംഗീകരിച്ചതാണ്. മലയാളത്തില്‍ തിലകന് സമം തിലകന് മാത്രം. നമ്മള് അദ്ധേഹത്തിന്റെ കഴിവിനെ അംഗീകരിക്കുന്നു. എന്ന് വച്ച് അദ്ദേഹം പറയുന്ന എന്ത് അസംഭന്ധവും നമ്മള് ചെവിയോര്‍ത്തു കൂടാ.
അതെല്ലാം അമ്മ പരിഹരിച്ചോളും. കാരണം അമ്മ കുടുംബത്തിലെ കാരണവര്‍ ആണല്ലോ അദ്ദേഹം. ഇതു വീട്ടിലും അല്പസ്വല്പം അസ്വാരസ്യങ്ങള്‍ ഉണ്ടാകും.
അല്ലെങ്ങില്‍ എന്ത് രസം.
എന്നാല്‍ ഈ മാഷ് എന്തിനാ ചുമ്മാ വേലിയില്‍ കെടക്കുന്ന പാമ്പിനെ എടുത്തു പറയാന്‍ വയ്യാതിടത് വച്ചിട്ട് മോന്ഗുന്നെ ?
മോഹന്‍ലാല്‍ വിഗ് വച്ച് അഭിനയിച്ചാല്‍ മാഷിനെന്താ ? മമ്മൂട്ടി സണ്‍ ഗ്ലാസ് മാറി മാറി ഉപയോഗിച്ചാല്‍ മാഷിന് എന്തെങ്ങിലും പറ്റുമോ? അല്ല ഈ മൂപ്പിലാനു വേറെ പണി ഒന്നും ഇല്ലേ? ആരെങ്കിലും വക്കാലത്ത് വാദിക്കാന്‍ പറഞ്ഞോ?
ഞാന്‍ സിനിമ കാണാറില്ല എന്ന് മാഷ് പറയുന്നു. പിന്നെ എന്തിനാ മാഷ് വെറുതെ നമ്മളെല്ലാം ഇഷ്ട്ടപെടുന്ന ലാലേട്ടനെ പറ്റി ഇങ്ങനെ ഒക്കെ പറയുന്നേ ?
അതും ഇടക്കിടെ എല്ലാ ചാനലുകാര്‍ക്കും ചുമ്മാ പണി കൊടുക്കുന്നെ?
ഓഹോ ഇപ്പൊ മനസ്സിലായി,
പഴശ്ശിരാജാ ആയും, മാടമ്പി ആയും എല്ലാം മമ്മുക്കയും ലാലേട്ടനും ഇങ്ങനെ ബിഗ് സ്ക്രീനിലും ടി വി യിലും ആടി പാടുമ്പോ തന്നെ ആരും ശ്രദ്ധിക്കുന്നില്ല എന്ന തോന്നല്‍ മാഷിന് ഉണ്ടെന്നു തോന്നുന്നു.
അല്ലെങ്ങില്‍ ഒന്നാലോചിച്ചേ? മാഷ് ചുമ്മാ പ്രശ്നമുണ്ടാക്കാത്ത ഏതെങ്കിലും വര്‍ഷം ഉണ്ടോ?
ഓഹോ ഇപ്പോള്‍ aപിടികിട്ടി . ഇതൊക്കെ പ്രായമാകുമ്പോള്‍ ഉണ്ടാകുന്ന ഒരസുഖമ. നമ്മള് അതിനെ " ചെന്നി " എന്ന് വിളിക്കാം. മാഷിന് അതുണ്ടോ എന്ന് ബന്ധുക്കള്‍ നോക്കണ്ടാതാണ്. അല്ലാതെ നിങ്ങളുടെ വീട്ടില്‍ ഇന്ന പ്രശ്നം ഉണ്ടെന്നു പുറമേ നിന്ന് മറ്റുള്ളവരെ കൊണ്ട് എന്തിനാ പറയിക്കുന്നെ? ഇത്രയും വിവരം ഉള്ള മാഷ് ഇങ്ങനെ ഒക്കെ ചെയ്യുന്നത് ശെരിയാണോ? വാര്‍ത്തയില്‍ നിറഞ്ഞു നില്‍ക്കാനായി എത്ര നല്ല മാര്‍ഗങ്ങള്‍ ഉണ്ട്? നമ്മള് മാഷിനെ കൂടുതല്‍ ഇഷ്ട്ടപെട്ടേനെ. മാഷെ ദയവു ചെയ്തു നല്ല കാര്യങ്ങള്‍ ചിന്തിക്കു. പറയു പ്രവര്‍ത്തിക്കു.
അല്ലെങ്കിലും അംഗീകാരവും ബഹുമാനവും നമ്മള് പിടിച്ചു വാങ്ങേണ്ടതല്ല.
അത് വരും. പക്ഷെ നമ്മള് അതിനായി ശ്രമിക്കണം.
അല്ലെങ്കിലും മാഷെ പ്രായം ഇത്ര ആയില്ലേ? കാശിയിലും രാമേശ്വരത്തും ഒന്ന് പോയി കൂടെ? അത്ര എങ്കിലും പുണ്യം മാഷിന് കിട്ടും. ( ഞങ്ങള്‍ മലയാളികള്‍ക്ക് കുറച്ചു സമാധാനവും )
N.B : തിലകന് സാറിനെയും ഒന്ന് ശ്രധിച്ചോള് കേട്ടോ. പ്രായം ആയതല്ലേ. ഇനി മാഷിന് സൂചിപ്പിച്ച അതെ അസുഖം ആയിരിക്കുമോ?
എന്തായാലും നമുക്ക് പ്രഷര്‍ ഒന്നും കൂട്ടണ്ട. നമുക്ക് ലാലേട്ടന്റെയും മംമുക്കയുടെയും എല്ലാം നല്ല സിനിമകള്‍ക്കായി കാത്തിരിക്കാം.
4 comments:
സുഹൃത്തേ.. സ്പീഡ് കുറഞ്ഞ നെറ്റ് ആണ് എന്റേത്, ഈ ബ്ലോഗ് ഓപ്പണ്‍ ആവന് കുറേ സമയം എടുത്തു ഹെഡ്ഡെറില്‍ ഉള്ള ഇത്രേം വലിയ പടം ആണ് കാരണം. അതു മറ്റിക്കൂടേ...
Hashim bhai, sorry it was my mistake. I will clear it nw.
ഇപ്പൊ നന്നായിട്ടുണ്ട് ബ്ലോഗ്.. :)
Thank u hashim bhai.
Post a Comment